• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

നല്ല ആരോഗ്യം നിലനിർത്താൻ, ഒരു പിടി അമരാന്തസ് ചുവപ്പ്ചീര കഴിച്ചാൽ മതി

 

 

പച്ചക്കറികൾ നടാനുള്ള സമയമാണിപ്പോൾ, എന്തും നട്ടാൽ മുളക്കുന്ന കാലാവസ്ഥ. പോഷക സമ്പുഷ്ടമായ പച്ചക്കറി കൃഷി, വീട്ടിലെ അടുക്കളത്തോട്ടത്തിൽ തുടങ്ങിയാലോ? ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷിചെയ്യാം. അമരാന്തസ് ചുവപ്പ് ചീരയിൽ നിന്ന് തന്നെ കൃഷി തുടങ്ങാം. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചീര ആർക്കും എളുപ്പത്തിൽ നട്ടുപിടിപ്പിക്കാം. വലിയ പ്രയാസംകൂടാതെ അത് വളർന്നു കൊള്ളും.

ചീര പലതരമുണ്ട്, പച്ച, ചുവപ്പു, സുന്ദരി ചീര എന്നിങ്ങനെ. സ്വാദും നിറവുമുള്ള സുന്ദരി ചീര തോട്ടത്തിന് ഒരു അലങ്കാരവുമാണ്. വളരെയധികം പോഷകമൂല്യമുള്ള അമരാന്തസ് ചുവപ്പ് ചീര
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.

അമരാന്തസ് ചുവപ്പ് ചീര നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.  അമരാന്തസ് ചുവപ്പ് ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു,  പ്രധാനപ്പെട്ട വിറ്റാമിനുകളായ എ, സി, ഇ,  ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്തിക്കാനും ചീരയ്ക്ക്  സാധിക്കും.

ഒരു പിടി ചീര ദിവസവും നമുക്ക് കറികൾക്കായി ഉപയോഗിക്കാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല. നല്ല വിത്തുകൾ പാകിയാൽ വേഗത്തിൽ വിളവെടുക്കാം. ജൈവാംശം ഉള്ള മണ്ണിൽ ചീര നന്നായി കൃഷി ചെയ്യാം. ആദ്യം മണ്ണ് നന്നായി കിളച്ചു കൃഷിക്കായി പാകപ്പെടുത്തി എടുക്കാം. മണ്ണിൽ കുമ്മായം ചേർത്തിടുക. വിത്ത് തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ളവ മാത്രമേ ഉപയോഗിക്കാവൂ. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു,  എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം.

ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.

മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി, ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും. ചീര നന്നായി വളർന്നു കൊള്ളും.

Buy Amaranthus Red Cheera  Seeds Online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101

Buy Online or
Ph : +91 9497 030 500
Email : info@mahaagrin.com

പോഷക സമ്പുഷ്ടമായ ചതുരപയർ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

 

 

 

നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ട പോഷക ഗുണങ്ങൾ ധാരാളമുള്ള ഒരു പച്ചക്കറിയാണ് ചതുര പയർ. പ്രോട്ടീൻ സമ്പുഷ്ടമായ ചതുരപ്പയർ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താൻ യാതൊരു പ്രയാസവുമില്ല. വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാം, കുറഞ്ഞ പരിചരണം മാത്രം മതി. ധാരാളം വിളവും കിട്ടും.

നമ്മുടെ ആരോഗ്യത്തിനു ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ചതുരപ്പയറിൽ അടങ്ങിയിട്ടുണ്ട് മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും ചതുരപ്പയറിനു കഴിയും. കൂടതെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ് .  ചതുരപയറിൽ കലോറി തീരെ കുറവായതുകൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാനും കഴിയും.

തോരനായോ, മെഴുക്കുപുരട്ടിയായോ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ കഴിയ്ക്കാം, ദീർഘനാൾ വിളവ് തരും എന്നതും ചതുരപ്പയറിന്റെ മറ്റൊരു ഗുണമാണ്. ചതുര പയറിന്റെ ഇലയ്ക്കും പൂവിനും ഗുണമുണ്ട്. ഇലകളിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇലകളും തോരൻ വയ്കാം. സോയാബീൻ പയറിന്റെ പോലെ തോന്നിക്കുന്ന ഉരുണ്ട വിത്തുകളാണുള്ളിൽ. വിത്ത്‌ നട്ട് 40-140 ദിവസം കഴിഞ്ഞ് പൂവിടും. രണ്ടാഴ്ചയ്ക്കുള്ളിൽ കായകൾ ഉണ്ടായി തുടങ്ങും.

