• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

കൊച്ചിയിലെ ഏറ്റവും മികച്ച പ്രമേഹ നേത്രരോഗ ചികിത്സ കേന്ദ്രം

പ്രമേഹവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളുടെ ഒരു കൂട്ടമാണ്‌ ഡയബറ്റിക്‌ ഐ ഡിസീസസ്‌ , ഇത്‌ പ്രമേഹ രോഗികളെയോ അനിയന്ത്രിതമായി രക്തത്തില്‍ പഞ്ചസാര ഉള്ളവരെയൊ ബാധിക്കുന്നു.

diabetic-eye-treatment-in-kochi

ഡയബറ്റിക്‌ റെറ്റിനോപ്പതി

പ്രമേഹമുള്ളവരില്‍ കാഴ്ചശക്തി നഷ്ടപ്പെടാനും അന്ധതയ്ക്കും കാരണമാകുന്ന നേത്രരോഗമാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി. ഇത്‌ റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. പ്രമേഹം മൂലം റെറ്റിനയിലെ കേടായ രക്തക്കുഴലുകള്‍ ചോര്‍ന്നൊലിക്കാന്‍ കാരണമാകുന്നു, തത്ഫലമായുണ്ടാകുന്ന രക്തസ്രാവവും പ്രോട്ടീന്‍ ദ്രാവകം ചോരുന്നതും കാഴ്ചയെ വികലമാക്കും. കാലക്രമേണ, രോഗ പ്രക്രിയ നിയന്ത്രിച്ചില്ലെങ്കില്‍, റെറ്റിനയുടെ ഉപരിതലത്തില്‍ പുതിയ അസാധാരണമായ രക്തക്കുഴലുകള്‍ വളരുകയും, ഇത്‌ രക്തസ്രാവമുണ്ടാകുകയും വടുക്കള്‍ ഉണ്ടാക്കുകയും ചെയ്യും, ഇവ രണ്ടും കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും.

ഡയബറ്റിക്‌ മാക്കുലാര്‍ എഡിമ (ഡിഎംഇ)

റെറ്റിനയുടെ ഏറ്റവും നേരിയ സെൻസിറ്റീവ്  ഭാഗമാണ്‌ മാക്കുല, ഇത്‌ കാഴ്ച്ച കൂടുതല്‍ സൂക്ഷ്മമാകാന്‍ സഹായിക്കുന്നു. പ്രമേഹം ബാധിച്ച റെറ്റിനയിലെ രക്തക്കുഴലുകളില്‍ നിന്ന്‌ ദ്രാവകം ചോര്‍ന്നൊലിക്കുന്നതിനാല്‍ മാക്കുലയ്ക്ക്‌ ഒരു വീക്കം സംഭവിക്കുകയും അത്‌ കാഴ്ച പലപ്പോഴും വികലമാക്കപ്പെടുകയോ അല്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുകയും ചെയുന്നു. ഇതിനെ ഡയബറ്റിക്‌ മാക്കുലാര്‍ എഡിമ അല്ലെങ്കില്‍ ഡിഎംഇ എന്ന്‌ വിളിക്കുന്നു.

പ്രമേഹ നേത്ര രോഗത്തിൽ തിമിരവും ഗ്ലോക്കോമയും ഉൾപ്പെടുന്നു

തിമിരം

അനിയന്ത്രിതമായി രക്തത്തില്‍ പഞ്ചസാരയുള്ള രോഗികളില്‍ തിമിരം വികസിക്കുകയും വേഗത്തില്‍ പുരോഗമിക്കുകയും ചെയ്യുന്നു.

കണ്ണിന്റെ ലെന്‍സിലെ തെളിഞ്ഞ പ്രദേശം മങ്ങി കാഴ്ച കുറയുന്നതാണ്‌ തിമിരം. തിമിരം പലപ്പോഴും സാവധാനത്തില്‍ വികസിക്കുകയും മിക്കവാറും രണ്ടു കണ്ണുകളെയും ബാധിക്കുകയും ചെയ്യും. മങ്ങിയ നിറങ്ങള്‍, മങ്ങിയ അല്ലെങ്കില്‍ ഡബിള്‍ വിഷന്‍, പ്രകാശത്തിന്‌ ചുറ്റുമുള്ള ഹാലോസ്‌, ശോഭയുള്ള ലൈറ്റുകളുടെ പ്രശ്നം, രാത്രി കാണാനുള്ള ബുദ്ധിമുട്ട്  എന്നിവ ലക്ഷണങ്ങളില്‍പ്പെടും. സ്വാഭാവികമായും വ്യക്തവും സുതാര്യവുമായ

കണ്ണിന്റെ ലെന്‍സിന്റെ മുടല്‍ കാരണം തിമിരം വേദനയില്ലാത്തതും സാവധാനത്തില്‍ കുറയുന്നതുമായ ഒന്നാണ്.

ഗ്ലോക്കോമ

പ്രമേഹമുള്ളവരില്‍ ഗ്ലോക്കോമ പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച്‌ ഇരട്ടിയാണ്‌. കണ്ണിന്റെ ഒപ്റ്റിക്‌ നാഡി തകരാറിലാകുന്ന വൈവിധ്യമാര്‍ന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ്‌ ഗ്ലോക്കോമ, ഇതിന്റെ ആരോഗ്യം നല്ല കാഴ്ചയ്ക്ക്‌ പ്രധാനമാണ്‌. കണ്ണിലെ അസാധാരണമായി ഉണ്ടാകുന്ന ഉയര്‍ന്ന മര്‍ദ്ദം മൂലമാണ്‌ പലപ്പോഴും ഈ ക്ഷതം സംഭവിക്കുന്നത്‌. പ്രായമായവരില്‍ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ്‌ ഗ്ലോക്കോമ. ഗ്ലോക്കോമയുടെ പ്രഭാവം ക്രമാനുഗതമായതിനാല്‍ അവസ്ഥ മോശമാവുന്ന ഘട്ടം എത്തുന്നതുവരെ കാഴ്ചയില്‍ ഒരു മാറ്റം അറിയാനിടയില്ല. ഗ്ലോക്കോമ മൂലമുണ്ടായ കാഴ്ച നഷ്ടം വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍, നേത്ര സമ്മര്‍ദുവുമായി ബന്ധപ്പെടു പരിശോധന നടത്തേണ്ടത്‌ പ്രധാനമാണ്‌, അതിനാല്‍ രോഗനിര്‍ണയം അതിന്റെ ആദൃഘട്ടത്തില്‍ തന്നെ നടത്തുകയും ഉചിതമായ രീതിയില്‍ ചികിത്സിക്കുകയും ചെയ്യാം. ഗ്ലോക്കോമ നേരത്തേ തിരിച്ചറിഞ്ഞാല്‍, കാഴ്ചശക്തി കുറയുകയോ തടയുകയോ ചെയ്യാം.

എല്ലാ തരത്തിലുള്ള പ്രമേഹ നേത്രരോഗങ്ങള്‍ക്കും, അനിയന്ത്രിതവും സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍, കടുത്ത കാഴ്ചനഷ്ടവും അന്ധതയും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്‌. അതിനാല്‍, മികച്ച ഫലങ്ങള്‍ക്കായി പ്രമേഹ രോഗങ്ങളില്‍ പ്രത്യേക സംവിധാനങ്ങളും പരിശീലനവുമുള്ള ആശുപത്രികളെയും റെറ്റിന സ്പെഷ്യലിസ്പിനെയും സമീപിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

മികച്ച ആശുപത്രികളോ ഡോക്ടർമാരൊ  ആരാണെന്ന്‌ തീരുമാനിക്കാന്‍ പാരാമീറ്ററുകളൊന്നുമില്ല, എന്നാല്‍ പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും രോഗി പരിചരണവും കണക്കിലെടുക്കുമ്പോള്‍, കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടസ്‌ ഐ ഹോസ്പിറ്റല്‍ & ഇൻസ്റ്റിറ്റ്യൂട്ട്  നേത്ര ചികിത്സക്കും അനുബന്ധ ചികിത്സകള്‍ക്കും മികച്ച ഒന്നാണെന്ന്‌ കണ്ടെത്താന്‍ കഴിയും. ലോട്ടസ്‌ ഐ ഹോസ്പിറ്റല്‍ & ഇന്‍സ്റിറ്റ്യൂട്ടിനെക്കുറിച്ച്.കുടുതല്‍ അറിയന്‍ www.lotuseye.org

ഏറ്റവും സാധാരണമായ നേത്ര പ്രശ്നങ്ങൾ രോഗലക്ഷണങ്ങളും ചികിത്സയും

മിക്ക ആളുകൾക്കും ഒരിക്കലെങ്കിലും എന്തെങ്കിലും  നേത്ര പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ചിലത് കണ്ടില്ലെന്ന് നടിക്കും അത് തനിയെ മാറിയെന്ന് വരാം,  അല്ലെങ്കിൽ സ്വയം ചികിത്സാകൊണ്ട് മാറിയേക്കാം. നിങ്ങളുടെ കാഴ്ച പഴയത് പോലെ ആയിരുന്നില്ലെങ്കിലും അല്ലെങ്കിൽ ഒരിക്കലും മികച്ചതായിരുന്നില്ലെങ്കിലും, കണ്ണിന്റെ ആരോഗ്യം തിരികെ കൊണ്ടുവരാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളുണ്ട്. എന്നാൽ ചിലതിന് ഒരു നേത്ര രോഗ വിദഗ്ദ്ധന്റെ  സഹായം ആവശ്യമായി വരും. പൊതുവായ ചില നേത്ര പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

eye diseases

1.  ഐ സ്‌ട്രെയിൻ

മണിക്കൂറുകളോളം വായിക്കുന്ന, കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ ദീർഘ ദൂരം യാത്ര ചെയ്യുന്ന ആർക്കും ഇത് ഉണ്ടാകാം. കണ്ണുകൾ അമിതമായി പ്രവർത്തിക്കുമ്പോൾ കണ്ണിന് ക്ഷീണം  അനുഭവപ്പെടുന്നു. ശരീരത്തിലെ മറ്റേതൊരു ഭാഗത്തെയും പോലെ അവയ്ക്കും വിശ്രമം ആവശ്യമാണ്.  അവയ്ക്ക് കുറച്ച് സമയം നൽകുക. കുറച്ച് ദിവസങ്ങൾക്ക് ശേഷവും കണ്ണിന് ക്ഷീണം തുടരുന്നുണ്ടെങ്കിൽ , ഇത് മറ്റൊരു പ്രശ്‌നമല്ലെന്ന് ഉറപ്പാക്കാൻ ഡോക്ടറുമായി ബന്ധപ്പെടുക.

