മഴമാറി ഈ മഞ്ഞുകാലത്ത് എളുപ്പം ചെയ്യാവുന്ന 5 പച്ചക്കറികൾ അവയുടെ കൃഷി രീതികളും ലൈവ്കേരള ഡോട്ട് കോമിന് വേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ഈ വീഡിയോകൾ നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടും
തക്കാളി കൃഷി:
നമ്മുടെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായതും എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്നതുമായ ഒന്നാണ് തക്കാളി. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് തക്കാളി കൃഷിക്ക് യോജിച്ചത്. പുളി രസമുള്ള മണ്ണ് ഒഴിവാക്കേണ്ടതാണ്. വീഡിയോ കണ്ടു നോക്കൂ
ഗ്രോബാഗിലോ, മണ്ണിൽ നേരിട്ടോ നട്ടുവളർത്താം. നമ്മുടെ കാലാവസ്ഥക്കനുയോജ്യമായ വിവിധയിനം വിത്തുകൾ ഇന്ന് വാങ്ങാൻ കിട്ടും ഹൈബ്രിഡ് ഇനം വിത്തുകൾ വണ്ടിനടുന്നതാണ് നല്ലത്. വിത്തുകള്‍ പാകി മുളപ്പിച് നാളിലെ പ്രായമാകുമ്പോൾ പറിച്ചുനടാം . വളരുന്നതിനനുസരിച്ചു താങ്ങുകള്‍ വെച്ച് കെട്ടിക്കൊടുക്കണം. ചാണക വെള്ളമോ പത്തിരട്ടി വെള്ളം ചേര്‍ത്ത ഗോമൂത്രമോ തളിച്ച് കൊടുക്കാവുന്നതാണ്. ഇല ചുരുളൽ , വേരുചീയല്‍, കായ ചീയല്‍, വാട്ടം എന്നിവയാണ് തക്കാളിയിലെ പ്രധാനരോഗങ്ങള്‍. കീടങ്ങളെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ലായനി ഉപയോഗിക്കാം. മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ കായ തുരക്കുന്ന പുഴുവിനെ നിയന്ത്രിക്കാം.
2. വെള്ളരി കൃഷി
മഴ മാറിയിട്ട് നടേണ്ട ഒന്നാണ് വെള്ളരി, കൃഷിചെയ്യാന്‍ വലിയ അധ്വാനമൊന്നും ഇല്ലാതെ വളരെ വേഗം വിളവെടുക്കുകയും ചെയ്യാം. സാലഡ് വെള്ളരിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കൃഷി ചെയ്യന്നത്. കണിവെള്ളരി, പൊട്ടുവെള്ളരി, കക്കിരി, എന്നിവയും നമുക്ക് കൃഷിചെയ്യാം. ഏതു മണ്ണിലും കൃഷിചെയ്യാവുന്ന ഒന്നാണിത്. ഒരു മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ ഉണ്ടാക്കി നല്ലവണം കിളച്ച് ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് അതില്‍ നാല് – അഞ്ച് വിത്തുകള്‍ പാകാം. നാല് ദിവസത്തിനകം മുളപ്പ് വരും. നിലത്തില്‍ കൂടിയാണ് വള്ളികള്‍ പടരുന്നത്. വള്ളികള്‍ പടര്‍ന്ന് വരുമ്പോള്‍ പടര്‍ന്ന് പോകുവാന്‍ ഓലകള്‍ ഇട്ട് കൊടുക്കണം.
3. വെണ്ടകൃഷി:
ഗ്രോബാഗിലും അടുക്കളത്തോട്ടത്തിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് വെണ്ട. കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണം ഇളക്കി കുമ്മായം ചേര്‍ത്ത് 15 ദിവസത്തിനുശേഷം അടിവളമിട്ട് വിത്തുകള്‍ നടാവുന്നതാണ് അല്ലെങ്കിൽ വിത്തുകൾ പാകി പറിച്ചും നടാം. നാല് – അഞ്ച് ദിവസത്തിനകം വിത്തുകള്‍ മുളക്കും. വിത്ത് അധികം ആഴത്തില്‍ ഇടരുത്. നാല് – അഞ്ച് ഇലകള്‍ വന്നാല്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൊടുക്കണം. ചാണക തെളിയോ, ഗോമൂത്രം നേര്‍പ്പിച്ചതോ, കടലപ്പിണ്ണാക്ക് നേര്‍പ്പിച്ചതോ വളമായി നല്‍കാവുന്നതാണ്. ഹൈബ്രിഡ് ഇനം വിത്തുകൾ വാങ്ങി വാടുന്നതായിരിക്കും കൂടുതൽ നല്ലത്. മികച്ച വിളവ് തരുന്നതും പ്രധിരോധ ശേഷി കൂടിയതുമായ ധാരാളം ഇനം വിത്തുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടുനോക്കു .
