• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Shopping

ഫൈബർ ധാരാളമുള്ള ചെറി ടൊമാറ്റോ വിറ്റാമിനുകളുടെ ഉറവിടം

ശുദ്ധമായ ഭക്ഷണം കഴിക്കണമെങ്കിൽ നാം നമ്മുടെ വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങുന്നതാണ് നല്ലത്. വിചാരിച്ചാൽ തീർച്ചയായും ആർക്കും അവരവർക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ വീട്ടിൽ നട്ടു പിടിപ്പിക്കാം. വീട്ടുമുറ്റത്തും, മട്ടുപ്പാവിലും കൃഷി ചെയ്യാം. അധിക പരിചരണം ആവശ്യമില്ലാത്ത, എന്നാൽ പോഷകഗുണങ്ങൾ ധാരാളമുള്ള പച്ചക്കറികൾ നമുക്ക് വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാം. അങ്ങനെ വേഗത്തിൽ വിളവ് തരുന്ന  വലിയ ശ്രദ്ധ ആവശ്യമില്ലാത്ത എന്നാൽഗുണങ്ങളുള്ള പച്ചക്കറിയാണ് ചെറി ടൊമാറ്റോ. സാധാരണ ടൊമാറ്റോക്കൊപ്പം ഗുണമുള്ള ചെറി ടൊമാറ്റോ സ്വാദിലും മികച്ചതാണ്.

തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുന്ന ഫൈബറും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി  ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുന്ന ഫൈബറും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. സാലഡായും കറികളിലും തക്കാളി ഉപയോഗിക്കാറുണ്ട്. നിത്യവും നാം ഉപയോഗിക്കുന്ന സാമ്പാറിലും രസത്തിലും ഇതൊരു ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ്. നല്ലയിനം വിത്തുകൾ വാങ്ങി മുളപ്പിച്ചു നട്ടാൽ വിഷരഹിത പച്ചക്കറി ധാരാളം നമ്മുടെ വീട്ടിലുണ്ടാകും. ചെറി തക്കാളി വിത്തുകൾ വിശ്വസനീയമായ മഹാഅഗ്രിൻ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്.

വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

Buy Cherri Tomato Seeds Online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101

Buy Online or
Ph : +91 9497 030 500
Email : info@mahaagrin.com

 

 

 

 

നല്ല ആരോഗ്യം നിലനിർത്താൻ, ഒരു പിടി അമരാന്തസ് ചുവപ്പ്ചീര കഴിച്ചാൽ മതി

 

 

പച്ചക്കറികൾ നടാനുള്ള സമയമാണിപ്പോൾ, എന്തും നട്ടാൽ മുളക്കുന്ന കാലാവസ്ഥ. പോഷക സമ്പുഷ്ടമായ പച്ചക്കറി കൃഷി, വീട്ടിലെ അടുക്കളത്തോട്ടത്തിൽ തുടങ്ങിയാലോ? ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷിചെയ്യാം. അമരാന്തസ് ചുവപ്പ് ചീരയിൽ നിന്ന് തന്നെ കൃഷി തുടങ്ങാം. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചീര ആർക്കും എളുപ്പത്തിൽ നട്ടുപിടിപ്പിക്കാം. വലിയ പ്രയാസംകൂടാതെ അത് വളർന്നു കൊള്ളും.

ചീര പലതരമുണ്ട്, പച്ച, ചുവപ്പു, സുന്ദരി ചീര എന്നിങ്ങനെ. സ്വാദും നിറവുമുള്ള സുന്ദരി ചീര തോട്ടത്തിന് ഒരു അലങ്കാരവുമാണ്. വളരെയധികം പോഷകമൂല്യമുള്ള അമരാന്തസ് ചുവപ്പ് ചീര
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.

അമരാന്തസ് ചുവപ്പ് ചീര നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.  അമരാന്തസ് ചുവപ്പ് ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു,  പ്രധാനപ്പെട്ട വിറ്റാമിനുകളായ എ, സി, ഇ,  ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്തിക്കാനും ചീരയ്ക്ക്  സാധിക്കും.