2.  റെഡ് ഐ

നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ ചുവപ്പ് കാണുന്നുണ്ടോ  ?

കണ്ണുകളെ പൊതിഞ്ഞിരിക്കുന്ന രക്തക്കുഴലുകൾ  വികസിക്കുന്നതുമൂലമാണ് അത് സംഭവിക്കുന്നത്. കണ്ണുകളിൽ എന്തെങ്കിലും അസ്വസ്ഥതയോ, അലർജിയോ, ഇൻഫെക്ഷനോ മൂലം  രക്തക്കുഴലുകൾ   വികസിച് അവ കണ്ണിന്റെ ഉപരിതലം മൂടുന്നു അത് കണ്ണുകൾക്ക് ചുവപ്പ് നിറം ആക്കുന്നു.  അലർജിയൊ, അപകടമോ  കാരണമാണെങ്കിൽ, അത് ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. റെഡ് ഐ കണ്ണിന്റെ  മറ്റൊരു അവസ്ഥയുടെ ലക്ഷണമാകാം, ചെങ്കണ്ണ്  (പിങ്ക് ഐ ) അല്ലെങ്കിൽ ദീർഘ നാളായി ഗ്ലാസ്സുകൾ ധരിക്കാതെ  സൂര്യതാപം ഏൽക്കുന്നതുമൂലവുമാകാം. വിശ്രമമൊ ഐ ഡ്രോപ്പുകളൊ ഫലം തരുന്നില്ല എങ്കിൽ ഡോക്ടറെ കാണുകതന്നെ വേണം.

3.  നൈറ്റ് ബ്ലൈൻഡ്‌നെസ്സ്

രാത്രിയിൽ, പ്രത്യേകിച്ച് ഡ്രൈവിംഗ് സമയത്ത് കാണാൻ ബുദ്ധിമുട്ടാണോ? സിനിമാ തിയേറ്ററുകൾ പോലുള്ള ഇരുണ്ട സ്ഥലങ്ങളിൽ നിങ്ങളുടെ വഴി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണോ? അത് രാത്രി അന്ധത പോലെ തോന്നുന്ന ഒരു ലക്ഷണമാണ്. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, തിമിരം, കെരാട്ടോകോണസ്, വിറ്റാമിൻ എ യുടെ അഭാവം എന്നിവയെല്ലാം ഈ ലക്ഷണങ്ങൾ കാണാം, ഡോക്ടർമാർക്ക് പരിഹരിക്കാനും കഴിയും.

ചില ആളുകൾ ഈ പ്രശ്‌നം ജന്മനാ ഉള്ളവരായിരിക്കും, അല്ലെങ്കിൽ ഇത് റെറ്റിന ഉൾപ്പെടുന്ന ഒരു അപചയ രോഗത്തിൽ നിന്ന് വികസിച്ചതാകാം.  സാധാരണയായി ഇത് ചികിത്സിക്കാൻ കഴിയില്ല.

4.  ലെയ്സി ഐ (മടിയൻ കണ്ണ്)

ഒരു കണ്ണ് ശരിയായി വികസിക്കാത്തപ്പോൾ അലസമായ കണ്ണ് അല്ലെങ്കിൽ ആംബ്ലിയോപിയ സംഭവിക്കുന്നു. ആ കണ്ണിൽ‌ കാഴ്ച ദുർബലമാണ്, മാത്രമല്ല ഒരു  കണ്ണ്‌ നന്നായി പ്രവർത്തിക്കുമ്പോൾ അടുത്തത്  അലസമായിരിക്കുന്നു. ഇത്  കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്നു, ഇത് അപൂർവ്വമായി രണ്ട് കണ്ണുകളെയും ബാധിക്കുന്നു. ശിശുക്കൾക്കും കുട്ടികൾക്കും ഉടൻ ചികിത്സ തേടേണ്ടതുണ്ട്. കുട്ടിക്കാലത്ത് അലസമായ കണ്ണ് കണ്ടെത്തി ചികിത്സിച്ചാൽ ആജീവനാന്ത കാഴ്ച പ്രശ്നങ്ങൾ ഒഴിവാക്കാം.  ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ, പാച്ചോ  അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ  ഉപയോഗിച്ച് കുട്ടിയെ അലസമായ കണ്ണ് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന രീതിയിൽ ചികിത്സനൽകുന്നു.

5.  കോങ്കണ്ണ്‌ – ക്രോസ് ഐസ് (സ്ട്രാബിസ്മസ്)

നിങ്ങൾ എന്തെങ്കിലും നോക്കുമ്പോൾ രണ്ടുകണ്ണുകളും ഒരേ ലൈനിൽ വരാതിരിക്കുമ്പോൾ , നിങ്ങൾക്ക് സ്ട്രാബിസ്മസ് ഉണ്ടാകാം. ഈ പ്രശ്‌നം അതിന്റെ വഴിക്കു വിടാതെ  ദുർബലമായ നേത്ര പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന്  ഒരു നേത്ര ഡോക്ടറുടെ  വിഷൻ തെറാപ്പിയിലൂടെ പരിഹരിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ശരിയാക്കാൻ കഴിയും. ഏത് ചികിത്സയാണ്  ഏറ്റവും മികച്ചതെന്ന്  ഡോക്ടർക്ക് പരിശോധനയിലൂടെ നിർണയിക്കാൻ കഴിയും.

6.   കളർ ബ്ലൈൻഡ്‌നെസ്സ്‌  (വർണ്ണാന്ധത)

ചില നിറങ്ങൾ‌ കാണാൻ‌ കഴിയാത്തപ്പോൾ‌ അല്ലെങ്കിൽ‌ അവ തമ്മിലുള്ള വ്യത്യാസം പറയാൻ‌ കഴിയാത്തപ്പോൾ‌  നിങ്ങൾ‌ കളർ‌ബ്ലൈൻ‌ഡ് ആകാം. കണ്ണിലെ കളർ സെല്ലുകൾ (ഡോക്ടർ അവരെ കോൺ സെല്ലുകൾ എന്ന് വിളിക്കും) ഇല്ലാതിരിക്കുമ്പോഴോ പ്രവർത്തിക്കാത്തപ്പോഴോ ഇത് സംഭവിക്കുന്നു.

ഇത് ഏറ്റവും കഠിനമാകുമ്പോൾ, നിങ്ങൾക്ക് ചാരനിറത്തിലുള്ള ഷേഡുകളിൽ മാത്രമേ കാണാൻ കഴിയൂ, പക്ഷേ ഇത് വളരെ അപൂർവമാണ്. ഇത് മിക്കവാറും ജന്മനാ ലഭിച്ചതായിരിക്കും, പക്ഷേ ചില മരുന്നുകളിൽ നിന്നും ഈ രോഗം പിടിപെടാം. ലളിതമായ പരിശോധനയിലൂടെ നിങ്ങളുടെ നേത്രരോഗവിദഗ്ദ്ധന് ഇത് നിർണ്ണയിക്കാൻ കഴിയും. ജന്മനായുള്ളതാണെങ്കിൽ റിക്കവറി ബുദ്ധിമുട്ടാണ്, എന്നാൽ പ്രത്യേക ഗ്ലാസുകൾക്ക്  ചില നിറങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

7.  വരണ്ട കണ്ണുകൾ

കണ്ണുകൾക്ക് ആവശ്യത്തിന്  കണ്ണുനീർ ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്. കണ്ണിൽ എന്തെങ്കിലുമുണ്ടെന്ന് തോന്നുക അല്ലെങ്കിൽ അത് പുകച്ചിൽ എടുക്കുന്നതായി തോന്നാം.   ചില ചികിത്സകളിലൂടെ നിങ്ങളുടെ ഡോക്ടർക്ക് ഇത് പരിഹരിക്കാൻ കഴിഞ്ഞേക്കും.

കണ്ണുനീരിനു പകരം പ്രവർത്തിക്കുന്ന  ഐ ഡ്രോപ്‌സ്, ഡ്രെയിനേജ് കുറയ്ക്കുന്നതിന് നിങ്ങളുടെ കണ്ണുനീർ നാളങ്ങളിൽ പ്ലഗ് ചെയ്യുന്നു, വരണ്ട കണ്ണുകളെ ചികിത്സിക്കാൻ ചൂടും സമ്മർദ്ദവും നിയന്ത്രിക്കാനുള്ള  ക്രീം, ഫിഷ് ഓയിൽ, ഒമേഗ -3 എന്നിവയ്ക്കൊപ്പം പോഷകങ്ങൾ. വിട്ടുമാറാത്ത  വരണ്ട നേത്രരോഗമാണെങ്കിൽ . കണ്ണുനീരിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന മെഡിക്കേറ്റഡ് ഐ ഡ്രോപ്‌സ് ഡോക്ടർ നിർദ്ദേശിക്കും.

8.  കൺജങ്ക്റ്റിവൈറ്റിസ് അഥവാ പിങ്ക് ഐ

കൺജങ്ക്റ്റിവൈറ്റിസ് അഥവാ പിങ്ക് ഐ ഐബോളിന്റെ വെളുത്ത ഭാഗത്ത് അനുഭവപ്പെടുന്ന വീക്കമോ അസ്വസ്ഥതയോ ആണ്  ഇത് അലർജിയോ ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധയോ മൂലമുണ്ടാകാം. കൺജങ്ക്റ്റിവിറ്റിസ് പകർച്ചവ്യാധിയാകാം, രോഗം ബാധിച്ച ഒരാളിൽ നിന്നുള്ള നേത്ര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പടരുന്നത്. കണ്ണുകളുടെ ചുവപ്പ്, ചൊറിച്ചിൽ, തുടർച്ചയായ കണ്ണുനീർ , കണ്ണുകൾക്ക് ചുറ്റും ഡിസ്ചാർജ് എന്നിവയാണ് ലക്ഷണങ്ങൾ. ഇത് പലപ്പോഴുംതനിയെ പരിഹരിക്കപ്പെടുന്നു, പക്ഷേ ചികിത്സ കൊണ്ട് റിക്കവറി എളുപ്പത്തിലാക്കാം. അലർജി കൺജങ്ക്റ്റിവിറ്റിസ് ആന്റിഹിസ്റ്റാമൈൻസ് ഉപയോഗിച്ച് ചികിത്സിക്കാം. ആൻറിബയോട്ടിക് കണ്ണ് തുള്ളികൾ ഉപയോഗിച്ച് ബാക്ടീരിയ കൺജങ്ക്റ്റിവിറ്റിസ് ചികിത്സിക്കാം. ഇടക്കിടക്ക് കൈ കഴുകുന്നത് വരാനുള്ള  സാധ്യത കുറയ്ക്കും.

