ചെടികൾ ഏറ്റവും ഉർജ്ജസ്വലതയോടെ വളരുന്നത് മഴക്കാലത്താണ്. മഴക്കാലം കൃഷിക്ക് അനുയോജ്യമാക്കാം. ഇപ്പോൾ നടാവുന്ന പച്ചക്കറികളാണ് വെണ്ട,പടവലം, പയർ, വഴുതന, മുളക് എന്നിവ. എന്നാൽ മഴക്കാല കൃഷിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
മഴക്കാലത്തു കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കാൻ ഇടവരരുത്, മണ്ണിലാണ് നടുന്നതെങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗ്രോ ബാഗിൽ നടുമ്പോൾ പോട്ടിങ് മിശ്രിതം, മഴപെയ്യുമ്പോൾ ഒലിച്ചുപോകാനും തെറിച്ചു മാറിപോകാനും സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കുകയും ഇടയ്ക്കിടയ്ക്ക് മണ്ണോ, പോട്ടിങ് മിശ്രിതമോ ചെടിയുടെചുവട്ടിൽ ഇട്ടുകൊടുക്കണം. അതുപോലെ തന്നെ വളങ്ങൾ തുടരെ നൽകണം. ജൈവ സ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിവ പോലുള്ള ദ്രവ രൂപത്തിലുള്ള വളങ്ങൾ നൽകാം. അഴുകിയ ഇലകൾ നീക്കം ചെയ്യണം, ചെടികൾ വീണുപോകാതെ താങ്ങു കൊടുക്കണം. മഴമറയിൽ വെയ്ക്കുകയും ചെയ്യാം. തക്കാളി, ചീര ഇവയൊക്കെ ഇങ്ങനെ ചെയ്യാം.
നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക. ഏതു കാലാവസ്ഥയിലും അതിജീവിക്കുന്ന വിത്തുകൾ മഹാ അഗ്രിനിൽ ഉണ്ട്.
വെണ്ട
പലതരം വെണ്ടയുടെ വിത്തുകൾ ലഭ്യമാണ്. വിത്തുകൾ മുളയ്ക്കുമ്പോൾ മണ്ണിലെ ഈർപ്പം നിലനിർത്തുക, കുറഞ്ഞത് 5 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. പതിവായി നനയ്ക്കൽ, മണ്ണിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ ചെലുത്തൽ, എന്നിവ ആവശ്യമാണ്. ഇവ മൃദുവായിരിക്കുമ്പോൾ വിളവെടുപ്പ് നടത്താം. കമ്പോസ്റ്റ് വളം, അല്ലെങ്കിൽ മത്സ്യ വളം എന്നിവ നൽകുക. മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം. മണ്ണ്, കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി, വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം.
പയർ
മാംസ്യം ധാരാളം പയറിലടങ്ങിയിട്ടുണ്ട്. അത്നമ്മുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. പയർ വിത്ത് നടുന്നതിന് ആറ് മണിക്കൂർ മുമ്പ് സ്യുഡോമോണസ്സ് ചേർത്ത വെള്ളത്തിൽ ഇടണം. വിത്ത് മുളപ്പിച്ച് പ്രായമായ തൈകൾ പറിച്ച് മാറ്റി നടാവുന്നതാണ്. പയർവള്ളി വീശുമ്പോൾ തന്നെ താങ്ങുകൊടുക്കണം. ഇതും മഴക്കാലത്തു നടുവാൻ പറ്റിയ പച്ചക്കറിയാണ്.
പടവലം
കലോറി കുറവാണെങ്കിലും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പടവലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. വിത്ത് ആഴവും അകലവും പാലിച്ചു നടുക. പടവലം നല്ലതുപോലെ ശ്രദ്ധിച്ചാൽ നല്ല വിളവ് തരും.
വഴുതന
മഴക്കാലത്തു നടാൻ പറ്റിയ ഒരു പച്ചക്കറി, ചുവട്ടിൽ വെള്ളം കെട്ടാതെ നിത്യവും നോക്കണം.
വഴുതന പലനിറത്തിലും പല വലിപ്പത്തിലും ഉണ്ട്. പച്ച, വെള്ള, വയലെറ്റ്, എന്നിങ്ങനെ നിറത്തിലും ഉരുളൻ, നീണ്ടത് എന്നിങ്ങനെ പല ആകൃതിയിലും ഉണ്ട്. കുറച്ചു ശ്രദ്ധയും നല്ലയിനം വിത്തുകളുമുണ്ടെങ്കിൽ നമ്മുടെ മുറ്റത്തും വഴുതന നന്നായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും രണ്ടു വർഷത്തോളം വിളവെടുക്കാം.
ചില്ലി ഉജ്വൽ
ചില്ലി ഉജ്വൽ ഇനം സാധാരണയായി കീടങ്ങളോടും വൈറസുകളോടും ശക്തമായി പ്രതിരോധിക്കുന്നവയാണ്. ഉജ്വൽ ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. നല്ല സൂര്യ പ്രകാശം കിട്ടുന്നതുകൊണ്ടും ഉജ്ജ്വല പ്രതിരോധ ശക്തിയുള്ളതായതുകൊണ്ടും മഴക്കാലത്തു കീടബാധ ഉണ്ടാകില്ല.
മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക
Leave a Reply