ഒരു പിടി ചീര ദിവസവും നമുക്ക് കറികൾക്കായി ഉപയോഗിക്കാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല. നല്ല വിത്തുകൾ പാകിയാൽ വേഗത്തിൽ വിളവെടുക്കാം. ജൈവാംശം ഉള്ള മണ്ണിൽ ചീര നന്നായി കൃഷി ചെയ്യാം. ആദ്യം മണ്ണ് നന്നായി കിളച്ചു കൃഷിക്കായി പാകപ്പെടുത്തി എടുക്കാം. മണ്ണിൽ കുമ്മായം ചേർത്തിടുക. വിത്ത് തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ളവ മാത്രമേ ഉപയോഗിക്കാവൂ. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു,  എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം.

ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.

മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി, ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും. ചീര നന്നായി വളർന്നു കൊള്ളും.

Buy Amaranthus Red Cheera  Seeds Online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101

Buy Online or
Ph : +91 9497 030 500
Email : info@mahaagrin.com

പോഷക സമ്പുഷ്ടമായ ചതുരപയർ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

 

 

 

നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ട പോഷക ഗുണങ്ങൾ ധാരാളമുള്ള ഒരു പച്ചക്കറിയാണ് ചതുര പയർ. പ്രോട്ടീൻ സമ്പുഷ്ടമായ ചതുരപ്പയർ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താൻ യാതൊരു പ്രയാസവുമില്ല. വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാം, കുറഞ്ഞ പരിചരണം മാത്രം മതി. ധാരാളം വിളവും കിട്ടും.

നമ്മുടെ ആരോഗ്യത്തിനു ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ചതുരപ്പയറിൽ അടങ്ങിയിട്ടുണ്ട് മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും ചതുരപ്പയറിനു കഴിയും. കൂടതെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ് .  ചതുരപയറിൽ കലോറി തീരെ കുറവായതുകൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാനും കഴിയും.

തോരനായോ, മെഴുക്കുപുരട്ടിയായോ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ കഴിയ്ക്കാം, ദീർഘനാൾ വിളവ് തരും എന്നതും ചതുരപ്പയറിന്റെ മറ്റൊരു ഗുണമാണ്. ചതുര പയറിന്റെ ഇലയ്ക്കും പൂവിനും ഗുണമുണ്ട്. ഇലകളിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇലകളും തോരൻ വയ്കാം. സോയാബീൻ പയറിന്റെ പോലെ തോന്നിക്കുന്ന ഉരുണ്ട വിത്തുകളാണുള്ളിൽ. വിത്ത്‌ നട്ട് 40-140 ദിവസം കഴിഞ്ഞ് പൂവിടും. രണ്ടാഴ്ചയ്ക്കുള്ളിൽ കായകൾ ഉണ്ടായി തുടങ്ങും.

വിത്തുകൾ വാങ്ങുമ്പോൾ നല്ലയിനം വിത്തുകൾ സുരക്ഷിതമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്നുംവാങ്ങാൻ ശ്രദ്ധിക്കണം. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു,  എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. ചെടികൾക്ക് പ്രതിരോധ ശക്തി നൽകുന്നു.  ചതുര പയർ വിത്തുകൾ ഇന്ന് തന്നെ വാങ്ങൂ.

 

BuyWinged Beans Seeds (ചതുരപ്പയർ)online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

 

ഉലുവ എങ്ങനെ കഴിക്കണം?

