പ്രമേഹം കണ്ണിലേക്കെത്തുമ്പോൾ
ഡയബറ്റിക് ഐ ഡിസീസസ്
ഡയബെറ്റിസ് രോഗം ദീർഘകാലം നിലനിൽക്കുമ്പോൾ അത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചേക്കാം. പ്രമേഹം മൂലം കണ്ണിന്റെ നാഡീപടലമായ റെറ്റിന യെ ബാധിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. തുടക്കത്തില് അത് നിങ്ങളുടെ കാഴ്ചയെ ബാധിക്കില്ല അതുകൊണ്ട് തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല, മുന്കൂട്ടിയുള്ള പരിശോധനയും ചികിത്സയും കൊണ്ട് കാഴ്ച നഷ്ടപ്പെടുന്നത്. ഒരു പരിധിവരെ കുറയ്ക്കാന് കഴിയും
ഡയബെറ്റിസ് മൂലമുള്ള ഹൈ ബ്ലഡ് പ്രഷർ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഇത് ഡയബറ്റിക് റെറ്റിനോപ്പതിയിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹമുള്ളവരിൽ കാഴ്ചശക്തി നഷ്ടപ്പെടുന്നതിനുള്ള ഏറ്റവും പ്രധാന കാരണവും ഇതാണ്
ഇന്ത്യയിൽ പ്രതേകിച് കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, കേരളത്തിലെ ജനങ്ങളിൽ ഇരുപതുശതമാനം പേരും പ്രമേഹരോ ഗികളാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
കണ്ണുകളിലെ നാഡീപടലമായ റെറ്റിന യെയാണ് പ്രമേഹ രോഗം പ്രധാനമായും ബാധിക്കുന്നത്. പ്രമേഹത്തിനൊപ്പം ഉയരന്ന ബ്ലഡ് പ്രഷർ, ഒബീസിറ്റി, ഉയര്ന്ന കൊളസ്ട്രോള്എന്നീ രോഗങ്ങള് ഉള്ളവരിലും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ് . രോഗം ബാധിച്ച കാലയളവ് , പ്രമേഹ രോഗത്തിന്റെ നിയന്ത്രണം എന്നിവ ഈ അസുഖത്തിന്റെ തീവ്രതയെ സ്വാധീനിക്കുന്നു. പ്രമേഹം മറ്റെല്ലാ അവയവങ്ങളേയും ബാധിക്കുന്നതുപോലെ കണ്ണുകളിലെയും ചെറിയ രക്തക്കുഴലുകളെയാണ് പ്രധാനമായി ബാധിക്കുന്നത്. രക്തക്കുഴലുകളിലെ ബ്ലോക്ക് കാരണം റെറ്റിനയിലേക്കുള്ള രക്തയോട്ടം കുറയുകയും റെറ്റിനയിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിച്ചില്ലയെങ്കിൽ സാധാരണ പത്തു വര് ഷത്തിലേറെക്കാലം പ്രമേഹ രോഗമുള്ള ഭൂരിഭാഗം ആളുകൾക്കും ഈ രോഗം റെറ്റിനയെ ബാധിച്ചേക്കാം.
പ്രമേഹ മൂലം കാഴ്ച നഷ്ടപ്പെടുന്നത് എങ്ങിനെ
1 . മാക്കുലാർ എഡിമ: – റെറ്റിനയുടെ മധ്യഭാഗത്ത് ഉണ്ടാകുന്ന വീക്കം മൂലം
2. പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി: – രക്തക്കുഴലുകളുടെ അസാധാരണമായ വളർച്ച മൂലം അവ പൊട്ടി രക്തസ്രാവമുണ്ടാകുന്നു.
3. ഇസ്കെമിയ: – സെൻട്രൽ റെറ്റിനയിലേക്കുള്ള രക്ത വിതരണം കുറയുന്നതുമൂലം
ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങളിൽ
മങ്ങിയ കാഴ്ച, ലൈറ്റുകൾക്ക് ചുറ്റും പ്രകാശ വലയം തോന്നുക , നിറം നഷ്ടപ്പെടുക, കാഴച കേന്ദ്രികൃതമല്ലാതെ ആവുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ പ്രകടമാകും
ഡയബെറ്റിക് റെറ്റിനോപ്പതിയുടെ അവസ്ഥയും രീതിയും
ഡയബെറ്റിക് റെറ്റിനോപ്പതി രണ്ടുരീതിയിലാണ് ഉള്ളത് ഒന്ന് തീവ്രത കുറഞ്ഞ എൻ.പി.ഡി.ആർ.(നോൺ-പ്രൊലിഫറേറ്റീവ്) എന്ന അവസ്ഥയും കൂടുതല് അപകടകാരിയായ പി.ഡി.ആർ.(പ്രൊലിഫറേറ്റീവ്) എന്ന അവസ്ഥയും, ഗുരുതരമായ ഈ ഘട്ടത്തിൽ കാഴ്ച തന്നെ നഷ്ടപ്പെടാം ശസ്ത്രക്രിയാ അടക്കമുള്ള ചികിത്സാരീതികളും ആവശ്യമായി വന്നേക്കാം.
ചികിത്സയും നിയന്ത്രണവും
പ്രമേഹമുള്ള രോഗി ആറുമാസം കൂടുമ്പോഴെങ്കിലും കണ്ണ് പരിശോധിക്കണം കാഴ്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങുന്ന അവസ്ഥയില് റെറ്റിന യുടെ ആന് ജിയോഗ്രാം ടെസ്റ്റ് ചെയ്തു നോക്കിയാൽ കണ്ണിലെ രക്തക്കുഴലിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും. ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തില് ചിലപ്പോള് കണ്ണില് ലേസര് ഉപയോഗിച്ചോ, മറ്റു ചിലപ്പോള് കുത്തിവെയ്പ്പ് ഉപയോഗിച്ചോ ചികിത്സിക്കേണ്ടത് ആവശ്യമാകാം.
കൂടുതൽ മോശമാകും മുൻപ് ചികിത്സ നൽകിയാൽ മാത്രമേ രോഗിയുടെ കാഴ്ച ആ നിലയ്ക്കെങ്കിലും നിലനിർത്തി കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ കൂടുതൽ വഷളായ പി.ഡി.ആർ ഘട്ടത്തിൽ ചിലപ്പോൾ കണ്ണിനുള്ളിലേക്ക് രക്തസ്രാവമോ റെറ്റിന വിട്ടുപോയ അവസ്ഥയൊ ആകാം. ഈ അവസ്ഥയിൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
കർശനമായ പ്രമേഹ നിയന്ത്രണവും കൃത്യമായ നേത്രപരിശോധനയും ആവശ്യമായ ചികിത്സയും ചെയ്യുകയാണെങ്കിൽ പ്രമേഹരോഗികളിലും ഏറെക്കാലം കാഴ്ച കാത്തു സൂക്ഷിക്കാം.
കൊച്ചി കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റൂട്ടിൽ വിദഗ്ധ ഡോക്ടർമാരും അത്യാധുനിക ചികിത്സാരീതികളുമാണ് ഉള്ളത്. കണ്ണ് സംബദ്ധമായി കൂടുതൽ അറിയാനും ചികിത്സാകൾക്കും ബന്ധപ്പെടുക. http://www.lotuseye.org
Leave a Reply