• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

മഴ മാറി മികച്ച വിളവിന്, അടുക്കള തോട്ട പച്ചക്കറികൃഷിക്ക് മികച്ചസമയം

മഴ മാറി ഇനി ശീതകാല പച്ചക്കറികൾ നട്ടുപിടിപ്പിക്കാം. ശീതകാല പച്ചക്കറികൾ തണുത്ത ഊഷ്മാവിൽ തഴച്ചുവളരുകയും സുഗന്ധവും പോഷക ഗുണങ്ങളും നൽകുകയും ചെയ്യുന്നു. കോളിഫ്‌ളവർ, പർപ്പിൾ കാബേജ്, എൻഎസ് കാബേജ്, ബീറ്റ്‌റൂട്ട്, റാഡിഷ്, കാരറ്റ് തുടങ്ങിയ ഇനങ്ങൾ ശൈത്യകാല കൃഷിക്ക് അനുയോജ്യമാണ്. ഈ പച്ചക്കറികൾ തണുപ്പിനെ അതിജീവിക്കുകയും രുചിയും പോഷകവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ശൈത്യകാല വിളവെടുപ്പിന് ഒരു മികച്ച കൂട്ടിച്ചേർക്കലായി മാറുന്നു. അവയുടെ പ്രതിരോധശേഷിയും വൈവിധ്യമാർന്ന രുചികളും കൊണ്ട്, ശീതകാല പച്ചക്കറികൾ ഊർജ്ജസ്വലവും ആരോഗ്യകരവുമായ പാചക അനുഭവം നൽകുന്നു.

ഈ പച്ചക്കറികളുടെ ആരോഗ്യപരമായ ഗുണങ്ങൾ.

കോളിഫ്ലവർ:

ആരോഗ്യ ഗുണങ്ങൾ: വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമായ കോളിഫ്‌ളവർ രോഗപ്രതിരോധ പ്രവർത്തനത്തെയും എല്ലുകളുടെ ആരോഗ്യത്തെയും പോഷിപ്പിക്കുന്നു.. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പർപ്പിൾ കാബേജ്:

പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പർപ്പിൾ കാബേജ് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും വിറ്റാമിനുകൾ സി, കെ എന്നിവയുടെ ഊർജ്ജസ്വലമായ ഉറവിടം നൽകുകയും ചെയ്യുന്നു.

NS കാബേജ്:

എൻഎസ് കാബേജ് നാരുകളുടെ മികച്ച ഉറവിടമാണ്, ദഹനത്തെ സഹായിക്കുന്നു, അതിൽ വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള രോഗപ്രതിരോധത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ഗുണകരമാണ്.

ബീറ്റ്റൂട്ട്:

ബീറ്റ്റൂട്ടിൽ നാരുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

റാഡിഷ്

റാഡിഷിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചർമ്മത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു. ദഹന ക്ഷേമത്തിന് ഗുണകരമായ ഭക്ഷണ നാരുകളും അവയിൽ ഉണ്ട്.

കാരറ്റ്:

നിങ്ങളുടെ ഭക്ഷണത്തിൽ ഈ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ നൽകുകയും മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുകയും നിങ്ങളുടെ ഭക്ഷണം പോഷക സമൃദ്ധമാക്കുകയും ചെയ്യും.

മികച്ച വിത്തുകൾ കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും നിർണായക പങ്ക് വഹിക്കുന്നു, ഇത് നിരവധി പ്രധാന ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു:

മഹാഅഗ്രിൻ വിത്തുകൾ ഉയർന്ന അങ്കുരണ ശേഷി, ശക്തമായ വളർച്ച, ആരോഗ്യകരമായ വിളകൾ എന്നിവ ഉറപ്പാക്കുന്നു. നല്ല വിളവെടുപ്പിന് പേരുകേട്ട ഈ വിത്തുകൾ പോഷക മൂല്യത്തിന് മുൻഗണന നൽകുന്നു, കൂടാതെ വരൾച്ച , കീട പ്രതിരോധം, നൂതന വിത്തുൽപ്പാദനം എന്നിവ വാഗ്ദാനം ചെയ്യുന്നു. കാർഷിക പ്രതിബദ്ധതയുള്ള മഹാഅഗ്രിൻ കാർഷിക നവീകരണത്തിൽ മുന്നിലാണ്. ഈ പ്രീമിയം വിത്തുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക.

5 ശൈത്യകാല വിത്തുകൾ അടങ്ങിയ ഒരു സുവർണ്ണാവസരം മഹാഗ്രിൻ അവതരിപ്പിക്കുന്നു. ഈ പ്രീമിയം വിത്തുകൾ ഉപയോഗിച്ച് നിങ്ങളുടെ ശൈത്യകാലപച്ചക്കറിത്തോട്ടം മെച്ചപ്പെടുത്താനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക.

മഹാഅഗ്രിൻ
ഫാമിംഗ് അവശ്യ ഓൺലൈൻ സ്റ്റോർ
https://mahaagrin.com/products/winter-vegetable-bundle-pack-of-5-n-1

ആഹാരം തന്നെ ഔഷധം – ചതുര പയർ (ഇറച്ചി പയർ )

ആഹാരമാണ് ഔഷധം. ശരിയായ ആഹാരരീതി രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. അത്തരത്തിൽ നമ്മുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു വിളയാണ്‌ ചതുര പയർ. നമ്മുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻറെ കലവറയാണ് ചതുരപ്പയർ. കൂടാതെ വിറ്റാമിന് എ, സി, ഇരുമ്പ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കൂടുതൽ മാസത്തേക്ക് വിളവ് കിട്ടും. വളരെ കുറഞ്ഞ പരിചരണം മാത്രം മതി.

ചതുര പയർ ഇറച്ചി പയർ എന്നും അറിയപ്പെടുന്നു, ഇവ തോരനോ, മെഴുക്കു പുരട്ടിയായിട്ടോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചതുര പയറിന്റെ ഇലയ്ക്കും പൂവിനും ഗുണമുണ്ട്. ഇലകളിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇലകൾ തോരൻ വയ്കാം. സോയാബീൻ പയറിന്റെ പോലെ തോന്നിക്കുന്ന ഉരുണ്ട വിത്തുകളാണുള്ളിൽ.