 

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ന്യൂറോപ്രൊട്ടക്റ്റീവ്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ഉലുവ ഫലപ്രദമാണ്, ഹോർമോൺ നിയന്ത്രണം, മുറിവ് ഉണക്കൽ, സുഗമമായ ദഹനം എന്നീ ഗുണങ്ങളും ഉലുവയ്ക്കുണ്ട്.
മഹാ ഗ്രാൻഡ് സ്‌പൈസസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സാപ്പോണിനുകളും നാരുകളും മൂലമുണ്ടാകുന്ന ഹൈപ്പോഗ്ലൈസമിക് ഇഫക്റ്റുകൾ പോലെ ഉലുവയ്ക്ക് സാധ്യതയുള്ള ഗുണങ്ങളുണ്ട്.
ഉലുവ മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുകയും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ഉലുവയിൽ കാണുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിശപ്പ് കുറയാനും ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ഇടയാക്കും അങ്ങനെ ശരീരഭാരം കുറയ്ക്കാനും കഴിയും.

ഉലുവ തോരൻ വച്ച് കഴിക്കാം. സാംബാർ, മോര് കറി എന്നിവയിൽ ചേർത്ത് കഴിക്കാം. ഇഡ്ഡ്ലി, ദോശ മാവിൽ ചേർത്ത് കഴിക്കാം. ഉലുവഒരു സ്പൂൺ എടുത്തു ഉഴുന്നിനൊപ്പം കുതീർത്തു അരയ്ക്കുക.

തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം എടുത്തു അതിൽ കുറച്ചു ഉലുവ ഇട്ടശേഷം പിറ്റേ ദിവസം ആ വെള്ളം കുടിക്കാം, ഉലുവ ഇല കറി ചപ്പാത്തിക്കൊപ്പം കഴിക്കാം, ഉലുവ ഇല മറ്റു പച്ചക്കറികളുമായി ചേർത്തും കഴിക്കാം. ഉലുവ കുതിർത്തു അരച്ച് തലയിൽ തേക്കുന്നതു താരൻ പോകാനും, മുടി വളരാനും നല്ലതാണ്

കാണാൻ കുഞ്ഞനെങ്കിലും ഉലുവയുടെ മഹത്വമറിഞ്ഞു വീടുകളിൽ ഉലുവയുടെ ഉപയോഗം പലതരത്തിൽ പ്രയോജനപ്പെടുത്തണം. ശുദ്ധമായതും കീടനാശിനികൾ ചേർക്കാത്തതുമായ ഉലുവ ഓൺലൈനായി മഹാ ഗ്രാൻഡ് സ്‌പൈസസ്സിൽ നിന്നും ലഭിക്കും.

 

മഹാ ഗ്രാൻഡ് സ്‌പൈസസ്

ഓൺലൈനായി ഉലുവ വാങ്ങാം

 

 

എന്തുകൊണ്ട് ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം?

ഉലുവ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്. ധാരാളം ഗുണങ്ങളുള്ള ഉലുവ സാധാരണയായി വീടുകളിൽ വലിയ പ്രാധാന്യത്തോടെ കാണാറില്ല. ആയുർവേദത്തിൽ രസായന ഔഷധമായും ഉലുവ ഉപയോഗിക്കാറുണ്ട്. ഉലുവയുടെ ആരോഗ്യപരമായ ഗുണങ്ങൾ അറിഞ്ഞാൽ ഉലുവ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ന്യൂറോപ്രൊട്ടക്റ്റീവ്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കൽ  ഉലുവ ഫലപ്രദമാണ്, ഹോർമോൺ നിയന്ത്രണം, മുറിവ് ഉണക്കൽ, സുഗമമായ ദഹനം എന്നീ ഗുണങ്ങളും ഉലുവയ്ക്കുണ്ട്.

ഉലുവയിൽ കാണുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിശപ്പ് കുറയാനും ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ഇടയാക്കും അങ്ങനെ ശരീരഭാരം കുറയ്ക്കാനും കഴിയും.

ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നു.ഉലുവ ശരീരത്തിലെ വീക്കവും വേദനയും ലഘൂകരിക്കുന്നു ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ സന്ധിവാതത്തിന് ശമനം നൽകുന്നു.

ഉലുവയ്ക്ക് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കഴിവുണ്ട്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉലുവ സഹായിക്കും. സ്തനാർബുദം, വൻകുടൽ കാൻസർ പോലുള്ള ചിലതരം കാൻസറുകൾ തടയുന്നു.