കണ്ണ് ഒരു സെൻസിറ്റീവ് അവയവമായതുകൊണ്ട് സ്വയം ചികിത്സാ അപകടം വരുത്തിവച്ചേക്കും  എത്ര നിസ്സാരമാണെങ്കിലും ഒരു നേത്ര വിദഗ്ധനെക്കണ്ട് പരിഹരിക്കുന്നതാവും ഉചിതം. വിദഗ്ദ്ധ ഡോക്ടർമാരും

ആധുനിക സംവിധാനങ്ങളോടെയും പ്രവർത്തിക്കുന്ന  കൊച്ചി കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ  നേത്ര സംബന്ധമായ എല്ലാ ചികിത്സകളും ലഭ്യമാണ്. കൂടുതൽ അറിയൻ

ഗ്ലോക്കോമയും തിമിരവും

കാഴ്ച നഷ്ടപ്പെടുന്നതിനും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നതുമായ നേത്രരോഗങ്ങളാണ് ഗ്ലോക്കോമയും തിമിരവും. അവക്ക് സമാനമായ ചില ലക്ഷണങ്ങളും  ചില സമാന അപകടസാധ്യത ഘടകങ്ങൾ ഉണ്ടെങ്കിലും രണ്ടിനും വ്യത്യസ്ത കാരണങ്ങളും ചികിത്സകളും ആണ് ഉള്ളത്.

glaucomayum-thimiravum

ഈ രണ്ട് നേത്രരോഗങ്ങൾ തമ്മിലുള്ള പ്രാഥമിക വ്യത്യാസം അവയ്ക്ക് വ്യത്യസ്ത കാരണങ്ങളുണ്ട് എന്നതാണ്. ഗ്ലോക്കോമ ഒരു കൂട്ടം നേത്രരോഗങ്ങളെ ഉൾക്കൊള്ളുന്നു, കണ്ണിനുള്ളിൽ ദ്രാവകം വർദ്ധിച്ച്  കണ്ണിലെ മർദ്ദം കൂടുന്നതുമൂലം ഒപ്റ്റിക് നാഡിക്ക് നാശമുണ്ടാക്കുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഗ്ലോക്കോമയ്ക്ക് കാരണം.

തിമിരം സാധാരണയായി പ്രായം കൂടുമ്പോൾ വരുന്നു, കണ്ണിൽ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതാണ് തിമിരം ഉണ്ടാകുന്നത്. ഇത്  ക്രമേണ കണ്ണിന്റെ ലെൻസിൽ മാറ്റം വരുത്തി  മങ്ങിയതായി തീരുന്നു , അതിന്റെ ഫലമായി കാഴ്ച കുറയുന്നു.

ഗ്ലോക്കോമയും തിമിരവും സാധാരണഗതിയിൽ ബന്ധപ്പെടുന്നില്ല, എന്നിരുന്നാലും, കണ്ണിന്റെ രണ്ട് അവസ്ഥകളും പലപ്പോഴും പ്രായത്തിനനുസരിച്ച് വികസിക്കുകയോ വഷളാകുകയോ ചെയ്യുന്നതിനാൽ, ഗ്ലോക്കോമ രോഗിയെ ചില സമയങ്ങളിൽ തിമിരം ബാധിക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് 50 വയസ്സിനു മുകളിൽ തിമിരം സാധാരണയായി ഉണ്ടാകുമ്പോൾ.

കണ്ണുകളിൽ അക്യൂസ്‌ ഹ്യൂമർ  എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നു. ഒരു നിശ്ചിത സമയത്ത് ശരീരം ആ ദ്രാവകം പുതുക്കുന്നു.  ഒരു ചെറിയ ഓപ്പണിംഗിലൂടെ പഴയ ദ്രാവകം  കണ്ണിൽ നിന്ന് പുറത്തേക്ക് പോയി പുതിയ ദ്രാവകം പഴയ ദ്രാവകത്തെ മാറ്റിസ്ഥാപിക്കുന്നു, ഇത് ഐബോളിനുള്ളിൽ സ്ഥിരമായ മർദ്ദം നിലനിർത്താൻ സഹായിക്കുന്നു.  ഡ്രെയിനേജ് സംവിധാനങ്ങളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ, കണ്ണിനുള്ളിൽ മ്മർദ്ദം വർദ്ധിക്കും. ദ്രാവക മർദ്ദം ശമിപ്പിക്കുന്നില്ലെങ്കിൽ, ഒപ്റ്റിക് നാഡിയിലെ നാരുകൾ ശാശ്വതമായി കേടാകുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും ഇതാണ് ഗ്ലുക്കോമയ്ക്ക് കാരണമാകുന്നത്.

രണ്ട് തരം ഗ്ലോക്കോമയുണ്ട്: ഓപ്പൺ ആംഗിൾ, ക്ലോസ്ഡ് ആംഗിൾ.

ഗ്ലോക്കോമ കേസുകളിൽ ഭൂരിഭാഗവും ഓപ്പൺ ആംഗിൾ ആണ്. മർദ്ദം പതുക്കെ പതുക്കെ കാഴ്ച നഷ്ടപ്പെടുന്നു. ചെറിയ ശതമാനം  കേസുകളുടെ ഉറവിടം ക്ലോസ്ഡ് ആംഗിൾ ആണ്. അവിടെ തടസ്സം പെട്ടെന്ന് സംഭവിക്കുന്നു. രോഗലക്ഷണങ്ങൾ വേഗത്തിലും കഠിനവുമാണ്. ക്ലോസ്ഡ്  ആംഗിൾ ഗ്ലോക്കോമ അപകടകരമായ ആരോഗ്യ അവസ്ഥയാണ്, അത് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.

ഗ്ലോക്കോമ ലക്ഷണങ്ങൾ

ഗ്ലോക്കോമ ആദ്യം രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല, പ്രത്യേകിച്ചും അത് സാവധാനത്തിലായിരിക്കും പുരോഗമിക്കുന്നത്. നേരിട്ടുള്ള കാഴ്ച്ചകൾക്കുപരി വശങ്ങളിലെ കാഴ്ചയായിരിക്കും ആദ്യം നഷ്ടപ്പെടുക അതുകൊണ്ട് പലപ്പോഴും അത് ശ്രദ്ധിക്കപ്പെടാതെ പോകും. കാഴ്ചയുടെ ചില നഷ്ടമാണ് ശ്രദ്ധിക്കുന്ന ആദ്യ ലക്ഷണം. എല്ലാത്തിനുമുപരി വസ്തുക്കൾക്ക്  ചുറ്റും പ്രകാശത്തിന്റെ ഹാലോസ് തിളങ്ങുന്നത് നിങ്ങൾ അനുഭവപ്പെടും.

ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയിൽ കടുത്ത കണ്ണ് വേദന ഉൾപ്പെടെയുള്ള പെട്ടെന്നുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.  കണ്ണിന് സ്പർശനം ഉറച്ചതായി തോന്നാം, അത് ചുവപ്പായി കാണപ്പെടാം. നിങ്ങൾക്ക് ഓക്കാനം അനുഭവപ്പെടാം.  ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം വൈദ്യസഹായം ലഭിക്കേണ്ടത് പ്രധാനമാണ്.

തിമിരം എന്താണ്?

കണ്ണിനുള്ളിലെ ലെൻസ് വെളിച്ചം പ്രവേശിക്കാൻ അനുവദിക്കുന്നു, ഇത് കണ്ണിന്റെ പുറകിലുള്ള റെറ്റിനയിലേക്ക് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ പ്രാപ്തമാക്കുന്നു. കാലക്രമേണ, കണ്ണിനുള്ളിലെ പ്രോട്ടീനുകൾ തകരുന്ന് അവ കാഴ്ചയെ തടയുകയോ വികൃതമാക്കുകയും ചെയ്യും. ഈ മേഘം മങ്ങിയ കവചമാണ് തിമിരം.  ലെൻസിലൂടെ വരുന്ന പ്രകാശത്തെ സിഗ്നലുകളാക്കി മാറ്റിയാണ് റെറ്റിന പ്രവർത്തിക്കുന്നത്. റെറ്റിനയിലേക്ക് വ്യക്തമായ ചിത്രങ്ങൾ അയയ്ക്കുന്നതിൽ നിന്ന് ലെൻസിനെ തടയുന്ന കണ്ണിലെ പ്രോട്ടീനുകൾ രൂപം കൊള്ളുമ്പോൾ തിമിരം ആരംഭിക്കുന്നു.

തിമിരത്തിന്റെ  ലക്ഷണങ്ങൾ

തിമിരം വികസിപ്പിക്കാൻ കുറച്ച് സമയമെടുക്കും. അവ ആദ്യമായി രൂപപ്പെടുമ്പോൾ ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധിക്കാനിടയില്ല, പക്ഷേ ഒടുവിൽ ഈ ലക്ഷണങ്ങളിൽ ചിലത് നിങ്ങൾ അനുഭവിച്ചേക്കാം:

മങ്ങിയ കാഴ്ച, മോശം രാത്രി കാഴ്ച, പ്രകാശത്തോടുള്ള അധിക സംവേദനക്ഷമത, ഇളം അല്ലെങ്കിൽ മങ്ങിയ നിറങ്ങൾ തുടങ്ങിയവ.   എന്നാൽ തിമിരത്തിന്റെ ഏറ്റവും സാധാരണ കാരണം പ്രായമാകുമ്പോൾ  കണ്ണിലെ സ്വാഭാവിക മാറ്റങ്ങളാണ്. ഏകദേശം 40 വയസ്സ് പ്രായമാകുമ്പോൾ, തിമിരം ബാധിച്ചവരുടെ എണ്ണം 2.5 ശതമാനമാണ്, എന്നാൽ 75 വയസ് ആകുമ്പോഴേക്കും ഇത് 49 ശതമാനമായി ഉയരുന്നു.

രോഗനിർണയവും ചികിത്സയും

പതിവ് നേത്രപരിശോധനയിലൂടെയും   ലളിതമായ ഡൈലേഷൻ പരിശോധനയിലൂടെയും  തിമിരം കണ്ടെത്താൻ കഴിയും.

