ശീതകാല പച്ചക്കറിയായ കാരറ്റ് ഇപ്പോൾ നടാൻ പറ്റിയ സമയമാണ് . വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ കാരറ്റ് നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാരറ്റിൻറെ ഉപയോഗങ്ങൾ നിരവധിയാണ്. ഒട്ടു മിക്ക വിഭവങ്ങളിലും ചേർക്കാം, ഒറ്റയ്ക്കും പാകം ചെയ്യാം, ഫ്രൈഡ് റൈസിലും ചേർക്കാം, പായസമുണ്ടാക്കാം, ഹൽവയുണ്ടാക്കാം, വിഭവങ്ങൾക്ക് സ്വാദും ഗുണവും, നിറവും നൽകുന്ന പോഷക ഗുണമേറെയുള്ള പച്ചക്കറിയാണ്, കാരറ്റ്.
പലപ്പോഴും കടകളിൽ നിന്ന് വാങ്ങുമ്പോൾ കേടുവന്നവ ആയിരിക്കും. ഇവ പുതുമയോടെ കാണാനും കഴിക്കാനുമാണ് എല്ലാവര്ക്കും ഇഷ്ടം. പലപ്പോഴും അതിനു സാധിക്കാതെ പോകുന്നു. വിഷമടിക്കാത്ത കാരറ്റ് നമുക്ക് വീട്ടിൽ കൃഷി ചെയ്യാം. ഇനി ധൈര്യമായി കാരറ്റ് സലാഡും കഴിക്കാം.
കാരറ്റ് വിത്ത് എങ്ങനെ കിട്ടും ?
വിത്തിനെക്കുറിച്ചു ഇനി വേവലാതിപ്പെടേണ്ട. മഹാ അഗ്രിൻ വിത്തുകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാം, രോഗപ്രതിരോധ ശക്തിയുള്ള വിത്തുകൾ നല്ല ആരോഗ്യത്തോടെ വളരും. വിത്തുകൾ വാട്സാപ്പ് ആയും വാങ്ങാം.
കാരറ്റ് കൃഷി വളരെ എളുപ്പം
വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ ഇട്ടു വയ്ക്കാം. പോട്രേയിലോ, പാത്രത്തിലോ വിത്ത് മുളപ്പിക്കാം.
മുളച്ച വിത്തുകൾ ട്രീറ്റ് ചെയ്ത മണ്ണിൽ നടാം, ടെറസിൽ ഗ്രോ ബാഗിൽ നടാം. തിളക്കമുള്ള മണ്ണായിരിക്കണം, ചകിരിച്ചോറ് മണ്ണിൽ മിക്സ് ചെയ്യാം. മണ്ണ് കുമ്മായമിട്ട് ട്രീറ്റ് ചെയ്യണം. ജൈവ വളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂട്ടി കലർത്തി ഗ്രോ ബാഗിൽ നിറയ്ക്കാം. കടലപിണ്ണാക്ക്, കമ്പോസ്റ്റ്, ഇവ ഇടയ്ക്ക് മണ്ണിനൊപ്പം ഇട്ടു കൊടുക്കാം. ഫിഷ് അമിനോ, പിണ്ണാക്കിന്റെ തെളി ഇവ ആഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കണം. വലിയ വള പ്രയോഗം ആവശ്യമില്ല. ദ്രവ രൂപത്തിലുള്ള വളങ്ങൾ നൽകാം. ചുവട്ടിൽ വെള്ളം കെട്ടി കിടക്കരുത്, വെള്ളം ഒലിച്ചു പോകുന്ന വിധത്തിലായിരിക്കണം ഗ്രോ ബാഗുകൾ. ഇത്രയും മതി, കാരറ്റ് കൃഷി പരിചരണം. നന്നായി വളരും, വിത്തുകൾ ഗുണമേന്മയുള്ളവ ആയിരിക്കണം.