കാണാൻ കുഞ്ഞനെങ്കിലും ഉലുവയുടെ മഹത്വമറിഞ്ഞു വീടുകളിൽ ഉലുവയുടെ ഉപയോഗം പലതരത്തിൽ പ്രയോജനപ്പെടുത്തണം. ശുദ്ധമായതും കീടനാശിനികൾ ചേർക്കാത്തതുമായ ഉലുവ ഓൺലൈനായി മഹാ ഗ്രാൻഡ് സ്‌പൈസസ്സിൽ നിന്നും ലഭിക്കും.

 

മഹാ ഗ്രാൻഡ് സ്‌പൈസസ്

ഓൺലൈനായി ഉലുവ വാങ്ങാം

ഉലുവയുടെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ അടുക്കളയിൽ സൂക്ഷിക്കുന്ന ഉലുവയുടെ അത്ഭുത ഗുണങ്ങളെപ്പറ്റി അധികം ആർക്കും അറിയില്ല. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് ഉലുവ. ഉലുവയുടെ ഗുണങ്ങൾ എന്താണെന്ന് നോക്കാം.

വിത്ത്, ഇലകൾ, എണ്ണ എന്നിങ്ങനെ ഉലുവ വിവിധ തരത്തിൽ ഉപയോഗ്യമാണ്‌. ഉലുവയില ധാരളം ഔഷധ ഗുണമുള്ളതാണ്, ഇത് കറിയായി ഉപയോഗിക്കാറുണ്ട്. ഔഷധ ആവശ്യങ്ങൾക്കായി വിത്തുകൾ ചായയിൽ ചേർത്തുപയോഗിക്കാറുണ്ട്.

മുടി വളർച്ചയ്ക്കും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും വേണ്ടി മസാജുകളിൽ ഉലുവ എണ്ണ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ, “മേതിക” അല്ലെങ്കിൽ “മേത്തി” എന്ന് അറിയപ്പെടുന്ന ഇത് ഒരു രസായന സസ്യമാണ്.

ആരോഗ്യ വർദ്ധനയ്ക്ക് ഉലുവ

താരൻ, മുടി കൊഴിച്ചിൽ ഇവ തടയുന്നു, പ്രസവാനന്തരം ഗർഭപാത്രം ചുരുങ്ങാനായും മറ്റും ഉലുവ ഉപയോഗിക്കാറുണ്ട്. ഗര്ഭിണികൾക്കും ഉലുവ നല്ല ഒരു ഔഷധമാണ്, എന്നാൽ ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം.

ഉലുവയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു അതിനാൽ ഉലുവയോ, ഉലുവ ഇലയോ കഴിക്കുന്നത് കൗമാരപ്രായക്കാർക്കും ഗുണകരമാണ്.

ഉലുവ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നു, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഉലുവ ഉപകാരപ്പെടുന്നു, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ന്യൂറോപ്രൊട്ടക്റ്റീവ്, രോഗ പ്രതിരോധ ശക്‌തി കൂട്ടുന്നു. പേശികളെ ബലപ്പെടുത്തൽ , ഹോർമോൺ നിയന്ത്രിക്കൽ, മുറിവ് ഉണക്കൽ, ദഹനം തുടങ്ങിയവയ്‌ക്കൊക്കെ ഉലുവ ഫലപ്രദമാണ്.

ഉലുവ, മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോനിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ, വിശപ്പ് കുറയ്ക്കുന്നു അതുവഴി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും അങ്ങനെ ശരീര ഭാരം കുറയ്ക്കാനും കഴിയുന്നു. ഇതിലടങ്ങിയിരിക്കുന്നആ ൻ്റിഓക്‌സിഡൻ്റുകൾ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നു.

