പൂവിളികളും ആരവവുമായി ഒരു ഓണക്കാലവും കൂടി വരവായി. നാടെങ്ങും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
എല്ലാവരും ഓണാശംസകൾ നേർന്ന്പരസ്പരം സ്നേഹം പങ്കിടുന്ന ഈ ആഘോഷത്തിൽ ജാതിമതവേർതിരിവുകൾ ഒന്നും തന്നെ ഇല്ല. ജനങ്ങളിലുള്ള ഐക്യത്തെ ഓണം കൂടുതൽ ശക്തമാക്കുന്നു. ഓണക്കാലത്ത് കേരളത്തിലെത്തുന്ന മഹാബലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
ചിങ്ങത്തിലാണ് ഓണം. ഈ വർഷം ഓഗസ്റ്റ് 20 മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. അത്തം മുതൽ 10 ദിവസം നീണ്ടുനിൽക്കുന്നു ഈ ആഘോഷങ്ങൾ.
1. അത്തപ്പൂക്കളം:
അത്തം മുതൽ തിരുവോണം വരെ അത്തപൂക്കളം ഇടുന്നു. തറയിലാണ് പുഷ്പാലങ്കാരമായ പൂക്കളം ഉണ്ടാക്കുന്നത്. ഇതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി.
2. അത്തച്ചമയം:
ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന അതിമനോഹരമായ ചടങ്ങാണ് അത്തച്ചമയ ഘോഷയാത്ര. ഇത് തൃപ്പൂണിത്തുറയിലെ ഹിൽപാലസ്സിൽനിന്നും തുടങ്ങും.
3. ഓണസദ്യ:
എല്ലാ വിഭവങ്ങളും നിരത്തി ഓണസദ്യ തയാറാക്കുന്നു. കുടുംബത്തിലെ എല്ലാവരും സന്തോഷത്തോടെ ഇതിൽ പങ്കുചേരുന്നു. ഇത് കേരളത്തിലെ വിളവെടുപ്പുത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപ്പേരി, ശർക്കര വരട്ടി, പായസം എന്നിവയോടുകൂടിയ വെജിറ്റേറിയൻ വിഭവങ്ങൾ സദ്യയെ രുചികരവും സമ്പന്നവുമാക്കുന്നു.
4. പുലിക്കളി:
കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഇത് കൂടുതലായും നടക്കുന്നത്. കടുവയെ വേട്ടയാടുന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പ്രകടനം. ധാരാളം ടൂറിസ്റ്റുകൾ കൗതുകത്തോടെ ഇത് കാണാൻ എത്താറുണ്ട്.
5. സ്നേക്ക് ബോട്ട് റേസ്:
ആറന്മുള വള്ളംകളിയും നെഹ്‌റു ട്രോഫിയും ഓണക്കാലത്താണ് നടക്കുന്നത്. ഈ വള്ളംകളി മത്സരങ്ങൾ ഓണത്തിൻന്റെ മാറ്റുകൂട്ടുന്നു.
6. ടൂറിസ്റ്റ് ഇവന്റ്:
എല്ലാ വർഷവും കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള ടൂറിസം വകുപ്പ് ഓണാഘോഷങ്ങൾ സംസ്ഥാനത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നു.
എല്ലാ സ്കൂളുകളും കോളേജുകളും ഓഫീസുകളും മറ്റ് ജോലിസ്ഥലങ്ങളും ഓണം ആഘോഷിക്കാറുണ്ട്. അത്തപൂക്കള മത്സരം, വടംവലി,തിരുവാതിരക്കളി എന്നിവയോടെ ഓണാഘോഷം പൊടിപൊടിക്കുന്നു.
ആധുനിക കാലത്ത്, ഓണക്കാലം ഊർജ്ജസ്വലമായ ഷോപ്പിംഗ് ഫെസ്റ്റിവലുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുടെയു കാലമാണ്.
തിരക്കുകൾക്ക് അവധികൊടുത്ത് നഗരവാസികൾ സാധാരണദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക ഹോട്ടലുകളിൽ നിന്ന് സൗകര്യപൂർവ്വം” ഓണ സദ്യ” ഓർഡർ ചെയ്ത് ആസ്വദിക്കുന്നു.
കാലം മാറിയിട്ടും ഓണത്തിന്റെ തനിമ ചോരാതെ ശാശ്വതമായി നിലകൊള്ളുന്നു.