• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

ബീൻസ് ഇനി അടുക്കളത്തോട്ടത്തിലും വിളയിക്കാം

ബീൻസ് വേനൽക്കാലത്തു കൃഷി ചെയ്യുന്നതാണ് നല്ലത്. ബീൻസ് എല്ലാവിധ പോഷക ഗുണങ്ങളുമുള്ള ഒരു പച്ചക്കറിയാണ്. തോരനായും മെഴുക്കുപുരട്ടിയായും ഇവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീട്ടിൽ  പച്ചക്കറികൾ നട്ടുപിടിപ്പിച്ചാൽ കീടനാശിനി പ്രയോഗിക്കാത്ത നല്ലയിനം പച്ചക്കറികൾ കഴിക്കാം. ഇതിനായി കുറച്ചു സമയം ചിലവഴിക്കണം എന്ന് മാത്രം.

വിത്തുകൾ കൃഷിയുടെ പ്രധാന ഘടകമാണ്. വിത്ത് നന്നായാൽ കൃഷിനന്നാകും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ വാങ്ങിച്ചുപയോഗിക്കാം. വിത്തുകളുടെ കാര്യത്തിൽ എല്ലാവിധ ശ്രദ്ധയും നൽകി കൊണ്ട് ഈ രംഗത്തു പ്രശസ്തമായ സേവനമാണ് മഹാ അഗ്രിൻ ചെയ്യുന്നത്. എല്ലാവിധ പച്ചക്കറി വിത്തിനങ്ങളും ഓൺലൈനിലൂടെ ഇവർ ലഭ്യമാക്കുന്നു.

ബീൻസ് കൃഷി എങ്ങനെ ചെയ്യാം?

ബീൻസ് എളുപ്പത്തിൽ കൃഷി ചെയ്യാം.വലിയ പരിചയം ഒന്നുമില്ലെങ്കിലും ആർക്കും ബീൻസ് കൃഷി ചെയ്യാം. വിത്തുകൾ നേരിട്ട് മണ്ണിൽ നടാം. ഗ്രോ ബാഗിലും കൃഷി ചെയ്യാം. ആദ്യം മണ്ണിൽ നന്നായി ചാരം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എന്നിവ ചേർത്ത് ഇളക്കി ഗ്രോ ബാഗിൽ നിറയ്ക്കാം. വശങ്ങളിൽ താങ്ങിനായി ചെറിയ കമ്പുകൾ നടാം. ബീൻസ് ചെടിയെ വീണുപോകാതെ പരിരക്ഷിക്കാനാണിത്.  ഗ്രോ ബാഗ് കുറച്ചു വെയിൽ കൊള്ളുന്ന വിധത്തിൽ വെക്കാം. രാവിലെയും വൈകീട്ടും നനയ്ക്കാം. 4 മുതൽ 5 ദിവസം വരെ ആകുമ്പോൾ വിത്തുകൾ

മുളക്കും. രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം.

മഹാ അഗ്രിൻ വിത്തുകൾ

 

ചുരക്ക – പോഷകഗുണം ഏറെ, എളുപ്പം കൃഷിചെയ്യാം

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, താരതമ്യേന കീടബാധ കുറവാണ്. അധിക പരിചരണം വേണ്ട.

പോഷക ഗുണമുള്ള ചുരയ്ക്ക നമ്മുടെ വീട്ടുമുറ്റത്ത് കൃഷി ചെയ്യാം. കുറഞ്ഞ സ്ഥലത്തു ഇതു കൃഷി ചെയ്യാം. ധാരാളം ജലാംശവും നാരുകളും അടങ്ങിയ ചുരയ്ക്ക ആരോഗ്യത്തിന് അത്യാവശ്യമായ പച്ചക്കറിയാണ്. ഇതു തോരനായോ കറിയായോ കഴിക്കാം. കലോറി കുറവായതുകൊണ്ടു ശരീര ഭാരം കുറയ്ക്കാനും ഇതുപകരിക്കും. ഹൃദ്രോഗം കുറയ്ക്കാനും ചുരയ്ക്ക നല്ലതാണ്.