താരൻ, മുടി കൊഴിച്ചിൽ ഇവ തടയുന്നു, പ്രസവാനന്തരം ഗർഭപാത്രം ചുരുങ്ങാനായും മറ്റും ഉലുവ ഉപയോഗിക്കാറുണ്ട്. ഗര്ഭിണികൾക്കും ഉലുവ നല്ല ഒരു ഔഷധമാണ്, എന്നാൽ ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം.

ഉലുവയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു അതിനാൽ ഉലുവയോ, ഉലുവ ഇലയോ കഴിക്കുന്നത് കൗമാരപ്രായക്കാർക്കും ഗുണകരമാണ്.

ശുദ്ധമായതും കീടനാശിനികൾ ചേർക്കാത്തതുമായ ഉലുവ ഓൺലൈനായി മഹാ ഗ്രാൻഡ് സ്‌പൈസസ്സിൽ നിന്നും ലഭിക്കും.

ഓൺലൈനായി ഉലുവ വാങ്ങാം

കുങ്കുമപ്പൂവിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

കുങ്കുമപ്പൂവിന്റെ ചുവപ്പ് നിറം മറ്റ് സുഗന്ധവ്യഞ്ജനങ്ങളെ അപേക്ഷിച്ചു ആരെയും കൊതിപ്പിക്കുന്നതാണ് .ഗുണത്തിലുമുണ്ട് വ്യത്യസ്തത. പാചകത്തിനും ഔഷധ ഗുണത്തിലും വളരെ മുന്നിലാണ് കുങ്കുമ പൂവ്. നല്ല ഒരു സൗന്ദര്യ വർദ്ധക ഉപാധിയായും കുങ്കുമ പൂവുപയോഗിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് കുങ്കുമപ്പൂവിന്‌. ലോകം മുഴുവനും ആദരിക്കുന്നതാണ് ഇതിന്റെ സവിശേഷത. വിലയിലും മറ്റ് സുഗന്ധവിളകളെ അപേക്ഷിച്ചു മുന്നിലാണ്.

ഉപയോഗവും പ്രയോജനവും:

കുങ്കുമപ്പൂവിൻ്റെ അതിലോലമായ സ്വാദും സുഗന്ധവും വിഭവങ്ങൾക്ക് വൈവിധ്യം നൽകുന്നു, രുചികരമായ പായസത്തിലും മധുര പലഹാരങ്ങളിലും വരെ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നു. ചൂടുവെള്ളത്തിലോ പാലിലോ ചേർത്ത് ഇത് കഴിക്കാറുണ്ട്.

ഇതിലെ സമ്പന്നമായ ആൻ്റിഓക്‌സിഡൻ്റ് ഉള്ളടക്കം ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു, ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

കുങ്കുമപ്പൂവിന് നേരിയതോ മിതമായതോ ആയ വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും കഴിയും. തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ അളവ് നിയന്ത്രിക്കാനുള്ള അതിൻ്റെ കഴിവ് ഈ ഇഫക്റ്റുകൾക്ക് കാരണമാകുന്നു.

കുങ്കുമപ്പൂവ് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു, സന്ധിവാതത്തിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു.കുങ്കുമപ്പൂവ് ഇതിലും കണ്ടെത്തിയിട്ടുണ്ട്:

കൂടാതെ ക്ഷോഭം, തലവേദന, ഉത്കണ്ഠ എന്നിവയുൾപ്പെടെ പ്രീമെൻസ്ട്രൽ സിൻഡ്രോമിൻ്റെ (പിഎംഎസ്) ലക്ഷണങ്ങൾ ലഘൂകരിക്കുക. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള മുഖക്കുരുവിനെ ചെറുക്കുക, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ചർമ്മത്തിലുണ്ടാകുന്ന അണുബാധ ഒഴിവാക്കാൻ സഹായിക്കുന്നു. ആൻ്റിമൈക്രോബയൽ ഗുണങ്ങളും കുങ്കുമപ്പൂവിനുണ്ട്. സൺ സ്‌ക്രീനായും ഉപയോഗിക്കാം. ഹൃദ്രോഗങ്ങളും കുറയ്ക്കുന്നു.
ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു. കണ്ണിന് താഴെയുള്ള കറുപ്പു കുറയ്ക്കുകയും ചെയ്യുന്നു, ഗർഭിണികൾ അവരുടെ കുഞ്ഞിൻ്റെ നിറം വർദ്ധിപ്പിക്കുന്നതിനായി കുങ്കുമപ്പൂവ് പരമ്പരാഗതമായി ഉപയോഗിക്കുന്നു.

