ഡ്രാഗൺ ഫ്രൂട്ടിന് ഇന്ത്യയിൽ ഡിമാൻഡ് ഏറുകയാണ്, ഇന്ന് ഇത് ഒരു വളരുന്ന വിപണിയാണ്, ഇപ്പോൾ നിരവധി കർഷകർ ഈ പുതിയ വിളയ്ക്കായി മുന്നോട്ടുവരുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട് തായ്‌ലൻഡ്, ശ്രീലങ്ക, ഇസ്രായേൽ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് വ്യാവസായികമായി കൃഷി ചെയ്യുന്നതെങ്കിലും ഇപ്പോൾ ഇന്ത്യയിൽ പ്രചാരം ഏറി വരികയാണ്.
നട്ടുപിടിപ്പിച്ചുകഴിഞ്ഞാൽഡ്രാഗൺ ഫ്രൂട്ട് പ്ലാന്റിന് വളരെ കുറച്ച് ശ്രദ്ധയെ ആവശ്യമുള്ളു. ചെടിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും ആവശ്യമുള്ളൂ അതിനാൽ ചെലവ് വളരെയധികം കുറയ്ക്കാൻ കഴിയും. ഒന്നര വർഷത്തിനുള്ളിൽ പ്ലാന്റ് ഫലം കായ്ക്കാൻ തുടങ്ങും. കള്ളിച്ചെടി കുടുംബത്തിൽപ്പെട്ടതാണ് ഈ ചെടി. സൂര്യപ്രകാശം ലഭ്യമാകുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ ഇത് നന്നായി വളരുന്നു. വിത്ത് വിതച്ചുകൊണ്ടോ ചെടിയായോ ഇത് വളർത്താം. നടീലും പരിചരണ രീതികളും കൂടുതൽ മനസിലാക്കാം ശ്രീമതി അനിറ്റ് തോമസിന്റെ ലൈവ്കേരള യൂട്യൂബ് വീഡിയോവിലൂടെ.
പടര്‍ന്നു കയറാനായി താങ്ങ് കാലുകൾ കൊടുത്ത് വളര്‍ത്താനുള്ള സംവിധാനമുണ്ടാകണം കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്‍ കൂടുതൽ ഫലപ്രദമാകും. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ഇരുമ്പു കമ്പി ക്രോസ്സായി പിടിപ്പിച്ച് ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിൽ ചെടി പടര്‍ത്തണം . ഓരോ തൂണിലും മൂന്നോ നാലോ തൈകള്‍ വീതം നടാം. താങ്ങുകാലുകളായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് എങ്ങിനെ എന്ന് നോക്കാം
വളപ്രയോഗങ്ങൾ എല്ലാ ഫലവർഗ ചെടികൾക്കും ഉപയോഗിക്കുന്ന ജൈവവളം തന്നെ ഡ്രാഗൺ ഫ്രൂട്ടിനും മതിയാകും. ഈ ചെടിക്ക് വെള്ളം കുറച്ചുമതി എങ്കിലും, കടുത്തവേനലിൽ ആവശ്യത്തിന് വെള്ളം കൊടുക്കണം. കീട ആക്രമണം കുറവായ ചെടിയാണ് ഇത്.
ഒരു വർഷത്തിനുള്ളിൽ ചെടികൾ പൂവിടാൻ ആരംഭിക്കും . ചെടികൾ കൂടുതൽ വളരുന്നത് വേനൽക്കാലത്തെ ചൂടുള്ള മാസങ്ങളാണ്. ജൂലൈ മുതൽ ഒക്ടോബർ വരെ പൂക്കൾ ഉണ്ടാകും, കായകൾ ഒരു മാസത്തിനുള്ളിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പിന് തയ്യാറാകും. പഴത്തിന്റെ പാകം നമുക്ക് പഴത്തിലെ കളർ മാറ്റം കണ്ട് തിരിച്ചറിയാൻ കഴിയും.
Leave a Reply