ഈ ഓണക്കാലത്തു ഒരു ഹൗസ്‌ബോട്ട് യാത്ര പ്ലാൻ ചെയ്താലോ? ആലപ്പുഴയുടെ സൗന്ദര്യം മുഴുവനായി ആസ്വദിക്കാം. വിശാലമായ കായലുകളും, നെൽപ്പാടങ്ങളും, വരിവരിയായി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും ഒക്കെ കായലിലൂടെ യാത്ര ചെയ്തു അടുത്തുകാണാം. തിരക്കുകൾ മറന്ന് പച്ചയായ പ്രകൃതിയുമൊത്തു കുറച്ചു നേരം! ഇങ്ങനെ ഒരു യാത്ര ആരും ആഗ്രഹിച്ചു പോകും.
വീടിനു തുല്യമായ അന്തരീക്ഷമാണിവിടെ, എന്നാൽ ഒരു റിസോർട്ടിലേതുപോലുള്ള ആഡംബരവും ഹൗസ്‌ബോട്ടിനുള്ളിലുണ്ട്. വൃത്തിയുള്ള അടുക്കള,ഡൈനിങ് ഹാൾ, ബാത്റൂമുകൾ, വലിപ്പമുള്ള ബെഡ്റൂമുകൾ, ആധുനിക സൗകര്യങ്ങൾ, മുകളിലെ ഡെക്കിൽ വിശ്രമിക്കാനുള്ള സൗകര്യം എല്ലാം നന്നായി ക്രമീകരിച്ചിരിക്കുന്നു.
ഭക്ഷണം എടുത്തു പറയേണ്ടിയിരിക്കുന്നു കേരളത്തിന്റെ നാടൻ രുചിയുള്ള വിഭവങ്ങൾ അതീവ ശ്രദ്ധയോടെ തയ്യാറാക്കിയിരിക്കുന്നു, സ്പെഷ്യൽ കരിമീൻ കറിയും മറ്റു വിഭവങ്ങളും അതീവ സ്വാദോടെ ഹൗസ്‌ബോട്ടിൽ കിട്ടും.
ഹൃദ്യമായ സ്വീകരണം, സുരക്ഷ, സ്റ്റാഫിന്റെ നല്ല പെരുമാറ്റം, എന്നിവയെല്ലാം ഹൗസ്‌ബോട്ടിലെ യാത്ര നല്ലൊരു അനുഭവമാക്കും.
കേരളത്തിലെ കായൽ പരപ്പുകളിൽ മികച്ച ഹൗസ്‌ബോട്ട് അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ക്രൂസ് ലാൻഡ്, കേരളത്തിൻ്റെ ടൂറിസം മേഖലയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ യാത്രയും അസാധാരണമാക്കുന്നു.
പല പാക്കേജുകളിലും ഹൗസ് ബോട്ടു യാത്ര ചെയ്യാം, ഡേ ട്രിപ്പ്, ഓവർ നൈറ്റ് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ് എന്നിങ്ങനെ. നിങ്ങളുടെ യാത്രക്കായി ക്രൂസ് ലാൻഡിൽ കോൺടാക്ട് ചെയ്യാം.
Leave a Reply