വിത്തുകൾ

ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും.കൃഷിയിൽ ശ്രദ്ധിക്കേണ്ടത് വിത്തുകളുടെ നിലവാരത്തിലാണ്, ഗുണമേന്മയുള്ള, കീടബാധയില്ലാത്ത നല്ല വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. ഒരിക്കലും കൃഷിയിൽ നിരാശപ്പെടേണ്ടി വരില്ല. അത്തരത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മഹാ അഗ്രിൻ വിത്തുകൾ.

കൃഷി രീതി

ആദ്യം നടാനുള്ള സ്ഥലം തിരഞ്ഞെടുക്കുക. നിങ്ങളുടെ  കൃഷിക്കായി സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുക്കുക.  നടുന്നതിന് മുമ്പ്, വിത്തുകൾ ആറ് മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് വിത്ത് മൃദുവാക്കാനും മുളയ്ക്കാനും സഹായിക്കുന്നു.

മണ്ണ് തയ്യാറാക്കൽ:

നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.

നടീൽ വിത്തുകൾ:

ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. കുതിർത്ത വിത്തുകൾ രണ്ടടി അകലത്തിൽ വിതയ്ക്കുക. മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക.  ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം.  മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക.  വിത്ത് നട്ടതിനുശേഷം അവയ്ക്ക് ചുറ്റുമുള്ള മണ്ണ് സ്ഥിരപ്പെടുത്തുന്നതിന് മൃദുവായി നനയ്ക്കുക.പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം.കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം.

ചെടികളുടെ പരിപാലനം:

മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കാൻ, പ്രത്യേകിച്ച് വരണ്ട സമയങ്ങളിൽ ചെടികൾക്ക് പതിവായി വെള്ളം നൽകുക. മണ്ണിന്റെ ഈർപ്പം നിലനിർത്താനും കളകളെ നശിപ്പിക്കാനും ചെടികളുടെ ചുവട്ടിൽ പുതയിടുക.

കൃഷിക്കുള്ള നുറുങ്ങുകൾ

ഒരു ഗ്രോ ബാഗിൽ രണ്ട് തൈകൾ നടുക, ചാണകം, പച്ചിലവളം സ്ലറി, ചാരം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് ശക്തമായ വളർച്ചയെ സഹായിക്കുക. സ്വാദിനായി ഇളം കായ്കൾ വിളവെടുക്കാം. ചെടികളുടെ ആരോഗ്യം നിലനിർത്തുന്നതിന് കീടങ്ങൾ, രോഗങ്ങൾ, എന്നിവ പതിവായി നിരീക്ഷിക്കുക.

കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം ഇട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌.

മഹാഗ്രിൻ വിത്തുകൾ

ചുരക്ക – കൃഷി ചെയ്യാം വളരെ കുറഞ്ഞ പരിചരണവും കുറഞ്ഞ കീടശല്യവും

വേനൽ ചൂടിൽ കഴിക്കാനും അതുപോലെ കൃഷിചെയ്യാനും പറ്റിയ ഔഷധ ഗുണമുള്ള ചുരക്ക വീട്ടിൽ നടാം.

ധാരാളം പോഷക ഗുണങ്ങളുള്ള ചുരയ്ക്ക കറികളിലും ചേർക്കാം , ജ്യൂസ് ആയോ തോരനായോ ഒക്കെ കഴിക്കാം. ജലാംശം ധാരാളം അടങ്ങിയ ചുരക്ക വേനല്ക്കാലത്തു  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണ്.  സാധാരണയായി പലതരം ചുരക്ക കാണാറുണ്ട്. നീണ്ടുരുണ്ടതും കുടം പോലെയുള്ളതും, ഗുണത്തിൽ എല്ലാം മുന്നിൽ തന്നെ.

എങ്ങനെ കൃഷി ചെയ്യാം

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, താരതമ്യേന കീടബാധ കുറവാണ്. അധിക പരിചരണം വേണ്ട.

ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. അതിനു ശേഷം മണ്ണിൽ നടാം. ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം. പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം. കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ചാണകപ്പൊടിയോ, മറ്റ് ജൈവ വളങ്ങളോ ചേർക്കാം. അങ്ങനെ ചുരക്ക, തോട്ടത്തിലെ നല്ല വിളയാക്കി മാറ്റാം.

കലോറി കുറവായ ഇവ ശരീരം മെലിയാനും സഹായിക്കും. ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കും.ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിന് ചുരയ്ക്ക നല്ലതാണ്. വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്. ലിവറിന്റെ ആരോഗ്യത്തിനും ചുരയ്ക്ക നല്ലതാണ്.

കൃഷിയിൽ ശ്രദ്ധിക്കേണ്ടത് വിത്തുകളുടെ നിലവാരത്തിലാണ്, ഗുണമേന്മയുള്ള, കീടബാധയില്ലാത്ത നല്ല വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. ഒരിക്കലും കൃഷിയിൽ നിരാശപ്പെടേണ്ടി വരില്ല. അത്തരത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മഹാ അഗ്രിൻ.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

മത്തങ്ങ കൃഷിചെയ്യാൻ പരിചരണങ്ങളോ, കീടനാശിനികളോ ആവശ്യമില്ല

നമ്മുടെ അടുക്കളയിൽ സ്ഥിരം സാന്നിധ്യമാണ് മത്തങ്ങ. ചെറിയ പരിചരണവും യാതൊരു കീടനാശിനികളുമില്ലാതെ മത്തങ്ങ നമ്മുടെ അടുക്കളതോട്ടത്തിൽ നല്ലതുപോലെ വളർത്തിയെടുക്കാം . നിങ്ങൾ പരിചയസമ്പന്നനായ തോട്ടക്കാരനായാലും തുടക്കക്കാരനായാലും, കുറഞ്ഞ പരിപാലനത്തിൽ മത്തങ്ങകൾ വിജയകരമായി കൃഷി ചെയ്യുന്നതിനുള്ള ലളിതമായ ചില ഘട്ടങ്ങൾ ഇവയാണ്.

ശരിയായ സ്ഥാനം:

പൂർണ്ണ സൂര്യപ്രകാശത്തിൽ മത്തങ്ങകൾ തഴച്ചുവളരുന്നു, അതിനാൽ നിങ്ങളുടെ പൂന്തോട്ടത്തിൽ നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രദേശത്തിന് ദിവസവും കുറഞ്ഞത് 6-8 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

മണ്ണ് തയ്യാറാക്കൽ:

മത്തങ്ങകൾ കൃഷി ചെയ്യാൻ നല്ല മണ്ണ് ആവശ്യമാണ്, പക്ഷേ നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് വേണ്ടത്. നടുന്നതിന് മുമ്പ്, ഏകദേശം 12 ഇഞ്ച് ആഴത്തിൽ മണ്ണ് കുഴിച്ചു കളകളോ അവശിഷ്ടങ്ങളോ നീക്കം ചെയ്യുക. മണ്ണിനെ സമ്പുഷ്ടമാക്കാനും അതിൻ്റെ ഘടന മെച്ചപ്പെടുത്താനും കമ്പോസ്റ്റ് അല്ലെങ്കിൽ പഴകിയ വളം പോലുള്ള ജൈവവസ്തുക്കൾ ഉൾപ്പെടുത്തുക.

നടീൽ വിത്തുകൾ:

മണ്ണിൻ്റെ താപനില ഏകദേശം 65 ° F (18 ° C) അല്ലെങ്കിൽ അതിൽ കൂടുതലോ ആയി ചൂടാകുകയും ചെയ്താൽ മത്തങ്ങ വിത്തുകൾ തയ്യാറാക്കിയ മണ്ണിൽ നേരിട്ട് നടുക. വിത്ത് 1 ഇഞ്ച് ആഴത്തിൽ വിതച്ച് 2-3 അടി അകലത്തിൽ വരികളിലോ കുന്നുകളിലോ ഇടുക. വിത്തുകൾ മണ്ണിൽ പൊതിഞ്ഞ് വെള്ളം ഒഴിക്കുക.