വിത്ത്

വിത്ത് തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. നല്ല ഗുണനിലവാരമുള്ള വിത്തുകൾ തന്നെ ഉപയോഗിക്കുക. വിത്ത് നന്നായാൽ വിളവും നന്നാകും. മഹാ അഗ്രിന്റെ ഓൺലൈൻ വിത്തുകൾ നല്ല വിളവ് തരുന്നവയാണ്. കീടബാധ ഏൽക്കാതെ വിളവ് സംരക്ഷിക്കും.

നടീൽ രീതി

വിത്തുകൾ 24 മണിക്കൂർ വെള്ളത്തിലിട്ടു വെയ്ക്കണം. അതിനുശേഷം വെള്ളം ഊറ്റികളയണം. വെയിലുകൊള്ളുന്ന ഭാഗത്തു നടാം. മുളച്ചുകഴിഞ്ഞാൽ പന്തലിട്ട് കൊടുക്കുകയോ, മരത്തിലോ, നെറ്റിട്ടോ വള്ളികൾ കയറ്റി വിടാം. രണ്ടോ മൂന്നോ മാസം കൊണ്ട് കായ്ക്കും. സാധാരണയായി ജൂൺ, ജൂലൈ മാസത്തിലാണ് വിത്ത് നടുന്നത്. ഒക്ടോബർ,

മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ വിളവെടുക്കാം. ചിലപ്പോൾ ആറോ, ഏഴോ മാസം വരെ വിളവ് കിട്ടും. തണുപ്പുള്ള മാസങ്ങളിൽ വിളവ് കൂടും. ഇത് ഒരു ശീതകാല പച്ചക്കറിയാണ്.

പരിചരണം

വലിയ പരിചരണം ആവശ്യമില്ല. വേനൽക്കാലത്തു നനച്ചു കൊടുക്കണം. ജൈവ സ്ലറി ഇടയ്ക്കു ഒഴിച്ചുകൊടുക്കാം. സാധാരണയായി കീടബാധ ഉണ്ടാകാറില്ല.

വിത്തുകൾ ഓൺലൈനായി വാങ്ങാം

Winged Beans (ചതുരപ്പയർ)

മനസ്സു വെച്ചാൽ മല്ലി വേഗം മുളക്കും

കറികൾക്ക് മണവും രുചിയും കൂട്ടാൻ മല്ലിയില അത്യാവശ്യമാണ്. മല്ലിയില ഇല്ലാത്ത രസവും സാമ്പാറും ആരും ഇഷ്ടപ്പെടില്ല. മാംസാഹാരത്തിലും മല്ലിയില ചേർക്കാറുണ്ട്. വിഷലിപ്തമായിട്ടാണ് മല്ലിയില സാധാരണയായി വാങ്ങിക്കാൻ കിട്ടുക. ഇനി നമ്മുടെ വീടുകളിൽ മല്ലിയില കൃഷിചെയ്ത് ശുദ്ധമായ മല്ലിയില കറികളിൽ ചേർക്കാം, അങ്ങനെ ആരോഗ്യം സംരക്ഷിക്കാം. ഇനി ഹൈബ്രിഡ് മല്ലി വിത്തുകൾ പാകി മല്ലിയില കിളിർപ്പിക്കാം.

കൃഷിയോടുള്ള താത്പര്യം തന്നെ വിത്ത് തിരഞ്ഞെടുക്കുമ്പോഴും വേണം. നല്ലയിനം വിത്തുകൾ ഉപയോഗിച്ചാലെ നല്ല വിളവുകിട്ടുകയുള്ളൂ. മഹാ അഗ്രിൻ ഹൈബ്രിഡ് മല്ലി വിത്തുകൾ ഓൺലൈനായി കിട്ടും.  ഇവ വേഗത്തിൽ മുളക്കുന്നു. കീട ബാധവരാതെ നന്നായി വളരും. ഇനി മല്ലിയില ധൈര്യമായി കൃഷി ചെയ്യാം.

പോട്ടിംഗ് മിക്സ് നിറച്ച ട്രേ എടുത്ത്, സ്പ്രിംഗിൽ വിത്ത് വിതച്ച്, അതിന് മുകളിൽ കുറച്ച് മണൽ കലർത്തി, കുറച്ച് വെള്ളം തളിക്കുക, ദിവസേന നനയ്ക്കുക, വിത്തുകൾ മുളയ്ക്കുന്നതിന് ഏഴ് മുതൽ പതിനഞ്ച് ദിവസം വരെ എടുക്കും.

മുളച്ചതിനു ശേഷമുള്ള ഘട്ടങ്ങൾ

മുളച്ച് തുടങ്ങുമ്പോൾ, അവർക്ക് നല്ല അളവിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അത് ശക്തമായി വളരാൻ തുടങ്ങും. അവ നന്നായി നനയ്ക്കുക. മല്ലി ചെടികൾ വളരാൻ തുടങ്ങുമ്പോൾ, ചെടികൾ ശ്രദ്ധിക്കുകയും കീടങ്ങളും രോഗങ്ങളും കുറവുകളും നോക്കുകയും ചെയ്യുക. മല്ലി ചെടികൾ ഒരിക്കലും ഉണങ്ങാൻ അനുവദിക്കരുത്.

നട്ട് ഏകദേശം നാലാഴ്ചയാകുമ്പോൾ അവയ്ക്ക് ധാരാളം ഇലകൾ ഉണ്ടാവുകയും വിളവെടുക്കുകയും ചെയ്യാം. വീട്ടാവശ്യത്തിനാണ് കൃഷിയെങ്കിൽ വിളവെടുപ്പ് നേരത്തെ തുടങ്ങാം.

വിത്തുകൾ ഓൺലൈനായി വാങ്ങാം

Coriander (മല്ലി)

Cow Pea Red Gold പയർ(ചുവപ്പ് )

ഓരോ വീട്ടിലും അവരവർക്ക് ആവശ്യമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്യേണ്ടതിന്റെ ആവശ്യകത ഇന്ന് വർദ്ധിച്ചുവരുന്നു. പുറമെ നിന്നുവരുന്ന പച്ചക്കറികളധികവും രാസവളങ്ങൾ ഉപയോഗിച്ച് കൃഷിചെയ്തവയാണ്. പല മാരക രോഗങ്ങളും ഇത്തരം ഭക്ഷണസാധനങ്ങൾ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്നു.