ഡോസ് നിർണായകമാണ്, കേവലം 30 മില്ലിഗ്രാം കുങ്കുമപ്പൂവ് മതിയാകും, കൂടാതെ പ്രതിദിനം 1.5 ഗ്രാം വരെ സുരക്ഷിതമായി കണക്കാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഭക്ഷണക്രമത്തിൽ കുങ്കുമപ്പൂവ് ചേർക്കുമ്പോൾ, കാശ്മീരി മോംഗ്രാ കുങ്കുമം, മഹാഗ്രാൻഡ് സ്‌പൈസസിൽ നിന്നും വാങ്ങുക..

മഹാഗ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ

കശ്മീരി മോൻഗ്ര കുങ്കുമപ്പൂവ് വാങ്ങൂ

സൗന്ദര്യം വർദ്ധിപ്പിക്കാൻ കുങ്കുമപ്പൂവ്

കശ്‍മീരി കുങ്കുമ പൂവ് വളരെ പ്രശസ്തമായ ഒരു സുഗന്ധ വ്യഞ്ജനമാണ്.
പുരാതന കാലം കാശ്മീരിൽ കുങ്കുമ പൂവ് കൃഷി ചെയ്യുന്നുണ്ട്. ഗ്രീസിൽ നിന്നാണ് ഈ കൃഷി ഇവിടെ എത്തിപെട്ടതെന്ന് കരുതുന്നു. ആരോഗ്യപരമായ ധാരാളം കഴിവുകൾ ഈ പൂവിനുണ്ട്. ഇതൊരു നല്ല സൗന്ദര്യ വർദ്ധക ഉപാധിയായും വർത്തിക്കുന്നു.

കാശ്മീരി മോണ്ഗ്ര കുങ്കുമ പൂവിന് കടും ചുവപ്പ് നിറമാണ്. കുങ്കുമപ്പൂവിൻ്റെ ഇഴകൾക്ക് ആഴമേറിയതും ഊർജ്ജസ്വലവുമായ ചുവപ്പ് നിറമുണ്ട്, ഇത് അവയുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.

കുങ്കുമ പൂവിന് ധാരാളം ഗുണങ്ങളുണ്ട്. പലതരം ഭക്ഷ്യ വിഭവങ്ങളിലും കുങ്കുമ പൂവ് ഉപയോഗിക്കാറുണ്ട്. പാലിൽ ചേർത്ത് കഴിക്കാറുണ്ട്.  ഐസ്ക്രീം, കേസർ പിസ്ത കുൽഫി, ഖീർ, ലഡ്ഡു എന്നിവയിൽ കുങ്കുമപ്പൂവ് ചേർക്കാറുണ്ട്. മറ്റ് സ്പൈസസ്സുകളെ അപേക്ഷിച്ചു ഇതിന് വിലകൂടുതലാണ്.

കുങ്കുമപ്പൂവ് ചർമ്മരോഗങ്ങൾക്ക് നല്ല പ്രതിവിധിയാണ്. ഇത് നിറം മെച്ചപ്പെടുത്താനും കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും, ചർമ്മത്തിന് പുതുമ നൽകാനും സഹായിക്കും. മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാനും ഉപയോഗിക്കുന്നു. ഒരു സ്വാഭാവിക സൺസ്ക്രീൻ ആയും  ഉപയോഗിക്കാം.