നനവ്:

മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതായിരിക്കണം. മത്തങ്ങകൾക്ക് പതിവായി നനവ് ആവശ്യമാണ്, പ്രത്യേകിച്ച് വരണ്ട കാലഘട്ടങ്ങളിൽ. ചെടികൾക്ക് ആഴത്തിൽ വെള്ളം നനയ്ക്കുക, ഉപരിതലത്തിൽ മാത്രമല്ല റൂട്ട് സോൺ നനയ്ക്കുന്നത് ഉറപ്പാക്കുക. സസ്യജാലങ്ങളുടെ രോഗങ്ങൾ തടയുന്നതിന് മുകളിൽ നനവ് ഒഴിവാക്കുക.

പരിചരണം ആവശ്യമില്ല:

മത്തങ്ങകൾ വളരുന്നതിൻ്റെ സന്തോഷങ്ങളിലൊന്ന് അവയുടെ കുറഞ്ഞ പരിപാലന സ്വഭാവമാണ്. മത്തങ്ങ സസ്യങ്ങൾ തികച്ചും പ്രതിരോധശേഷിയുള്ളതും കുറഞ്ഞ ഇടപെടൽ മാത്രം ആവശ്യമുള്ളതുമാണ്.

കീട-രോഗ പ്രതിരോധം:

കീടങ്ങളോടും രോഗങ്ങളോടും താരതമ്യേന പ്രതിരോധശേഷിയുള്ള മത്തങ്ങകൾ കീടനാശിനികളില്ലാത്ത പൂന്തോട്ടപരിപാലനത്തിന് അനുയോജ്യമായ ഒരു വിത്തിനമാണ് മുഞ്ഞ അല്ലെങ്കിൽ സ്ക്വാഷ് ബഗുകൾ പോലുള്ള കീടങ്ങളെ ഇടയ്ക്കിടെ നേരിടേണ്ടിവരുമെങ്കിലും, പ്രകൃതിദത്ത രീതികളിലൂടെ ഇവ കൈകാര്യം ചെയ്യാവുന്നതാണ്.

വിളവെടുപ്പ്:

നിങ്ങളുടെ മത്തങ്ങകൾ വളരുകയും പാകമാകുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കുക. പുറംതൊലി കടുപ്പമുള്ളതും നഖം കൊണ്ട് തുളയ്ക്കാൻ കഴിയാത്തതുമായ അവസ്ഥയിൽ മിക്ക ഇനങ്ങളും വിളവെടുപ്പിന് തയ്യാറാണ്. വള്ളിയിൽ നിന്ന് മത്തങ്ങകൾ മുറിച്ച്, ഉപയോഗിക്കാൻ തയ്യാറാകുന്നതുവരെ തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക.

ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, കീടനാശിനികളോ വിപുലമായ പരിചരണങ്ങളോ ഇല്ലാതെ നിങ്ങൾക്ക് വിജയകരമായ മത്തങ്ങ വിളവെടുപ്പ് ആസ്വദിക്കാം. മത്തങ്ങകൾ നടുന്നത് രസകരവും പ്രതിഫലദായകവുമായ ഒരു പ്രവർത്തനം മാത്രമല്ല, നിങ്ങളുടെ പൂന്തോട്ടത്തിൽ നിന്ന് നേരിട്ട് പുതിയതും സ്വദേശീയവുമായ ഉൽപ്പന്നങ്ങൾ ആസ്വദിക്കാനുള്ള മികച്ച മാർഗം കൂടിയാണ്. പിന്നെ എന്തിന് കാത്തിരിക്കണം? ഇന്ന് തന്നെ കൃഷി ആരംഭിക്കുക, നിങ്ങളുടെ മത്തങ്ങകൾ വളർത്തുന്നതിൻ്റെ സന്തോഷം അനുഭവിക്കുക!

വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം

വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ, മികച്ച ഫലങ്ങൾക്കായി മഹാഗ്രിൻ പോലുള്ള ഉയർന്ന നിലവാരമുള്ള വിത്ത് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിശ്വസനീയമായ ഉറവിടങ്ങൾ തിരഞ്ഞെടുക്കുക.

മഹാഗ്രിൻ്റെ വേനൽക്കാല വിള വിത്തുകൾ ലഭ്യമാണ്.  നിങ്ങളുടെ പായ്ക്ക് ഇന്നുതന്നെ റിസർവ് ചെയ്യുക!

വയലറ്റ് ക്യാബേജിന്റെ സവിശേഷഗുണങ്ങൾ

സാധാരണയായി പച്ച കാബേജ് ആണ് എല്ലാവരും കറിക്കായി ഉപയോഗിക്കുന്നത്. എന്നാൽ പച്ച കാബേജിനെക്കാൾ ഗുണം പർപ്പിൾ കാബേജിനാണ്. ആരോഗ്യപരമായി വളരെ ഗുണങ്ങൾ ഉള്ള പച്ചക്കറിയാണിത്. ധാരാളം പോഷകഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. പർപ്പിൾ കാബേജിൽ കലോറി കുറവായതുകൊണ്ട് ഫിറ്റ്നസ്സിനും ഇതു ഗുണമാണ്. ദിവസവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്‌ .സലാഡിൽ ചേർക്കാം,മെഴുക്കുപുരട്ടിയായും, തോരനായും ഉപയോഗിക്കാം. ഇതിലെ ജീവകം സി രോഗപ്രതിരോധ ശക്തി നൽകുന്നു. പർപ്പിൾ കാബേജിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

എല്ലുകളുടെ ആരോഗ്യത്തിനും, ഗർഭിണികളുടെ പോഷകാവശ്യങ്ങൾ നിവ്വഹിക്കുന്നതിനും പർപ്പിൾ കാബേജ് ഫലപ്രദമാണ്. രക്ത സമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനുള്ള കഴിവും പർപ്പിൾ കാബേജിനുണ്ട്. കാൻസറിനെതിരെയും രക്ത ശുദ്ധിക്കും . പൊണ്ണത്തടി കുറയ്ക്കാനും, പർപ്പിൾ കാബേജിന് കഴിയും. ഒരു ഇലക്കറി ഇത്ര അധികം ഗുണം തരുമെങ്കിൽ അവ വീട്ടു മുറ്റത്ത് നട്ടുപിടിപ്പിക്കാവുന്നതല്ലേ ഉള്ളൂ. ഒന്ന് മനസ്സുവെച്ചാൽ കാണാൻ മനോഹരവും ഗുണങ്ങളാൽ സമ്പന്നവുമായ പർപ്പിൾ കാബേജിന്റെ വിത്തുകൾ വാങ്ങി നടാം.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

വേനൽകാല പച്ചക്കറി വിത്തുകൾ ഇനി ധൈര്യമായി വിതയ്ക്കാം

വേനൽക്കാലമായി പച്ചക്കറി വിത്തുകൾ വിതയ്ക്കാൻ പറ്റിയ സമയമായി. എല്ലാ വിത്തുകൾക്കും സൂര്യ പ്രകാശം വളരെ അത്യാവശ്യമാണ്. മഴക്കാലത്തുണ്ടാകുന്ന പല സസ്യജന്യരോഗങ്ങളും വേനല്ക്കാലത്തു ചെടികളെ നശിപ്പിക്കില്ല. ഏതൊക്കെ പച്ചക്കറിവിത്തുകളാണ് വേനൽക്കാലത്തു നടേണ്ടതെന്നു നോക്കാം. വേനൽ കാലത്തു നടാനും കഴിക്കാനും ഉള്ള പച്ചക്കറികൾ ഇവയാണ് .

