• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Travel and Tourism

ആലപ്പുഴയിലെ ആഡംബര ഹൗസ് ബോട്ടുകൾ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ആലപ്പുഴ കായലുകൾ , തടാകങ്ങൾ, നദികൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
സഞ്ചാരികൾക്ക് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഹൗസ് ബോട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.

ഹൗസ് ബോട്ട് ടൂറുകൾ:

ഹൗസ് ബോട്ടിൽ ആലപ്പുഴയുടെ മുഴുവൻ പ്രകൃതി ഭംഗിയും കാണാൻ കഴിയും. ചെറിയ പകൽ യാത്രകൾക്കും, രാത്രി തങ്ങുന്നതിനും ഹൗസ്‌ബോട്ടുകൾ ലഭ്യമാണ്. ഓവർ നൈറ്റ് ക്രൂയിസാണ് ജനപ്രിയമായത്. ഹൗസ് ബോട്ടുകളുടെ സ്വഭാവും അതിന്റെ പ്രത്യേക സവിശേഷതകളും അനുസരിച്ച് ഹൗസ് ബോട്ടുകളിലെ സൗകര്യങ്ങൾ വ്യത്യാസപ്പെടാം. ഹൗസ് ബോട്ടുകൾക്ക് ബോട്ടിംങ്ങിൽ സാങ്കേതികമായ അറിവും കഴിവുകളും ആവശ്യമാണ്.

ഹൗസ് ബോട്ടുകളിലെ സൗകര്യങ്ങൾ:

1. ഹൗസ്‌ബോട്ടുകളിൽ ആധുനിക സൗകര്യങ്ങൾ ഉണ്ട് , ഇത് യാത്ര സുഖകരമാക്കുന്നു.
2. ഹൗസ് ബോട്ടിൽ എയർകണ്ടീഷൻ ചെയ്ത ആഡംബര കിടപ്പുമുറികളും ആധുനീകരിച്ച ബാത്ത്റൂമുകളും ഉണ്ട്.
3. ഹൗസ്‌ബോട്ടുകളിൽ സ്വസ്ഥമായി വിശ്രമിക്കാനും അതിഥികൾക്ക് ഇടപഴകാനും കഴിയുന്നവിധത്തിൽ ഒരു പൊതു ഇരിപ്പിടം ഉണ്ടായിരിക്കും.
4. ഹൗസ്ബോട്ടിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കാൻ ആധുനിക അടുക്കള പാത്രങ്ങൾ, സ്റ്റൗ, റഫ്രിജറേറ്ററുകൾ എന്നിവ നൽകിയിട്ടുണ്ട്.
5.ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ടേബിളിനൊപ്പം ഡൈനിംഗ് ഏരിയയുമുണ്ട്.
6. മിക്ക ഹൗസ് ബോട്ടുകളിലും രുചികരമായ കേരളീയ ഭക്ഷണം കിട്ടും. സ്വയം പാചകം ചെയ്യാനും അവസരമുണ്ട്.
7. ഓരോ ഹൗസ്ബോട്ടിലും സാധാരണയായി ഒരു ക്യാപ്റ്റൻ, പാചകക്കാരൻ, മറ്റു ജോലിക്കാർ എന്നിവരുണ്ടാകും. ഇവർ നാവിഗേഷൻ, പാചകം, അതിഥികളുടെ ആവശ്യങ്ങൾ എന്നിവ ശ്രദ്ധിക്കുന്നു.
8. പല ഹൗസ് ബോട്ടുകളും പരിസ്ഥിതി സൗഹൃദ രീതികൾ പിന്തുടരുന്നു.
9. ലൈഫ് ജാക്കറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ, എമർജൻസി കമ്മ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഹൗസ് ബോട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്നു.
10. മ്യൂസിക് സിസ്റ്റം, ടെലിവിഷൻ, ഓൺബോർഡ് വൈ-ഫൈ എന്നിവയും ഹൗസ്‌ബോട്ടിൽ കിട്ടും. അതിഥികൾക്ക് വിശ്രമിക്കാനും ആസ്വദിക്കാനും കഴിയുന്ന തുറന്ന ഡെക്ക് ഹൗസ് ബോട്ടുകളിൽ ഉണ്ട്.

ആലപ്പുഴയിലെ കായലുകളുടെ ഭംഗി ആസ്വദിക്കാൻ ഒരു ഹൗസ് ബോട്ട് തിരഞ്ഞെടുക്കുമ്പോൾ, സതേൺ പനോരമ ക്രൂയിസാണ് ഏറ്റവും ഉചിതം. സതേൺ പനോരമ ക്രൂയിസ് ആലപ്പുഴയിലെ പ്രമുഖ ആഡംബര ഹൗസ് ബോട്ട് ആണ്‌ . ഈ ഹൗസ് ബോട്ട് കായൽ യാത്രയ്ക്ക് ഒരു നവീന അനുഭവം നൽകുന്നു.

സതേൺ പനോരമ ക്രൂയിസി ന്റെ പ്രത്യേകതകൾ:

1. അതിഥികളുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു, അവർ മികച്ച ഹോസ്പിറ്റാലിറ്റി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഹൗസ്‌ബോട്ടിൽ കുടുംബസംഗമം, വിവാഹ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഹണി മൂൺ അല്ലെങ്കിൽ സോളോ യാത്രകൾ എന്നിവ നടക്കുന്നു .

2. നന്നായി സജ്ജീകരിച്ച ബാത്ത്റൂമുകളും ബാത്ത് ടബും ഉള്ള ആഡംബര കിടപ്പുമുറികൾ.

3. സതേൺ പനോരമയിൽ വൈവിധ്യമാർന്ന ഹൗസ്ബോട്ടുകൾ ഉണ്ട് . ബെഡ്റൂം ലക്ഷ്വറി, അൾട്രാ ലക്ഷ്വറി ഹൗസ് ബോട്ട്, 2 ബെഡ്റൂം ഡീലക്സ് ഹൗസ്ബോട്ട്, 5 ബെഡ്റൂം ലക്ഷ്വറി സ്മാർട്ട് ഹൗസ്ബോട്ട്, 6 ബെഡ്റൂം ലക്ഷ്വറി, 11 ബെഡ്റൂം കാസിനോ ഹൗസ്ബോട്ട്.

4. മ്യൂസിക് സിസ്റ്റം, സ്ലൈഡിംഗ് എൽഇഡി, പ്രൊജക്ടറുകൾ, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഡിജെ, സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്താനും സൗകര്യമുണ്ട്.

5. അതിഥികൾക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന വിശാലമായ ലോബികൾ ഈ ഹൗസ്‌ബോട്ടിൽ
ഉണ്ട് . സ്വാദിഷ്ടമായ ഭക്ഷണം അതിഥികൾക്ക് ബോട്ടിൽ കിട്ടും.

ടൂറിസ്റ്റുകൾക്ക് എല്ലാ സേവനങ്ങളും നൽകാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സതേൺ ക്രൂയിസ് മുന്നിലാണ്.

