കേരളത്തിൽ എല്ലാകാലത്തും പയർ, വിൽപ്പനയ്ക്കായി മാർക്കറ്റിൽ കാണാറുണ്ട്. നല്ല ഡിമാന്റുള്ള പച്ചക്കറിയാണ് പയർ.
വിഷരഹിതമായ നല്ല പച്ചക്കറികൾ കഴിക്കണമെങ്കിൽ നാം തന്നെ കൃഷിചെയ്യണം.പയർ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, തുടക്കക്കാർക്ക് പോലും കൃഷി ചെയ്യാൻ കഴിയും, ഏത് കാലാവസ്ഥയിലും നന്നായി വളരുകയും ചെയ്യും. കേരളത്തിൽ പലതരം മണ്ണിൽ കൃഷി ചെയ്യുന്നു, മണൽ കലർന്ന പശിമരാശി മണ്ണിൽ വളരെ നന്നായിവളരുന്നു. ജൈവ സമ്പുഷ്ടമായ മണ്ണാണെന്ന് ഉറപ്പാക്കുക. മുറ്റത്തും മട്ടുപ്പാവിലും കൃഷിയിടങ്ങളിലും വരെ കേരളത്തിൽ വ്യാപകമായി പയർ കൃഷി ചെയ്യുന്നുണ്ട്.
പയർ ഭക്ഷണത്തിൽ നിര്ബന്ധമായതും ഉൾപ്പെടുത്തണം. ഇവയിൽ നാരുകൾ ഉണ്ട് അതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു. പ്രോട്ടീനുകളാൽ സമ്പന്നമാണ് പയർ. വള്ളിപ്പയർ, കുട്ടിപ്പയർ, അച്ചിങ്ങ പയർ, വൻപയർ തുടങ്ങി പല പേരുകളിലും ഇനങ്ങളിലും ഇവ അറിയപ്പെടുന്നു. പയർ കൃഷി മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
അടുക്കളത്തോട്ടത്തിൽ ഗ്രോ ബാഗിലോ, മണ്ണിലോ നടാം. എല്ലാ കാലത്തും പയർ കൃഷി ചെയ്യാം. മഴക്കാലത്തും പയർ നന്നായി പിടിയ്‌ക്കും. വിത്ത് പാകി 45 ദിവസത്തിനകം വിളവെടുക്കാം.കീടങ്ങളുടെ ശല്യം മഴക്കാലത്തു കുറവാണു, പ്രത്യേകിച്ചു വെള്ളീച്ചയുടെ ശല്യം.
പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.
Cow Pea Red Gold പയർ(ചുവപ്പ് )
പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.
വള്ളി പയർ
പയറിൽ പ്രധാനപ്പെട്ട ഇനമാണിത്. വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുറ്റത്തെ ബീൻസ്, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന് ഇവ ആവശ്യമാണ്. രോഗപ്രതിരോധത്തിനും വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ് യാർഡ്‌ലോംഗ് ബീൻസ്. അവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം മലബന്ധം തടയുകയും ചെയ്യുന്നു.
കുറ്റി പയറുകൾ
കുറ്റി പയറുകൾ വാർഷികവിളയാണ്. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്, ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ നാരുകളുള്ള പച്ചക്കറികളാണ്, അതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു.
ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം. വിത്തുകൾ കുറച്ചു വളർന്നു കഴിഞ്ഞാൽ ജൈവ സ്ളറി ഒഴിച്ച് കൊടുക്കാം. കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പൻ പുഴു, ചാഴി എന്നിവയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്‌തു കൊടുക്കാം. പപ്പായ ഇലകളുടെ മിശ്രിതവും സ്പ്രേ ചെയ്യാം. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ നന്നായി വിളവെടുക്കാം.
Leave a Reply