കൃഷിക്കായി മഴക്കാലം പരമാവധി പ്രയോജനപ്പെടുത്തണം. കുറഞ്ഞ പരിചരണത്തിൽ നടാവുന്ന ചില പച്ചക്കറികൾ പരിചയപ്പെടാം. നനവുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ വളരുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുക. , മത്തൻ,പയർ, മുളക്,ചുരയ്ക്ക, പാവയ്ക്ക, എന്നിവ ഈ സീസണിൽ വളർത്താം.
മത്തൻ
നമ്മുടെ അടുക്കളയിൽ സ്ഥിരം സാന്നിധ്യമാണ് മത്തങ്ങ. ചെറിയ പരിചരണവും യാതൊരു കീടനാശിനികളുമില്ലാതെ മത്തങ്ങ നമ്മുടെ അടുക്കളതോട്ടത്തിൽ നല്ലതുപോലെ വളർത്തിയെടുക്കാം . കുറഞ്ഞ പരിപാലനത്തിൽ മത്തങ്ങകൾ വിജയകരമായി കൃഷി ചെയ്യുന്നതിനുള്ള ലളിതമായ ചില ഘട്ടങ്ങൾ ഇവയാണ്.നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. വളപ്രയോഗങ്ങൾ ചെയ്യാം. കമ്പോസ്റ്റ് ഇട്ടുകൊടുക്കുന്നതു നല്ലതാണ്. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കിവെച്ച ശേഷം വേണം നടാൻ.
പച്ചമുളക്
പച്ചമുളക് കറികളിൽ അത്യാവശ്യമായ ഒരു പച്ചക്കറിയാണ്. വിലക്ക് വാങ്ങുന്ന പച്ചമുളകിൽ ധാരാളം കീടനാശിനികൾ ചേർത്തിട്ടുണ്ടാകും. സസ്യ സസ്യേതര വിഭവങ്ങളിൽ എല്ലാം പച്ചമുളക് ആവശ്യമാണ് . അതുകൊണ്ട് ഒരു വീട്ടിലെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്ക് വേണ്ട പച്ചമുളക് അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യാം.
ചുരയ്ക്ക
വൈറ്റമിൻ ബി, വൈറ്റമിൻ സി, ഫോസ്ഫറസ്, ഇരുമ്പ് എന്നിവഎല്ലാം ചുരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ പച്ചക്കറി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. വലിയ കൃഷി പരിചയം ഒന്നും ഇത് നടുന്നതിനു ആവശ്യമില്ല, വേഗത്തിൽ മുളയ്ക്കുന്നു, നല്ല വളപ്രയോഗം ചെയ്താൽ നല്ല വിളവ് കിട്ടും
പാവയ്ക്ക
പാവയ്ക്ക നമ്മുടെ വീട്ടിൽ എളുപ്പത്തിൽ കൃഷിചെയ്യാം. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല കായകൾ കിട്ടും. കൃഷി ചെയ്യാൻ പലരും മടിക്കുന്നതിനു കാരണം കീടബാധ ഉണ്ടാകുന്നു, വിളവ് കിട്ടുന്നില്ല, വിത്തുകൾ മുളച്ചില്ല എന്നൊക്കെ പറഞ്ഞാണ്. ഇതിനൊരു പരിഹാരമാണ് നല്ലയിനം വിത്തുകൾ ഉപയോഗിച്ചുള്ള കൃഷി. നല്ല വിത്തുകൾ കൃഷിയുടെ അടിത്തറയാണ്.
പയർ
മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്. വിത്തുകൾ കുതിർത്തു വെച്ചശേഷം നടാം. ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം.
തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് വിളവെടുക്കാം.
വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.
Leave a Reply