വീടിന്റെ ഏതെങ്കിലും ഭാഗത്തു ഒരു അടുക്കളത്തോട്ടം ഒരുക്കേണ്ടത് വീട്ടിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു അടുക്കളതോട്ടം ശ്രദ്ധ വെച്ചാൽ ഉണ്ടാക്കാൻ കഴിയും. നമ്മുടെ ദൈനംദിന പരിപാടികൾക്കൊപ്പം ഇതും നടന്നുകൊള്ളും. സമയം പോകാനും, സന്തോഷത്തിനും, ആരോഗ്യത്തിനും, സാമ്പത്തിക ലാഭത്തിനും അടുക്കളതോട്ടം ഉപകരിക്കും. ഓൺലൈനായി ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ വാങ്ങാം.

Cow Pea Red Gold പയർ(ചുവപ്പ് )

പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.

നടേണ്ട വിധം

ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.

പരിപാലനം

വിത്തുകൾ കുറച്ചു വളർന്നു കഴിഞ്ഞാൽ ജൈവ സ്ളറി ഒഴിച്ച് കൊടുക്കാം. കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പൻ പുഴു, ചാഴി എന്നിവയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്‌തു കൊടുക്കാം. പപ്പായ ഇലകളുടെ മിശ്രിതവും സ്പ്രേ ചെയ്യാം. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ നന്നായി വിളവെടുക്കാം.

 

വിത്തുകൾ ഓൺലൈനായി വാങ്ങാം

Cow Pea Red Gold (പയർ (ചുവപ്പ്))

പ്രീമിയം ഹൈറേൻജ് കോഫി

കേരളത്തിൽ ധാരാളം കാപ്പിത്തോട്ടങ്ങളുണ്ട്, കേരളത്തിലെ കാലാവസ്ഥ കാപ്പി കൃഷിക്ക് അനുയോജ്യമാണ്. മികച്ച ഗുണനിലവാരമുള്ള കാപ്പി ഉൽപ്പാദിപ്പിക്കുന്നതിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നു. കേരളത്തിലെ മലയോര ഭൂപ്രദേശം സുഗന്ധവ്യഞ്ജനങ്ങളാൽ സമ്പന്നമാണ്. അതുപോലെതന്നെ ചായയും കാപ്പിയും ഇവിടെ ധാരാളം കൃഷിചെയ്തു വരുന്നു, അവ ഗുണമേന്മയുള്ളവയുമാണ്. ഈ തോട്ടങ്ങൾ കാണാനും അവയുടെ ഉത്പാദന വും വിപണനവും നേരിട്ടുകണ്ടു മനസ്സിലാക്കാനും സൗകര്യമുണ്ട്. . പ്രഭാതമോ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ഒരിക്കലും ഉണ്ടാകില്ലെന്ന് തീർത്തു പറയാൻ കഴിയും.

മൂന്നാറിന്റെ അതിമനോഹരമായ കാലാവസ്ഥയും പ്രകൃതിഭംഗിയും അതിന്റെ സമൃദ്ധമായ കാപ്പിത്തോട്ടങ്ങളിൽ കാണപ്പെടുന്ന കാപ്പി പോലെ മനോഹരമാണ്. ചില കാപ്പി ഇനങ്ങൾ ഇതാ:

 

ചോക്കലേറ്റ് കോഫി

To buy: https://spicemunnar.com/product/buy-chocolates-coffee-online/

ഇഞ്ചി കാപ്പി

To buy: https://spicemunnar.com/product/buy-ginger-coffee-online/

 

നാച്ചുറൽ ഓർഗാനിക് കാപ്പി

To buy: https://spicemunnar.com/product/buy-natural-organic-coffee-online/

 

 

പ്രീമിയം കാപ്പി

To Buy: https://spicemunnar.com/product/buy-premium-coffee-online/

 

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമായും കേരളത്തിൽ നിന്ന് വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ ഓൺലൈൻ സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ ഇ-കൊമേഴ്‌സ് സൈറ്റാണ് സ്‌പൈസ് മൂന്നാർ.

Address:

Spice Munnar, Tea Company, Bisonvalley, Rathnagiri Road, Munnar, Kerala 685565

ചോക്ലേറ്റുകളുടെ തരങ്ങൾ

ചോക്കലേറ്റ് എന്ന് കേട്ടാൽ ആരുടെയും വായിൽ വെള്ളമൂറും.കുട്ടികൾക്ക് ചോക്ലേറ്റ് എന്ന് കേട്ടാൽ ജീവനാണ്. എന്നാൽ ചോക്ലേറ്റ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം, സാധാരണ വാണിജ്യ ചോക്ലേറ്റിനേക്കാൾ മികച്ച ഗുണമേന്മയും രുചിയും ഹോംമേഡ് ചോക്ലേറ്റിനുണ്ട്.

ഹോംമേഡ് ചോക്ലേറ്റുകൾ ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മൂന്നാർ. ചോക്ലേറ്റ് ഫാക്ടറികളുടെയും കൊക്കോ ഫാമുകളുടെയും കേന്ദ്രമാണ് ഇവിടം. മൂന്നാറിലെ ഷോപ്പിംഗിൽ പ്രധാന സ്ഥാനമാണ് ഹോംമേഡ് ചോക്ലേറ്റുകൾക്ക് ഉള്ളത്. ഇത് വിനോദസഞ്ചാരികൾക്കും ചോക്ലേറ്റ് പ്രേമികൾക്കും മൂന്നാറിനെ ഇഷ്ടപ്പെടാനുള്ള ഒരു കാരണവുമാണ്.

ആരോഗ്യപരമായ മേന്മകൾ: മിതമായ അളവിൽ കഴിക്കുമ്പോൾ ചോക്ലേറ്റിന് ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച്, ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവർത്തനവും തലച്ചോറിലേക്കുള്ള രക്തപ്രവാഹവും മെച്ചപ്പെടുത്തും. മാനസികാവസ്ഥയെ സ്വാധീനിക്കുവാനും ചോക്ലേറ്റിന് കഴിയും.

