കേരളത്തിലെ മൺസൂണും കൃഷിയും തമ്മിൽ നല്ല ഒരുമയാണ്. കൃഷിക്ക് പറ്റിയ സമയം. നനഞ്ഞ മണ്ണ് കൃഷിക്ക് വളരെ അനുയോജ്യമാണ്. നല്ല ഗുണമുള്ള വിത്തും വളവും ചേർന്നാൽ കൃഷി സൂപ്പറാകും. ഈ മഴക്കാലത്തു അടുക്കളത്തോട്ടത്തിൽ വിളയിക്കാം പോഷകമൂല്യമുള്ള പച്ചക്കറികൾ.
മഴക്കാലത്തു വിളയിക്കാവുന്ന കുറച്ചു പച്ചക്കറികൾ
മണ്ണ് കുമ്മായമിട്ട് 14 ദിവസം ഇട്ടതിനു ശേഷം ജൈവവളക്കൂട്ടുകളായ ചാണകപ്പൊടി,കോഴി വളം,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് ചേർത്ത് മണ്ണിളക്കി വയ്ക്കണം. നല്ലയിനം വിത്തുകൾ വേണം കൃഷിക്ക് ഉപയോഗിക്കാൻ. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റി ആണ്. അവ വേഗത്തിൽ വളരും, നല്ല വിളവും കിട്ടും.
കുമ്പളം
ഔഷധ ഗുണമുള്ള കുമ്പളം വളരെ പോഷക ഗുണമുള്ള പച്ചക്കറിയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട കുമ്പളം ഓലനായും, മോരുകറി കറിയായും നമ്മുടെ ഊണ് മേശയിൽ ഇടം പിടിക്കാറുണ്ട്. ധാരാളം അസുഖങ്ങൾക്കിത് കഴിക്കുന്നതു ഗുണകരമായി കണ്ടു വരുന്നു. വലിയ പ്രയാസം കൂടാതെ നമുക്ക് കുമ്പളം കൃഷി ചെയ്യാം. ഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ആരും കുമ്പളം കൃഷിചെയ്യും. ഇതിന്റെ തൊലിയും പൂവും കുരുവും, ഇലയും പോലും ഭക്ഷ്യ യോഗ്യമാണ്.
പയർ
പയർ കൃഷി മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അടുക്കളത്തോട്ടത്തിലും മറ്റ് കൃഷിയിടങ്ങളിലും വിളവെടുപ്പിനു ശേഷമുള്ള പാടശേഖരങ്ങളിലുമാണ് പയർ വിതയ്ക്കുന്നത്. വീട്ടുമുറ്റത്ത് എല്ലാ സമയത്തും പയർ കൃഷി ചെയ്യാം.
വഴുതനങ്ങ
കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്. പല നിറത്തിൽ വഴുതനങ്ങ ഉണ്ട്. പച്ച, വയലെറ്റ്, കടും വയലെറ്റ്, വെള്ള എന്നിങ്ങനെ. ഒരു വീട്ടിൽ വഴുതന നട്ടു പിടിപ്പിച്ചാൽ രണ്ടു വർഷത്തോളം അതിൽ നിന്നും കായ ഫലം കിട്ടും. വലിയ പരിചരണം ആവശ്യമില്ല.
പച്ചമുളക്
ഉജ്വൽ പച്ചമുളക് വൈവിധ്യമാർന്ന വിഭവങ്ങൾക്ക് തനതായതും എരിവുള്ള രുചി നൽകുന്നു, ഇത് ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള രുചിയും ആസ്വാദനവും ഉയർത്തുന്നു. ഈ മുളകുകൾ ദഹനം പ്രോത്സാഹിപ്പിക്കുന്നു. ഉജ്വൽമുളക് ചെടികൾ ശക്തമായി വളരുന്നവയും വളർച്ച ചക്രത്തിലുടനീളം പ്രതിരോധശേഷിയും വീര്യവും പ്രകടമാക്കുകയും ചെയ്യുന്നു .
വിത്തുകൾ പലതരമുണ്ട്. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വേണം വിത്തുകൾ വാങ്ങാൻ. ഈ രംഗത്ത് പ്രശസ്തമായ മഹാഅഗ്രിൻ വിത്തുകളാണ് തെരെഞ്ഞെടുക്കേണ്ടത്. ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരും.വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.
മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