കേരളത്തിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചിയിലാണ് ചെറായി ബീച്ച്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഒരു ബീച്ചാണിത്. കൊച്ചി നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് ചെറായി. കൊച്ചിയിലെ വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്തു കടലിൻ്റെയും കായലുകളുടെയും സംയോജന കേന്ദ്രമാണിത്.
ഒരു ബീച്ചിൽ വേണ്ട എല്ലാ വിനോദങ്ങളും ഇവിടെയുണ്ട്. നല്ല ഭംഗിയുള്ള സൂര്യാസ്തമയവും, നീന്തലും, ഡോൾഫിൻ കാഴ്ചകളും , ബോട്ടിംഗും എന്നിങ്ങനെ എല്ലാം സഞ്ചാരികൾക്കു ഏറെ പ്രിയമാണ്. ഇതിൻ്റെ തീരപ്രദേശം മാത്രം ഏകദേശം 15 കിലോമീറ്ററോളമുണ്ട്. ചുറ്റുപാടുമുള്ള പച്ചപ്പും കടൽത്തീരങ്ങളും ചൈനീസ് വലകളും കടലിൻ്റെ ഭംഗി കൂട്ടുന്നു.
സ്കൂട്ടറുകൾ, സ്പീഡ് ബോട്ടുകൾ, എന്നിവയുൾപ്പെടെ വിവിധ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം കിട്ടും.സന്ദർശകർക്ക് സ്പീഡ് ബോട്ടുകളും വാട്ടർ സ്കൂട്ടറുകളും വാടകയ്ക്ക് എടുക്കാം, ഇത് രസം ഇരട്ടിയാക്കുന്നു. നീന്തൽ ശ്രദ്ധിക്കുക. വിശ്രമിക്കാൻ കടൽത്തീരത്ത് ആയുർവേദ മസ്സാജ് ചെയ്യാനുള്ള അവസരവും ഉണ്ട്.
സൈക്കിൾ ചവിട്ടി മനോഹര ദൃശ്യങ്ങൾ കാണാനും സാധാരണ വില്ലജ് ജീവിതം ആസ്വദിക്കാനും കഴിയും. ചെറായിയിലെ മറ്റൊരു വിശേഷമാണ് പട്ടം പറത്തൽ. ജനപ്രിയമായ പട്ടം പറത്തൽ ഉത്സവം വളരെ സന്തോഷത്തോടെ സംഘടിപ്പിക്കാറുണ്ട്.
കുട്ടികൾക്കായി ഒരു പാർക്കും ബീച്ചിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനും അവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം മനോഹരമായി സമയം ചെലവഴിക്കാനും കഴിയും. മിതമായ നിരക്കിൽ പ്രദേശത്തിന് ചുറ്റും നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഉള്ളതിനാൽ ഒരാൾക്ക് താമസം എളുപ്പത്തിൽ കണ്ടെത്താനാകും.
എങ്ങനെ എത്തിച്ചേരാം:
വിമാനത്തിൽ:
കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ട് ചെറായി ബീച്ചിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ്. ചെറായി ബീച്ചിലേക്ക്, ടാക്സികളോ സ്വകാര്യ വാഹനങ്ങളോ വിമാനത്താവളത്തിൽ നിന്ന് എളുപ്പത്തിൽ ലഭ്യമാണ്.
തീവണ്ടിയിൽ:
ചെറായിയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ,അവിടെ നിന്ന് 45 മിനിറ്റ് ഡ്രൈവ് ചെയ്താൽ എളുപ്പത്തിൽചെറായിൽ എത്തിച്ചേരാം. ചെറായിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ആലുവ റെയിൽവേ സ്റ്റേഷൻ.
ഇവിടെ താമസിക്കാൻ: ആനന്ദ ചെറായി
ആനന്ദ ചെറായി,ഇവിടുത്തെ ഒരു ഹോളിസ്റ്റിക് ആയുർവേദ റിസോർട്ടാണ്, സഞ്ചാരികൾക്ക് ശാന്തതയും നവോന്മേഷവും പ്രദാനം ചെയ്യുന്നു. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതശൈലിയിലേക്കുള്ള യാത്രയിലേക്ക് അതിഥികളെ ക്ഷണിക്കുന്നു.
Leave a Reply