ഹോംമേഡ്‌ ചോക്ലേറ്റുകൾ: ഈ ചോക്ലേറ്റുകൾ ശ്രദ്ധയോടെയാണ് നിർമ്മിച്ചിരിക്കുന്നത്, അവ ഉയർന്ന നിലവാരമുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. രാസവസ്തുക്കളോ അഡിറ്റീവുകളോ അല്ലാതെ ഫ്ലേവനോളുകളാൽ സമ്പുഷ്ടമായ ഹോം-മെയ്ഡ് ചോക്ലേറ്റുകൾക്ക് ഒരു പാട് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ശരീരത്തിലെ ചില പ്രവർത്തനങ്ങളെ നിയന്ത്രി ക്കുവാനും

ചോക്ലേറ്റുകളുടെ തരങ്ങൾ:

കൊക്കോയും (കൊക്കോ മാസ് അല്ലെങ്കിൽ കൊക്കോ സോളിഡ്‌സ് എന്നും അറിയപ്പെടുന്നു) വെണ്ണയും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഖരഭക്ഷണമാണ് ചോക്കലേറ്റ്. കൂടാതെ, മിൽക്ക് സോളിഡ്‌സ് (മിൽക്ക് ചോക്ലേറ്റിന്റെ കാര്യത്തിൽ) അല്ലെങ്കിൽ ഫ്ലേവറിംഗുകൾ പോലെയുള്ള മറ്റ് ചേരുവകൾ ചേർത്ത് ചോക്ലേറ്റിന്റെ വിവിധ തരങ്ങളും രുചികളും ഉണ്ടാക്കാം. ഡാർക്ക് ചോക്ലേറ്റ് വളരെ ഗുണമുള്ളതാണ്.

മിൽക്ക് ചോക്ലേറ്റ്, ഡാർക്ക് ചോക്ലേറ്റ്, ലിക്വിഡ് ഫില്ലിംഗ് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, ഡേ ആൻറ് നൈറ്റ് എന്നിങ്ങനെ പല തരം ചോക്ലേറ്റുകൾ ഉണ്ട്.

ബദാം ഡിലൈറ്

 

 

 

ഡാർക്ക് ചോക്ലേറ്റ്

 

 

 

ഡേ ആൻറ് നൈറ്റ്

 

 

 

 

മിൽക്ക് ചോക്ലേറ്റ്

 

 

വൈറ്റ് ചോക്ലേറ്റ്

 

 

ലിക്വിഡ് ഫില്ലിംഗ് ചോക്ലേറ്റ്

 

To Buy:

Spice Munnar-Online Spice Seller from Munnar

https://spicemunnar.com/

ഓണസദ്യ 2023 കൊച്ചി

പൂക്കളുടെയും പൂവിളികളുടെയും ആരവത്തോടെ ഒരു ഓണക്കാലംകൂടി വന്നെത്തി. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ആണ് ഓണം ആഘോഷിക്കുന്നത്. മാവേലി മന്നനെ ഓർമ്മിക്കുന്ന ചടങ്ങ് കൂടിയാണ് ഓണം. ജാതിമത ഭേദമില്ലാതെ ഏവരും ഐക്യത്തോടെ ഓണം ആഘോഷിക്കുന്നു.

വീടും പരിസരവും വൃത്തിയാക്കി പുതുവസ്ത്രങ്ങൾ അണിഞ്ഞ് വിഭവസമൃദ്ധമായ സദ്യ കഴിച്ചു ഓണാഘോഷം ഗംഭീരമാക്കുന്നു. ഓണക്കോടി സമ്മാനിച്ചും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിട്ടും ഓണക്കാലം സന്തോഷഭരിതമാക്കുന്നു. ഓണപ്പാട്ടുകളും തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവും ഓണക്കാലത്തിന്റെ പ്രത്യേകതയാണ് .

കൊച്ചിയിൽ ഓണാഘോഷങ്ങൾ ആരംഭിക്കുന്നത് തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്രയോടെയാണ് . ഹിൽ പാലസിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര യാണിത്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവും ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണത്തിന്റെ മാറ്റുകൂട്ടുന്നത്. വാഴയിലയിൽ വിളമ്പുന്ന ഈ പരമ്പരാഗത വെജിറ്റേറിയൻ വിരുന്ന് മധുരവും ഉപ്പും പുളിയും തുടങ്ങിയ എല്ലവിധ രസങ്ങളും ചേർന്നതാണ് . ഓണസദ്യ ദേശത്തിന്റെ സമൃദ്ധമായ ഐശ്വര്യത്തിന്റെയും അവിടത്തെ ജനങ്ങളുടെ സമൃദ്ധിയുടെയും പ്രതീകമാണ്.
ഉപ്പേരി,ശർക്കരവരട്ടി, ഇഞ്ചിക്കറി,മാങ്ങാക്കറി, നാരങ്ങാക്കറി, പരിപ്പ്, സാമ്പാർ, പച്ചടി, തോരൻ ,അവിയൽ, ഓലൻ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, പപ്പടം, പഴം, പായസം തുടങ്ങിയവ എല്ലാം സദ്യയെ സമ്പന്നമാക്കുന്നു. ഇവ ഇലയിൽ വിളമ്പുന്നതിനും പ്രത്യേക ക്രമവും സ്ഥാനവും ഉണ്ട്. ഓണസദ്യ തികച്ചും വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ മിശ്രിതമാണ്.

കൊച്ചിയിൽ ഓണക്കാലം ഊർജ്ജസ്വലമായ ഷോപ്പിംഗ് ഫെസ്റ്റിവലുകളുടെയും കാലമാണ്. നഗരവാസികൾ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒരു വിശ്രമത്തിനായി പൊതുവെ ഓണക്കാലത്ത് “സദ്യ” ഭക്ഷണം ആസ്വദിക്കുന്നത് പ്രാദേശിക ഹോട്ടലുകളിൽ നിന്ന് സൗകര്യപൂർവ്വം ഓർഡർ ചെയ്താണ്. ഓണാവധിക്കാലം പ്രിയപ്പെട്ടവരോടൊപ്പം യാത്രപോകാനും സ്വസ്ഥമായിരിക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഒരു അനുഗ്രഹമാണ്.

