ചോക്കലേറ്റ് എന്ന് കേട്ടാൽ ആരുടെയും വായിൽ വെള്ളമൂറും.കുട്ടികൾക്ക് ചോക്ലേറ്റ് എന്ന് കേട്ടാൽ ജീവനാണ്. എന്നാൽ ചോക്ലേറ്റ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം, സാധാരണ വാണിജ്യ ചോക്ലേറ്റിനേക്കാൾ മികച്ച ഗുണമേന്മയും രുചിയും ഹോംമേഡ് ചോക്ലേറ്റിനുണ്ട്.
ഹോംമേഡ് ചോക്ലേറ്റുകൾ ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മൂന്നാർ. ചോക്ലേറ്റ് ഫാക്ടറികളുടെയും കൊക്കോ ഫാമുകളുടെയും കേന്ദ്രമാണ് ഇവിടം. മൂന്നാറിലെ ഷോപ്പിംഗിൽ പ്രധാന സ്ഥാനമാണ് ഹോംമേഡ് ചോക്ലേറ്റുകൾക്ക് ഉള്ളത്. ഇത് വിനോദസഞ്ചാരികൾക്കും ചോക്ലേറ്റ് പ്രേമികൾക്കും മൂന്നാറിനെ ഇഷ്ടപ്പെടാനുള്ള ഒരു കാരണവുമാണ്.
ആരോഗ്യപരമായ മേന്മകൾ: മിതമായ അളവിൽ കഴിക്കുമ്പോൾ ചോക്ലേറ്റിന് ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച്, ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനവും തലച്ചോറിലേക്കുള്ള രക്തപ്രവാഹവും മെച്ചപ്പെടുത്തും. മാനസികാവസ്ഥയെ സ്വാധീനിക്കുവാനും ചോക്ലേറ്റിന് കഴിയും.
ഹോംമേഡ് ചോക്ലേറ്റുകൾ: ഈ ചോക്ലേറ്റുകൾ ശ്രദ്ധയോടെയാണ് നിർമ്മിച്ചിരിക്കുന്നത്, അവ ഉയർന്ന നിലവാരമുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. രാസവസ്തുക്കളോ അഡിറ്റീവുകളോ അല്ലാതെ ഫ്ലേവനോളുകളാൽ സമ്പുഷ്ടമായ ഹോം-മെയ്ഡ് ചോക്ലേറ്റുകൾക്ക് ഒരു പാട് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ശരീരത്തിലെ ചില പ്രവർത്തനങ്ങളെ നിയന്ത്രി ക്കുവാനും
ചോക്ലേറ്റുകളുടെ തരങ്ങൾ:
കൊക്കോയും (കൊക്കോ മാസ് അല്ലെങ്കിൽ കൊക്കോ സോളിഡ്‌സ് എന്നും അറിയപ്പെടുന്നു) വെണ്ണയും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഖരഭക്ഷണമാണ് ചോക്കലേറ്റ്. കൂടാതെ, മിൽക്ക് സോളിഡ്‌സ് (മിൽക്ക് ചോക്ലേറ്റിന്റെ കാര്യത്തിൽ) അല്ലെങ്കിൽ ഫ്ലേവറിംഗുകൾ പോലെയുള്ള മറ്റ് ചേരുവകൾ ചേർത്ത് ചോക്ലേറ്റിന്റെ വിവിധ തരങ്ങളും രുചികളും ഉണ്ടാക്കാം. ഡാർക്ക് ചോക്ലേറ്റ് വളരെ ഗുണമുള്ളതാണ്.
മിൽക്ക് ചോക്ലേറ്റ്, ഡാർക്ക് ചോക്ലേറ്റ്, ലിക്വിഡ് ഫില്ലിംഗ് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, ഡേ ആൻറ് നൈറ്റ് എന്നിങ്ങനെ പല തരം ചോക്ലേറ്റുകൾ ഉണ്ട്.
ബദാം ഡിലൈറ്
ഡാർക്ക് ചോക്ലേറ്റ്
ഡേ ആൻറ് നൈറ്റ്
മിൽക്ക് ചോക്ലേറ്റ്
വൈറ്റ് ചോക്ലേറ്റ്
ലിക്വിഡ് ഫില്ലിംഗ് ചോക്ലേറ്റ്
To Buy:
Leave a Reply