മുട്ടകൊണ്ടുള്ള ഈ ഒരു വളവും കീടനാശിനിയും ഇതുമതി പച്ചക്കറികൾ നിറയെ കായ്ക്കാൻ. ജൈവരീതിയിൽ തയ്യാറാക്കാവുന്ന ഏറ്റവും നല്ല ജൈവ ന്യൂട്രിയന്റ് ആണ് എഗ്ഗ് അമിനോ ആസിഡ് .
കീട നാശിനിയായും വളമായും ഉപയോഗിക്കാവുന്ന ഒന്നാണ് എഗ്ഗ് അമിനോ ആസിഡ് അധികം ചിലവില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഇത് മുട്ട , നാരങ്ങാ നീര്, ശര്‍ക്കര ഇവയാണ് ഇതിലെ ഘടകങ്ങള്‍. രണ്ടു ഘട്ടങ്ങളായി ആണ് മുട്ട അമ്ല്വം തയ്യാറാക്കുന്നത്. ഏതളവിലും നമുക്കിത് തയ്യാറാക്കാം. ഒരു ചെറിയ അടുക്കള തോട്ടത്തിന് വേണമെങ്കിൽ ഒരുമുട്ടകൊണ്ടും തയ്യാറാക്കാം.
1 മില്ലി – 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്ത് ദിവസത്തില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്, ചെടികളിലെ കായ പിടിത്തം കൂടുതലാകും , ഉണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകില്ല, വലിപ്പമുള്ള കായകള്‍ ലഭിക്കും. അങ്ങിനെ മുട്ട അമ്ല്വം ചെടികളില്‍ വളര്‍ച്ചാ സഹായി എന്നതിനപ്പുറം ഒരു പാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു. തയ്യാറാക്കുന്ന വീഡിയോ കാണുക വളരെ ലളിതമായ അവതരണം. പച്ചക്കറികളില്‍ നന്നായി കായ്കള്‍ ഉണ്ടാകാന്‍ എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് സഹായിക്കും. പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനും വലിപ്പമുള്ള കായ്കള്‍ ഉണ്ടാകാനും ഇതു സഹായിക്കുന്നു.
കൂടുതൽ വിഡിയോകൾക്കായി ലൈവ്കേരള ഡോട്ട് കോം യൂട്യൂബ്’ചാനെൽ കാണുക
Leave a Reply