സുഗന്ധ വിളകളുടെ നാടാണ് കേരളം. കേരളത്തിൽ പ്രധാനമായും ഏലം കൃഷി ചെയ്യുന്നത് ഇടുക്കിയിലാണ്. ഇവിടുത്തെ കാലാവസ്ഥ ഏലം കൃഷിയ്ക്ക് അനുയോജ്യമാണ്. ലോക വിപണികളെ ആകർഷിക്കുന്ന സുഗന്ധ വിളകൾ നമ്മുടെ നാട്ടിലുണ്ട്. അവയിൽ ഏലയ്ക്ക വലിയ പ്രാധാന്യം അർഹിക്കുന്നു.
ഇത് ഇഞ്ചി വർഗ്ഗത്തിൽ പെട്ട ചെടിയാണ്. ഊഷ്മളവും ചെറുതായി മധുരവും നല്ല സുഗന്ധമുള്ളതുമായ രുചിയാണ് ഏലയ്ക്കക്ക്. ഏലം രണ്ട് പ്രധാന ഇനങ്ങളിൽ ലഭ്യമാണ്: പച്ചയും കറുപ്പും.
ഏലയ്ക്ക ഭക്ഷണത്തിൽ സ്വാദ് കൂട്ടാനും മണത്തിനും രുചിയ്ക്കും വേണ്ടി പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ച് വന്നിരുന്നു. ഗരം മസാലയിൽ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. അരി കൊണ്ടുണ്ടാക്കുന്ന, പുലാവ്, ബിരിയാണി എന്നിവയിലും, പായസത്തിലും ഇത് ഉപയോഗിക്കാറുണ്ട്.
എന്നാൽ ഏലയ്ക്കക്ക് ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. ആയുർവേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ, ഏലയ്ക്ക ഉപയോഗിക്കുന്നു. ഇത് ദഹനത്തിനും നല്ല ശ്വസന ക്രിയകൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഉപകാരപ്പെടുന്നു. പ്രകൃതി തന്ന ഒരു നിധി തന്നെയാണ് ഏലയ്ക്ക.
മഹാഗ്രാൻഡ് സ്‌പൈസസിൽ, സമൃദ്ധമായ തോട്ടങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങൾക്ക് ശുദ്ധമായ ഏലം എത്തിച്ചു തരുന്നു. ദോഷകരമായ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കി പ്രകൃതിദത്തവും ജൈവികവുമായ കൃഷിരീതികളിലൂടെയാണ് ഞങ്ങൾ ഉത്പന്നങ്ങൾ കൃഷി ചെയ്തടുക്കുന്നത്
Leave a Reply