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്

ഓണാവധിക്കാലത്ത്, ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമാധാനപരവും സന്തോഷകരവുമായ നിമിഷങ്ങൾ തേടി ഉല്ലാസയാത്രകൾക്കായി പുറപ്പെടുന്നു. ഇവർക്ക് തീർച്ചയായും ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഒരു ലക്ഷ്യസ്ഥാനമാണ്.

കൊച്ചിക്കടുത്തുള്ള പാണാവള്ളിയിലെ അഞ്ചുതുരുത്തിലാണ് മനോഹരമായ ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്. റിസോർട്ടിലെ ഊഷ്മളമായ അന്തരീക്ഷവും പരമ്പരാഗത ആയുർവേദ രീതികളും നിങ്ങൾക്ക് ഒരു പുതിയ ഉണർവ് നൽകും. ഇവിടെ ബോട്ടുയാത്രചെയ്യാനും സൗകര്യമുണ്ട് .

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഓഫറുകൾ:

ഈ റിസോർട്ടിൽ നിന്നുള്ള സേവനങ്ങളിൽ വിവാഹ, ഹണിമൂൺ പാക്കേജുകൾ, ഡേഔട്ട് പാക്കേജുകൾ, ആയുർവേദ പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നു.

മോഡേൺ സൗകര്യങ്ങൾ ഉള്ള മുറികൾ, കായലിൻ്റെ ഭംഗി മുറിയിലിരുന്നും കാണാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മനോഹരമായ വിരുന്ന് ഹാൾ മറ്റൊരു പ്രേത്യകതയാണ്.കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കും ബിസിനസ്സ് ഒത്തുചേരലുകൾക്കും റിസോർട്ടിൽ സൗകര്യമുണ്ട്.

ഇവിടെ താമസിച്ച് ബോട്ടിംഗ്, മീൻപിടിത്തം, ഗെയിമുകൾ എന്നിവയിൽ പങ്കെടുക്കാം.

ആയുർവേദ പാക്കേജുകൾ:

ആയുർവേദ വിധിപ്രകാരമുള്ള ശരീര സംരക്ഷണ പാക്കേജുകൾ ഇവിടെ ലഭ്യമാണ് , അതിനായി ഡോക്ടറുടെ സേവനവും, മരുന്നുകളും, ഇവിടെ കിട്ടും. സൗന്ദര്യം, ചർമ്മ സംരക്ഷണം, സോറിയാസിസ് ചികിത്സ, അമിത വണ്ണം എന്നിവയ്ക്കുള്ള ആയുർവേദ ചികിത്സകളും ഇവിടെ ഉണ്ട്.

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്

Address: Anjuthuruthu,Kollankoombu Kadavu, opp. Odambally Devi Temple, Panavally, Kerala 688526

ഫോൺ: 095260 15111

കൊച്ചിയിൽ നിന്നുള്ള ദൂരം: 20.1 കി

 

 

 

 

കേരളത്തിലെ മെഡിക്കൽ കോളേജുകൾ

1 .തിരുവനന്തപുരം മെഡിക്കൽ കോളേജ്

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. 1951 ലാണ് ഇത് സ്ഥാപിതമായത്.

ഇവിടെ മെഡിക്കൽ കോളേജിൻ്റെ സേവനങ്ങൾകൂടാതെ മറ്റ് വകുപ്പുകളും സ്ഥാപനങ്ങളും ഉണ്ട്:

i. നഴ്‌സിംഗ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജുകൾ,

ii. റീജിയണൽ കാൻസർ സെന്റർ.

iii. ഡെൻ്റൽ കോളേജ്.

iv. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി.

v. പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്.

vi. സ്ത്രീകൾക്കും കുട്ടികൾക്കുമായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (SAT).

vii. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി.

viii. സ്കൂൾ ഓഫ് ഒപ്‌റ്റോമെട്രി.

വിലാസം: മെഡിക്കൽ കോളേജ്, ഉള്ളൂർ – ആക്കുളം റോഡ്, ചാലക്കുഴി, തിരുവനന്തപുരം, കേരളം 695011

ഫോൺ: 0471 252 8300

2. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് .

കോഴിക്കോട് നഗരത്തിലാണ് ഈ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച വലിയ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് മെഡിസിൻ എന്നിവയാണ് ആശുപത്രിയിലെ ഏറ്റവും പുതിയ സംവിധാനങ്ങൾ. ഒരു കൃത്രിമ അവയവ കേന്ദ്രം, ഡെന്റൽ കോളേജ്, നഴ്‌സിംഗ് കോളേജ്, പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവ ഈ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്നു.

വിലാസം: മെഡിക്കൽ കോളേജ് ജംഗ്ഷൻ, 17, മാവൂർ റോഡ്, പോലീസ് സ്റ്റേഷന് സമീപം, കോഴിക്കോട്, കേരളം 673008

ഫോൺ: 0495 235 0216

3. കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയത്തെ ഗാന്ധി നഗറിലാണ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. മെഡിക്കൽ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലന സേവനങ്ങൾക്കും കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് മികച്ച സേവനങ്ങൾ നൽകുന്നു. ഇവിടെ 2094 കിടക്കകളുണ്ട്‌.

വിലാസം: ഗാന്ധി നഗർ, കോട്ടയം, ആർപ്പൂക്കര, കേരളം 686008

ഫോൺ: 0481 259 7284

4. സർക്കാർ ടിഡി മെഡിക്കൽ കോളേജ് ആലപ്പുഴ.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജ്. ഇപ്പോൾ അത് സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.

വിലാസം: NH 66, വണ്ടാനം, കേരളം 688005

ഫോൺ: 0477 228 2167

5. സർക്കാർ മെഡിക്കൽ കോളേജ്, തൃശൂർ

തൃശ്ശൂരിലെ മുളംകുന്നത്തുകാവിലാണ് തൃശൂർ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്.
വിലാസം: മുളംകുന്നത്തുകാവ്, തൃശൂർ, കേരളം 680596

ഫോൺ:91 487 2201355.

6. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ്

നേരത്തെ പരിയാരം മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്നത് 2018-ലാണ് സർക്കാർ ഏറ്റെടുത്തത്.