സതേൺ പനോരമ ക്രൂയിസ് 

Address: Near HMCA Church Ward Avalookunnu, PO, Thathampally, Alappuzha, Kerala 688013

Phone: 079025 03333

Email: reservation@southernpanorama.in | info@southernpanorama.in

Website: https://www.southernpanoramacruise.com

ആനക്കട്ടിയിലെ വിശേഷങ്ങൾ

 

അട്ടപ്പാടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ടിലേക്കു ഒരു യാത്ര പോയി. നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ടിലേക്കു തൊടുപുഴയിൽ നിന്നും ഏകദേശം 230 കിലോമീറ്റർ ദൂരമുണ്ട്. കോയമ്പത്തൂരിൽ നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് നിർവാണയിലേക്ക്. ഞങ്ങൾ ആദ്യം പോയത് നിർവാണയിലെ റിസപ്ഷനിലേക്കാണ്. അവിടെ നിരയായി ധാരാളം ബൊഗൈൻവില്ല ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.

നിർവാണയിലെ ചുറ്റുപാടും മനോഹരമാണ് . ചെറുതും വലുതുമായ ധാരാളം മരങ്ങളുണ്ടവിടെ. വിവിധതരത്തിലുള്ള മാവുകളും നെല്ലിമരങ്ങളും കൃഷിയെ ഇഷ്ടപ്പെടുന്ന ആരെയും ആകർഷിക്കും. ഞങ്ങൾ അവിടെ പലതരത്തിലുള്ള ഫല വൃക്ഷങ്ങൾ കണ്ടു. മാങ്ങ പറിച്ചു കഴിച്ചുകൊണ്ടാണ് ഞങ്ങൾ നടന്നത്‌. നിറയെ കായകളുള്ള സപ്പോർട്ട, പഴുത്ത ധാരാളം ഞാവൽ പഴങ്ങൾ, പലതരം ചാമ്പ, മാതളം , ചെറി, പേരകൾ , മുള്ളാത്ത ഇവയെല്ലാം നിർവാണയുടെ ചുറ്റുമുണ്ട് .

റോഡിന് മറുവശം കാടായതുകൊണ്ടു വന്യ മൃഗങ്ങൾ കടക്കാതിരിക്കാൻ മുള്ളുവേലികെട്ടിയിരിക്കുന്നു.

അവിടെ നല്ലൊരു ചിൽഡ്രൻസ് പാർക്കുണ്ട്. കുട്ടികളെ ആകർഷിക്കുന്ന മറ്റൊന്നാണ് ഇവിടെയുള്ള സ്വിമ്മിങ്പൂൾ. സ്വിമ്മിങ് പൂളിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് ചുറ്റുമുള്ള മല നിരകളും കാടുകളുമാണ്. ചുറ്റുമുള്ള പച്ചപ്പും കാറ്റുമേറ്റിരിക്കാൻ നല്ല രസമാണ്. അവിടെ ഒരു ശിവ ക്ഷേത്രമുണ്ട് . ക്ഷേത്രത്തിനു ചുറ്റും കാടാണ്, ശാന്തമായ ഒരു അന്തരീക്ഷമാണിവിടെ.

താമസിക്കുന്ന റൂമിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് മലകളുടെയും കാടുകളുടെയും കാഴ്ചയാണ്. മനോഹരവും ശാന്തവുമായ പ്രകൃതി ഭംഗി കണ്ട് നിന്ന് പോകും. ഇവിടെ നിന്ന് നോക്കുമ്പോൾ താഴെ റിസപ്ഷനും റെസ്റ്റോറന്റും ചെറിയ കോട്ടേജുകളും കാണാം. നോർമൽ കോട്ടേജുകൾ, പ്രീമിയം കാറ്റഗറിയിലുള്ള റൂമുകളും എന്നിവ ഇവിടെയുണ്ട്.

വെജിറ്റേറിയൻ ഭക്ഷണമാണിവിടുത്തെ പ്രേത്യകത . ഇവിടുത്തെ തോട്ടത്തിൽ തന്നെ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമാണുപയോഗിക്കുന്നത്. നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ
അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക്‌ ആനക്കട്ടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട് ഒരു അനുഗ്രഹമാണ്.

ഞങ്ങൾ ജീപ്പുയാത്രക്കുപോയി. സ്ഥിരമായി കാറ്റുകിട്ടുന്ന സ്ഥലമായതുകൊണ്ടു ധാരാളംകാറ്റാടിയെന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നു 7 കിലോമീറ്റർ സഞ്ചരിച്ചു ഞങ്ങൾ കീരിപ്പതിയിലെത്തി. കീരിപ്പതിയിലെ വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ പല തട്ടിലുള്ള മലനിരകൾ കാണാം. ഏറ്റവും ഉയരത്തിൽ കാണുന്നത്‌ ഊട്ടി മല നിരകളാണ്‌. പിന്നീട് ഞങ്ങൾ ശിരുവാണി നദിയിലെത്തി, കാടിനുള്ളിലൂടെയാണ് നദി ഒഴുകുന്നത്.
മുപ്പതു കിലോമീറ്റർ പിന്നിട്ട് നിർവാണയിൽ തിരിച്ചെത്തി.

നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ
അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക്‌ ആനക്കട്ടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട് ഒരു അനുഗ്രഹമാണ്.

നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട്

Address: Anaikatti – Sholayoor Rd, Sholayur, Kerala 678581

കൊടൈക്കനാലിൽ ഒരു അവധിക്കാലം

രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹിൽ സ്റ്റേഷനുകളുടെ രാജകുമാരിയായ കൊടൈക്കനാൽ. മൂടൽമഞ്ഞുകൊണ്ടുമൂടിയ മലനിരകളുടെ കാഴ്ച മനോഹരമാണ്. ഈ പ്രകൃതി ദൃശ്യങ്ങൾ അവിസ്മരണീയമായ നിമിഷങ്ങൾ നൽകുന്നു. പച്ചപ്പ് നിറഞ്ഞ വനങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പോലെയുള്ള പ്രകൃതി വിസ്മയങ്ങളാൽ അനുഗ്രഹീതമാണ്‌ കൊടൈക്കനാൽ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ലൊക്കേഷനുകളിലൊന്നാണ് കൊടൈക്കനാൽ.

സ്ഥാനം: തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് കൊടൈക്കനാൽ ഇത് സ്ഥിതി ചെയ്യുന്നത്.

സന്ദർശിക്കാൻ പറ്റിയ സമയം: എല്ലാമാസവും ഇവിടെ സന്ദർശിക്കാണ് പറ്റിയ കാലാവസ്ഥയാണ് . ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള ശൈത്യകാലമാണ് ഏറ്റവും അനുയോജ്യമായ സമയം. കൊടൈക്കനാൽ വേനൽക്കാലത്ത് ഏറ്റവും വർണ്ണാഭമായും മഴക്കാലത്ത് ഏറ്റവും മനോഹരവുമാണ്.

കൊടൈക്കനാലിൽ സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങൾ:

1. കൊടൈക്കനാൽ തടാകം:

കൊടൈക്കനാലിലെ ഏറ്റവും ആകർഷകമായ ഭാഗമാണ് ഈ തടാകം. നക്ഷത്രാകൃതിയിലുള്ള മനുഷ്യനിർമിത തടാകമാണിത്. കൊടൈക്കനാലിലെ ഏറ്റവും തിരക്കേറിയതും ഷോപ്പിങ്ങിന് പറ്റിയതുമാണിവിടം.