വിത്തുകൾ വാങ്ങുമ്പോൾ നല്ലയിനം വിത്തുകൾ സുരക്ഷിതമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്നുംവാങ്ങാൻ ശ്രദ്ധിക്കണം. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു,  എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. ചെടികൾക്ക് പ്രതിരോധ ശക്തി നൽകുന്നു.  ചതുര പയർ വിത്തുകൾ ഇന്ന് തന്നെ വാങ്ങൂ.

 

BuyWinged Beans Seeds (ചതുരപ്പയർ)online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

 

കീടങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള കുറ്റി ബീൻസ് വിത്തുകൾ : നമ്മുടെ കാലാവസ്ഥക്കു അനുയോജ്യമായത്

പച്ചക്കറികളുടെ വിലക്കയറ്റം ഓർത്താൽ ഉടനെ കൃഷി ചെയ്യണം എന്ന തോന്നലുണ്ടാകും. എന്നാൽ നല്ല വിത്തും, കുറച്ചു ക്ഷമയും കൃഷി രീതികളെപ്പറ്റി കുറച്ചറിയുന്നതും നല്ലതാണ്. ബീന്സിന്റെ ഗുണങ്ങൾ വളരെയേറെയുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും, ശരീരത്തിന്റെ പ്രതിരോധ ശക്തിക്കും ബീൻസ് ഗുണകരമാണ്.

ബീൻസ് ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം, ഒരു ഗ്രോബാഗിൽ ഒരു വിത്ത് നട്ടാൽ സൗകര്യമായിരിക്കും, വീണു പോകാതെ താങ്ങു കൊടുക്കുന്നത് നല്ലതാണു. നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിക്കണം. അല്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല.മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി ലഭ്യമാണ്. ബാഗിൽ ചകിരി ചോറ്, മണ്ണ്, ഉണങ്ങിയ കരിയിലകൾ എന്നിവ ഇട്ട് വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടിഎന്നിവയും ചേർത്ത് വെള്ളമൊഴിച്ചു നല്ല പാകമാകുമ്പോൾ വിത്ത് നടാം.

നമ്മുടെ കാലാവസ്ഥയിലും ബീൻസ് നന്നായി വളരും . 4 മുതൽ 5 ദിവസം വരെ ആകുമ്പോൾ വിത്തുകൾ മുളക്കും. രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം.

മഹാ അഗ്രിൻ വിത്തുകൾ

 

Buy Beans (Bush) (കുറ്റി ബീൻസ്) Seeds Online

കുറ്റി ബീൻസ് വിത്തുകൾ : നട്ടു 40 – 45 ദിവസം മുതൽ വിളവെടുത്തു തുടങ്ങാം

കുറ്റി ബീൻസ് കൃഷി ഇനി വീട്ടിൽ തുടങ്ങാം. ഗ്രോ ബാഗിൽ ടെറസിൽ ചെയ്യാം. ധാരാളം പോഷക ഗുണങ്ങളുള്ള കുറ്റി ബീൻസ് വേഗത്തിൽ കൃഷി ചെയ്യാം. വലിയ പരിചരണം ആവശ്യമില്ല. നല്ല വിത്തുകൾ വാങ്ങി കൃഷി ചെയ്യണം. മഹാ അഗ്രിൻ വിത്തുകൾ വേഗത്തിൽ വളരുകയും വിളവ് തരുകയും ചെയ്യും. നല്ല രോഗ പ്രതിരോധ ശക്തിയുള്ളവയാണ് ഈ വിത്തുകൾ.

നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ പല പോഷക ഗുണങ്ങളും ബീൻസിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ബീൻസ് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ നിഷ്പ്രയാസം ഇവ കൃഷി ചെയ്യാം.

ബീൻസ് രണ്ടു തരം ഉണ്ട്. വള്ളി പടരുന്നതും കുറ്റി ബീൻസും. വിത്ത് പാകുന്നത് ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ആയിരിക്കണം. നനവുള്ള മണ്ണായിരിക്കണം. ഗ്രോ ബാഗോ പാത്രങ്ങളോ ഉപയോഗിക്കാം. കുറച്ചു വലുപ്പം ഉണ്ടായിരിക്കണം, വെള്ളം ഒലിച്ചുപോകാൻ സൗകര്യവുമുണ്ടായിരിക്കണം.

കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ. ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. . മണ്ണിൽ ഈർപ്പം നിലനിർത്തണം.

വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കണം

കൃഷിയുടെപുരോഗതി വിത്തിലാണ്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.

രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. നട്ടു 40 – 45 ദിവസം മുതൽ വിളവെടുത്തു തുടങ്ങാം. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം. പൂക്കൾ കൊഴിയാതെയിരിക്കാൻ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കാം. പുതയിട്ടു നനവ് ഇപ്പോഴും നിലനിർതാൻ ശ്രദ്ധിക്കണം. കീടബാധ വരാതെ നോക്കണം. ബിവേറിയ തളിച്ചു കൊടുക്കണം. സ്യുഡോമോണ്സ് തളിച്ച് ചാഴി ശല്യത്തിൽ നിന്ന് രക്ഷനേടാം.

മഹാ അഗ്രിൻ വിത്തുകൾ

 

 

Buy Beans (Bush) (കുറ്റി ബീൻസ്) Seeds Online

കുറ്റി ബീൻസ് വിത്തുകൾ : ചട്ടികളിലും ഗ്രോബാഗുകളിലും മികച്ച വിളവ് ലഭിക്കും

പ്രമേഹം നിയന്ത്രിച്ചു നിർത്താനും, കുടലിലെ കാൻസർ തടയാനും ബീന്സിനു കഴിയും. രോഗ പ്രതിരോധ ശക്തി കൈവരിക്കാനും, ഹ്രദയാരോഗ്യം നിലനിര്ത്താനും ബീൻസ് കഴിക്കുന്നതുകൊണ്ടു സാധിക്കും.

കുറ്റി ബീന്സ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. ഇതിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.

വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കണം

കൃഷിയുടെപുരോഗതി വിത്തിലാണ്. നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും. പ്രമേഹം നിയന്ത്രിച്ചു നിർത്താനും, കുടലിലെ കാൻസർ തടയാനും ബീന്സിനു കഴിയും. രോഗ പ്രതിരോധ ശക്തി കൈവരിക്കാനും, ഹ്രദയാരോഗ്യം നിലനിര്ത്താനും ബീൻസ് കഴിക്കുന്നതുകൊണ്ടു സാധിക്കും.

രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം.  പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം.

കൃഷിയിൽ ശ്രദ്ധിക്കേണ്ടത് വിത്തുകളുടെ നിലവാരത്തിലാണ്, ഗുണമേന്മയുള്ള, കീടബാധയില്ലാത്ത നല്ല വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. ഒരിക്കലും കൃഷിയിൽ നിരാശപ്പെടേണ്ടി വരില്ല. അത്തരത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മഹാ അഗ്രിൻ.

മഹാ അഗ്രിൻ വിത്തുകൾ

നിത്യവഴുതന വിത്തുകൾ – വിളവ് തരുവാൻ തുടങ്ങിയാൽ കാലങ്ങളോളം വിളവെടുക്കാം

വിഷലിപ്തമായ പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാതെ അവ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താം. നമ്മുടെ നാട്ടിലെ കാലാവസ്ഥയും മണ്ണും കൃഷിക്ക് തികച്ചും അനുയോജ്യമാണ്. കൃഷി നമ്മുടെ വീട്ടിൽ നിന്നുമാരംഭിക്കം.

ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന നാടൻ പച്ചക്കറി ഇനമാണ് നിത്യ വഴുതന. ഒരിക്കൽ വിളവ് തന്നു തുടങ്ങിയാൽ പിന്നീട് തുടർച്ചയായി വിളവെടുക്കാം. വലിയ പരിചരണം ആവശ്യമില്ല, ഇവയ്ക്ക് താരതമ്യേന രോഗബാധ കുറവാണ്. നന്നായി പടർന്നു വളരുന്ന ഇവ നീളത്തിൽ വളരുകയും നല്ല വിളവ് തരികയും ചെയ്യും. 2 മാസത്തിനു ശേഷം പൂവിടാൻ തുടങ്ങും. ഗ്രോ ബാഗുകളിലും മുറ്റത്തും ഇത് കൃഷി ചെയ്യാം.

നിത്യ വഴുതനയിൽ നാരുകളും വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫ്രൈകൾ, കറികൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്നു.