…………………………………………
4. ചീരകൃഷി :
ശക്തിയായ മഴക്കാലം ഒഴികെ എല്ലാകാലത്തും ചീര കൃഷി ചെയ്യാം. വേനല്‍കാലമാണ് ചീരക്ക് ഏറ്റവും അനുയോജ്യം. ഗ്രോബാഗിലും തോട്ടത്തിലും ചീര നടാവുന്നതാണ്. പോഷകാംശങ്ങള്‍ നിറഞ്ഞ ഇലക്കറിയാണിത്. ചീര നട്ട് ഇരുപത്തഞ്ചു ദിവസംകൊണ്ടു വിളവെടുക്കാം. വിവിധ ഇനം ചീരവിത്തുകൾ കേരളത്തിൽ കൃഷിചെയ്യന്നുണ്ട് , സാധാരണയായി ചുവപ്പും, പച്ചയുമാണ് ഏറ്റവുമധികം കൃഷിചെയ്യുന്നത്. നമ്മുടെ കൃഷിയിടത്തിലെ തന്നെ വിത്തുകൾ മൂപ്പിച്ചും കടകളിൽ നിന്ന് വാങ്ങിയും നാടാം . കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര എന്നാൽ ഇലപ്പുള്ളി രോഗം, ഇലചുരുട്ടൽ എന്നിവയാണ് പ്രധാന കീടാക്രമണങ്ങൾ. കൂടുതൽ പരിചരണ രീതികൾക്ക് ശ്രീമതി അനിറ്റ് തോമസിന്റെ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
5. കാന്താരി മുളക്:
കേരളീയരുടെ പ്രിയ മുളകിനമാണ് കാന്താരി. കാന്താരിയുടെ തനതായ മണവും ശക്തിയായ എരിവും ഇവയെ മറ്റു മുളകില്‍നിന്ന് ഏറെ വ്യത്യസ്തമാക്കുന്നു. കൊളസ്‌ട്രോളും മറ്റും കുറക്കാനുള്ള ഇതിന്റെ ശേഷി ഇതിനുണ്ട് എന്നത് കൊണ്ട് ധാരാളമായി കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ കൃഷി ചെയ്യുന്നു. എരിവിനു കാരണമായ ”കാപ്‌സൈസിസന്‍” എന്ന ഘടകം കാന്താരി മുളകില്‍ കൂടിയ നിരക്കില്‍ കാണപ്പെടുന്നു. കാപ്‌സൈസിന് ഒട്ടനവധി ഔഷധമൂല്യങ്ങളുണ്ട്.
ദീര്‍ഘകാല വിളയാണ് കാന്താരിമുളക്. മൂന്ന് – നാല് വര്‍ഷം വരെ ചെടി നിലനില്‍ക്കുമെങ്കിലും ആദ്യ ഒന്നു രണ്ട് വര്‍ഷം മാത്രമേ സ്ഥായിയായ വിളവ് ലഭിക്കുകയുള്ളൂ. വേനല്‍കാലത്ത് നനച്ച് കൊടുക്കണം. രോഗ കീടബാധ കുറവാണ്, വെളിച്ചയുടെ ആക്രമണം കൊണ്ടുണ്ടാകുന്ന കുരുടിപ്പും മറ്റുമാണ് പ്രധാന കീടശല്യം. വിത്തുകള്‍ ചട്ടിയില്‍ പാകി ഒരു നാലില പ്രായമാകുമ്പോൾ പറിച്ച് നടണം. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടുനോക്കു.
പച്ചക്കറികളുടെയും ഫലവർഗ വിളകളുടെ ഹൈബ്രിഡ് വിത്തുകൾക്കായി. agriearth.com സന്ദർശിക്കുക
Leave a Reply