ബോട്ടിംഗ്, സൈക്ലിംഗ്, കുതിരസവാരി ഇവിടെ സൗകര്യമുണ്ട്‌.

2. പൈൻ വനം:

ഉയരം കൂടിയ പൈൻ മരങ്ങളുള്ള ഇടതൂർന്ന വനപ്രദേശമാണിത്. നിരവധി ദക്ഷിണേന്ത്യൻ സിനിമകൾക്ക് പൈൻ ഫോറസ്റ്റ് പശ്ചാത്തലമായിട്ടുണ്ട്. പൈൻ വനത്തിന്റെ മനോഹരമായ പച്ചപ്പാണ് അതിന്റെ ആകർഷണീയത.
നടക്കാനും വിശ്രമിക്കാനും അനുയോജ്യമായ സ്ഥലം. കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഫോട്ടോയിൽ പകർത്താം.

സമയം: രാവിലെ 9 മുതൽ 10 വരെ, വൈകുന്നേരം 5 മുതൽ 5.30 വരെ.

3. ഗ്രീൻ വാലി വ്യൂ:

ഗ്രീൻ വാലിയുടെ ചുറ്റുപാടുകളുടെ അതിമനോഹരമായ കാഴ്ചകൾ ഇവിടുത്തെ ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത് . ആത്മഹത്യാ പോയിന്റ് എന്നും ഇത് അറിയപ്പെടുന്നു. വൈഗ അണക്കെട്ടും ഇവിടെനിന്നു കാണാം. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 5.5 കിലോമീറ്റർ അകലെയാണ് ഗ്രീൻ വാലി.

സമയം: 10 AM മുതൽ 3 PM വരെ.

ഷോപ്പിങ്ങിന് ഇവിടെ അവസരമുണ്ട് . വീട്ടിൽ ഉണ്ടാക്കിയ ചോക്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.

4. ഗുണ ഗുഹകൾ:

അതിമനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്ര പരമായ കഥകൾ ഈ ഗുഹകളെ ബന്ധപ്പെട്ടുണ്ട്ളി. ഇവിടം ഡെവിൾസ് കിച്ചൻ എന്നും അറിയപ്പെടുന്നു.

സമയം: രാവിലെ 8 മുതൽ വൈകിട്ട് 4 വരെ.

ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലം .

5. ഡോൾഫിൻ നോസ്:

ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള ഒരു പാറക്കൂട്ടം. സുന്ദരമായ താഴ്‌വരകളുടെയും വിശാലമായ പ്രകൃതിദൃശ്യങ്ങളുടെയും അതിശയകരമായ കാഴ്ചയാണ് ഇവിടെ.

സമയം: രാവിലെ 9 മുതൽ വൈകിട്ട് 6വരെ.

ചെയ്യേണ്ട കാര്യങ്ങൾ: ഫോട്ടോഗ്രാഫി, സൈഡ് സീയിംഗ്.

6. കോക്കേഴ്സ്:

പച്ചപുതച്ച താഴ്‌വരകളും കുന്നുകളും കണ്ടുകൊണ്ടു നടക്കാം.

സൂര്യോദയവും സൂര്യാസ്തമയവുംഫോട്ടോയിൽ പകർത്താം . ഷോപ്പിംഗും , ടെലിസ്കോപ്പിക് കാഴ്ചയ്ക്കും ഇവിടെ സൗകര്യമുണ്ട് .

7. മന്നാവൂർ തടാകം:

വൈവിധ്യമാർന്ന വന്യജീവികളും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ സ്ഥലമാണിത്. കൊടൈക്കനാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശാന്തമായ ഒരു കാർഷിക ഗ്രാമമാണ് മന്നാവൂർ.

സഞ്ചാരികൾക്ക് ബോട്ടിംഗ്, ട്രെക്കിംഗ് ഇവയ്ക്കു അവസരമുണ്ട്.

8. പൂമ്പാറ ഗ്രാമം:

പഴനി കുന്നുകളിലാണ് പൂമ്പാറ. ഇതു ഒരു പഴയ ഗ്രാമമാണ് . ഇവിടുത്തെ പ്രശസ്തമാണ് ഒരു ക്ഷേത്രമാണ് ശ്രീ കുഴന്തൈ വെള്ളേപ്പർ ക്ഷേത്രം (മുരുകൻ ക്ഷേത്രം).

9. ബ്രയാന്ത് പാർക്ക്:

ചുറ്റും മനോഹരമായ പൂക്കൾ ,പല തരത്തിലുള്ള റോസാപ്പൂക്കൾ എന്നിവയാൽ ബ്രയാന്ത് പാർക്ക് ഒരു വിസ്മയമാണ്. ഹോർട്ടികൾച്ചറൽ പ്രദർശനങ്ങൾ ഇവിടെ നടത്താറുണ്ട്. ഗ്ലാസ് ഹൗസ് കാഴ്ചയ്ക്കും പാർക്ക് ഉപകാരപ്രദമാണ്. പൂക്കളുടെ ചിത്രങ്ങൾ ഫോട്ടോയിൽ എടുക്കാം.

10. ബിയർ ഷോല വെള്ളച്ചാട്ടം:

ബിയർ ഷോല വെള്ളച്ചാട്ടം നിബിഡ വനമേഖലയിലാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണിത്. ആരുടെയും മനം കുളിർപ്പിക്കുന്ന കാഴ്ച. മലമുകളിലേക്ക് നടക്കാനും കഴയും.

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: മഴക്കാലത്ത് വെള്ളം നിറഞ്ഞുനിൽക്കുമ്പോൾ.
ഇവിടെ ട്രെക്കിങ്ങിനു പോകാം .

11. വട്ടക്കനാൽ

ഇന്ത്യയിലെ ചെറിയ ഇസ്രായേൽ എന്നറിയപ്പെടുന്ന വട്ടനാലിന് ചുറ്റും മനോഹരമായ കുന്നുകളും താഴ്‌വരകളും ഉണ്ട്. ചുറ്റുമുള്ള മൂടൽമഞ്ഞ് നിഗൂഢമായ ഒരു അനുഭൂതി നൽകുന്നു. വട്ടക്കനാൽ വെള്ളച്ചാട്ടം, എക്കോ പോയിന്റ്, ഓർഗാനിക് ഫാമുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. വട്ടക്കനാലിൽ സൂര്യൻ നേരത്തെ അസ്തമിക്കുന്നു.

ശാന്തമായ ഇവിടെ യോഗ, ധ്യാനം, ട്രെക്കിംഗ് എന്നിവയ്ക്ക് അനുയോജ്യം.

12. സിൽവർ കാസ്കേഡ് വെള്ളച്ചാട്ടവും തലൈയ്യാർ വെള്ളച്ചാട്ടവും:

കൊടൈക്കനാലിലെ മറ്റ് രണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
സിൽവർ കാസ്‌കേഡും തലൈയ്യാർ വെള്ളച്ചാട്ടവും പ്രകൃതിസ്‌നേഹികൾക്ക് നല്ലൊരു വിരുന്നാണ്.

13. മോയർ പോയിന്റ്:

പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും ഇടതൂർന്ന വനങ്ങളും ഉള്ള ഒരു ജനപ്രിയ വ്യൂ പോയിന്റാണിത്.

