ചീരകൃഷി ഇനി വളരെ എളുപ്പം
തുടക്കക്കാർക്ക് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ചീരകൃഷി. ചീരകൃഷിചെയ്യാൻ താലപര്യമുണ്ടെങ്കിൽ അനിറ്റ് തോമസിന്റെ ഈ വീഡിയോ കണ്ടനോക്കു.
ചീരവിത്തുകൾ കൃഷിഭവനിൽ നിന്നോ കടകളിൽ നിന്നോ വാങ്ങാൻകിട്ടും. ഗ്രോബാഗിലും തടത്തിലും ചീര കൃഷിചെയ്യാം. മണ്ണിന്റെ പിഎച് മെയിന്റെയിൻ ചെയ്യാൻ മണ്ണിൽ കമ്മായം തൂവി നനച്ചുകൊടുക്കുക ഒരാഴ്ച വെയിറ്റ് ചെയ്യുക, അടിവളമായി ചാണകപ്പൊടിയും എല്ലുപൊടിയും ചേർത്ത് മണ്ണ് ഇളക്കി മറിക്കുക. തയ്യാറാക്കിയ മണ്ണിൽ കമ്പോസ്റ്റോ അല്ലെങ്കിൽ മണലോ കലർത്തി വിതറിയാണ് വിത്തുപാകേണ്ടത് അപ്പോൾ എല്ലായിടത്തും ഒരുപോലെ മുളച്ചുവരും. വിത്തുകൾ ഉറുമ്പ് തിന്നാതിരിക്കാൻ ചുറ്റും മഞ്ഞൾപൊടി തൂവുകയോ അല്ലെങ്കിൽ കുറച്ച് ചേർത്ത് തൂവുക. പാകിയ ശേഷം വെള്ളം നേരിയ രീതയിൽ സ്പ്രേ ചെയ്തുകോടുക്കന്നതാണ് ഉത്തമം.
ഒരാഴ്ചകൊണ്ട് വിത്തുകൾ മുളച്ചുവരും അതുവരെ നേരിയ തീതിയിൽ നനതുടരണം, മുളച്ചുവരുന്ന ഇലകളിൽ ശക്തിയായി വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം . വേനൽക്കാലത്ത് ദിവസം രണ്ടുനേരം നനക്കണം. മണ്ണിൽ ആവശ്യത്തിന് പോഷകവും ഈർപ്പവും ഉണ്ടെങ്കിൽ ചെടികളുടെ വളർച്ചയിൽ നിന്നും അത് മനസ്സിലാക്കാം. ന ല്ല രീതിയിൽ നളരുന്ന ചെടിയാണെങ്കിൽ നാലാഴ്ച ആകുമ്പോഴേക്കും വിളവെടുത്തുതുടങ്ങാം. ഓരോ വിളവെടുപ്പിനുശേഷവും ചാണക സ്ലറിയോ നേർപ്പിച്ച ഗോമൂത്രമോ ഒഴിച്ചുകൊടുക്കുന്നത് നന്നായിരിക്കും. ചീരയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഓന്നാണ് ഇലപ്പുള്ളിരോഗം, അതിന് ജൈവരീതിയിലുള്ള പ്രയോഗങ്ങളായിരിക്കും നല്ലത്, സോഡാപ്പൊടിയും മഞ്ഞൾപ്പൊടിയും വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്താൽ അതിനു പരിഹാരമാകും.
ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക, കൂടുതൽ പ്രകാശം കിട്ടുന്നതും എന്നാൽ മഴ നേരിട്ടു പതിക്കാത്തതുമായ സ്ഥലത്ത് ഗ്രോബാഗുകൾ വെക്കാൻ ശ്രദ്ധിക്കുക. തൈകൾ കൂടുതലായിട്ടാണ് പാകിയതെങ്കിൽ പറിച്ചുനടാം. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം. പൂവിടുന്നതിനു മുമ്പ് വിളവെടുക്കണം. കൃഷിയേക്കുറിച്ച് കൂടുതൽ അറിയാൻ ലൈവ്കേരള വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Leave a Reply