ലൈവ്കേരളക്ക് വേണ്ടി ശ്രീമതി അനിറ്റ് തോമസ് വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ.
ശീതകാല പച്ചക്കറികളിൽ പ്രധാനപ്പെട്ടതും ജനപ്രിയവുമായ ഒന്നാണ് ഇന്ന് കോളിഫ്ലവർ. ഉയർന്ന പോഷകമൂല്യത്തിനും കൂടുതൽ രുചി ഉള്ളതുമായ കോളി ഫ്ലവർ, ഇന്ത്യയിൽ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. ഇത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ–ബി, സി, മനുഷ്യന്റെ ആരോഗ്യത്തിന് ആവശ്യമായ വിവിധ ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.
കോളിഫ്ലവർ ഒരു തണുത്ത കാലാവസ്ഥ പച്ചക്കറിയാണ്. അതിനാൽ ഇത് തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ഉത്പാദനം കൂടുതലാണ്, എന്നാൽ കേരളത്തിലും ഇന്ന് ഇത് ധാരാളമായി വളരുന്നുണ്ട്, കഠിനമായ വർഷക്കാലം പിന്നിട്ടാൽ നമ്മുടെ വീട്ടുമുറ്റത്തും, ഗ്രോബാഗിലും കൃഷിചെയ്യാം . കൂടുതൽ അനുകൂല താപനില 15 മുതൽ 20 °C വരെയാണ്. കളിമണ്ണ് കലർന്ന പശിമരാശി മണ്ണാണ് കൂടുതൽ. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെയുള്ള സമയം പറിച്ചുനടുന്നതാണ് നല്ലത്.
നഴ്സറിയിൽ വിത്ത് മുളപ്പിച്ച് തൈകൾ, 25-30 ദിവസത്തിനുള്ളിൽ പറിച്ചുനടാൻ പാകമാകും. പറിച്ചുനടലിനായി മൂന്നോ നാലോ ആഴ്ച പ്രായമുള്ള തൈകൾ ഉപയോഗിക്കുക. പരിചരണം, വളപ്രയൊഗം, കീടനിന്ത്രണം, വിഷവെടുപ്പ് എന്നിങ്ങനെ കൂടുതൽ കാര്യങ്ങൾഅറിയാൻ വീഡിയോ കാണൂ.
കോളിഫ്ലളവർ വിത്തിനും മറ്റ് കൃഷിസംബന്ധമായ സംശയങ്ങൾക്കും Agriearth.com സന്ദർശിക്കുക
Leave a Reply