ചെയ്യേണ്ട കാര്യങ്ങൾ: ഉത്സാഹികളായ ഫോട്ടോഗ്രാഫർമാർക്കുള്ള മികച്ച സ്ഥലം.

14. ബെരിജാം തടാകം:

കൊടൈക്കനാലിലെ മറ്റൊരു മനോഹരമായ തടാകം.

അടുത്തുള്ള  സ്ഥലങ്ങൾ: –

ദേവദാനപ്പട്ടി ടൗൺ: കൊടൈക്കനാലിൽ നിന്ന് 20 കിലോമീറ്റർ അകലെ കൊടൈക്കനാൽ മലനിരകളുടെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

പഴനി മുരുകൻ ക്ഷേത്രം: കൊടൈക്കനാലിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.

കേരളത്തിൽ നിന്ന് എങ്ങനെ എത്തിച്ചേരാം:

കോഴിക്കോട്: റോഡ് മാർഗം 304.7 കിലോമീറ്റർ.
കോട്ടയം: റോഡ് വഴി 255.5 NH വഴി 183 കിലോമീറ്റർ.
കൊച്ചി: റോഡ് വഴി 270.9  NH വഴി 85 കിലോമീറ്റർ.

തിരുവനന്തപുരം: റോഡ് മാർഗം 349.6 കിലോമീറ്റർ.

താമസ സൗകര്യം :- കൊടൈക്കനാലിൽ നല്ലൊരു താമസത്തിനു എല്ലാവിധ സൗകര്യത്തോടും കൂടിയ ഒരു റിസോർട്ടാണ് വാംത്ത് ഹിൽ ക്രെസ്റ് റിസോർട്ട് . തടാക കാഴ്ചകൾ കണ്ട് ഇവിടെ ഒരു അവധിക്കാലം ആസ്വദിക്കാം. കുടുംബമൊത്തും , സുഹൃത്തുക്കളൊത്തും ധാരാളം ടൂറിസ്റ്റുകൾ ഇവിടെ തങ്ങാൻ എത്തുന്നു. എല്ലാതരത്തിലുള്ളവർക്കും വേണ്ട സുഖകരമായ താമസ സൗകര്യം ഇവിടെയുണ്ട് .

വാംത്ത് ഹിൽ ക്രെസ്റ് റിസോർട്ടിൽ മനോഹരമായ വാലി വ്യൂ സ്യൂട്ടുകളും പ്രീമിയം റൂമുകളും റിസോർട്ടിൽ ലഭ്യമാണ്. സ്വന്തം വീടുപോലെതന്നെ സമാധാനവും ശാന്തതയും നിറഞ്ഞ ഒരിടമാണിത്. അതിഥികൾക്കായി ജീവനക്കാർ നിസ്തുലമായ സേവനമാണ് നൽകുന്നത്. റിസോർട്ടിന്റെ പരിസരം ശുചിത്വത്തോടെ പരിപാലിക്കുന്നു. റിസോർട്ടിലെ ഒഴിവുകാലം അതിഥികൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാണ്.

വിലാസം: Warmth Hill Crest Resort, Pallangi Rd Vilpatti, Karapu, Swamy kovel Road, Kodaikanal, Tamil Nadu 624101.
ഫോൺ: 078100 29231

ആലപ്പുഴയിലെ കായലിലൂടെ ഒരു യാത്ര

ആലപ്പുഴ പ്രകൃതി ഭംഗിയാൽ സമ്പന്നമാണ്. ആലപ്പുഴ സന്ദർശനം വിനോദസഞ്ചാരികൾക്ക് കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയാണ് നൽകുന്നത്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കായൽ, നദികൾ, തടാകങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പച്ചപുതച്ച നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും ആലപ്പുഴയെ സുന്ദരമാക്കുന്നു. കയറുല്പന്നങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും ആലപ്പുഴ പ്രശസ്തമാണ്.

ഏറ്റവും അടുത്തുള്ള സ്ഥലം: ആലപ്പുഴയിൽ നിന്ന് 53 കിലോമീറ്റർ അകലെയാണ് കൊച്ചി നഗരം.

ആലപ്പുഴയിലെ ആകർഷണങ്ങൾ :

1.കായലുകൾ: കായലുകളിലൂടെ യാത്ര ചെയ്യുന്നത് ഒരു രസകരമായ അനുഭവമാണ്. തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി കായലിലൂടെയുള്ള യാത്ര മനസ്സിന് ശാന്തത നൽകും. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോഎടുക്കുകയും ചെയ്യാം.

2. ഹൗസ്‌ബോട്ട് ക്രൂയിസ്: കായലിന്റെ ആഴവും പരപ്പും കണ്ട്‌ ഹൗസ് ബോട്ടുകളിലും കെട്ടുവള്ളങ്ങളിലുംയാത്രചെയ്യാം. ആധുനീകരിച്ച ഹൗസ്‌ബോട്ടുകൾ എല്ലാ സൗകര്യങ്ങളുമുള്ളതാണ്. രാത്രി യിലും ഹൗസ്‌ബോട്ടുമുകളിൽ തങ്ങാം.
3. ഗ്രാമജീവിതം: ഗ്രാമീണരുടെ ജീവിതരീതികളും, ജീവിത സാഹചര്യങ്ങളും കാണാനും അറിയാനും കഴിയും. അവരുടെ തൊഴിൽ മേഖലയായ കയർ നിർമ്മാണവും മീൻപിടിത്തവും നേരിട്ടുകാണാം. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആലപ്പുഴയിലാണ് .
4. ബീച്ചുകൾ: പ്രധാന ബീച്ച് പട്ടണത്തിലാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഈ കടൽത്തീരത്ത് കാണാൻ ധാരാളം ആളുകൾ എത്താറുണ്ട്. തുമ്പോളി ബീച്ച്, മാരാരി ബീച്ച്, അന്ധകാരനാഴി, പുന്നപ്ര ബീച്ച് എന്നിവയാണ് ആലപ്പുഴയിലെ മറ്റ് ബീച്ചുകൾ.                                                                                                                                                           
5.പക്ഷി നിരീക്ഷണം: വിവിധ ഇനം കിളികളെയും ദേശാടനകിളികളെയും കാണാം.
6.നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി ആലപ്പുഴയുടെ അഭിമാനമാണ്. ചമ്പക്കുളംവള്ളം കളിയും ആലപ്പുഴയിലാണ്.
7. ലൈറ്റ് ഹൗസ്: ബീച്ചിനോട് വളരെ അടുത്താണ് ആലപ്പുഴ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
8. കനോയിംഗും കയാക്കിംഗും: ജലപാതകളും ഇടുങ്ങിയ കനാലുകളും വീക്ഷിക്കാൻ കനോയിംഗും കയാക്കിംഗും.
9. റിസോർട്ടുകൾ: റിസോർട്ടുകളും ഹോം സ്റ്റേകളും താമസവും ഭക്ഷണവും നൽകുന്നു.

ആനക്കട്ടിയിലേക്ക് ഒരു യാത്ര

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ആനക്കട്ടി. പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളും കുന്നുകളും ഉള്ള സുന്ദരമായ ഒരു വിശ്രമകേന്ദ്രമാണ് ആനക്കട്ടി. കോയമ്പത്തൂരിൽ നിന്ന് ഇവിടേയ്ക്ക് യാത്രാ സൗകര്യം ലഭ്യമാണ്.