തക്കാളി

വേനൽക്കാലത്തെ മുൻനിര പച്ചക്കറികളിൽ ഒന്നാം സ്ഥാനത്താണ് തക്കാളി, കാരണം ഇതിൽ വളരെ ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിരിക്കുന്നതിനാൽ. അതിനാൽ, കത്തുന്ന വേനൽക്കാല സൂര്യരശ്മികളിൽ നിന്ന് ഇത് നിങ്ങൾക്ക് സംരക്ഷണം നൽകും. ഇത് നിങ്ങളുടെ ചർമ്മത്തിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുന്നു, ഇത് വേനൽക്കാലത്ത് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. അതുപോലെ, ഇത് അത്യന്താപേക്ഷിതമായ ഹൃദയാരോഗ്യം നിലനിർത്തുന്നു, തക്കാളി നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

കുക്കുമ്പർ

വേനൽക്കാലത്ത് നിങ്ങൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു തണുത്ത പച്ചക്കറിയാണ് കുക്കുമ്പർ. വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കുന്നു, വേനൽക്കാലത്തു ജലാംശം അടങ്ങിയ പച്ചക്കറികൾ കഴിക്കണം, ഈ സമയത്ത് നിങ്ങൾ കുക്കുമ്പർ കഴിക്കണം. ഇത് ശരീരം തണുപ്പിക്കുകയും വേണ്ട പോഷകാഹാരം നൽകുകയും ചെയ്യുന്നു. മാത്രമല്ല, വേനൽച്ചൂടിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് ഉത്തമമാണ്. ഇത് മുഖക്കുരു, സൺടാൻ, കറുത്ത പാടുകൾ, പാടുകൾ എന്നിവ നീക്കം ചെയ്യുന്നു. കുക്കുമ്പർ വേനൽക്കാലത്തു നടാം. സാംബാർ വെള്ളരി നടാനും പറ്റിയ സമയമാണ്. വിഷുക്കാലത്തു മഞ്ഞവെള്ളരി വിളവെടുക്കാം.

ചീര

പണ്ടുകാലം മുതൽ തന്നെ ചീര കൃഷി മിക്ക വീടുകളിലെയും തൊടികളിൽ സാധാരണയായി കണ്ടു വരുന്നു. കാരണം വല്യ പരിചരണം ഒന്നും ഇല്ലാതെതന്നെ അവ വളരും എന്നത് തന്നെ. ചീരയുടെ പോഷക മൂല്യങ്ങൾ വളരെ കൂടുതലാണ്. വിറ്റാമിനുകളുടെ കലവറയാണ് ചീര. രക്തകുറവ് പരിഹരിക്കാനും ചീര ഉപകരിക്കും. ദഹനത്തിനും ചീര നല്ലതാണ്. ചീര പലതരമുണ്ട്.

നാം വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കണം. ഈ വേനൽക്കാലത്തു നമ്മുടെ അടുക്കളതോട്ടത്തിൽ ധാരാളം പച്ചക്കറികൾ കൃഷി ചെയ്യാം. ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾ ഏതെന്നും എത്രയെന്നും കണക്കാക്കി വിത്തുകൾ നടാം. പച്ചക്കറികൾ വേനൽക്കാലത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഗുണകരമാണ്. ഈ പച്ചക്കറികളിൽ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്ന വെള്ളം അടങ്ങിയിട്ടുണ്ട്. സൂര്യാഘാതം, തലകറക്കം, ക്ഷീണം തുടങ്ങിയവയിൽ നിന്ന് അവർ നിങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സുരക്ഷിതമായി നിലനിർത്താനും നിങ്ങളുടെ ശരീരത്തെ പുറത്തെ താപനിലയിലെ മാറ്റവുമായി പൊരുത്തപ്പെടുത്താൻ സഹായിക്കാനും അവർ ശ്രമിക്കുന്നു, അതുവഴി നിങ്ങൾ വേനൽക്കാല മാസങ്ങളിലുടനീളം ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തുന്നു.