തിമിരം ചെറുതാണെങ്കിൽ,  കണ്ണടയിലൂടെയോ മരുന്നിലൂടെയോ പരിഹരിക്കാൻ കഴിഞ്ഞേക്കും.  തിമിരം വിപുലമാണെങ്കിൽ,  ശസ്ത്രക്രിയ ആവശ്യമായിവരും. തിമിരത്തിന്  ശസ്ത്രക്രിയയാണ്  സാധാരണയായി ഏറ്റവും നല്ല ഫലം തരുന്ന പ്രക്രിയ.

ഗ്ലോക്കോമയും തിമിരവും ഒരേസമയം വന്നാൽ, രോഗിക്ക് ഒരു കൂട്ടം പ്രശ്നങ്ങൾ ഉണ്ടാകാം, അത് രണ്ട് വൈകല്യങ്ങൾക്കും ചികിത്സിക്കാൻ പ്രാപ്തനായ പരിചയസമ്പന്നനായ ഒരു ഡോക്ടർ വേണ്ടിവരും.

ഗ്ലോക്കോമ ക്കും തിമിരത്തിനും മികച്ച നേത്രരോഗ വിദഗ്ധരും ആധുനിക സംവിധാനങ്ങളും കൊച്ചിയിലെ കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ ലഭ്യമാണ്, കൂടുതൽ അറിയാൻ ബന്ധപ്പെടുക. Lotus Eye Hospital 7 Institute

റിലെക്സ് സ്‌മൈൽ – സുരക്ഷിതവും സുഖകരവുമായ ലേസർ ഐ ചികിത്സ

സ്മാൾ ഇൻസിഷൻ ലെന്റികുൾ എക്സ്ട്രാക്ഷൻ, അതായത്  ജർമ്മൻ ടെക്നോളജിയിൽ കാൾ സീസ് മെഡിടെക് വികസിപ്പിച്ചെടുത്ത ഫെംടോസെകണ്ട് ലെന്റികുൾ എക്സ്ട്രാക്ഷൻ എന്ന് വിളിക്കപ്പെടുന്ന ലേസർ അധിഷ്ഠിത റിഫ്രാക്റ്റീവ് നേത്ര ശസ്ത്രക്രിയയാണ്.

relex-smile-laser-eye-treatment

പ്രചാരത്തിലുള്ള ലാസിക്  ചകിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൃത്യതയുള്ള ബ്ലേഡ് രഹിത ലേസർ വിഷൻ  സാങ്കേതികവിദ്യയാണ് സ്മൈൽ ലേസർ നേത്ര ശസ്ത്രക്രിയ. ബ്ലേഡില്ലാത്ത, വേദനയില്ലാത്ത കീഹോൾ ലേസർ നേത്ര ശസ്ത്രക്രിയയാണ്, ലാസിക് ചികിത്സയേക്കാൾ മികച്ച ഫലം വാഗ്‌ദാനം ചെയ്യുന്നു. ഇതിലൂടെ ഉയർന്ന രീതിയിലുള്ള മയോപിയയും (ഹ്രസ്വ കാഴ്ച) ആസ്റ്റിഗ്മാറ്റിസവും ചികിത്സിക്കാൻ അനുയോജ്യമാണ്.

ദീർഘനേരം നീണ്ടുനിൽക്കുന്നതും സുസ്ഥിരവുമായ ഫലങ്ങൾ നൽകുന്നതിനായി ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന പൂർണ്ണമായും കംപ്യൂട്ടറൈസ്ഡ്  ആയ നെക്സ്റ്റ് ജനറേഷൻ പ്രൊസിജിയർ ആണ് റിലെക്സ് സ്മൈൽ നേത്ര ശസ്ത്രക്രിയ.  ഒരു സ്മൈൽ ട്രീറ്റ്‌മെന്റിൽ, ഡോക്ടർ കണ്ണ് അനസ്തേഷ്യ ചെയ്യാൻ ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നു. കണ്ണ് തുറന്നിടാനും മിന്നുന്നത് തടയാനും ഒരു സ്പെക്കുലം ശ്രദ്ധാപൂർവ്വം ലിഡുകളിൽ സ്ഥാപിക്കുന്നു. നൂതന ഫെം‌ടോസെകണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഡോക്ടർ  കൃത്യമായ ഒരു ലെന്റിക്കിൾ സൃഷ്ടിക്കുന്നു, ഇത് ടിഷ്യുവിന്റെ നേർത്ത വൃത്താകൃതിയിലുള്ള ഒരു ഭാഗമാണ്. കണ്ണിൽ സൃഷ്ടിച്ച ചെറിയ മുറിവുകളിലൂടെ ലെന്റിക്കിൾ നീക്കംചെയ്യുന്നു.

ഫ്ലാപ്പിനുപകരം ചെറിയ കട്ട് അതായത് 20 mm ന് പകരം 2 mm : ലാസിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കോർണിയയെ സ്‌മൈൽ പ്രൊസിജിയർ  സംരക്ഷിക്കുന്നു.

10 വർഷത്തിലേറെയായി,  ഫെംറ്റോ ലസിക്ക് റിഫ്രാക്ടിവ് ഏററുകൾക്ക്  ശാസ്ത്രീയമായി അംഗീകരിച്ച രീതിയാണ്.  ലാസിക്കിൽ ഏകദേശം 20 മില്ലിമീറ്റർ സൈഡ് കട്ട് സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു, ഇത് ഞരമ്പുകളെ വേർപെടുത്തുമ്പോൾ  ഇതുമൂലം ഡ്രൈ ഐ വരാനുള്ള സാധ്യത സ്‌മൈലിൽ ഇല്ലാതാക്കുന്നു. ഇന്ന് ലേസർ നേത്ര ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതവും സൗമ്യവും വേഗതയുള്ളതുമായി മാറി. കോർണിയയ്ക്കുള്ളിൽ ഒരു 3D ഡിസ്ക് (ലെന്റിക്കിൾ) തയ്യാറാക്കി ലേസർ തയ്യാറാക്കിയ 2 മില്ലീമീറ്റർ   ഓപ്പണിംഗിലൂടെ പ്രൊസിജിയർ നടത്തുന്നു. കോർണിയയുടെ സ്ഥിരത കാത്തുസൂക്ഷിക്കുകയും ഒപ്പം ടിയർ ഫിലിം സംരക്ഷിക്കുകയും ചെയ്യുന്നു.

സ്‌മൈൽ ട്രീറ്റ്‌മെന്റ് ആർക്കെല്ലാം ചെയ്യാം

പ്രായം 18 നും 40 ഇടയിലുള്ളവർക്കാണ് ഈ പ്രൊസിജിയർ നിർദേശിക്കുന്നത്. ഇത് ചെയ്യുന്നതിന് അനുയോജ്യമാണോ എന്നറിയാൻ ചില പരിശോധനകൾ നടത്തേണ്ടതുണ്ട്. പൊതുവേ, ലാസിക്ക് ചെയ്യാവുന്നവർക്കെല്ലാം സ്‌മൈലും ചെയ്യാം.

ഈ നൂതന സാങ്കേതികവിദ്യയുടെ ഗുണങ്ങൾ:

വെറും 10 മിനിറ്റുമാത്രം സമയംഎടുക്കുന്ന ഹ്രസ്വ ചികിത്സ

ഡ്രൈ ഐ രോഗികൾക്കും അനുയോജ്യം

കീഹോൾ സാങ്കേതികവിദ്യ  (2 മില്ലീമീറ്റർ മുറിവുണ്ടാക്കൽ) ആയതിനാൽ വേഗത്തിൽ റിക്കവറി

മൈനസ് 10 ഡയോപ്‌ട്രെസ് വരെ മയോപിയ ഉള്ളവർക്കും അനുയോജ്യം

അസ്റ്റിഗ്മാറ്റിസത്തിന് ഫലപ്രദം

നേർത്ത കോർണിയ ഉള്ളവർക്ക്, കോർണിയ സ്ഥിരത നിലനിർത്താൻ ഉപകരിക്കുന്നു.

റിലേക്സ് സ്‌മൈൽ  എവിടെയെല്ലാം ലഭ്യമാണ്

കൊച്ചിയിലെ കടവന്ത്രയിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ മാത്രമാണ് നിലനിൽ കേരളത്തിൽ റെലെക്സ് സ്‌മൈൽ ചികിത്സാ ലഭ്യമായിട്ടുള്ളത്.

ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ട്  പതിറ്റാണ്ടുകളായി നേത്രരോഗപ്രചാരണത്തിൽ വ്യാപൃതരാണ് . ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിനു  30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്, ലോകമെമ്പാടുമുള്ള  രോഗികൾക്ക് കൊച്ചിയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള നേത്ര ശസ്ത്രക്രിയകൾ നൽകുന്നു. ആശുപത്രി സംവിധാനത്തിലും ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഉള്ളതിനാൽ  ലോകമെമ്പാടുമുള്ള രോഗികക്ക് ഇന്ന്  ലേസർ വിഷൻ കറക്ഷനും  മറ്റ് നേത്ര ചികിത്സകൾക്കും കൊച്ചിയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ ലഭ്യമാണ്. കൂടുതൽ അറിയാനും ചികിത്സകൾക്കും Lotus Eye Hospital

ലേസർ റിഫ്രാക്റ്റീവ് കാറ്ററാക്ട് ശസ്ത്രക്രിയ

ലേസർ തിമിര ശസ്ത്രക്രിയ ഒരു നൂതന കാറ്ററാക്ട് ശസ്ത്രക്രിയയാണ്, ഇത് ഫെംടോസെകണ്ട് ലേസർ എന്ന നൂതന സാങ്കേതികവിദ്യയിലൂടെയാണ് സാധ്യമാക്കുന്നത്. കമ്പ്യൂട്ടർ ഗൈഡഡ് മുറിവുകൾ കൈകൊണ്ട് ശസ്ത്രക്രിയാ ബ്ലേഡ് ഉപയോഗിച്ചുണ്ടാക്കുന്ന മുറിവുകളിൽ നിന്ന് വ്യത്യസ്ത മായും, കൃത്യമായും നിർമിക്കുന്നതാണ് . പരമ്പരാഗത തിമിര ശസ്ത്രക്രിയയേക്കാൾ ഇത് സുരക്ഷിതവും വിശ്വസനീയവുമാണ്. തിമിരം ബാധിച്ച ലെൻസ് നീക്കം ചെയ്യുകയും പകരം ഒരു ഇൻട്രാ ഒക്യൂലാർ ലെൻസ് പുനഃസ്ഥാപിക്കുകയും  ചെയ്യുന്നു.