വിലാസം: ഇന്റഗ്രേറ്റഡ് കാമ്പസ്, പിഒ, അഞ്ചരക്കണ്ടി, കേരളം 670612

ഫോൺ: 094460 12400

7. സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം

കോഓപ്പറേറ്റീവ് മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്ന എറണാകുളം മെഡിക്കൽ കോളേജ് കളമശ്ശേരിയിലാണ്. കേരള സർക്കാർ സ്ഥാപിതമായ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യുക്കേഷനാണ് കോളേജ് നിയന്ത്രിക്കുന്നത്.

കൊറോണ വൈറസിൻ്റെ വ്യാപന കാലത്ത് ഈ ആശുപത്രി ഒരു സമ്പൂർണ്ണ കൊറോണ വൈറസ് ചികിത്സാ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.

വിലാസം: HMT Rd, HMT കോളനി, നോർത്ത് കളമശ്ശേരി, കളമശ്ശേരി, കൊച്ചി, കേരളം 683503

ഫോൺ:0484 2411460.

8. സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലം

കൊല്ലത്തെ ആദ്യത്തെ മെഡിക്കൽ കോളേജാണ് പാരിപ്പള്ളിയിലെ ഇഎസ്ഐ മെഡിക്കൽ കോളേജ്. ഇഎസ്‌ഐ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ രാജ്യത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ് പദ്ധതിയാണ് ഇത്. 2016 ലാണ് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത്.

വിലാസം: പറവൂർ – പാരിപ്പള്ളി റോഡ്, പാരിപ്പള്ളി, കേരളം 691574

ഫോൺ: 0474 257 5050

9. സർക്കാർ മെഡിക്കൽ കോളേജ്, മഞ്ചേരി, മലപ്പുറം

കേരള സർക്കാരിന് കീഴിലുള്ള ആറാമത്തെ മെഡിക്കൽ കോളേജാണിത്. ഇവിടെ 500 കിടക്കകളും 12 ഓപ്പറേഷൻ തിയേറ്ററുകളും ഉണ്ട്. മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

വിലാസം: ഗവ.മെഡിക്കൽ കോളേജ്, വെള്ളറങ്ങൽ, മഞ്ചേരി, കേരളം 676121

ഫോൺ: 080750 30771

10. സർക്കാർ മെഡിക്കൽ കോളേജ്, പാലക്കാട്

ഈ മെഡിക്കൽ കോളേജ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ മാനേജ്‌മെന്റിന് കീഴിലാണ് ഈ മെഡിക്കൽ കോളേജ് . സർക്കാർ 2014-ലാണ് ഇത് ഉദ്ഘാടനം ചെയ്തത്.

വിലാസം: കിഴക്ക് യാക്കര കുന്നത്തുർമേട്, പിഒ, പാലക്കാട്, കേരളം 678013

ഫോൺ: 0491 297 4125

11. സർക്കാർ മെഡിക്കൽ കോളേജ്, ഇടുക്കി

2014-ലാണ് ഇത് സ്ഥാപിതമായത്. ഈ കോളേജ് തൃശ്ശൂരിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

വിലാസം: ഇടുക്കി ടൗൺഷിപ്, കേരളം 685602

ഫോൺ: 04862 232 444

12. സർക്കാർ മെഡിക്കൽ കോളേജ്, കോന്നി

കോന്നി മെഡിക്കൽ കോളേജ് പത്തനംതിട്ട ജില്ലയിലാണ്. 2013 ലാണ് ഇത് സ്ഥാപിതമായത്.

വിലാസം: ആനകുത്തി, കോന്നി, പത്തനംതിട്ട, കേരളം 689691

ഫോൺ: 0468 234 4888

13. സർക്കാർ മെഡിക്കൽ കോളേജ്, കാസർകോട്

ഉക്കിനടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

വിലാസം: ഉക്കിനട – എൽക്കാന-പള്ളം jn – മുണ്ടയത്തടുക്ക – മുഗു – പുത്തിഗെ റോഡ്, ഉക്കിനട, കേരളം 671552.

ഫോൺ: 04994 256027.

14. സർക്കാർ മെഡിക്കൽ കോളേജ്, വയനാട്

ഈ മെഡിക്കൽ കോളേജിൽ 500-ലധികം ഇൻപേഷ്യന്റ് കിടക്കകളുള്ള സുസജ്ജമായ ചികിത്സാ സൗകര്യങ്ങളുണ്ട്.

വിലാസം: ഹോസ്പിറ്റൽ റോഡ്, താഴത്തങ്ങാടി, മാനന്തവാടി, കേരളം 670645

ഫോൺ: 04935 240 264

ബെസ്റ്റ് ഡേ-ഔട്ട് പാക്കേജ് – കൊച്ചി-ആലപ്പി ഗ്രാൻഡ് ആയുർ റിസോർട്ട്

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് വിനോദവും വിശ്രമവും സാഹസികതയും നിറഞ്ഞ ഒരു ദിവസം . ഗ്രാൻഡ് ആയുർ റിസോർട്ടിൽ നിന്ന് കൊച്ചിയിലേക്കുള്ള ബാക്ക്‌വാട്ടർ ക്രൂയിസ് പാക്കേജ് ഏറ്റവും ജനപ്രിയമായ ഡേ-ഔട്ട് പാക്കേജാണ്. ആലപ്പുഴയിലെ കായലിലൂടെയുള്ള ഒരു ക്രൂയിസ് റൈഡ് , അവിടെ നിങ്ങൾക്ക് പ്രകൃതിയുടെ മനോഹാരിതയും ഗ്രാമീണ ജീവിത രീതികളും ആസ്വദിക്കാം. കായലിൽത്തന്നെ പരമ്പരാഗത കേരളീയ ഉച്ചഭക്ഷണവും ആസ്വദിക്കാം, അത് തന്നെ ഒരു പാചക അനുഭവമായിരിക്കും.

നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നിരവധി വ്യത്യസ്ത പാക്കേജുകളുണ്ട്, സാഹസികത നിറഞ്ഞ കനോയിംഗ് പാക്കേജ്. ഇതിൽ ഗൈഡഡ് കനോയിംഗ് ടൂർ ഉൾപ്പെടുന്നു, അവിടെ നിങ്ങൾക്ക് ആലപ്പുഴയിലെ കനാലുകളും തടാകങ്ങളും ചുറ്റിക്കറങ്ങാം. ആവശ്യമായ എല്ലാ ഉപകരണങ്ങളും സുരക്ഷാ സന്നാഹങ്ങളും റിസോർട്ട് നൽകുന്നു.

കൂടുതൽ വിശ്രമം ലക്ഷ്യമിട്ടു വരുന്നവർക്കായി ഒരുക്കിയിരിക്കുന്ന ആയുർവേദ പാക്കേജാണ് മറ്റൊന്ന് . ഈ പാക്കേജിൽ ആയുർവേദ മസാജും യോഗ സെഷനും ഉൾപ്പെടുന്നു, ഇത് പാക്കേജിന്റെ ഭാഗമായി പരമ്പരാഗത കേരളീയ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നവോന്മേഷവും നൽകും.

നിങ്ങൾ ഏത് പാക്കേജ് തിരഞ്ഞെടുത്താലും, ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു അത്ഭുതകരമായ ഫുൾഡേ വാഗ്ദാനം ചെയ്യുന്നു. റിസോർട്ട് വിവിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു, ഇത് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അനുയോജ്യമായ ഒരു ഡേ-ഔട്ട് പാക്കേജ് ഒരുക്കിയിരിക്കുന്നു.

best-day-out-package-grand-ayur-

എല്ലാവർക്കുമായി എന്തെങ്കിലും വാഗ്ദാനം ചെയ്യുന്ന ഒരു ഡേ-ഔട്ട് റിസോർട്ടാണ് നിങ്ങൾ ആലപ്പുഴയിലും കൊച്ചിയിലും തിരയുന്നതെങ്കിൽ, ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് നിങ്ങളുടെ ഏറ്റവും മികച്ച ചോയ്സ് ആയിരിക്കണം. അതിമനോഹരമായ ലൊക്കേഷൻ, മികച്ച സൗകര്യങ്ങൾ, വൈവിധ്യമാർന്ന ഡേ-ഔട്ട് പാക്കേജുകൾ എന്നിവയാൽ, റിസോർട്ട് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എന്നെന്നേക്കുമായി അവിസ്മരണീയമായ ഒരു ഡേ-ഔട്ട് അനുഭവം വാഗ്ദാനം ചെയ്യുന്നു.

Package Inclusions

Welcome drink on arrival.
Free Use of swimming pool (Swimming costume mandatory).
One hour boating in Vembanadu lake.
Fishing in Vembanadu lake.
Canoe boating (Self rawing).
Chess, Carroms, Badminton, (Indor games).
2 non veg lunch.
Evening Tea/Coffee & Snacks.
Return transfer from our private boat jetty.
Timing – 11 am to 05.00 pm.
Distance from Ernakulam (19.5 km/ 40 min)
Distance from Alleppey (38.5 km/ 53 min)

For booking…
+91 95260 15111
+91 97458 03111

Grand Ayur Island Resort
Cherthala Arookutty road,
Near odampally devi temple,
Panavally – 688 566,
Alappuzha, Kerala

Grand Ayur Island Resort
Cherthala Arookutty road,
Near odampally devi temple,
Panavally – 688 566,
Alappuzha, Kerala

കേരളത്തിലെ ഏറ്റവും മികച്ച ഹെയർ ട്രാൻസ്പ്ലാൻറ്റേഷൻ ക്ലിനിക്

ഇക്കാലത്ത് മുടികൊഴിച്ചിൽ പൊതുവേ പ്രധാനപ്പെട്ട പ്രശ്നംതന്നെയാണ് – അത് ജനിതകമായാലും, മാനസികസമ്മർദ്ദം, മോശമായ മുടി സംരക്ഷണം അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ അവസ്ഥ എന്നിവയായാലും. എന്നാൽ ഈ മേഖലയിലെ പുരോഗതിയും, ഗവേഷണങ്ങളും കൊണ്ട്, ഈ അവസ്ഥയെ എളുപ്പത്തിൽ നേരിടാൻ കഴിയുന്ന വിവിധ പുതിയ സാങ്കേതിക വിദ്യകൾ വിപണിയിൽ ഉയർന്നുവന്നിട്ടുണ്ട്.

നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടോ അത് വീണ്ടെടുക്കണമെന്നുണ്ടെങ്കിൽ, മുടികൊഴിച്ചിലിന്റെ കാരണങ്ങളും, ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. ഒരു നല്ല ഹെയർ ട്രാൻസ്‌പ്ലാന്റ് സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കുന്നതിലൂടെയും കുറച്ച് ലളിതമായ പരിശോധനകളിലൂടെയും ഇതെല്ലാം മനസ്സിലാക്കാം. ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, ഒരു നല്ല ഹെയർ ട്രാൻസ്പ്ലാന്റ് സർജനെ കൺസൾട്ട് ചെയ്യുന്നതാണ് ആദ്യപടി, ദീർഘകാലത്തേക്ക് മുടി പുനഃസ്ഥാപിക്കുന്നതിനുള്ള ബ്ലൂപ്രിന്റ്, വിവിധ ഹെയർ ട്രാൻസ്പ്ലാൻറ് ടെക്നിക്കുകൾ, അവയുടെ ആപേക്ഷിക ഗുണങ്ങളും ദോഷങ്ങളും, പോസ്റ്റ് ട്രാൻസ്പ്ലാൻറ് വീണ്ടെടുക്കൽ, മുടി വളർച്ച എന്നിവയെക്കുറിച്ചും മെഡിക്കൽ തെറാപ്പിയും പ്രതീക്ഷിക്കുന്ന ഫലങ്ങളെക്കുറിച്ചും മനസ്സിലാക്കുക.

