ഡ്രാഗൺ ഫ്രൂട്ടിൽ ഹാൻഡ് പോളിനേഷൻ അഥവാ കൃത്രിമ പരാഗണം
ഡ്രാഗൺ ഫ്രൂട്ടിൽ നിശാ ജന്തുക്കളിലൂടെയാണ് പ്രധാനമായും പരാഗണം നടക്കുന്നത് തേനീച്ച, തുമ്പി, ഈച്ചകൾ എന്നിവയെല്ലാം പരാഗണത്തിനു സഹായിക്കുന്നു. എന്നാൽ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നിടത് പലപ്പോഴും ജൈവീകമായരീതിയിൽ പരാഗണം നടന്നുകൊള്ളണമെന്നില്ല അപ്പോൾ കൃത്രിമപരഗണം നടത്തുന്നതായിരിക്കും ഉചിതം. പൂക്കളിൽ കായപിടിക്കുവാൻ പരാഗണം നടക്കേണ്ടതുണ്ട്. ഹാൻഡ് പോളിനേഷൻ അഥവാ കൃത്രിമ പരാഗണവും എങ്ങിനെ നടത്താം എന്നതാണ് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്. വളരെലളിതമാണ് കണ്ടു നോക്കു . തുടക്കത്തിലേ വളരെ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് ഇത് വളറെ പ്രയോജനകരമായികരിക്കും.
വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ നമ്മുടെ നാട്ടിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ സെപ്തംബര് മാസം വരെയാണ് പൂക്കാലം. ഡ്രാഗൺ ഫ്രൂട്ട് ചൂട് ശമിപ്പിക്കാൻ കുടിക്കാം എന്നതിനേക്കാൾ ഉപരി ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് കൊളസ്‌ട്രോള്‍, ഡയബെറ്റിസ്, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് എന്നതിനാലാണ് . വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. അതിവര്‍ഷമില്ലാത്ത പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്.
പൂക്കൾ വിടർന്ന് 30 മുതൽ 50 ദിവസം കൊണ്ട് കായ്കൾ പാകമാകും. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ഡ്രാഗൺ ഫ്രൂട്ട് കായ്ക്കുന്നത്. ഒരു വർഷത്തിൽ 5 മുതൽ 6 വിളവെടുപ്പ് വരെ നടത്താനാകും. പച്ചനിറത്തിലുള്ള തൊലി നിറം മാറുന്നത് കാണാം. നിറംമാറി നാല് ദിവസങ്ങൾക്ക് ശേഷം വിളവെടുക്കാം. ചെടികൾ നട്ട് ഒന്നര-രണ്ട് വർഷത്തിനുള്ളിൽ വിളവെടുക്കാനാകും. ഒരു ചെടിയിൽ നിന്ന് ഒരു വർഷത്തിൽ 40 മുതൽ 100 ഫലങ്ങൾ വരെ ലഭിക്കും. കൂടുതൽ വീഡിയോകൾക്കായി livekerala.com
Leave a Reply