കായകൾ പൂവിന്റെ മൊട്ടുപോലെ തോന്നിക്കുന്നവയാണ്. ഇതിൽ നീളമുള്ള ഭാഗമാണ് കറിക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ പോഷക മൂല്യമാണ് ഇതിനെ പ്രിയകരമാക്കുന്നത്. കാലങ്ങളോളം വിളവെടുക്കാം എന്നതും നിത്യ വഴുതനയുടെ സവിശേഷതയാണ്.

കായകൾ പൂവിന്റെ മൊട്ടുപോലെ തോന്നിക്കുന്നവയാണ്. ഇതിൽ നീളമുള്ള ഭാഗമാണ് കറിക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ പോഷക മൂല്യമാണ് ഇതിനെ പ്രിയകരമാക്കുന്നത്. കാലങ്ങളോളം വിളവെടുക്കാം എന്നതും നിത്യ വഴുതനയുടെ സവിശേഷതയാണ്.

വിത്തുകൾ നേരിട്ട് പാകി മുളപ്പിക്കാം. ജൈവ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും.  ടെറസിലെ കൃഷിയ്ക്കും അനിയോജ്യമാണ്‌, ഗ്രോ ബാഗിലും വളർത്താം.വള്ളികൾ പടരാൻ പന്തൽ ഇട്ടു കൊടുക്കാം.

ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ചാൽ കൃഷിയിൽ മുന്നേറാം. ഗുണമേന്മയുള്ള ഇത്തരം വിത്തുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സ്വാഭാവികവും ആരോഗ്യകരവുമായ വിളവെടുപ്പ് ഉറപ്പുവരുത്തുന്നു.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈൻ ആയി വാങ്ങാം

Buy Clove Bean Seeds (നിത്യ വഴുതന)

കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാവുന്ന പച്ചക്കറികളുടെ വിത്തുകൾ

കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായ പച്ചക്കറികളാണ് വെണ്ടയും,പാവലും, പയറും, പച്ചമുളകും, മത്തനും,കുമ്പളങ്ങയും ഒക്കെ. പണ്ട് കേരളത്തിലെ വീടുകളിൽ ചെറിയ തോതിലെങ്കിലും കൃഷി ചെയ്തിരുന്നു. പിന്നീട് പുറത്തു നിന്നും വരുന്ന പച്ചക്കറികളെ ആശ്രയിക്കാൻ തുടങ്ങി. കീടനാശിനികളുടെ അമിത ഉപയോഗം പച്ചക്കറികളിൽ കണ്ടതോടെ പലരും ഇപ്പോൾ സ്വന്തം ആവശ്യത്തിന് കൃഷി ചെയ്തു തുടങ്ങി. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നത് പോലെ തന്നെ പ്രാധാന്യം വീട്ടിൽ പച്ചക്കറികൾ നടുന്നതിനും കൊടുത്താൽ മതി.

ആരു വിചാരിച്ചാലും ഒരു അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാൻ പറ്റും. എങ്ങനെ കൃഷി ചെയ്യണം എന്ന് മനസിലാക്കിയാൽ മാത്രം മതി. നല്ല വിത്തുകൾ കൃഷിയുടെ നട്ടെല്ലാണ്. ഇപ്പോൾ ഹൈബ്രിഡ് വിത്തുകൾ ഓൺലൈനായി ലഭ്യമാണ്. അവ വേഗത്തിൽ വളരും, പ്രതിരോധ ശക്തിയുള്ള ഈ വിത്തുകൾ ഏതു കാലാവസ്ഥയിലും വളരും, നല്ല വിളവും തരും. ഈ ഗുണങ്ങളുള്ള മഹാ അഗ്രിൻ വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും.

കുമ്പളം

ഇതിന്റെ തൊലിയും പൂവും കുരുവും, ഇലയും ഭക്ഷ്യ യോഗ്യമാണ്. ഇതൊരു വള്ളി ചെടിയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട കുമ്പളം ഓലനായും, മോരുകറി കറിയായും നമ്മുടെ ഊണ് മേശയിൽ ഇടം പിടിക്കാറുണ്ട്. വലിയ പ്രയാസം കൂടാതെ നമുക്ക് കുമ്പളം കൃഷി ചെയ്യാം. കുറച്ചു സ്ഥലവും കുറച്ചു പരിചരണവും മതി കുമ്പളത്തിന്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള കുമ്പളം വളരെ ഔഷധഗുണമുള്ള പച്ചക്കറിയാണ്.  ഒരു പച്ചക്കറിയെന്നതിലുപരി ഒരു ഉത്തമ ഗൃഹൗഷധി കൂടിയാണ് കുമ്പളം. ധാരാളം അസുഖങ്ങൾക്കു ശമനത്തിനും കുമ്പളം കഴിക്കുന്നതു  ഗുണകരമാണ്.