laser-refractive-cataract-surgery

ഫെംടോസെകണ്ട് ലേസർ പ്രയോജനങ്ങൾ

ലേസർ വളരെ തീവ്രത കുറഞ്ഞതിനാൽ  കോർണിയയിൽ വളരെ മൃദുവായാണ് അപ്ലൈ ചെയ്യുന്നത്

  • സമാനതകളില്ലാത്ത കൃത്യത
  • കണ്ണുമായി വളരെകുറഞ്ഞ സമയം മാത്രം ലേസർ കോൺടാക്റ്റ്
  • സുഖകരവും വേദനയില്ലാത്തതുമായ നടപടിക്രമം
  • നേർത്ത കോർണിയയും , മയോപിയയും ഉള്ള രോഗികൾക്ക് കൂടുതൽ അനുയോജ്യം
  • സർജ്ജറി ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കുന്നു
  • വേഗം സുഖം പ്രാപിക്കൽ
  • മണിക്കൂറുകൾക്കുള്ളിൽ നല്ല കാഴ്ച

ഫെം‌ടോസെകണ്ട് ലേസർ സുരക്ഷിതവും കൃത്യവുമാണ്. ഷോർട് സൈറ്റ് , ലോങ്ങ് സൈറ്റ് , വികലമായ കാഴ്ച, പ്രായത്തിനനുസരിച്ച് ഫോക്കസിങ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

ലേസർ റിഫ്രാക്റ്റീവ് കാറ്ററാക്ട് സർജ്ജറി ചില മേന്മകൾ

1) ലേസർ തിമിര ശസ്ത്രക്രിയകൾക്ക് ബ്ലേഡ് ഉപയോഗിക്കുന്നില്ല

പരമ്പരാഗത തിമിര ശസ്ത്രക്രിയയിൽ തിമിരം, അല്ലെങ്കിൽ മങ്ങിയ  ലെൻസ് എന്നിവ തകർക്കാൻ വൈബ്രേറ്റിംഗ് സൂചി ഉപയോഗിക്കുന്നു, കോർണിയയിൽ സ്വമേധയാ ഒരു മുറിവുണ്ടാക്കാൻ ഒരു ചെറിയ ബ്ലേഡ്  ഉപയോഗിക്കുന്നു, അതിലൂടെ തിമിരം നീക്കംചെയ്യുകയും പകരം ലെൻസ്  ചേർക്കുകയും ചെയ്യുന്നു.

പരമ്പരാഗത ശസ്ത്രക്രിയകളെപ്പോലെ, ലേസർ തിമിര ശസ്ത്രക്രിയകളും വിഘടിപ്പിച്ച് തിമിരം നീക്കംചെയ്ത് , പകരം ഇംപ്ലാന്റ് ലെൻസുകൾ പിടിപ്പിക്കുന്നു.  ഈ നടപടിക്രമങ്ങളിൽ, കൈയ്യിൽ പിടിച്ചിരിക്കുന്ന ബ്ലേഡിന് പകരം ഒരു ലേസർ തിമിരത്തെ തകർക്കുകയും അവ നീക്കം ചെയ്യാനും പുതിയ ലെൻസ് സ്ഥാപിക്കാനും ഒരു വൃത്താകൃതിയിലുള്ള തുറക്കൽ സൃഷ്ടിക്കുന്നു. യഥാർത്ഥ തിമിരം നീക്കംചെയ്യാൻ  അൾട്രാസൗണ്ട് ഉപയോഗിക്കുന്നു. മിക്ക രോഗികൾക്കും സാധാരണ കാഴ്ച വേഗം ലഭ്യമാക്കുന്നു , ദൈനംദിന   പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുനരാരംഭിക്കുകയും ചെയ്യാം.

2) ലേസർ തിമിര ശസ്ത്രക്രിയ  കൃത്യതയും പൂർണ്ണതയും സാധ്യമാക്കുന്നു.

മാറ്റിസ്ഥാപിക്കാനുള്ള ലെൻസിനെ ശരിയായ രീതിയിൽ വിയോജിപ്പിക്കു ന്നതിനും പുറമേ  മുറിവുകൾ കഴിയുന്നത്ര വൃത്താകൃതിയിലും കണ്ണിലെ ശരിയായ സ്ഥാനത്തും ഉണ്ടാക്കുക എന്നതാണ്.

നടപടിക്രമങ്ങൾ തമ്മിലുള്ള പ്രാഥമിക വ്യത്യാസം  ലേസർ ശസ്ത്രക്രിയകളിൽ, ലേസർ കോർണിയയിൽ കൃത്യമായ ഒരു തുറക്കൽ സൃഷ്ടിക്കുന്നു എന്നതാണ്. കൈകൊണ്ട് ചെയ്യുന്നതിനേക്കാൾ  ലേസർ ചെയ്യൂമ്പോൾ ഈ ഓപ്പണിംഗുകൾ ഏകദേശം 10 മടങ്ങ് കൃത്യമാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, ലേസർ സർജറി ക്രമരഹിതമായ ആകൃതിയിലുള്ള കോർണിയയും, ആസ്റ്റിഗ്മാറ്റിസവും ഭേദമാക്കുന്നു. ഇത് പരമ്പരാഗത രീതിയിൽ നിന്നും കൂടുതൽ  കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

3) ലേസർ തിമിര ശസ്ത്രക്രിയകൾ കണ്ണിലെ ശസ്ത്രക്രിയാ സമയവും ഊർജ്ജവും കുറയ്ക്കാൻ സഹായിക്കുന്നു.

പരമ്പരാഗതവും ലേസർ തിമിര പ്രക്രിയയും താരതമ്യേന വേദനയില്ലാത്തതും വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്ന ഒന്നാണ് എന്നിരുന്നാലും, ലേസർ തിമിര ശസ്ത്രക്രിയയ്ക്ക് കുറഞ്ഞ ഊർജ്ജവും ശസ്ത്രക്രിയാ സമയവും മതി, ഇത് റിക്കവറി സമയം കുറയ്ക്കാൻ സഹായിക്കുന്നു. മുറിവുകൾ ഉണ്ടാക്കുന്നതിന്  ബ്ലേഡുകൾ ഒഴിവാക്കുന്നതും, ആസ്റ്റിഗ്മാറ്റിസം ശരിയാക്കുന്നതിനും ഇതുമൂലം സാധിക്കുന്നു.

കൊച്ചിയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്യൂട്ടിൽ എല്ലാ ആധുനിക സംവിധാനങ്ങളോടെയും   ലേസർ റിഫ്രാക്റ്റീവ് കാറ്ററാക്ട് ശസ്ത്രക്രിയയും  ലഭ്യമാണ്. കൂടുതൽ അറിയാനും ചികിത്സാകൾക്കും ബന്ധപ്പെടുക. Laser Refractive Cataract Surgery 

കെരാട്ടോകോണസ്- ലക്ഷണങ്ങൾ, ചികിത്സ

കണ്ണിൻറെ  കോർണിയ സാധാരണ  ഒരു പന്ത് പോലെ ഡോം  ആകൃതിയാണ്. ചില സാഹചര്യങ്ങളിൽ ഈ ഘടന അതിന്റെ വൃത്താകൃതി നിലനിർത്താൻ സാധിക്കാതെ  അത് ഒരു കോൺ പോലെ പുറത്തേക്ക് വരുന്നു ഇതിനെ കെരാട്ടോകോണസ് എന്ന് വിളിക്കുന്നു.

laser-refractive-cataract-surgery

കണ്ണിലെ കൊളാജൻ എന്ന പ്രോട്ടീന്റെ ചെറിയ നാരുകൾ  കോർണിയയുടെ ഷേപ്പ് നിലനിർത്താൻ സഹായിക്കുന്നു.  ഈ നാരുകൾ ദുർബലമാകുമ്പോൾ, അവയ്ക്ക്  ആകൃതി നിലനിർത്താൻ കഴിയാതെ വരുന്നു. കോർണിയ കൂടുതൽ കൂടുതൽ കോൺ പോലെ ആകുകയും ചെയ്യും.  കോർണിയയിൽ മതിയായ അളവിൽ പ്രൊട്ടക്റ്റീവ്  ആന്റിഓക്‌സിഡന്റുകൾ ഇല്ലാതെവരുമ്പോഴാണ്  ഇത് സംഭവിക്കുന്നത്. അതിലെ  സെല്ലുകൾ ദോഷകരമായ ബൈപ്രോഡക്ടുകൾ ഉത്പാദിപ്പിക്കുകയും ആന്റിഓക്‌സിഡന്റുകൾ അവയെ ഒഴിവാക്കുകയും  കൊളാജൻ നാരുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അളവ് കുറവാണെങ്കിൽ, കൊളാജൻ ദുർബലമാവുകയും കോർണിയ വീർക്കുകയും ചെയ്യുന്നു.

ഒരു കോൺ ആകൃതിയിലുള്ള കോർണിയ മങ്ങിയ കാഴ്ചയ്ക്ക് കാരണമാവുകയും പ്രകാശത്തിനും തിളക്കത്തിനും സംവേദനക്ഷമത ഉണ്ടാക്കുകയും ചെയ്യും. കെരാട്ടോകോണസ് സാധാരണയായി രണ്ട് കണ്ണുകളെയും ബാധിക്കുന്നു ,  10 നും 25 നും ഇടയിൽ പ്രായമുള്ള ആളുകളെയാണ് ബാധിക്കുന്നത്.

നിരവധി കാര്യങ്ങൾ ഈ അവസ്ഥയ്ക്കു കാരണമായി തീരാറുണ്ട്

ഫാമിലി ഹിസ്റ്ററി : കുടുംബത്തിലെ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ, അത് വരാനുള്ള സാധ്യത കൂടുതലാണ്.   10 വയസ് മുതൽ നിങ്ങളുടെ കുട്ടികളുടെ കണ്ണുകൾ പതിവായി പരിശോധിക്കുക.

വീക്കം: അലർജി, ആസ്ത്മ, അറ്റോപിക്   ഡിസീസസ്  എന്നിവയിൽ നിന്നുള്ള വീക്കം കോർണിയയുടെ ടിഷ്യുവിനെ ബാധിക്കും.

കണ്ണ് തിരുമ്മൽ:  കൂടുതലായി കണ്ണുകൾ തടവുന്നത് കോർണിയയെ ദുർബലമാകും.