ചർമ്മത്തിലെ മെലാനിൻ പിഗ്മെൻ്റിൻ്റെ ഉത്പാദനം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. മെലനോമ (മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്ന ഒരുതരം ത്വക്ക് അർബുദം) നിയന്ത്രിക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഗർഭിണികൾ കുങ്കുമ പൂവ് കഴിക്കുന്നതുകൊണ്ട് കുട്ടികൾക്ക് നല്ല നിറമുണ്ടാകും എന്ന് പറയാറുണ്ട്, എന്നാൽ  ഇക്കാര്യത്തിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് എപ്പോഴും നല്ലതാണ്.

സമ്പന്നമായ ചുവന്ന നിറവും അതുല്യമായ സുഗന്ധവുമുള്ള ആധികാരിക കുങ്കുമപ്പൂവ് മഹാഗ്രാൻഡ് സ്‌പൈസസിൽ നിന്നും ഓൺലൈനായി വാങ്ങാം.

മഹാഗ്രാൻഡ് സ്‌പൈസസ് 

കാശ്മീരി മോണ്ഗ്ര കുങ്കുമ പൂവ് ഓൺലൈനായി വാങ്ങാം

ശുദ്ധമായ ഏലക്കായും ഗ്രാമ്പുവും എവിടെ കിട്ടും

സുഗന്ധവ്യഞ്ജനങ്ങൾ പാചകത്തിനും ഔഷധ ആവശ്യങ്ങൾക്കും വേണ്ടി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഇവ ഭക്ഷണത്തിൻ്റെയും പാനീയങ്ങളുടെയും സ്വാദും സുഗന്ധവും നിറവും വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല, രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുന്ന പ്രവർത്തനങ്ങളും ഇവ ചെയ്യുന്നുണ്ട്. വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങളാണ് സ്‌പൈസസ് നമുക്ക് നൽകുന്നത്. ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ആൻ്റിഓക്‌സിഡൻ്റുകളുടെയും മികച്ച ഉറവിടങ്ങളാണ്.

കേരളത്തിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ വയനാട്ടിലും ഇടുക്കിയിലും കൃഷി ചെയ്യുന്നുണ്ട്, ഇവ വൻതോതിൽ കയറ്റുമതിയും ചെയ്യുന്നു. ഇത്തരം സ്‌പൈസസ് ഉപയോഗിക്കുമ്പോൾ അവയുടെ ഗുണമേന്മയും, കീടനാശിനികൾ ഒന്നും ചേർക്കാത്തവ  ഫ്രഷ് ആയി വാങ്ങിയുപയോഗിക്കാൻ നാം ശ്രദ്ധിക്കണം.

മഹാ ഗ്രാൻഡ് സ്‌പൈസസിൽ, കേരളത്തിലെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനായി എത്തിച്ചു തരുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കുന്നു, ഞങ്ങൾ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് ഇവ എത്തിച്ചു തരുന്നു,ഞങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ശ്രേണിയിൽ കുരുമുളകും ഏലക്കയും മുതൽ കറുവപ്പട്ടയും ഗ്രാമ്പൂവും എല്ലാം ഉൾപ്പെടുന്നു, അവയെല്ലാം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് അവയുടെ സുഗന്ധവും സ്വാദും പോഷകമൂല്യവും സംരക്ഷിച്ചു പാക്ക് ചെയ്യുന്നു.

നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അതിന്റെ ചേരുവകളും നല്ല ഗുണ മേന്മമ യുള്ളവയായിരിക്കണം.ഭക്ഷണം പാചകം ചെയ്യുന്നവരോടുള്ള ഞങ്ങളുടെ താത്പര്യം ശുദ്ധമായ
സുഗന്ധവ്യഞ്ജനങ്ങൾ എത്തിച്ചു തരുന്നതിലൂടെ നിർവ്വഹിക്കുന്നു.