Buy Ashgourd (കുമ്പളം)

അമര

അമര ലാബ് സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടാകുന്ന മഴക്കാലത്താണ് നടുന്നത്. ഇത് ഉയരത്തിൽ കയറുന്ന ഒരു സസ്യമാണ്, പലപ്പോഴും വാർഷികമായി കൃഷി ചെയ്യുന്നു. ചെടിക്ക് 5 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയും. പടരാൻ തുടങ്ങുമ്പോൾ തന്നെ താങ്ങും കൊടുക്കാം. അമര ലാബ് ലാബ് ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒരു പയറുവർഗ്ഗമാണ്. ഇത് വേഗത്തിൽ വളരുന്ന പയർവർഗ്ഗമാണ്. വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഇതിന് ഓൺലൈൻ ഡിമാൻഡ് വർദ്ധിക്കുന്നു.

Buy Amara – Lablab Bean(അമര) Seeds Online

കാന്താരി

കാന്താരി ഏതു കാലാവസ്ഥയിലും വളരും. വരണ്ട കാലാവസ്ഥയിലും കാന്താരിക്ക്‌ വളരാൻ കഴിയും. ഇതൊരു ഉഷ്ണകാല വിളയാണ്. വരണ്ട കാലാവസ്ഥയിൽ നന്നായി നനച്ചുകൊടുക്കേണ്ടി വരും . മഴക്കാലത്തും കാന്താരി നന്നായി പൂവിടും, നല്ല കായ ഫലം തരുകയും. എന്നാൽ കീടബാധ ഉണ്ടാകാതെ നോക്കണം. കാന്താരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണമാണ്. രക്ത സമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ കാന്താരിക്കു കഴിയും. വിറ്റാമിന് എ, സി ഇവ കാന്താരിയിലടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി കുറയ്ക്കാനും ഇതിന് കഴിയും. ദഹനം എളുപ്പത്തിലാക്കുന്നു.

ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.വേനലിന്റെ ചൂട് ചില പച്ചക്കറികൾക്കു ഗുണകരമാണ്.

 

Buy Kanthari Purple (Chilli/Chilly) (കാന്താരി – പർപ്പിൾ)

കൃഷി എങ്ങനെ ചെയ്യണം ?

നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. വേഗത്തിലും ഫലപ്രദമായും മുളയ്ക്കുന്നതിന്, വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

 

ഈ മഴക്കാലത്ത് കേരളത്തിൽ ചെയ്യാവുന്ന അടുക്കള കൃഷികളും വിത്തുകളും

ഈ മഴക്കാലത്തു കൃഷിചെയ്യാവുന്ന പച്ചക്കറികളും അവയുടെ വിത്തുകളും ഇവയാണ്. പൊതുവെ മഴക്കാലം കൃഷിയ്ക്ക് വളരെ അനുയോജ്യമാണ്, നല്ല വിളവും കിട്ടും, കീടബാധയും കുറവാണ്.

കേരളത്തിൽ എല്ലാ കാലത്തും നല്ല ഡിമാന്റുള്ള പച്ചക്കറിയാണ് പയർ. പയർ പലതരമുണ്ട്. എല്ലാറ്റിനും വളരെ ഗുണവുമുണ്ട്. പണ്ട് മുതൽ മിക്ക വീട്ടിലും പയർ നട്ടിരുന്നു, കൃഷി എളുപ്പവും, വേഗം ഫലം കിട്ടുകയും ചെയ്യും.നല്ല വിത്തുകളാണ് കൃഷിയുടെ അടിത്തറ, ഇപ്പോൾ നല്ല ഗുണമേന്മയുള്ള വിത്തുകൾ ഓൺലൈനായി ലഭ്യമാണ്.

കുറ്റിപ്പയർ

 

 

ഗുണങ്ങൾ

വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്.  മലബന്ധം തടയുകയും ചെയ്യുന്നു.