ആനയ്ക്കട്ടിയിൽ എത്തുന്നവരെ ആകർഷിക്കുന്നവ:-

പ്രകൃതിയിലൂടെയുള്ള നടത്തം: നഗരത്തിലെ തിരക്കിൽ നിന്ന് മാറി പച്ചപ്പുനിറഞ്ഞ ഗ്രാമീണ വഴികളിലൂടെ നടക്കാം. ഇത് നവോന്മേഷം പകരുന്ന അനുഭവമാണ്.

സിരുവാണി നദി ആനയ്ക്കട്ടിയിലൂടെയാണ് ഒഴുകുന്നത്‌ സിരുവാണി നദിയുടെ തീരത്ത് സമയം ചെലവിടുന്നത് സന്തോഷകരമാണ് .

ക്യാമ്പിംഗ് : പ്രകൃതിയെ അടുത്തറിയാൻ ക്യാമ്പിംഗ് ഒരു അവസരമാണ് .

സിരുവാണി അണക്കെട്ട്: സിരുവാണി നദിയിൽ നിർമ്മിച്ച ഡാം നല്ലൊരുകാഴ്ചയാണ്.

പക്ഷി നിരീക്ഷണം:വൈവിധ്യമാർന്ന പക്ഷികളെ നിരീക്ഷിക്കാനും പറ്റിയ സ്ഥലമാണ് ആനക്കട്ടി.

സിരുവാണി വെള്ളച്ചാട്ടം: വെള്ളച്ചാട്ടം കാണാൻ ഇവിടെ തിരക്കാണ്.

ട്രെക്കിംഗ്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ട്രെക്കിംഗിനും മറ്റ് സാഹസിക വിനോദങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ് ആനക്കട്ടി.

ഫോട്ടോഗ്രാഫി: ഫോട്ടോഗ്രാഫിക്ക്‌ ധാരാളം ഇ.ടമുണ്ടിവിടെ മനോഹരമായ പ്രകൃതിയും വന്യജീവികളും ഫോട്ടോഗ്രാഫർമാർക്ക് പകർത്താനാകും.

യോഗയും ധ്യാനവും: ശാന്തമായ ഇവിടുത്തെ അന്തരീക്ഷം ആത്മീയതയ്ക്ക് അനുയോജ്യമായ സ്ഥലമാണ്.

പ്രാദേശിക പാചകരീതി: ഗ്രാമീണ ഭക്ഷണ വിഭവങ്ങൾ ലഭ്യമാണ്.

ആനക്കട്ടിയിലാണ് നിർവാണ ഹോളിസ്റ്റിക് ലിവിംഗ് റിസോർട്ട്. അതിഥികൾക്കായി വിശാലമായഒരു ഹാളും , എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസസൗകര്യവും ഇവിടെയുണ്ട് . ഇന്ത്യൻ, കോണ്ടിനെന്റൽ വിഭവങ്ങൾ സന്ദർശകരെ സന്തോഷിപ്പിക്കും. പ്രകൃതി സൗഹൃദമായ ഒരു ഒഴിവുകാലം മനസ്സിന് കുളിർമ്മയേകും. കാട്ടിലൂടെയുള്ള യാത്രയും, സൈക്കിൾ സവാരി, ജീപ്പ് സവാരി, ട്രക്കിംഗ് എന്നിവയ്ക്കും പങ്ക്‌ചേരാം.

നഗരത്തിൽ നിന്ന് മാറി കാടിനെയും മലകളെയും കാണാൻ പ്രകൃതിസ്‌നേഹികൾക്ക് പറ്റിയ സ്ഥലമാണ് ആനയ്ക്കട്ടി.

കേരളത്തിലെ പാലക്കാടു ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം, സൈലന്റ് വാലി നാഷണൽ പാർക്ക്, മലമ്പുഴ അണക്കെട്ട് എന്നിവ ആനക്കട്ടിയിൽ നിന്ന് കുറച്ചു ദൂരെയാണ്.

പ്രൗഢിയോടെ കൊച്ചി

മെട്രോനഗരമായ കൊച്ചി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്താണ് . വ്യത്യസ്ത സമുദായങ്ങളുടെ പാരമ്പര്യം കൊണ്ട് കൊച്ചി സമ്പന്നമാണ് . മഹത്തായ പാരമ്പര്യം വിളിച്ചോതുന്ന പുരാതന കെട്ടിടങ്ങളും , വിശാലമായ കായലും കൊച്ചിയെ മനോഹരമാക്കുന്നു. മനുഷ്യ നിർമ്മിതമായ വെല്ലിങ്‌ടൺ ഐലൻഡ് ഇവിടുത്തെ മറ്റൊരുആകർഷണമാണ് . ഈ നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് കണ്ടാസ്വദിക്കാൻ നിരവധി സ്ഥലങ്ങളുണ്ട് .

1. മെട്രോ റെയിലും വാട്ടർ മെട്രോയും: അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഈ പുതിയ പൊതുഗതാഗത സംവിധാനം ഉപകാരപ്രദമാണ് .കായലിലൂടെയുള്ള വാട്ടർ മെട്രോയാത്ര രസകരമാണ് . വാട്ടർ മെട്രോ ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ദ്വീപുകളെ അടുത്തറിയാൻ അങ്ങനെകഴിയും.

2. ഫോർട്ട് കൊച്ചി: ചരിത്രപരമായ പ്രാധാന്യമുണ്ട് ഫോർട്ടുകൊച്ചിക്ക്. ഒരു പുരാതന വ്യാപാര കേന്ദ്രമായിരുന്നിത്. ഫോർട്ട് കൊച്ചിയുടെ കൊളോണിയൽ വാസ്തുവിദ്യ ഇവിടുത്തെ പ്രത്യേകതയാണ് . ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് കെട്ടിടങ്ങൾ, പള്ളികൾ എന്നിവ പ്രധാന ആകർഷണീയമായ സ്ഥലങ്ങളാണ്. ചീനവല, ഫോർട്ട് കൊച്ചിയുടെ സൗന്ദര്യം കൂട്ടുന്നു.                       

3. മട്ടാഞ്ചേരി: മട്ടാഞ്ചേരി കൊട്ടാരം, ജൂത സിനഗോഗ് എന്നിവയാണ് ഇവിടുത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ.

4. ഡച്ച് സെമിത്തേരി: ഡച്ച് വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും ശവകുടീരം.

5. ഇന്തോ-പോർച്ചുഗീസ് മ്യൂസിയം: പുരാവസ്തുക്കളുടെ അമൂല്യ ശേഖരം ഇവിടെ കാണാം. ഇന്തോ-പോർച്ചുഗീസ് പൈതൃകത്തിന്റെ സാംസ്കാരികവും കലാപരവുമായ മേന്മയാണ് ഇവിടെ കാണുന്നത്.

6. മറൈൻ ഡ്രൈവ്: ഇവിടെ കായലിലെ കാഴ്ചകൾ കണ്ടു നടക്കാം .

7. ചെറായി ബീച്ച്: പരന്നു കിടക്കുന്ന കടലിലിൽ സുഖകരമായി വിശ്രമിക്കാം.

