വേനൽ ചൂടിൽ കഴിക്കാനും അതുപോലെ കൃഷിചെയ്യാനും പറ്റിയ ഔഷധ ഗുണമുള്ള ചുരക്ക വീട്ടിൽ നടാം.
ധാരാളം പോഷക ഗുണങ്ങളുള്ള ചുരയ്ക്ക കറികളിലും ചേർക്കാം , ജ്യൂസ് ആയോ തോരനായോ ഒക്കെ കഴിക്കാം. ജലാംശം ധാരാളം അടങ്ങിയ ചുരക്ക വേനല്ക്കാലത്തു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണ്. സാധാരണയായി പലതരം ചുരക്ക കാണാറുണ്ട്. നീണ്ടുരുണ്ടതും കുടം പോലെയുള്ളതും, ഗുണത്തിൽ എല്ലാം മുന്നിൽ തന്നെ.
എങ്ങനെ കൃഷി ചെയ്യാം
വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, താരതമ്യേന കീടബാധ കുറവാണ്. അധിക പരിചരണം വേണ്ട.
ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. അതിനു ശേഷം മണ്ണിൽ നടാം. ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം. പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം. കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ചാണകപ്പൊടിയോ, മറ്റ് ജൈവ വളങ്ങളോ ചേർക്കാം. അങ്ങനെ ചുരക്ക, തോട്ടത്തിലെ നല്ല വിളയാക്കി മാറ്റാം.
കലോറി കുറവായ ഇവ ശരീരം മെലിയാനും സഹായിക്കും. ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കും.ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിന് ചുരയ്ക്ക നല്ലതാണ്. വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്. ലിവറിന്റെ ആരോഗ്യത്തിനും ചുരയ്ക്ക നല്ലതാണ്.
കൃഷിയിൽ ശ്രദ്ധിക്കേണ്ടത് വിത്തുകളുടെ നിലവാരത്തിലാണ്, ഗുണമേന്മയുള്ള, കീടബാധയില്ലാത്ത നല്ല വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. ഒരിക്കലും കൃഷിയിൽ നിരാശപ്പെടേണ്ടി വരില്ല. അത്തരത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മഹാ അഗ്രിൻ.
Leave a Reply