നടീൽ

വീട്ടിലെ അടുക്കളത്തോട്ടത്തിൽ വള്ളി പയർ നട്ടു പിടിപ്പിക്കാം. ചാലുകളെടുത്തു മണ്ണിലും നടാം. വിത്തുകൾ കുതിർത്ത ശേഷം നടാം. ഒരു ഇഞ്ച് ആഴത്തിൽ വിത്തുകൾ നടുക, അവ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. തൈകളാക്കിയ ശേഷം മാറ്റി നടാം. മണ്ണ് കുമ്മായമിട്ട് ട്രീറ്റ് ചെയ്യണം. ജൈവ വളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂട്ടി കലർത്തി ഗ്രോ ബാഗിൽ നിറയ്ക്കാം. കടലപിണ്ണാക്ക്‌, കമ്പോസ്റ്റ്, ഇവ ഇടയ്ക്ക് മണ്ണിനൊപ്പം ഇട്ടു കൊടുക്കാം. ഫിഷ് അമിനോ, പിണ്ണാക്കിന്റെ തെളി ഇവ ആഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കണം. കളകൾ പറിച്ചു,ഇടയ്ക്ക് ചുവടിളക്കി കൊടുക്കാം.

വള്ളി പയറിനത്തിനു പടരാൻ പന്തൽ ഇടണം. നന്നായി നനയ്ക്കണം. ആവശ്യമെങ്കിൽ തലപ്പ് നുള്ളി കൊടുത്താൽ പ്പൂവിടുകയും വള്ളി വീശുകയും ചെയ്യും. 45 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. മൂപ്പെത്തുന്നതിനു മുൻപ് വിളവെടുക്കാം.

 

Buy Cow Pea (കുറ്റിപ്പയർ)Seeds Online

അമര ലാബ് ലാബ്

അമര ലാബ് ലാബ് ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒരു പയറുവർഗ്ഗമാണ്. ഇത് വേഗത്തിൽ വളരുന്ന പയർവർഗ്ഗമാണ്. വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഇതിന് ഓൺലൈൻ ഡിമാൻഡ് വർദ്ധിക്കുന്നു.

നടീൽ

അമര ലാബ് സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടാകുന്ന മഴക്കാലത്താണ് നടുന്നത്. ഇത് ഉയരത്തിൽ കയറുന്ന ഒരു സസ്യമാണ്, പലപ്പോഴും വാർഷികമായി കൃഷി ചെയ്യുന്നു. ചെടിക്ക് 5 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയും. പടരാൻ തുടങ്ങുമ്പോൾ തന്നെ താങ്ങും കൊടുക്കാം .

ഗുണങ്ങൾ

മികച്ച വിളവിന് പേരുകേട്ടതാണ് അമര ലാബ്. ഇടവിളയായി വളർത്താം.  കയറുന്ന വള്ളിയായും കുത്തനെയുള്ള ചെടിയായും വളർത്താവുന്ന ഒരു വൈവിധ്യമാർന്ന വിളയാണ് ലാബ്ലാബ്.

നവംബർ-ഡിസംബർ മാസങ്ങളിൽ ഇത് പൂക്കുകയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിളവെടുപ്പിന് പാകമാകുകയും ചെയ്യുന്ന ഇതിന് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ കഴിവുണ്ട്. കൂടാതെ, മണ്ണിന്റെ പി.എച്ച് 5.8-ൽ താഴെയാണെങ്കിൽ കുമ്മായം നൽകാനും ഫോസ്ഫറസ്-വളം ഉപയോഗിക്കാവുന്നതുമാണ്.

ഉയർന്ന വിളവ്, മണ്ണ് മെച്ചപ്പെടുത്തൽ, കൃഷിരീതികളിലെ വൈവിധ്യം എന്നിവയ്ക്ക് സംഭാവന നൽകുന്ന വിലപ്പെട്ട പയർവർഗ്ഗമാണ് അമര ലാബ്. നിറത്തിലും ആകൃതിയിലും വൈവിധ്യം കാണിക്കുന്ന ഒന്നാണിത്. ടെറസിലും നടാം, തണൽ കിട്ടാനും ഉപകരിക്കും.

പോഷക ഉള്ളടക്കം: അമര സമ്പന്നമായ പോഷകാഹാര പ്രധാനമായ പയര് വർഗ്ഗമാണ്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ, അമിനോ ആസിഡുകൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ (ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ പോലുള്ളവ), ധാതുക്കളും (പൊട്ടാസ്യം, മഗ്നീഷ്യം, എന്നിവയുൾപ്പെടെ) ഇരുമ്പ്) എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോർ
ഓൺലൈനായി വാങ്ങാം

Buy Amara – Lablab Bean(അമര) Seeds Online

അടുക്കളത്തോട്ടത്തിലും ടെറസിലും ചെയ്യാവുന്ന നല്ല പച്ചക്കറി വിത്തുകൾ

നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസിലും കൃഷിചെയ്യാവുന്ന ചില വിളകളുണ്ട്. ഇപ്പോഴാണെങ്കിൽ മഴക്കാലവും, നടീലിനു പറ്റിയ സമയം. പടവലം, പച്ചമുളക്, ചീര, ചുരയ്ക്ക ഇവ നട്ടാൽ വേഗം മുളയ്ക്കും, ഓണക്കാലം ആകുമ്പോഴേയ്ക്കും വിളവ് എടുക്കാം.