8.ഭക്ഷണം : കൊച്ചിയിൽ വിവിധ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ രുചികരമായ ഭക്ഷണ വിഭവങ്ങൾ പ്രത്യേകിച്ച് സീഫുഡ്‌സ് കിട്ടും.

9. ഉത്സവങ്ങൾ:പലതരം സംസ്കാരങ്ങൾ ഉൾകൊള്ളുന്ന കൊച്ചിയിൽ എല്ലാതരം ഉത്സവങ്ങളും ആഘോഷിക്കുന്നു. ഓണം, ക്രിസ്മസ് ,പുതുവത്സരാഘോഷം എന്നിവ അതിൽ ചിലതു മാത്രം. കൊച്ചിയിലെ രാജ്യാന്തര ആർട്ട് എക്സിബിഷനായ മുസിരിസ് ബിനാലെ സന്ദർശിക്കാൻ ടൂറിസ്റ്റുകൾ ധാരാളമായി എത്താറുണ്ട് .

10. മാളുകൾ: മാളുകൾ മികച്ച ഓഫറുകളോടെ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നു.

11. കൊച്ചിയുടെ പൈതൃകം നിലനിർത്തുന്ന ഹിൽ പാലസ്, ബോൾഗാട്ടി പാലസ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

കുമരകത്തെ കാഴ്ചകൾ

 

കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുമരകം. കോട്ടയം ജില്ലയിലാണ് കുമരകം . മനോഹരമായ ഭൂപ്രകൃതിയും സമ്പന്നമായ ജൈവവൈവിധ്യവും കായലുകളും കുമരകത്തെ സുന്ദരമാക്കുന്നു . കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട് കായലിന് സമീപമാണ് കുമരകം സ്ഥിതി ചെയ്യുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് കുമരകം. കുമരകത്തിന് ഏറ്റവും അടുത്താണ് കായലുകളാൽ ചുറ്റപ്പെട്ട ആലപ്പുഴ. പച്ചപ്പ് നിറഞ്ഞ പുൽമേടുകൾക്കും പൈൻ വനങ്ങൾക്കും പേരുകേട്ട വാഗമൺ ഹിൽസ്റ്റേഷൻ ഇവിടെനിന്ന് 65 കിലോമീറ്റർ ദൂരെയാണ് . പക്ഷിനിരീക്ഷകരുടെയും പ്രകൃതിസ്‌നേഹികളുടെയും ഇടമായ പാതിരാമണൽ ദ്വീപാണ് അടുത്തുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം.

നവംബർ മുതൽ ഡിസംബർ വരെയുള്ള സന്തുലിത ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. സുഖകരവും ആഡംബരപൂർണ്ണവുമായ അവധിക്കാല ജീവിതത്തിന് താമസിക്കാൻ പറ്റിയ ചെറുതും വലുതുമായ നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട് . കുമരകം ചില പ്രധാന കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പച്ച പുതച്ചു നിൽക്കുന്ന നെല്പാടങ്ങളും ഗ്രാമാന്തരീക്ഷവും നീണ്ടു പരന്നുകിടക്കുന്ന കായലുകളും സഞ്ചാരികളെ ഇവിടേക്ക്‌ വീണ്ടും ആകർഷിക്കും.

 

കുമരകത്തെ പ്രധാന ആകർഷണങ്ങൾ ഇവയാണ് :-

1. കായൽ ക്രൂയിസുകളും റൈഡുകളും: പരമ്പരാഗത ഹൗസ് ബോട്ടുകളിലും ചെറിയ മോട്ടോർ ക്രൂയിസുകളിലും കയറികായലിലൂടെ ശാന്തമായി യാത്ര ചെയ്യാം. കുമരകം ജലപാതകളിലൂടെയുള്ള യാത്ര ഒരു നവ്യാനുഭവമാണ് . കനോയിംഗും കയാക്കിംഗും ഇവിടുത്തെ മികച്ച ആകർഷണങ്ങളാണ്.
2. പക്ഷി നിരീക്ഷണം: കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് വേമ്പനാട് കായലിൻറെ തീരത്താണ് ധാരാളം ദേശാടന പക്ഷികളെയും , വിവിധ തരം മറ്റു പക്ഷികളെയും ഇവിടെകാണാം.
3. കുമരകം ബീച്ച്: വേമ്പനാട് കായലിന്റെ മനോഹരവും വിശാലവുമായ കാഴ്ച മികച്ച ആസ്വാദനത്തിനും വിനോദത്തിനും പറ്റിയ ഒരിടമാണ് . ബേ ഐലൻഡ് മ്യൂസിയം ചരിത്ര സ്‌നേഹികളുടെ ഇഷ്ടഇടമാണ്.
4. ആയുർവേദ സ്പാ: വെൽനസ് പ്രോഗ്രാമുകളും സ്പാ തെറാപ്പികളും പോലുള്ള ആയുർവേദ ചികിത്സ
ഇവിടെ ലഭിക്കും.
5. സൂര്യാസ്ത്മയം : വേമ്പനാട് കായലിലെ ശാന്തവും സുന്ദരവുമായ സൂര്യാസ്തമയം കാണാനും ഇവിടെ ധാരാളം ആളുകൾ എത്തിച്ചേരുന്നു.
6. അരുവിക്കുഴി വെള്ളച്ചാട്ടം: കുമരകത്ത് നിന്ന് 18 കിലോമീറ്റർ അകലെയാണ് പ്രകൃതിസ്‌നേഹികളുടെ മറ്റൊരു ഇഷ്ട ഇടം.
7. ഗ്രാമത്തിലൂടെയുള്ള യാത്ര : വിനോദസഞ്ചാരികൾക്ക് ഗ്രാമത്തിലെ ആളുകളെ അറിയാനും അവരുടെ ജീവിതത്തെക്കുറിച് മനസ്സിലാക്കാനും സാധിക്കുന്നു. അവരുടെ സഹായത്തോടെ മീൻ പിടിക്കാനും ഒക്കെയുള്ള അവസരം ഈ യാത്രയിലൂടെ കഴിയും.
8. സാംസ്കാരിക പരിപാടികൾ: പ്രാദേശിക ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാനുള്ള മികച്ച അവസരം കുമരകത്തെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും.

പ്രകൃതി മനോഹരമായ കുമരകം വിനോദ സഞ്ചാരികൾക്ക് മികച്ചതും അവിസ്മരണീയവുമായ അനുഭവമാണ്.

കാലവർഷവും കേരളവും

കൊടും വേനലിൽ നിന്നു വലിയൊരു ആശ്വാസമാണ് ചാരുതയോടെ എത്തുന്ന മൺസൂൺ കാലവർഷം . കാലവർഷം എല്ലാവർക്കും ഉന്മേഷവും ഉത്സാഹവും നൽകുന്നു . കേരളത്തിൽ കാലവർഷവും കാലാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മൺസൂൺ കാലത്ത് വ്യത്യസ്തമായ കാലാവസ്ഥകൾ കാണാൻ കഴിയും.

തെക്കുപടിഞ്ഞാറൻ മൺസൂണായ ഇടവപ്പാതി , ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. ഈ കാലയളവിൽ കനത്ത മഴയാണ്കേരളത്തിൽ. വടക്കുകിഴക്കൻ മൺസൂണായ തുലാവർഷം ഒക്ടോബർ മുതൽ നവംബർ വരെയാണ്. ഈ കാലയളവിൽ മഴ താരതമ്യേന കുറവാണ്.

കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ മൺസൂൺ വലിയ സ്വാധീനം ചെലുത്തുന്നു. കർഷകർക്ക് കാലവർഷം വലിയ അനുഗ്രഹമാണ്. നടീൽ, കൃഷി തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾക്ക് കർഷകർ മഴയെ ആശ്രയിക്കുന്നു. ജലസ്രോതസ്സുകളും തടാകങ്ങളും നദികളും നിറയുന്നു. ജലസംഭരണികളും ജലവൈദ്യുത പദ്ധതികളും മിക്കവാറും മൺസൂണിനെ ആശ്രയിച്ചിരിക്കുന്നു.

മൺസൂൺ ടൂറിസം പേരുകേട്ടതാണ് . കേരളത്തിൻ്റെ തനതായ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും കായലും നദികളും ആരെയും ആകർഷിക്കുന്നതാണ്. പക്ഷി നിരീക്ഷണത്തിനും വന്യജീവി നിരീക്ഷണത്തിനും ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട് . മൺസൂണിൻ്റെ സൗന്ദര്യവും ശാന്തതയും വിനോദസഞ്ചാരികൾക്ക് സന്തോഷകരമായ അന്തരീക്ഷം നൽകുന്നു.

കേരളത്തിൻ്റെ പാരമ്പര്യ ആയൂർവേദ ചികിത്സയായ കർക്കിടക ചികിത്സയ്ക്കായി വിനോദസഞ്ചാരികൾ ഈ സമയത്താണ്  എത്തുന്നത്. മഴക്കാലത്തെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിവിധ രോഗങ്ങൾ ഭേദമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ ചികിത്സ. ലോകമെമ്പാടുമുള്ള ആളുകൾ ഈ ചികിത്സ പ്രയോജനപ്പെടുത്തുന്നു.

മലയാള മാസമായ കർക്കിടകം രാമായണ മാസമായി ആചരിക്കുന്നു, രാമായണം ക്ഷേത്രങ്ങളിലും വീടുകളിലും പാരായണം ചെയ്യുന്നു.
കാലവർഷക്കാലത്താണ് കേരളത്തിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്നത്.

കേരളത്തിലെ ഉത്സവങ്ങളായ ഓണവും മറ്റ് ചില ആചാരങ്ങളും മൺസൂൺ കാലത്താണ് ആഘോഷിക്കുന്നത്. പ്രാദേശിക മൺസൂൺ ഉത്സവങ്ങൾ കേരളത്തിന്റെ ചില ഭാഗങ്ങളിൽ സാധാരണമാണ്. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന തിരുവാതിരകളി ഇക്കാലത്താണ്.

പ്രകൃതിയുടെ സൗന്ദര്യവും സമൃദ്ധമായ വിളവെടുപ്പും ആഘോഷിക്കാൻ ആളുകൾ ഒത്തുചേരുന്ന സന്തോഷകരമായ അന്തരീക്ഷമാണ് കാലവർഷം കൊണ്ടുവരുന്നത്. കേരളത്തിൻ്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിൻ്റെ ആഘോഷമായാണ് കാലവർഷത്തെ ചിത്രീകരിക്കുന്നത്.

പ്രൈവറ്റ് പൂൾവില്ല റിസോർട്ട് – സൗതേൺ പനോരമ ഇന്ദ്രീയ റിസോർട്ട് & സ്പാ

സൗതേൺ പനോരമ ഇന്ദ്രീയ റിസോർട്ട് & സ്പാ മനോഹരമായ പർവതങ്ങളെയും വിശാലമായ തോട്ടങ്ങളെയും മറികടന്ന് നിങ്ങളുടെ സ്വന്തം പ്രൈവറ്റ് പൂളിലെ ശാന്തമായ വെള്ളത്തിൽ വിശ്രമിക്കാനും നവചൈതന്യമാർജിക്കാനും കഴിയുന്ന ശാന്തവും ആളൊഴിഞ്ഞതുമായ ഒരു സങ്കേതം. പൂൾ വില്ലകൾ ആകർഷകത്വത്തിന്റെയും വിശാലതയുടെയും ആഹ്ലാദകരമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു, എൻ-സ്യൂട്ട് ബെഡ്‌റൂം, സുഖപ്രദമായ താമസസ്ഥലം, വിശാലമായ മുറി എന്നിവ ഒരുക്കിയിരിക്കുന്നു.

PRIVATE-POOL-VILLA-Resort-sSouthern-Panorama-Indriya-

Call:+91-75109433334, 7902503333

Book Now: Pool Villa @ Southern Panorama Indriya Resorts

വിശാലമായ മാസ്റ്റർ ബെഡ്‌റൂമിന്റെ ആലസ്യത്തിൽ മുഴുകാം, വായുസഞ്ചാരമുള്ള ലിവിംഗ് സ്‌പേസ് അതിഗംഭീരമായി ബന്ധിപ്പിക്കുകയും ചുറ്റുമുള്ള ലാൻഡ്‌സ്‌കേപ്പിന്റെ അതിമനോഹരമായ പനോരമിക് വിസ്റ്റകൾ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. ഈ വില്ലകൾ നിങ്ങളുടെ സ്വന്തം സങ്കേതത്തിലാണെന്ന തോന്നൽ ഉണർത്തുന്ന ഒരു സ്വകാര്യ റിട്രീറ്റിന്റെ സത്ത നിങ്ങളിലുണ്ടാകും.

ശാന്തമായ സന്തോഷത്തിന്റെ കുടുംബ സംഘമ നിമിഷങ്ങൾ നിറവേറ്റാൻ രൂപകൽപ്പന ചെയ്‌ത മുറികൾ. നിങ്ങളുടെ പക്കലുള്ള ഒരു സ്വകാര്യ ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂളിനൊപ്പം, വിശ്രമത്തിന്റെയും ആനന്ദത്തിന്റെയും അന്തരീക്ഷത്തിൽ പൊതിഞ്ഞ് വിശ്രമിക്കാനും റീചാർജ് ചെയ്യാനും അനുയോജ്യമായ സ്ഥലം നിങ്ങൾക്ക് കണ്ടെത്താം. മനോഹരമായ തോട്ടങ്ങളുടെ പറുദീസയിൽ സ്ഥിതി ചെയ്യുന്ന സതേൺ പനോരമ ഇന്ദ്രിയ റിസോർട്ടിലെ പ്രൈവറ്റ് പൂൾ വില്ല ഉ​ഗ്രൻ ഹണിമൂൺ അനുഭവം പ്രദാനം ചെയ്യുന്നു. ഭൂമിയുടെ ആത്മാവിൽ മുഴുകുക, കണ്ടെത്തലിന്റെ ഒരു സ്വകാര്യ യാത്ര ആരംഭിക്കുക.

