പച്ചക്കറികൾക്ക് വില കൂടിയാലും ഇനി അത് നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല. വീട്ടിലൊരു അടുക്കളതോട്ടം ഉണ്ടാക്കിയാൽ ഇത് പരിഹരിക്കാം.
ഒരു അടുക്കളതോട്ടം വേഗത്തിൽ ഒരുക്കിയെടുക്കാം. എവിടെയാണ് കൃഷി ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിച്ചാൽ മതി. കുറച്ചു ക്ഷമയും ആഗ്രവുമുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ മറ്റു പണികൾക്കൊപ്പം കൃഷി പരിപാടികളും കൊണ്ടുപോകാം. കൃഷിയുടെ പ്രാധാന്യം മുമ്പത്തേക്കാൾ ഇന്ന് വർദ്ധിച്ചിട്ടുണ്ട്. വെറുതെ സമയം കളയാതെ വീട്ടമ്മമാർക്ക് ഇതൊരു വ്യായാമവും സന്തോഷകരമായ പ്രവർത്തിയുമാക്കി മാറ്റാം.
ഗ്രോ ബാഗിൽ ടെറസിൽ കൃഷി ചെയ്യാം, ഇനി മണ്ണിലാണെങ്കിൽ അങ്ങനെയും ആകാം.
കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ട് , ഇളക്കി, കുറച്ചു ദിവസം വെയിൽ കൊള്ളിക്കാം. നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റ് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക് ഇവ ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം . ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.
വെണ്ട
പച്ചക്കറികളിൽ നമ്മൾ മിക്കവാറും ഉപയോഗിക്കുന്ന വെണ്ട പോഷക കലവറയാണ്. വിറ്റാമിനുകളും ധാതുക്കളും വെണ്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും വെണ്ടയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, സി, കാൽസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് വെണ്ട. ഇത് വിളർച്ച നിയന്ത്രിക്കുന്നു. ഗർഭകാലത്ത് കഴിക്കാൻ അനുയോജ്യമായ ഒരു പച്ചക്കറിയാണ് വെണ്ട . രക്തത്തിലെ ആർബിസി ഉൽപ്പാദനത്തിനും (വിറ്റാമിൻ ബി9), ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെണ്ട സഹായിക്കുന്നു.
Buy Ladies Finger (Bhendi) (വെണ്ട) Seeds
ചുരയ്ക്ക
പോഷക ഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരയ്ക്ക, റൗണ്ട്. ധാരാളം രോഗങ്ങൾക്ക് ഇത് ശമനം നൽകുന്നു. കലോറി കുറവാണ്, ഉയർന്ന ജലാംശം ഇതിലുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് ഇത് സമ്പുഷ്ടമാണ്.
നാരുകളുള്ളതുകൊണ്ട് ദഹനത്തിനു വളരെ നല്ലതാണ്. ചുരയ്ക്ക ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹം നിയന്ത്രിക്കുന്നു. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു. ചുരയ്ക്ക ജ്യൂസ് നല്ലൊരു ആരോഗ്യ പാനീയമാണ്.