മഹാ ഗ്രാൻഡ് സ്പൈസസ് – സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിൽ നിന്നുള്ള ഏറ്റവും വിശ്വസനീയവും മികച്ചതുമായ സുഗന്ധവ്യഞ്ജന സ്റ്റോർ. ഏലം, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, മഞ്ഞൾ, ഇഞ്ചി, ജാതിക്ക തുടങ്ങി ആധികാരികവും മികച്ചതുമായ സുഗന്ധവ്യഞ്ജനങ്ങളുടെ വിശാലമായ ശ്രേണി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മഹാ ഗ്രാൻഡ് സ്പൈസസ്

ഭക്ഷണത്തിൽ സ്‌പൈസസ് ചേർക്കേണ്ടതിന്റെ പ്രാധാന്യം

 

സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൻ്റെ സ്വാഭാവിക രുചി വർദ്ധിപ്പിക്കുന്നു. വിവിധ തരം രുചിയും മണവുമാണ് അവ നൽകുന്നത്. ആയുർവേദ ഔഷധങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഹൃദയ സംരക്ഷണം, ആൻറി-ഇൻഫ്ലമേഷൻ എന്നീ ഘടകങ്ങൾ ഉണ്ട്. കൂടാതെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്.

ഇന്ന് മസാലകൾ ഭക്ഷണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. സാധാരണയായി നമ്മുടെ ഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കുന്ന സ്‌പൈസസ് ഇവയാണ്;  ജാതിക്ക, മഞ്ഞൾ, കുരുമുളക്, മല്ലി, ഏലയ്ക്ക, ഗ്രാമ്പു, ജീരകം തുടങ്ങിയവയാണ്. ഇവ രുചി പകരുന്നത് പോലെ ഔഷധ ഗുണങ്ങളും നമുക്ക് നൽകുന്നു. ‘

ജാതിക്ക

പ്രമേഹം നിയന്തിക്കുന്നു, ശരീര ഭാരം കുറയ്ക്കുന്നു, ദഹനം സുഗമമാക്കുന്നു, എന്നിങ്ങനെ ധാരാളം ഗുണങ്ങളുണ്ട്. ഇതിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ജാതിയ്ക്കയ്ക്ക് ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുമുണ്ട്.

ജീരകം

ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, പതിവായി കഴിക്കുമ്പോൾ വിളർച്ച തടയാൻ കഴിയും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് അണുബാധകളെ ചെറുക്കാൻ അവയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ടാകാം എന്നാണ്. കാർബോ ഹൈഡ്രേറ്റ്, നാരുകൾ, ഫോസ്‌ഫെറസ്‌ എന്നിവ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.

മഞ്ഞൾ

ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട്.  മഞ്ഞൾ ധാരാളം ഔഷധ ഗുണങ്ങളുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്‌. സൂര്യാഘാതം മൂലമുള്ള കറുത്തപാടുകളും, മുഖക്കുരുവും മാറ്റി ത്വക്ക് മൃദുവാക്കുന്നു.

ഗ്രാമ്പു

പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനമായ ഗ്രാമ്പു ഔഷധ ഗുണത്തിലും മുൻപിലാണ്. ദന്ത രോഗങ്ങൾ ശമിപ്പിക്കാൻ ഗ്രാമ്പു ഉപയോഗിക്കാറുണ്ട്, വായ നാറ്റത്തിനും ഇത് ഉപയോഗിക്കുന്നത്  പരിഹാരമാണ്‌. തൊണ്ട വേദന, ജലദോഷം എന്നിവയ്‌ക്കും ഇതൊരു ഒറ്റമൂലിയാണ്.

മഹാഗ്രാൻഡ് സ്പൈസസ്

ഔഷധ ഗുണമുള്ള ഇത്തരം മസാലകൾ വാങ്ങുമ്പോൾ വിശ്വസനീയയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. മഹാ ഗ്രാൻഡ് സ്‌പൈസസ് പുതുമയോടെ, പ്രകൃതിയുടെ ശുദ്ധമായ ഉത്പന്നങ്ങൾ നേരിട്ട്‌ എത്തിച്ചു തരുന്നു. ഗുണമേന്മയുള്ള ഇവ വാങ്ങൂ, ഉപയോഗിക്കൂ.

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.