പണ്ടുകാലം മുതൽ തന്നെ ചീര കൃഷി മിക്ക വീടുകളിലെയും തൊടികളിൽ സാധാരണയായി കണ്ടു വരുന്നു. കാരണം വല്യ പരിചരണം ഒന്നും ഇല്ലാതെതന്നെ അവ വളരും എന്നത് തന്നെ. ചീരയുടെ പോഷക മൂല്യങ്ങൾ വളരെ കൂടുതലാണ്. വിറ്റാമിനുകളുടെ കലവറയാണ് ചീര. രക്തകുറവ് പരിഹരിക്കാനും ചീര ഉപകരിക്കും. ദഹനത്തിനും ചീര നല്ലതാണ്. ചീര പലതരമുണ്ട്.
കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ് അമരാന്തസ് പിങ്ക് ബ്യൂട്ടി. ചുവന്ന സിരകളോട് കൂടിയ ഓവൽ ഇലകൾ ഇതിന്റെ സവിശേഷതയാണ്. കുറഞ്ഞ പരിചരണം മാത്രമേ ഇവയ്ക്കു ആവശ്യമുള്ളൂ. ഇത് ഒരു നീണ്ട വിളവെടുപ്പ് നൽകുന്നു, കീടങ്ങളെ പ്രതിരോധിക്കും, ചെറിയ ഇടങ്ങളിൽ പോലും ഈ ചീര കൃഷി ചെയ്യാം.
അമരാന്തസ് നല്ല വെറൈറ്റിയാണ്. ചുവന്ന ചീര സ്വാദുള്ള താണ്, കുറച്ചു പാകമാകുമ്പോൾ മുതൽ തന്നെ മുറിച്ചുപയോഗിക്കാം. ഒരു ചെടിയിൽനിന്നു മൂന്ന് മാസം വരെ ഉപയോഗിക്കാനുള്ള ഇലകൾ കിട്ടും. ചീരയുടെ തണ്ടും ഭക്ഷ്യ യോഗ്യമാണ്. ചീരയുടെ പരിചരണം എങ്ങനെയെന്ന് നോക്കാം. ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും
വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ
മറ്റു ഗ്ലാസ്സിലോ പാത്രത്തിലോ തൈകൾ മുളപ്പിച്ചു ശേഷം പറിച്ചുനടുക. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക.
പോഷകങ്ങൾ ആഗിരണം ചെയ്യാനും സസ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും വളരുന്ന സീസണിൽ സമീകൃത വളം നൽകണം. പച്ച ചീര ഊർജ്ജസ്വലതയോടെ തഴച്ചുവളരുന്നുവെന്ന് ഉറപ്പാക്കുക. അത് സമ്പന്നമായ വിളവെടുപ്പ് നൽകുന്നു. അമരാന്തസ് പൂർണ്ണ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു, പക്ഷേ ഭാഗിക തണൽ സഹിക്കാൻ കഴിയും. ആവശ്യത്തിന് നനവ് അത്യാവശ്യമാണ്, മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതായിരിക്കണം.
നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.
കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്.വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം .
വിളവെടുപ്പ്:
ഇലകൾ സാധാരണയായി ഇളതായിരിക്കുമ്പോൾ വിളവെടുക്കാം. പതിവ് വിളവെടുപ്പ് തുടർച്ചയായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇലകളുടെ പുതിയതും സ്ഥിരതയുള്ളതുമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.
മഹാഗ്രിൻ അമരാത്തസ് ചീര ബണ്ടിൽ ഉപയോഗിച്ച് നിങ്ങളുടെ അടുക്കള വിഭവങ്ങൾ രുചികരവും പോഷകാഹാരപ്രദവും ആക്കാം.
Leave a Reply