ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശ പഴമാണെങ്കിൽ കൂടി ഇന്ന് നമ്മുടെ നാട്ടിൽ വളരെ വ്യാപകമായി കൃഷി ചെയ്തുവരുന്നു.കാഴ്ചയിൽ ആകർഷകവും വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ നിറഞ്ഞതുമാണ്, മുട്ടയോട് സാമ്യമുള്ള വിചിത്രമായ പഴങ്ങളാണ് ഡ്രാഗൺ ഫ്രൂട്ടിന്. മുളപ്പിച്ച തൈകൾ നടുന്ന രീതിയും അതിന്റെ പരിചരണങ്ങളും വിളവെടുക്കലും വരെ വിവിധ ഘട്ടങ്ങൾ വീഡിയോകളിലായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.
മാതൃസസ്യത്തിൽ നിന്ന് തണ്ടുകൾ മുറിച്ചുനട്ടാണ് ഡ്രാഗൺ ഫ്രൂട്ട് ചെടി തയ്യാറാക്കുന്നത്. മൂത്ത തണ്ടിൽ നിന്ന് ശാഖകൾ മുറിച് ബാഗിലോ ചട്ടിയിലോ മുളപ്പിച്ചു നടുന്നതായിരിക്കും നല്ലത്. നല്ല നീർവാഴ്ച ഉള്ള വെള്ളം കെട്ടികിടക്കാത്ത വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് കുമ്മായത്തിൽ ട്രീറ്റ് ചെയ്ത്, കമ്പോസ്റ്റ്, വളം, എന്നിവ ഉപയോഗിച്ച് മണ്ണ് തയ്യാറാക്കുക. വേരുകൾ വെള്ളത്തിൽ ഇരുന്നാൽ ഈ ചെടികൾ എളുപ്പത്തിൽ ചീഞ്ഞഴുകിപ്പോകുന്നതിനാൽ മണ്ണിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം.
വളർന്നു വരുന്ന ചെടി താങ്ങുകാലുകൾ കൊടുത്തു വേണം നില നിർത്താൻ തണ്ടുകൾ വളർന്നു വലുതാകുമ്പോൾ തനിയെ താഴോട്ട് വളഞ്ഞു വരും അതിനെ സംരക്ഷിച്ചു നിർത്തുന്നതെങ്ങനെയെന്നാണ് ഈ വീഡിയോ.
ഡ്രാഗൺ ഫ്രൂട്ട് കൃഷിയെ കുറിച്ചുള്ള കൂടുതൽ വിഡിയോകൾക്കായി livekerala.com സബ്സ്ക്രൈബ് ചെയ്യൂ
Leave a Reply