ലക്ഷണങ്ങൾ:

രോഗം പുരോഗമിക്കുമ്പോൾ കെരാട്ടോകോണസിന്റെ ലക്ഷണങ്ങളും  മാറാം:

കാഴ്ച കൂടുതൽ മങ്ങിയതോ വികൃതമോ ആയിത്തീരാം

ഒരു ഡോക്ടറെ എപ്പോൾ കാണണം

കാഴ്ചശക്തി അതിവേഗം വഷളാകുകയാണെങ്കിൽ  കണ്ണ് ഡോക്ടറെ  കാണുക, ഒരു പതിവു  നേത്രപരിശോധനയിലൂടെ  കെരാട്ടോകോണസിന്റെ ലക്ഷണങ്ങൾ കണ്ടെത്താം.

ബ്രൈറ്റ് ലൈറ്റിലും തിളക്കത്തിലും നോക്കുമ്പോൾ കണ്ണിന്  കൂടിയ  സംവേദനക്ഷമത, ഇത് രാത്രി ഡ്രൈവിംഗിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും

ഐ ഗ്ലാസിന്റെ പവർ  പതിവായി മാറ്റം വരുത്തേണ്ടി വരുന്നത് ഇതിന്റെ ലക്ഷണമാകാം

കാഴ്ച കൂടുതൽ  വഷളാവുകയോ  അല്ലെങ്കിൽ മൂടിക്കെട്ടിയ തു പോലെ ആയിത്തീരാം.

ചികിത്സ

കെരാട്ടോകോണസിനുള്ള ചികിത്സ  അവസ്ഥയുടെ കാഠിന്യത്തെയും അവസ്ഥ എത്ര വേഗത്തിൽ പുരോഗമിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, കെരാട്ടോകോണസ് ചികിത്സിക്കുന്നതിന് രണ്ട് സമീപനങ്ങളുണ്ട്: രോഗത്തിൻറെ പുരോഗതി മന്ദഗതിയിലാക്കുക മറ്റൊന്ന് കാഴ്ച മെച്ചപ്പെടുത്തുക.

കാഴ്ച മെച്ചപ്പെടുത്തുന്നത് കെരാട്ടോകോണസിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു. മിതമായ കെരാട്ടോകോണസ് കണ്ണടയോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിച്ച് ചികിത്സിക്കാം. ഇത് ഒരു ദീർഘകാല ചികിത്സയായിരിക്കും, പ്രത്യേകിച്ചും കോർണിയ സമയത്തിനനുസരിച്ച്  സ്ഥിരത കൈവരിക്കുകന്നതുവരെ.

കെരാട്ടോകോണസ് ഉള്ള ചില ആളുകളിൽ, കോർണിയയ്ക്ക് വിപുലമായ രോഗം ബാധിക്കുകയോ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടായാൽ. ഈ ആളുകളിൽ, കോർണിയ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

കൂടുതൽ അറിയാനും ചികിത്സകൾക്കും ബന്ധപ്പെടുക lotus eye hosptal and Institute

കോങ്കണ്ണ് (സ്ക്വിന്റ് /  സ്ട്രാബിസ്മസ്) ചികിത്സിച്ചുമാറ്റാം

കോങ്കണ്ണ് ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും. 

നോക്കുന്ന ദിശയില്‍ കണ്ണുകള്‍ ഒന്നിച്ച് നില്‍ക്കാത്ത അവസ്ഥയാണ് കോങ്കണ്ണ് (സ്‌ക്യുന്റ്/സ്ട്രാബിസ്മസ്). അതായത് ഒരാള്‍ ഒരു വസ്തുവിനെ നോക്കുമ്പോള്‍ ഒരു കണ്ണ് ആ വസ്തുവിലേക്ക് കേന്ദ്രീകരിക്കുകയും മറ്റേ കണ്ണ് അകത്തേക്കോ, പുറത്തേക്കോ, താഴേക്കോ, മുകളിലേക്കോ തിരിയുകയും ചെയ്യുന്നു. തല്‍ഫലമായി രണ്ടു കണ്ണുകള്‍ക്കും ഒരേസമയം ഒരേസ്ഥലത്തേക്ക് നോക്കുവാന്‍ കഴിയുകയില്ല.

amblyopia-eye-treatment

കുട്ടികളില്‍ സാധാരണമായ നേത്രരോഗങ്ങളില്‍ ഒന്നാണ് കോങ്കണ്ണ്.   കുട്ടികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടുന്നു. ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ പിന്നീടത് കാഴ്ചശക്തിയെ ബാധിച്ചേക്കാം. കോങ്കണ്ണ് മൂലം  ആംബ്ലിയോപിയയുടെ (Lazy eye) ഫലമായി ഉണ്ടാകുന്ന കാഴ്ചനഷ്ടപ്പെടാതിരിക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. മാത്രവുമല്ല കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

കാരണങ്ങള്‍ 

കണ്ണിന്റെയും കണ്പോളയുടെയും ചലനത്തെ നിയന്ത്രിക്കുന്ന പേശികൾ, എക്സ്ട്രാഒക്യുലർ പേശികൾ ഒരുമിച്ച് പ്രവർത്തിക്കാത്തതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. തൽഫലമായി, രണ്ട് കണ്ണുകൾക്കും ഒരേ സമയം ഒരേ സ്ഥലത്ത് നോക്കാൻ കഴിയില്ല.

കോങ്കണ്ണിന്  പലപ്പോഴും വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി, സെറിബ്രല്‍ പാള്‍സി, അഞ്ചാംപനി പോലെയുള്ള ചില വൈറല്‍ അണുബാധകള്‍ കാരണമാകാം. മാതാപിതാക്കള്‍ക്ക് കോങ്കണ്ണ് ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പര്‍മെട്രോപ്പിയ(Long Sightedness) ,മയോപ്പിയ (Short Sightedness), അസ്റ്റിഗ്മാറ്റിസം തുടങ്ങിയവയും കരണങ്ങളാകാം

കണ്ണിലെ പേശികളുടെ ബലഹീനത, ഓരോ കണ്ണുകളുടെയും ചലനം പേശികളാല്‍ നിയന്ത്രിക്കപ്പെടുന്നു (extraocular muscles). ഇവ ഓരോന്നും ഒരു പ്രത്യേക ദിശയിലേക്ക് വലിക്കുമ്പോഴാണ് കണ്ണുകള്‍ക്ക് ചലനമുണ്ടാകുന്നത്. കണ്ണിലെ പേശികള്‍ സമീകൃതമായി പ്രവര്‍ത്തിക്കാതിരുന്നാല്‍ കണ്ണുകള്‍ ശരിയായി നീങ്ങാതിരിക്കുകയും കോങ്കണ്ണ് ഉണ്ടാകുകയും ചെയ്യുന്നു.

കണ്ണ് തിരിയുന്ന രീതി വെച്ച് അല്ലെങ്കില്‍ കണ്ണിന്റെ സ്ഥാനം വെച്ച് കോങ്കണ്ണ്  നാലായി തരംതിരിച്ചിരിക്കുന്നു.

  1. ഈസോട്രോപിയ: കണ്ണ് അകത്തേക്ക് തിരിഞ്ഞിരിക്കുന്നു
  2. എക്‌സോട്രോപിയ: കണ്ണ് പുറത്തേക്ക് തിരിഞ്ഞിരിക്കുന്നു
  3. ഹൈപോട്രോപിയ: കണ്ണ് താഴേക്ക് തിരിഞ്ഞിരിക്കുന്നു
  4. ഹെപ്പര്‍ട്രോപിയ: കണ്ണ് മുകളിലേക്ക് തിരിഞ്ഞിരിക്കുന്നു

യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കോങ്കണ്ണ്  ആംബ്ലിയോപിയ (Lazy eye) ആയിത്തീരാം. ആംബ്ലിയോപിയ, അഥവാ മടിയൻ  കണ്ണ് , ഇത് കാഴ്ചയുടെ ഒരു തകരാറാണ്,  രണ്ടു കണ്ണുകളും ഒരുമിച്ചു പ്രവത്തിക്കാതിരിക്കുപ്പോഴാണ് ഇത് സംഭവിക്കുന്നത്.

നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കോങ്കണ്ണ് കാരണമാകുന്നു.

കോങ്കണ്ണ് കുട്ടികളിലും മാതാപിതാക്കളിലും നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. ഏകദേശം നാലുവയസ്സുള്ളപ്പോള്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ തുടങ്ങുന്ന ഈ മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാതിരുന്നാല്‍, ആത്മവിശ്വാസകുറവ്, ഒറ്റപ്പെടല്‍,  പരിഹാസം, ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട്, ഉത്ക്കണ്ഠ, വിഷാദരോഗം, ഹെപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍, സഭാകമ്പം മുതലായവ കുട്ടികളില്‍ കാണുന്നു.

കുട്ടികൾ വായിക്കുമ്പോഴോ, ടിവിയും മറ്റും നോക്കിയിരിക്കുമ്പോഴോ  പതിവായി തല ഒരുവശത്തേക്ക് തിരിക്കുക അല്ലെങ്കില്‍ ഒരു കണ്ണ് അടയ്ക്കുക, മുതിര്‍ന്നവരില്‍ കാണുന്ന ഡബിള്‍ വിഷന്‍ എന്നിവ കണ്ടാല്‍ പരിശോധനകള്‍ ആവശ്യമാണ്.

നേരത്തെതന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയാണെങ്കില്‍ കാഴ്ചാനഷ്ടം തടയുവാനും നഷ്ടപ്പെട്ട കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാനും സഹായിക്കും. കാഴ്ചശക്തിയുടെ വികാസം  ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സംഭവിക്കുന്നതിനാല്‍ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് സമഗ്രമായ കാഴ്ച  പരിശോധനകള്‍  നടത്തേണ്ടതാണ്. ആറുവയസ്സിന് മുന്‍പുള്ള ചികിത്സയാണ് കൂടുതല്‍ ഫലപ്രദമെങ്കിലും ഏതു പ്രായക്കാര്‍ക്കും കോങ്കണ്ണ് ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും.

ചികിത്സകളും പരിഹാരങ്ങളും

കണ്ണടകള്‍: ഹെപ്പര്‍മെട്രോപിയ അല്ലെങ്കില്‍ ദീര്‍ഘദൃഷ്ടിയാണ് കോങ്കണ്ണിന് കാരണമാകുന്നതെങ്കില്‍ കണ്ണടകള്‍ ഉപയോഗിച്ച് അത് ശരിയാക്കാനാകും.

