നല്ല നാടൻ പച്ചക്കറികൾ ഈ മഴക്കാലത്തു വിളയിക്കാം. നല്ല ഗുണമേന്മയുള്ള വിത്തുകൾ കൃഷി വിജയമാക്കും. വിത്തുകളുടെ മേന്മയിലാണ് കൃഷിയുടെ ജീവനിരിക്കുന്നതു. മഹാ അഗ്രിൻ ഉന്നത നിലവാരം പുലർത്തുന്ന വിത്തുകളാണ്. ഏതു കാലാവസ്ഥയിലും ഇവ നല്ല പുഷ്ടിയോടെ വളരും. വിവിധ തരത്തിലുള്ള പച്ചക്കറി വിത്തുകൾ മഹാ അഗ്രിനിൽ കിട്ടും. ഇന്ന് തന്നെ നിങ്ങളുടെ വിത്തുകൾ ഓർഡർ ചെയ്യൂ. അവ ഓൺലൈനായി നിങ്ങളുടെ വീട്ടിൽ എത്തിക്കും.
പോഷക ഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരയ്ക്ക, റൗണ്ട്. ധാരാളം രോഗങ്ങൾക്ക് ഇത് ശമനം നൽകുന്നു. കലോറി കുറവാണ്, ഉയർന്ന ജലാംശം ഇതിലുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് ഇത് സമ്പുഷ്ടമാണ്.
നാരുകളുള്ളതുകൊണ്ട് ദഹനത്തിനു വളരെ നല്ലതാണ്. ചുരയ്ക്ക ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹം നിയന്ത്രിക്കുന്നു. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു. ചുരയ്ക്ക ജ്യൂസ് നല്ലൊരു ആരോഗ്യ പാനീയമാണ്.
നടീൽ
കൃഷിക്കായി സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുക്കുക. നടുന്നതിന് മുമ്പ്, വിത്തുകൾ ആറ് മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് വിത്ത് മൃദുവാക്കാനും മുളയ്ക്കാനും സഹായിക്കുന്നു.
മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം ഇട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. കുതിർത്ത വിത്തുകൾ രണ്ടടി അകലത്തിൽ വിതയ്ക്കുക. മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക. ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം.
മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക. വിത്ത് നട്ടതിനുശേഷം അവയ്ക്ക് ചുറ്റുമുള്ള മണ്ണ് സ്ഥിരപ്പെടുത്തുന്നതിന് മൃദുവായി നനയ്ക്കുക. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം.കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം.
ഒരു ഗ്രോ ബാഗിൽ രണ്ട് തൈകൾ നടുക, ചാണകം, പച്ചിലവളം സ്ലറി, ചാരം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് ശക്തമായ വളർച്ചയെ സഹായിക്കുക. സ്വാദിനായി ഇളം കായ്കൾ വിളവെടുക്കാം. ചെടികളുടെ ആരോഗ്യം നിലനിർത്തുന്നതിന് കീടങ്ങൾ, രോഗങ്ങൾ, എന്നിവ പതിവായി നിരീക്ഷിക്കുക.
മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കാൻ, പ്രത്യേകിച്ച് വരണ്ട സമയങ്ങളിൽ ചെടികൾക്ക് പതിവായി വെള്ളം നൽകുക. മണ്ണിന്റെ ഈർപ്പം നിലനിർത്താനും കളകളെ നശിപ്പിക്കാനും ചെടികളുടെ ചുവട്ടിൽ പുതയിടുക.