തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിൽ എത്തി. ഇവിടെ വളരെ രസകരമായ താമസമായിരുന്നു. എറണാകുളത്ത് നിന്ന് മൂന്നാറിലേക്കുള്ള വഴിയിൽ പ്രധാന പട്ടണത്തിന് മുൻപാണ് ഈ റിസോർട്ട്. അകത്തു റിസപ്ഷനിൽ നിങ്ങളെ സ്വാഗതം ചെയ്യും.
ഈ റിസോർട്ടിൽ ഒന്നും രണ്ടും നിലകളിൽ മനോഹരമായ സ്യൂട്ട് മുറികൾ ഉണ്ട്. മനോഹരമായ ഹണിമൂൺ കോട്ടേജുകൾ ഉൾപ്പെടെനാല് തരം മുറികൾ ഉണ്ട്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ് ട്രീഹൗസുകൾ. ഹണിമൂണിനായി വരുന്ന ദമ്പതികൾക്കാണ് ട്രീ ഹൗസുകൾ കൊടുക്കാറ്. വളരെ മനോഹരമായ ട്രീ ഹൗസുകൾ എല്ലാ മോഡേൺ സൗകര്യങ്ങളും ഉള്ളവയാണ്. എല്ലാ മുറികളും നന്നായി അലങ്കരിച്ചിരിക്കുന്നു കൂടാതെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ ഇവിടെ ബാൽക്കണികളും ഉണ്ട്.
റസ്റ്റോറന്റ് മൂന്നാം നിലയിലാണ്, ഡൈനിങ്ങിന് മനോഹരമായ ഒരു തുറന്ന ഹാളാണ്. വിളമ്പുന്ന ഓരോ വിഭവവും അവിശ്വസനീയമാംവിധം രുചികരമാണ്. ഷെഫിന്റെ പാചക വൈദഗ്ദ്ധ്യം എടുത്തുപറയേണ്ടതാണ്.
റിസോർട്ടിന്റെ ഒരു പ്രധാന ഹൈലൈറ്റ് വിശാലമായ കുന്നിൻ മുകളിലെ നീന്തൽക്കുളമാണ്, അവിടെ ചെറിയ കുട്ടികൾക്കായി ഒരു സ്വിമ്മിങ് പൂളും ഉണ്ട്. മുകളിൽ നിന്നുള്ള കാഴ്ചകൾ തികച്ചും അതിശയിപ്പിക്കുന്നതാണ്. കൂടാതെ, ചൊക്രി മുടിയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സുന്ദരമായ കാഴ്ചകൾ കാണാം. ഒരു വാച്ച് ടവർ അവിടെയുണ്ട് , അവിടെനിന്നും നോക്കിയാൽ അങ്ങകലെയുള്ള മനോഹരമായ മൂന്നാറിൻറെ ദൃശ്യങ്ങൾ കാണാം. ക്യാമ്പ് ഫയർ തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥലമാണ്.
പോളാരിസ് വാഹനങ്ങളിലെ ഓഫ്-റോഡ് യാത്രകൾ, കുതിരസവാരി, കുട്ടികളുടെ പാർക്ക് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങളും റിസോർട്ട് വാഗ്ദാനം ചെയ്യുന്നു. ഇൻഡോർ ഗെയിം പ്രേമികൾക്ക് ഇവിടെ അതിനും പറ്റും. കാരംസും ടെന്നീസും മറ്റും ആസ്വദിക്കാം. കളികളിൽ ഏർപ്പെടാതെ വിശ്രമിക്കാനും ഇവിടെ ഇരിക്കാം.
അതിഥികൾക്കായി പ്രത്യേക ആയുർവേദ സ്പാ പാക്കേജുകൾ റിസോർട്ടിലുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനും അവസരമുണ്ട്.
Leave a Reply