നേത്ര വ്യായാമങ്ങള്‍: കണ്ണിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന പേശികള്‍ക്കുള്ള ഈ വ്യായാമങ്ങള്‍ കണ്ണുകള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഇതിലൂടെ കണ്ണിലെ പേശികള്‍ക്ക് ക്രോഡീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കാനാകും.

ശസ്ത്രക്രിയ: കോങ്കണ്ണിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണിത്.  വളരെക്കാലമായി കോങ്കണ്ണ് ചികിത്സിച്ചില്ലെങ്കിലും കണ്ണുകളുടെ വിന്യാസം മെച്ചപ്പെടുത്താനും കാഴ്ചശക്തി വീണ്ടെടുക്കാനും ഇത് സഹായിക്കും. ആദ്യഘട്ടത്തില്‍ തന്നെ ഈ അവസ്ഥ ശരിയാക്കുന്നത് വളരെ നല്ലതാണ് എന്നതിനാല്‍ ശസ്ത്രക്രിയ കുട്ടികളില്‍പോലും സുരക്ഷിതമായി നടത്താന്‍ കഴിയും. ഇത് ഏതുപ്രായക്കാര്‍ക്കും സ്വീകരിക്കാവുന്ന ചികിത്സയാണ്.

ശസ്ത്രക്രിയയിലൂടെ കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ചില പേശികളെ (extraocular muscles) ബലപ്പെടുത്താനും അയവുള്ളതാക്കാനും സാധിക്കുന്നു. അങ്ങനെ കണ്ണുകള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അപ്പോള്‍ ഇത് രണ്ട് കണ്ണുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിക്കാന്‍ കണ്ണുകളെ സഹായിക്കും.

ശസ്ത്രക്രിയ കഴിഞ്ഞ അന്നുതന്നെ രോഗികള്‍ക്ക് വീട്ടിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. കിടത്തി ചികിത്സയൂടെയോ ദീര്‍ഘകാല വിശ്രമത്തിന്റെയോ ആവശ്യമില്ല.

കുട്ടികളുടെ നേത്ര സംബന്ധമായ പ്രശ്ന പരിഹാരത്തിന് കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റ്യൂട്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റ്യൂട്ട്

ആംബ്ലിയോപിയ – അഥവാ മടിയൻ  കണ്ണ്

സംവേദനക്ഷമതയുടെ കാര്യത്തിൽ  കണ്ണുകള്‍  ഏറ്റവും കൂടുതല്‍ സങ്കീര്‍ണതയുള്ള ഒരു അവയവമാണ്. മറ്റ് ഇന്ദ്രിയങ്ങളേക്കാൾ  കാഴ്ച ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി കാഴ്ചയെ ആശ്രയിക്കുന്നതിൽ മനുഷ്യർ തികച്ചും സവിശേഷരാണ് മാത്രമല്ല അത് കൂടുതൽ  സങ്കീർണ്ണമാണെന്ന് മനസിലാക്കാം. പല മൃഗങ്ങളും കേൾവി വഴിയോ ഗന്ധം വഴിയോ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു.  വസ്തുക്കളെ കാണാനും അവയുടെ വലിപ്പം മനസ്സിലാക്കാനും ആഴവും ദൂരവും വിലയിരുത്താനും മറ്റും കാഴ്ച അത്യാവശ്യമാണ്. നമ്മുടെ കണ്ണുകള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ശ്രദ്ധിക്കേണ്ടതും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.  നിങ്ങളുടെ കുട്ടി എന്തെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത്  ഒരിക്കലും അവഗണിക്കരുത്.

amblyopia-eye-treatment

ആംബ്ലിയോപിയ, അഥവാ മടിയൻ  കണ്ണ് 

ഇത് കാഴ്ചയുടെ ഒരു തകരാറാണ്,  രണ്ടു കണ്ണുകളും ഒരുമിച്ചു പ്രവത്തിക്കാതിരിക്കുപ്പോഴാണ് ഇത് സംഭവിക്കുന്നത്. കുട്ടികളില്‍ അസ്വാഭാവികമായ രീതിയില്‍ കാഴ്ച നഷ്ടമുണ്ടാകാന്‍ കാരണമാകുന്ന അവസ്ഥയാണ് ലേസി ഐ അഥവാ ആംബ്ളോപിയ. ലേസി ഐ ബാധിച്ചാല്‍, വികലമായ കാഴ്ച ,  ത്രിമാന അവസ്ഥയിലുള്ള വസ്തുക്കളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുക, വസ്തുക്കളുടെ ദൂരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഇങ്ങനെ നിരവധി പ്രശനങ്ങൾ ഉണ്ട്.

ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം കണ്ണിന്റെ റെറ്റിനയിൽ പതിക്കുമ്പോൾ ഇരു കണ്ണുകളിൽ നിന്നുള്ള സന്ദേശങ്ങൾ മസ്തിഷകം  വിശകലനം ചെയ്ത്  അത് എന്താണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു.  രണ്ടു കണ്ണുകളും ഒരുമിച്ചു പ്രവർത്തിക്കുമ്പോളാണ് കാഴച നോർമലായിരിക്കുന്നത്. എന്താണ് കാണുന്നത് എന്നതിനനുസരിച്ചുളള സന്ദേശങ്ങൾ തലച്ചോറില്‍ എത്തിക്കുന്നത് ഒപ്റ്റിക്ക് നെര്‍വുകളാണ്,   ചിലപ്പോൾ ഒരു കണ്ണിൽ നിന്നുള്ള സന്ദേശങ്ങളെ പ്രോസസ്സ് ചെയ്യാൻ തലച്ചോറിന് കഴിയാതിരിക്കുകയും ക്രമേണ തലച്ചോർ രണ്ടാമത്തെ കണ്ണിനെ മാത്രം ആശ്രയിക്കുകയും ചെയ്യുന്നു. ഇത് മസ്തിഷ്കം ഒരു ശീലമാക്കുകയും ഒന്നാമത്തെ കണ്ണ് പ്രവർത്തന ക്ഷമമല്ലാതായി തീരുകയും ഇത് കണ്ണിൽ ദൃശ്യമാകുന്ന കാഴ്ച കുറയാനിടയാക്കുന്നു.

കുട്ടികളുടെ കാഴ്ച വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അതിന്  എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ  ചെറുപ്പത്തിൽ പരിഹരിക്കാനും എളുപ്പമാണ് . കുട്ടിക്കാലത്താണ് ആംബ്ലിയോപിയ ഉണ്ടാകുന്നത്. പലപ്പോഴും തലച്ചോറിനും കണ്ണിനും ഇടയിലുള്ള നാഡികളുടെ പാത ശരിയായി പ്രവർത്തി ക്കാതിരിക്കുമ്പോൾ, മസ്തിഷ്കം ഒരു കണ്ണിനെ മാത്രം ആശ്രയിക്കുന്നു.കാഴച ഒരു കണ്ണിൽ മാത്രമായി തീരാനുള്ള ഏറ്റവും സാധാരണമായാ ഒരു  കാരണമാണ്  ആംബ്ലിയോപിയ.

പലപ്പോഴും ഒരു കണ്ണിലെ കാഴ്ച സാധാരണമായതുകൊണ്ടു  ആംബ്ലിയോപിയ ഉള്ള പലർക്കും, ഈ അവസ്ഥയുണ്ടെന്ന് അറിയണമെന്നില്ല ചിലപ്പോൾ അത് സാരമില്ല എന്ന രീതിയിൽ എടുക്കുകയും ചെയ്യും. ആംബ്ലിയോപ്പിയ ബാധിച്ച കണ്ണിൽ, കാഴ്ചക്കുറവിനൊപ്പം പാറ്റേണുകളെ തിരിച്ചറിയാനും ബുദ്ധിമുട്ടായിരിക്കും, അതുപോലെ ചലനത്തോടൊപ്പമുള്ള കാഴ്ചക്കും, കാഴ്ച്ചയുടെ ക്വളിറ്റിക്കും കുറവുണ്ടാകും, ത്രിമാന രീതിയിലുള്ള ഒബ്ജക്റ്റുകളും തിരിച്ചറിയാൻ ബുദ്ധിമുട്ടും.

കണ്ണിലെ റെറ്റിനയിൽ പ്രകാശം ഫോക്കസ് ചെയ്യുന്നതിന് തടസ്സമാകുന്ന ഏത് അവസ്ഥയും ആംബ്ലിയോപിയയുടെ കാരണം ആകാം, അത് കോങ്കണ്ണിൽ നിന്നുമാകാം, കണ്ണിലെ റിഫ്രാക്ടിവ് ഏററുകളും അതായത്  ഒരു കണ്ണിൽ മാത്രമായി  ഹ്രസ്വദൃഷ്ടിയൊ   അല്ലെങ്കിൽ ദീർഘദൃഷ്ടിയൊ  ഉണ്ടെങ്കിൽ ഇതുസംഭവിക്കാം, തിമിരവും ഇതിനുകാരണമാകാം.  ആംബ്ലിയോപ്പിയ ഉണ്ടെങ്കിൽ അടിസ്ഥാന കാരണം കണ്ണട ധരിക്കൽ, തിമിര ശസ്ത്രക്രിയ  പോലുള്ള ചികിത്സകൾക്കു ശേഷം കുട്ടികളിൽ ആംബ്ലിയോപിയ പരിഹരിക്കുന്നതായിരിക്കും ഉചിതം. കാരണം ആംബ്ലിയോപിയയുടെ കാരണം കണ്ടെത്തുന്നത് പ്രയാസകരമായ കാര്യമാണ്.  അതിനാൽ  പത്തു വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും കാഴ്ച പരിശോധന നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

ഇത് മിക്കപ്പോഴും ഒരു കണ്ണിനെയാണ് ബാധിക്കാറുള്ളത് എങ്കിലും അപൂര്‍വം ചില അവസരങ്ങളില്‍ രണ്ട് കണ്ണുകളെയും ബാധിച്ചേക്കാം. ചികിത്സയിൽ ഐ ഡ്രോപ്പുകൾ, ഐ  പാച്ചുകൾ,  ഗ്ലാസുകൾ അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസുകൾ, ചിലപ്പോൾ ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്നു.

