അവധിക്കാലത്തു കുട്ടികളെ വീട്ടിൽ ഒരു അടുക്കളത്തോട്ടമുണ്ടാക്കാനും അത് പരിപാലിക്കാനും ശീലിപ്പിക്കാം. ഭക്ഷണത്തിന്റെ ആവശ്യകത, അതിൽ പോഷക മൂല്യങ്ങളുടെ പ്രാധാന്യം, നമ്മുടെ ആരോഗ്യവും പോഷകങ്ങളും തമ്മിലുള്ള ബന്ധം, ഇതൊക്കെ കുട്ടികളുമായി സംസാരിക്കാം.
നമ്മുടെ വീടിനോടു ചേർന്ന് മുറ്റത്തോ, പറമ്പിലോ ടെറസിലോ ഒരു ശകലം സ്ഥലം ഇതിനായി കണ്ടെത്താം. കുട്ടികൾക്കിഷ്ടപ്പെട്ട പച്ചക്കറികൾ, അവയിൽ പോഷകമൂല്യമുള്ളവ , എളുപ്പത്തിൽ വിളവെടുക്കാവുന്നവ എന്നിങ്ങനെ തരം തിരിച്ചു നടാനായി തിരഞ്ഞെടുക്കാം.
വിത്തു മുതൽക്കു തന്നെ കൃഷിപാഠം തുടങ്ങണം. നല്ല ഗുണമേന്മയുള്ള വിത്തിന്റെ പ്രാധാന്യം, നല്ല വിത്തിൽ നിന്നു മാത്രമേ നല്ലആരോഗ്യമുള്ള ചെടിയും നല്ല വിളവും കിട്ടൂ എന്ന് അവരെ മനസ്സിലാക്കണം.
ഇനി കൃഷി ചെയ്യാൻ പറ്റിയ പാത്രങ്ങൾ, ഗ്രോ ബാഗുകൾ ഇവ കണ്ടത്തെണം. അടുത്തത് കൃഷി ചെയ്യാനുള്ള മണ്ണിന്റെ കാര്യമാണ്. മണ്ണ് കൃഷിക്കായി ഒരുക്കുന്നത്, അതിൽ ചേർക്കുന്ന വളങ്ങൾ, ജൈവ വളങ്ങളുടെ പ്രാധാന്യം ഇതെല്ലാം കുട്ടികളെ മനസ്സിലാക്കിക്കുകയും അതിൽ അവരെ പങ്കെടുപ്പിക്കുകയും വേണം. വരുന്ന തലമുറ പ്രകൃതിയെ അറിയാൻ, ഇതിലും നല്ല ഒരു മാർഗ്ഗമില്ല.
പച്ചക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യവും, നമ്മുടെ വളർച്ചയ്ക്ക് പോഷകമൂല്യങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കുമ്പോൾ അതവർക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രചോദനം നൽകും. അങ്ങനെ നല്ല ഭക്ഷണ ശീലങ്ങളും ഉണർവായ ജീവിത രീതിയും അവരിൽ ഉണ്ടാകും. സമയം ഗുണനിലവാരമുള്ള കാര്യങ്ങളിൽ ചെലവഴിക്കുകയും ചെയ്യാം.
സുന്ദരി ചീര
സമീകൃത ആഹാരമെന്ന നിലയിൽ ഇലക്കറികൾ ധാരാളം പ്രധാന്യം അർഹിക്കുന്നു. കാരണം ഇലക്കറികൾ പോഷക കലവറയാണ്. അവയിൽ ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് . ഇവ എളുപ്പത്തിൽ കൃഷിചെയ്യാവുന്നതാണ്, നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ വലിയ പരിചരണം ഒന്നും കൂടാതെ ഇവ കൃഷി ചെയ്യാം.
തക്കാളി
നല്ല ആകർഷകവും പോഷഗുണങ്ങളുള്ളതുമായ തക്കാളി വേഗത്തിൽ കൃഷി ചെയ്തെടുക്കാം. പുറത്തു നിന്ന് പച്ചക്കറികൾ വാങ്ങാതെ സ്വന്തം നിലയിൽ കൃഷി ചെയ്യുന്നത് പണം ലാഭിക്കാനും മനസ്സിന് സന്തോഷം ലഭിക്കാനും ഇടയാക്കും. വീടിന് ചുറ്റും നല്ല പച്ചപ്പുകിട്ടാനും ഉപകരിക്കും.
ആനക്കൊമ്പൻ വെണ്ട
ഒരു വേനൽക്കാല വിളയാണ് ആനക്കൊമ്പൻ വെണ്ട. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
Leave a Reply