ദമ്പതികൾക്ക് പ്രകൃതിരമണീയമായ സുഖവും ശാന്തതയും പ്രദാനം ചെയ്യുന്ന മൂന്നാർ ഹണിമൂൺ പാക്കേജുകൾ ഉപയോഗിച്ച് മുമ്പെങ്ങുമില്ലാത്തവിധം ആഡംബരങ്ങൾ ആസ്വദിക്കൂ. വിസ്മയിപ്പിക്കുന്ന വന്യജീവി സംഗമങ്ങളും വിശാലമായ പ്രകൃതിദൃശ്യങ്ങളും ഈ റിസോർട്ടിലുണ്ട്, ഇത് ഹണിമൂണിന് മൂന്നാറിലെ അനുയോജ്യമായ ആഡംബര റിസോർട്ടായി മാറുന്നു. ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ വിലപ്പെട്ട സമയം ചെലവഴിക്കാൻ നിങ്ങൾ സമാധാനപരമായ അന്തരീക്ഷമുള്ള അനുയോജ്യമായ ഒരു റിസോർട്ട് തേടുകയാണെങ്കിൽ, ഞങ്ങളെ വിളിക്കൂ. മൂന്നാറിലെ മനോഹരമായ കുന്നുകൾക്കിടയിൽ നിങ്ങളുടെ വരവിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!

Address:
Southern Panorama Indriya Resorts & Spa,

Bison Valley Road, Kunchithanny,
Munnar, Kerala-685565.

Phone Number:
(+91) 75109433334
(+91) 7902503333

Email Address:
reservation@spindriya.com
info@spindriya.com

View Location Map:

Book Now: Pool Villa @ Southern Panorama Indriya Resorts

ബെസ്റ്റ് റിസോർട്ട് ഇൻ ആനക്കട്ടി : നിർവാണ ഹോളിസ്റ്റിക് ലിവിങ്

ശാന്തവും മനോഹരവുമായ ആനക്കട്ടി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി സൗഹൃദ റിസോർട്ടാണ് നിർവാണ ഹോളിസ്റ്റിക് ലിവിംഗ്. പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ഓർഗാനിക്, പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ഇന്ത്യൻ, അന്തർദേശീയ വിഭവങ്ങൾ ഇൻ-ഹൗസ് റെസ്റ്റോറന്റ് നൽകുന്നു. നിർവാണ ഹോളിസ്റ്റിക് ലിവിംഗ് വിവാഹങ്ങൾക്കും ഇവന്റുകൾക്കുമുള്ള ഒരു ജനപ്രിയ കേന്ദ്രം കൂടിയാണ്, മനോഹരമായ സ്ഥലവും ആഡംബര സൗകര്യങ്ങളും ഇതിനെ അനുയോജ്യമായ വേദിയാക്കുന്നു. വില്ലകൾ, സ്യൂട്ടുകൾ, മുറികൾ എന്നിവയുൾപ്പെടെ ആഡംബരപൂർണമായ താമസസൗകര്യങ്ങൾ റിസോർട്ട് വാഗ്ദാനം ചെയ്യുന്നു, എല്ലാം ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു. വില്ലകൾ സ്വകാര്യ കുളങ്ങളോടെയാണ് വരുന്നത്, അതേസമയം സ്യൂട്ടുകളും മുറികളും കുന്നുകളുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ആയുർവേദം, യോഗ, ധ്യാനം എന്നിവയുൾപ്പെടെയുള്ള സമഗ്രമായ ചികിത്സകൾ വാഗ്ദാനം ചെയ്യുന്ന ഒരു അവാർഡ് നേടിയ സ്പാ റിസോർട്ടിൽ ഉണ്ട്.

Nirvana Holistic Living

Anaikatti Sholayur, Kerala 678581
info@nirvanaliving.in
mail@nirvanaliving.in

Tel:  +91 973 983 9931, +91 973 983 9932

Best Resort in Anaikatti : Nirvana Holistic Living

Went to Anakati in Attapadi not to have a feast, but the feast was also wonderful

Nirvana Holistic Living | Anaikatti | Escape to Paradise

നിർവാണ ഫാമിലി റിസോർട്ട്

മനോഹരമായ, പരിസ്ഥിതി ബോധമുള്ള, നിർവാണ ഹോളിസ്റ്റിക് ലിവിംഗ്, സന്തോഷകരമായ അവധി ദിനങ്ങളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. താമസം കഴിയുന്നത്ര ആസ്വാദ്യകരവും വിശ്രമമറ്റതുമാകാൻ ഞങ്ങൾ ഓരോ മുറിയിലും ആതിഥ്യമര്യാദയും സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നു. നിർവാണ ഹോളിസ്റ്റിക് മുഴുവൻ കുടുംബത്തിനും ഒരു സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്നതാണ്. കുട്ടികളുമായി നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന സന്തോഷകരമായ സ്ഥലമാണിത്. ഹണിമൂണിന് പോകാനുള്ള മനോഹരമായ ഒരു താവളകൂടിയതാണിത്.

നിർവാണ ദി വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ

സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ചിത്രത്തിന് അനുയോജ്യമായ പനോരമകളും ഉള്ള ഒരു വേദിയാണിത്. ഇന്ത്യൻ, കോണ്ടിനെന്റൽ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള രുചികരമായ പാചകരീതികളും നിങ്ങളുടെ ബഹുമാന്യരായ അതിഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള ഗംഭീരമായ വിരുന്ന് ഹാൾ. സ്വാഗതം – നിങ്ങളുടെ സ്വപ്ന കല്യാണത്തിന്.

ആനക്കട്ടിയിലെ കോർപറേറ്റ് പരിശീലന ക്യാമ്പ്

കോർപ്പറേറ്റ് ടീം ബിൽഡിംഗ് ഔട്ട്ബൗണ്ട് പരിശീലനത്തിനും അനുഭവപരിചയമുള്ള പഠനത്തിനും അനുയോജ്യമായ സ്ഥലമാണ് നിർവാണ ഹോളിസ്റ്റിക് ലിവിംഗ് റിസോർട്ട്. നിങ്ങളുടെ കമ്പനിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഫലപ്രദമായ ടീം-ബിൽഡിംഗ് വ്യായാമങ്ങൾക്കായി പരിശീലന ക്യാപ് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് ടീമിന്റെ പ്രകടനം വർധിപ്പിക്കാനും നൂതന ആശയങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കാനും മികച്ച ആശയവിനിമയവും പ്രശ്‌നപരിഹാര കഴിവുകളും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

താമസം, ഡൈനിങ്ങ്, സൗകര്യങ്ങൾ എന്നിവയെല്ലാം സാമ്പത്തികമായി നിങ്ങളെ കീഴടക്കാത്ത ഒരു അനുഭവം നൽകുന്നു. നിർവാണ ഹോളിസ്റ്റിക് മുഴുവൻ ടീമിനും സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്നതാണ്. മൊത്തത്തിൽ, നിർവാണ ഹോളിസ്റ്റിക് ലിവിംഗ് ശാന്തവും പ്രകൃതിരമണീയവുമായ ആനൈക്കട്ടി കുന്നുകളിലെ ആഡംബരവും വിശ്രമവും നൽകുന്ന ഒരു വിനോദയാത്രയാണ്.

എത്തിച്ചേരാൻ

Nearest Airport And Railway Station

  • Coimbatore International Airport -35 KM
  • Coimbatore Railway station – 34 Km
  • Calicut international airport – 125 Km
  • Cochin International Airport – 190 Km

Contact us: NirvanaHolisticLiving

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 12
  • Go to page 13
  • Go to page 14
  • Go to page 15
  • Go to page 16
  • Interim pages omitted …
  • Go to page 18
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.