കുട്ടികളുടെ നേത്ര സംബന്ധമായ പ്രശ്ന പരിഹാരത്തിന് കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റ്യൂട്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ Lotus-Eye-Hospital&Institute

കുട്ടികളുടെ കാഴ്ച്ചയും ഓൺലൈൻ ക്ലാസും

സ്കൂളിൽ വിജയിക്കാൻ ഒരു കുട്ടിക്ക് നിരവധി കഴിവുകൾ ആവശ്യമാണ്, അതിൽ നല്ല കാഴ്ച്ച ഒരു പ്രധാന കാര്യമാണ്. വിദ്യാർത്ഥികൾ ദിവസവും ചെയ്യുന്ന പ്രവര്‍ത്തികള്‍ വായന, എഴുത്ത്, കളികൾ , കമ്പ്യൂട്ടർ മൊബൈൽ  ഉപയോഗം എന്നിവ ഉൾപ്പെടുന്നു. ഒരു കുട്ടിയുടെ കാഴ്ച ശരിയായി പ്രവർത്തിക്കാത്തപ്പോൾ, വിദ്യാഭ്യാസത്തിലും  ബാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസം സ്കൂളിൽ നിന്ന് കമ്പ്യൂട്ടറിലേക്ക്  മാറിയപ്പോൾ  പഠിക്കാനും ചെലവഴിക്കുന്ന സമയം ഗണ്യമായി വർദ്ധിച്ചു.

kuttikalude-kazhchayum-onine-classum

സ്‌ക്രീനില്‍ ഏറെനേരം നോക്കിയിരുന്നാല്‍ കണ്ണിന് വരള്‍ച്ച, അസ്വസ്ഥത, കാഴ്ച മങ്ങല്‍, തലവേദന എന്നിവ വരാം.

കടലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നവയെ അപേക്ഷിച്ച് വ്യക്തമായ അതിരുകളോടു കൂടിയതാണ്. പക്ഷെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മറ്റും വാക്കുകള്‍ തെളിഞ്ഞ് വരുന്നത്. അതിന്റെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്‍ശ്വങ്ങളിലേക്ക് പോകുമ്പോള്‍ തെളിച്ചത്തിന്റെ കാഠിന്യം കുറയുന്നതുമാണ്. ഇതുമൂലം കണ്ണുകള്‍ക്ക് കൂടുതല്‍ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്‍ത്തനമാവുകയും ചെയ്യും. സ്‌ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനു ചുറ്റുമുള്ള പേശികള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കണ്ണിന് കഴപ്പും, കണ്ണിലെ മസിലുകള്‍ക്ക് തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.

മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല്‍ കുറയുന്നതാണ്. സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ)വരെ നാമറിയാതെ നമ്മുടെ കണ്ണുകള്‍ ചിമ്മാറുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനെക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന് ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കുകയും തുടര്‍ന്ന് കണ്ണിന്റെ നനവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിനു പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.

എങ്ങനെ തടയാം

കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ കണ്ണുകളില്‍ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതല്‍ ആറു ഇഞ്ചു വരെ താഴെയും ആയി ക്രമീകരിക്കണം.

മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക. സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്സ് (Brightness) മുറിയിലെ വെളിച്ചത്തിലും അല്‍പം കുറവായിരിക്കണം.

മുറിയിലെ മറ്റ് ലൈറ്റുകളില്‍ നിന്നോ ജനാലകളില്‍ നിന്നോ സ്‌ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം ഒഴിവാക്കുക.

സ്‌ക്രീനില്‍ നോക്കുന്ന സമയം കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക.

20-20-20 നിയമം ഓര്‍ക്കുക. അതായത് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും, ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കി കൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാന്‍ ശ്രമിക്കാം. ഓണ്‍ലൈന്‍ ക്ലാസ്സിന് ഇടയിലോ അടുത്ത ക്ലാസ്സ് / വീഡിയോയിലേക്ക് പോകുന്ന ഇടവേളയിലോ ആയി ഇതു ക്രമീകരിക്കാം.

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.

കണ്ണടയുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസിനും അതു ധരിക്കണം.

കുട്ടികളുടെ നേത്ര ചികിത്സാ സംബന്ധമായ  അത്യാആധുനിക ഉപകാരണങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനം കൊച്ചി  കടവന്ത്രയിലുള്ള ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്യൂട്ടിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക   www.lotuseye.org

തിമിരത്തിന് ഏറ്റവും മികച്ച ചികിത്സാ ഏതാണ് ?

തിമിരമാണ് പ്രായമായവരിൽ കാഴ്ച കുറയാനുള്ള ഏറ്റവും സാധാരണ കാരണം, തിമിരം എളുപ്പം   ചികിത്സിച്ചു  ഭേദമാക്കാം.  ഒരു നേത്രവിദഗ്ദ്ധന്റെ  പരിശോധനയും ചില ടെസ്റ്റുകളും തിമിരത്തെ വളരെ എളുപ്പം കണ്ടെത്താൻ കഴിയും,  തിമിരം ഉണ്ടെന്ന് കണ്ടെത്തിയാൽ, ചികിത്സാ ഓപ്ഷനുകൾ നിങ്ങളുടെ നേത്രരോഗവിദഗ്ദ്ധനുമായി പങ്കുവെക്കണം.

cataract-best-treatment

തിമിരം എന്താണ്?

കണ്ണിന്റെ സ്വാഭാവിക ലെൻസിന്റെ സുതാര്യത നഷ്ടപെട്ടുന്നതാണ് തിമിരം.  ലൈറ്റ് സെൻസിറ്റീവ് റെറ്റിനയിൽ പ്രകാശം കേന്ദ്രീകരിക്കുന്നതിന് സുതാര്യമായ ലെൻസ് പ്രധാനമാണ്, ലെൻസ് അതാര്യമാകുമ്പോൾ നിങ്ങളുടെ കാഴ്ച കുറയാൻ തുടങ്ങും. ഇതിനെ തിമിരം എന്ന് വിളിക്കുന്നു. തിമിരം സാധാരണയായി പ്രായമായവരിൽ സാധാരണമാണ്.

തിമിരത്തിനുള്ള ചികിത്സ എന്താണ്?

നിങ്ങൾക്ക് തിമിരം കണ്ടെത്തിയിട്ടുണ്ടെങ്കിൽ, അൽപ്പം ഉത്കണ്ഠാകുലനാകുന്നത് സാധാരണമാണ്, കാരണം തിമിരത്തിന്  ശസ്ത്രക്രിയയാണ് ഏറ്റവും ശാശ്വതമായ പരിഹാരം. എന്നാൽ

എല്ലാ തിമിരത്തിനും ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്, നിങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ, ഇത് വളരെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാർഗമാണ്.

തിമിര ചികിത്സിക്ക്  തുള്ളിമരുന്നുകളോ മറ്റ് ഗുളികകളോ ഇല്ലെന്നോർക്കുക, തിമിരത്തിനുള്ള ചികിത്സ ശസ്ത്രക്രിയയാണ്. അതിനാൽ തിമിര ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ ഒരു മികച്ച തിമിര നേത്ര വിദഗ്ദനെയും ആശുപത്രിയെയും വിവേകപൂർവം തിരഞ്ഞെടുക്കുക.

നിലവിൽ തിമിരത്തിന്  വ്യത്യസ്തമായ ശസ്ത്രക്രിയാ രീതികളുണ്ട്, അവയിൽ ചിലത്

  1. ഫാക്കോമൽ‌സിഫിക്കേഷൻ (Phaco)
  2. മൈക്രോ ഇൻ‌സിഷൻ തിമിര ശസ്ത്രക്രിയ (MICS)
  3. റോബോട്ടിക് ഫെംറ്റോ ലേസർ തിമിര ശസ്ത്രക്രിയ (LRCS) എന്നിവയാണ്
  1. ഫാക്കോമൽ‌സിഫിക്കേഷൻ (Phaco)

ഇത് സുരക്ഷിതവും മികച്ച ഫലം തരുന്നതുമായ ഒരു ശസ്ത്രക്രിയ രീതിയാണ്.  ഫാക്കോമൽ‌സിഫിക്കേഷന്റെ നേട്ടങ്ങൾ

  • വേഗതയേറിയതും അങ്ങേയറ്റം സുരക്ഷിതവുമാണ്, അണുബാധ സാധ്യത കുറവാണ്, മികച്ച കാഴ്ച തിരികെ കിട്ടുന്നു
  • ചെറിയ മുറിവുകൾ മാത്രം, തുന്നലുകൾ ആവശ്യമില്ല
  • വേഗം സുഖം പ്രാപിക്കുന്നു
  1. മൈക്രോ ഇൻ‌സിഷൻ തിമിര ശസ്ത്രക്രിയ (MICS)

ഇത് മികച്ച ഫലം  ലഭ്യമാക്കുന്നു. മറ്റെന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്കും   തീവ്രമായ തിമിരമുള്ളവർക്കും MICS  ഏറെ അനുയോജ്യമാണ്.

മൈക്രോ ഇൻസിഷൻ തിമിര ശസ്ത്രക്രിയയുടെ നേട്ടങ്ങൾ

  • വളരെ ചെറിയ മുറിവ്
  • പ്രമേഹ രോഗികൾക്കും അനുയോജ്യം
  • കാഴ്ച വേഗത്തിൽ വീണ്ടെടുക്കാം
  • അനസ്തേഷ്യ ഇല്ല , സ്റ്റിച്ചുകളും ഇല്ല
  • സാധാരണ പ്രവർത്തനങ്ങളിലേക്ക് വേഗത്തിൽ മടങ്ങാം.
  1. റോബോട്ടിക് ഫെംറ്റോ ലേസർ തിമിര ശസ്ത്രക്രിയ (LRCS)

പരമ്പരാഗത തിമിര ശസ്ത്രക്രിയയേക്കാൾ സുരക്ഷിതവും വിശ്വസനീയവുമാണ് ഫെംടോസെകണ്ട് ലേസർ തിമിര ശസ്ത്രക്രിയ

  • സമാനതകളില്ലാത്ത കൃത്യത
  • സുഖകരവും വേദനയില്ലാത്തതുമായ പ്രോസിജിയർ മുറിവുകളോ ഫ്ലാപ്പുകളോ ഇല്ല
  • നേർത്ത കോർണിയയും കൂടിയ മയോപിയയും ഉള്ള രോഗികൾക്ക് അനുയോജ്യം
  • വെറും 10 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുന്നു
  • മണിക്കൂറുകൾക്കുള്ളിൽ കാഴ്ച തിരികെ ലഭിക്കുന്നു.

കൊച്ചി കടവന്ത്രയിലെ  ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ

ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രശസ്ത തിമിര ശസ്ത്രക്രിയാ വിദഗ്ധരും വിവിധ തരം തിമിര ശസ്ത്രക്രിയകകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  www.lotuseye.org

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 30
  • Go to page 31
  • Go to page 32
  • Go to page 33
  • Go to page 34
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.