ഹെയർ ട്രാൻസ്പ്ലാൻറ്  – ഹെയർ ഫോളിക്കുകളെ ഡോണർ സൈറ്റ് എന്നറിയപ്പെടുന്ന ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് സ്വീകർത്താവ് സൈറ്റ് എന്നറിയപ്പെടുന്ന കഷണ്ടിയുള്ള ഭാഗത്തേക്ക് മാറ്റുന്നത് ഉൾപ്പെടുന്ന ഒരു ശസ്ത്രക്രിയാ പ്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാൻറ്. മുടി കൊഴിച്ചിലിന് ശാശ്വത പരിഹാരം നൽകിക്കൊണ്ട് സ്വീകർത്താവിന്റെ സൈറ്റിലേക്ക് മുടി പുനഃസ്ഥാപിക്കുക എന്നതാണ് നടപടിക്രമത്തിന്റെ ലക്ഷ്യം. രണ്ട് പ്രധാന തരം ഹെയർ ട്രാൻസ്പ്ലാന്റേഷനുകളുണ്ട്: ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE)യും, പ്ലാസ്മ – പിആർപി തെറാപ്പിയും. കേരളത്തിലെ ഏറ്റവും മികച്ച ഹെയർ ട്രീറ്റ്മെന്റ് ക്ലിനിക്കായ ഹെയർട്രി ക്ലിനിക്കിൽ എല്ലാ ഹെയർ പ്രശ്നങ്ങൾക്കും പരിഹാരം ലഭ്യമാണ്.

ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ ഹെയർ ട്രാൻസ്പ്ലാൻറ് : സാധാരണയായി ലോക്കൽ അനസ്തേഷ്യയിലാണ് നടത്തുന്നത്, ട്രാൻസ്പ്ലാൻറിന്റെ വലുപ്പത്തെ ആശ്രയിച്ച് പൂർത്തിയാക്കാൻ സമയമെടുക്കും. പ്രൊസിജിയറിന് ശേഷം, രോഗികൾക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ കഴിയും, എന്നാൽ പറിച്ചുനട്ട മുടി പൂർണ്ണമായി വളരുന്നതിന് കുറച്ച് മാസങ്ങൾ എടുത്തേക്കാം.

പ്ലേറ്റ്‌ലെറ്റ് -റിച്ച് പ്ലാസ്മ തെറാപ്പി (പിആർപി): 

ഇതൊരു ഹെയർ ട്രീറ്റ്മെന്റ് തെറാപ്പിയാണ്, ഒരു നോൺ-സർജിക്കൽ ചികിത്സാ ഓപ്ഷനാണ് പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ(അല്ലെങ്കിൽ പിആർപി). മുടികൊഴിച്ചിൽ മാറ്റുന്നതിൽ ശ്രദ്ധേയമായ ഫലങ്ങൾ കാണിക്കുന്നു. പിആർപി (പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ) ചികിത്സ, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകകയാണ് ചെയ്യുന്നത്. ഈ ചികിത്സയിൽ, രോഗിയിൽ നിന്ന് ചെറിയ അളവിൽ രക്തം എടുക്കുകയും പ്ലേറ്റ്ലെറ്റുകൾ വേർതിരിച്ച് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സാന്ദ്രീകൃത പ്ലേറ്റ്‌ലെറ്റുകൾ തലയോട്ടിയിലേക്ക് കുത്തിവയ്ക്കുകയും അവിടെ രോമകൂപങ്ങളെ വളരാൻ ഉത്തേജിപ്പിക്കുന്ന വളർച്ചാ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നു. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുത്തേക്കാം. ഇതൊരു ശസ്ത്രക്രിയ ചികിത്സയല്ല.

മുടികൊഴിച്ചിൽ അനുഭവിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ, പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ (പിആർപി) തെറാപ്പി എന്നിങ്ങനെ വിവധങ്ങളായ ഹെയര്‌ ട്രീറ്റ്മെന്റകൾ നടത്തിവരുന്നു. ഹെയർ ട്രാൻസ്പ്ലാൻറേഷൻ ഉൾപ്പെടെയുള്ള മുടിയുമായി മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം വാഗ്ദാനം ചെയ്യുന്നു.മുടികൊഴിച്ചിൽ മുതൽ കഷണ്ടി വരെ ബുദ്ധിമുട്ടുന്നവർക്ക്, ഹെയർ ട്രീ ഹെയർ ട്രാൻസ്പ്ലാൻറേഷൻ ക്ലിനിക്, വിദഗ്ധരായ ഡോക്ടർമാരോടൊപ്പം നൂതനമായ സാങ്കേതികവിദ്യകളാലും, മികച്ച പരിഹാരങ്ങൾ സാധ്യമാക്കുന്നു. അണുവിമുക്തവും സുഖപ്രദവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് നിങ്ങളെ ചികിത്സിക്കുന്നത് എന്നറിയുമ്പോൾ നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും. മുടി മാറ്റിസ്ഥാപിക്കുന്നതിനും, അതിന്റെ ചികിത്സകൾക്കും വേണ്ടി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ അതുല്യമായ ഒരു സംരംഭമാണ് ഹെയർ ട്രീ ഹെയർ ട്രാൻസ്‌പ്ലാന്റേഷനും പിആർപി ക്ലിനിക്കും.

റിയൽ ലൈഫ് സ്റ്റോറി – എങ്ങനെ ജീവിതം മാറിമറിയുന്നു

വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ദീർഘകാല ബന്ധം

  • മികച്ച യോഗ്യതയുള്ള ഡോക്ടർമാർ (എംഡി-ഡെർമറ്റോളജി)
  • രാജ്യത്തെ അറിയപ്പെടുന്ന ശസ്ത്രക്രിയാ വിദഗ്ധർ
  • ഹൈ ഡെൻസിറ്റി ഹെയർ ട്രാൻസ്പ്ലാൻറ്
  • 100% വിജയ നിരക്ക്
  • ആധുനിക ഒടി സൗകര്യങ്ങൾ
  • റിസൾട്ട് ഓറിയന്റഡ് ക്ലിനിക്
  • കേരളത്തിലെ എല്ലാ പ്രധാന ന​ഗരങ്ങളിലും ബ്രാഞ്ചുകൾ

അപ്പോയ്മെന്റിനായി വിളിക്കുക: +91 9037 024 425

ബെസ്റ്റ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ക്ലിനിക് ഇൻ കേരള
ബ്രാഞ്ചുകൾ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, മലപ്പുറം, കോട്ടയം, കൊല്ലം, കല്പെറ്റ, പാലക്കാട്

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 28
  • Go to page 29
  • Go to page 30
  • Go to page 31
  • Go to page 32
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.