നിലമൊരുക്കാം

കൃഷി സ്ഥലം നന്നായി കിളച്ചൊരുക്കിയിടാം. മണ്ണിൽ കുമ്മായം കലർത്തി കുറച്ചു ദിവസം ഇടാം. പിന്നെ ജൈവ വളങ്ങൾ ചേർക്കാം, കോഴിവളം, ഉണങ്ങിയ ചാണക പൊടി, കമ്പോസ്റ്റു, വേപ്പിൻ പിണ്ണാക്ക് ഇവ മണ്ണിൽ ചേർത്ത് കൊടുക്കാം. ഏകദേശം മുപ്പതു മുതൽ നാൽപ്പത്തിയഞ്ച് സെന്റീ മീറ്റർ താഴ്ചയുള്ള തടങ്ങൾ എടുക്കാം.

വിത്തുകൾ

വിത്തുകൾ വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം,നല്ലയിനം വിത്തുകൾ മാത്രം വാങ്ങണം.  മഹാ അഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, നല്ല നിലവാരം പുലർത്തുന്നവ, വേഗത്തിൽ മുളയ്ക്കും. ഒരു തടത്തിൽ മൂന്നോ, നാലോ വിത്തുകൾ പാകാം. ബാഗിലാണ് കൃഷിയെങ്കിൽ മണ്ണും വളവുമിട്ടു വയ്ക്കാം. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ ഇട്ടു വെച്ച ശേഷം പോട്രെയ്‌കളിൽ മുളപ്പിക്കാം. മുളപ്പിച്ചശേഷം മൂന്നോ നാലോ ഇല പരുവമാകുമ്പോൾ മാറ്റി നടാം. ടെറസിൽ കൃഷി ചെയ്യുമ്പോൾ കീടങ്ങൾ കുറയും, സൂര്യപ്രകാശവും കിട്ടും.

പടവലം നീളൻ:

പടവലം നാരുകൾ ധാരാളമുള്ള പച്ചക്കറിയാണ്. കലോറി കുറവാണെങ്കിലും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പടവലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. വിത്ത് പാകി മൂന്നാഴ്ച്ചയാകുമ്പോൾ വള്ളികൾ പടരാൻ പന്തൽ ഇട്ടുകൊടുക്കണം.

പച്ചമുളക്:

വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.

കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം.

ചീര

അമരാന്തസ് ചീരകൾ ഗുണത്തിൽ വളരെ മുന്നിലാണ്, കീടബാധ കുറവാണ്, ഏതു കാലാവസ്ഥയിലും വളരും.  ചാണക സ്ലറി , കടലപ്പിണ്ണാക്ക് ചാണകപ്പൊടി സ്ലറി ഇവ ഇടയ്ക്കിടയ്ക്ക് തളിച്ച് കൊടുക്കാം, പുതയിട്ടുകൊടുക്കാം.

ചുരയ്ക്ക

ചോറിനും ചപ്പാത്തിയ്ക്കും ഒപ്പം നല്ല സ്വാദുള്ള കറിയുണ്ടാക്കാൻ ചുരയ്ക്ക കൊണ്ട് പറ്റും. ധാരാളം ജലാംശവും നാരുകളും അടങ്ങിയ ചുരയ്ക്ക ആരോഗ്യത്തിന് അത്യാവശ്യമായ പച്ചക്കറിയാണ്. പച്ചക്കറികളുടെ ഇടയിൽ ന് കൊഴുപ്പു കുറവായതുകൊണ്ട് ശരീര ഭാരം കുറയ്ക്കാനും ചുരയ്ക്ക സഹായിക്കുന്നു.

