ടെറസിൽ ഗ്രോ ബാഗിലും ചീര നടാം. ടെറസിൽ ആകുമ്പോൾ കീടബാധ കുറയും. അമരന്തസ് ചീരയ്ക്ക് പൊതുവെ കീടബാധ കുറവാണ്. മണ്ണിലാണെങ്കിൽ ചാലു കീറി നടാം. ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും. നടുന്നതിന് മുമ്പ്, വിത്തുകൾ ആറ് മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് വിത്ത് മൃദുവാക്കാനും മുളയ്ക്കാനും സഹായിക്കുന്നു.രണ്ടു ചീരകൾക്കിടയിൽ അകലം ഇടണം. ചാരമിടുന്നതും നല്ലതാണ്.
മണ്ണ് തയ്യാറാക്കൽ:
നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.
വിത്ത് നട്ടതിനുശേഷം അവയ്ക്ക് ചുറ്റുമുള്ള മണ്ണ് സ്ഥിരപ്പെടുത്തുന്നതിന് മൃദുവായി നനയ്ക്കുക.
ഒരു ഗ്രോ ബാഗിൽ രണ്ട് തൈകൾ നടുക, ചാണകം, പച്ചിലവളം സ്ലറി, ചാരം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് ശക്തമായ വളർച്ചയെ സഹായിക്കുക. മണ്ണ് പരിശോധന നടത്തി, അമ്ലത പരിശോധിക്കണം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം, ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം. ചകിരിച്ചോറും, ചാണക പൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ.
മഹാ അഗ്രിൻ
Leave a Reply