മഹാഗ്രിൻ വിത്തുകൾ  ഓൺലൈനായി കിട്ടും

സെൻകുളം മീനും പാൽ ചക്കയും – ഫുഡ്-ൻ -ട്രാവൽ എബിൻ ജോസ്

മുന്നാറ് ഒരു വിസ്മയമാണ്. മലകളും, വെള്ളച്ചാട്ടവും, തേയില തോട്ടങ്ങളും, മഞ്ഞും പച്ചപ്പും ഒക്കെയുള്ള വശ്യമായ ഒരിടം. ഒരിക്കൽ വന്നാൽ വീണ്ടും വരണം എന്ന് തോന്നിയ്ക്കുന്നയിടം. ഇത്തവണയും എബിൻ ജോസും ഫാമിലിയും മൂന്നാറിലേക്ക് ഒരു ട്രിപ്പിന് പോയി.

ഇത്തവണ സെൻകുളം ഡാമിനടുത്തു ഒരു കുന്നിന്റെ മുകളിൽ ആയിരുന്നു താമസം. റിസെർവോയറിന്റെ ക്യാച്ചുമെന്റു ഏരിയ ഇവിടെ നിന്നാൽ കാണാം. ആനച്ചാലിൽ നിന്ന് 800 മീറ്റർ ദൂരം മാത്രമി ഇവിടേയ്ക്കുള്ളൂ. മുന്നാറിൽ,  ഡ്രീം ക്യാച്ചർ റിസോർട്ടിന്റെ തന്നെ മറ്റൊരു പ്രോപ്പർട്ടിയായ ബെൽ വെദേരയിലാണ്‌ ഇത്തവണ താമസിച്ചതു.

ഡാമിലും പരിസരത്തും കാണാൻ ഒരുപാടു കാഴ്ചകളുണ്ട്, കൂടാതെ ഇവിടെ ധാരാളം ആക്ടിവിറ്റീസുകളുമുണ്ട്. സ്പീഡ് ബോട്ടിലും കയറാം.ഡാമിലെ എൻട്രി ഫീയും പെഡൽ ബോട്ടിന്റെ ടിക്കറ്റും ഉൾപ്പടെ ഒരു പാക്കേജ് ബെൽ വേദേരയിൽ നിന്ന് കിട്ടും. മലയുടെ മുകളിൽ ഹോട് എയർ ബലൂൺസ്, ഡാമിനടുത്തുള്ള മറ്റൊരു നല്ല ആക്റ്റിവിറ്റിയാണ്. ഞങ്ങൾ സ്പീഡ്ബോട്ടിൽ കയറി. യാത്ര രസകരമായ അനുഭവമായിരുന്നു, കുട്ടികൾ രണ്ടുപേരും നന്നായി ആസ്വദിച്ചു. ടണലിന്റെ അടുത്തേയ്ക്കായിരുന്നു  പോയത്. ഇവിടുന്നു വെള്ളം വെള്ളത്തൂവലിലേയ്ക്കു കൊണ്ടുപോകും അവിടെ നിന്നും പവർ പ്രോജെക്ടിലേയ്ക്കും. ഡാമിലും ഒന്ന് കറങ്ങി മടങ്ങി.

ബെൽ വദേരയിൽ ഷെഫ് ബിനീഷിന്റെ ഭക്ഷണം അടിപൊളിയാണ്. ബെൽ വേദേരയുടെ ആങ്കണത്തിൽ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ട് പുറത്തെ കാഴ്ചകളും കാണാം. ഇവിടുത്തെ റെസ്റ്റോറന്റും നല്ലതാണ്.  ഹൈറേൻജ് ചിക്കൻ വരട്ടിയതും പാൽ ചക്കയും പുതുമയും സ്വാദും ഉള്ളതാണ് .  ചിക്കൻ, മസാലകൾ ചതച്ചു ചേർത്തതാണ് ,നല്ല മണവും ഒന്നാന്തരം രുചിയും. ഒപ്പം ഡാമിൽ നിന്ന് പിടിച്ച മീൻ, യൂറോപ്പിയൻ നാടൻ മിക്സ്ഡ് പാചകത്തിൽ, ഗ്രിൽഡ് വെറൈറ്റി. കൂടെ ഇവിടുത്തെ സ്പെഷ്യൽ സോസും. തേങ്ങാപ്പാലും പച്ചമുളക് ചതച്ചതുമിട്ട, പാൽ ചക്ക കൂടിയായപ്പോൾ ബെൽവദേരയിലെ ഭക്ഷണം കുശാൽ.

 

Bell Vedera Resort

Address: Chengulam-Selliampara Road, Selliampara, Kerala 685565

Website: https://bellvederamunnar.com/

Phone: 097458 03111

Call : +91 9526 015 111

Whatsapp : +91 9745 803 111
Email: mail@spicecountryresorts.com

 

 

 

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.