ആരോഗ്യകരമായ ജീവിതം നയിക്കാൻ വീട്ടിൽ പച്ചക്കറികൾ കൃഷി ചെയ്യാം!!

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓൺലൈനായി വാങ്ങാം

റൂട്ട്കനാൽ എപ്പോൾ ചെയ്യണം? കൂടുതലറിയാൻ : ഡെന്റൽ പോയിന്റ്, കടവന്ത്ര

നിത്യജീവിതത്തിൽ എപ്പോഴെങ്കിലും ദന്ത ഡോക്ടറെ സന്ദർശിക്കാത്തവർ ആരുമുണ്ടാവില്ല. കഠിനമായ പല്ലുവേദന വരുമ്പോൾ ആശ്വാസം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഒരു വിദഗ്ദ്ധ ദന്ത ഡോക്ടറുടെ സേവനം ഇക്കാര്യത്തിൽ തേടണം.

എന്താണ് റൂട്ട് കനാൽ ട്രീറ്റ് മെന്റ് ?

റൂട്ട് കനാലിനെക്കുറിച് നാം കേട്ടിട്ടുണ്ടാകും. ധാരാളം ആളുകൾക്ക് ഇതിനെക്കുറിച്ചു അറിയാൻ ആഗ്രഹവും ഉണ്ടാകും. പല്ല് നീക്കം ചെയ്യാതെ തന്നെ പല്ലിന്റെ കേടുവന്ന ഭാഗം നീക്കം ചെയ്യുന്ന രീതിയാണിത്.

എപ്പോഴാണ് റൂട്ട് കനാൽ ട്രീറ്റ് മെന്റ് ആവശ്യമായി വരുന്നത് ?

സമയബന്ധിതമായ ദന്ത പരിചരണത്തിൽ റൂട്ട് കനാൽ ചികിത്സ വേണോ എന്ന് തിരിച്ചറിയാൻ കഴിയും. ചിലപ്പോൾ  പല്ലിൽ നിറവ്യത്യാസം കാണാം. ഇത്  ഡെൻ്റൽ പൾപ്പിലെ ദ്രവത്തെ സൂചിപ്പിക്കാം, ഇങ്ങനെയുള്ള അവസ്ഥയിൽ റൂട്ട് കനാൽ തെറാപ്പി ആവശ്യമാണ്. വേദനസംഹാരികൾ ഉപയോഗിച്ചിട്ടും നിരന്തരമായ വേദന തോന്നുന്ന കേസുകളിൽ ഉടൻതന്നെ പ്രൊഫഷണൽ ശ്രദ്ധ ആവശ്യമായി വരുന്നുണ്ട്. പല്ലിൻ്റെ അടിഭാഗത്തുണ്ടാകുന്ന കേടുപാടുകൾ, കുരു, വീക്കം, തണുത്ത ഭക്ഷണങ്ങളോടുള്ള സംവേദനക്ഷമത, അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ വേദന എന്നിവ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങളാണ്.ഇങ്ങനെയുള്ള അവസ്ഥകളിൽ റൂട്ട് കനാൽ തെറാപ്പി ആവശ്യമാണ്.

റൂട്ട് കനാൽ ചികിത്സകൾക്കും, പതിവ് ദന്ത പരിശോധനക്കും, ക്ലിനിഗിനും, പുഞ്ചിരി മെച്ചപ്പെടുത്തുന്ന ട്രീറ്റ് മെന്റുകൾക്കും വിദഗ്ദ്ധരായിട്ടുള്ള ഡോക്ടർമാരുടെ സേവനവും, അതിനുവേണ്ട ആധുനിക സൗകര്യങ്ങളും കടവന്ത്ര ഡെന്റൽ പോയിന്റിൽ ലഭ്യമാണ്.

ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്‌ത് ഒപ്റ്റിമൽ ദന്താരോഗ്യത്തിലേക്കും ശാശ്വതമായ ആശ്വാസത്തിലേക്കും യാത്ര തിരിക്കുക.

ഡെൻ്റൽ പോയിൻ്റ് ഓർത്തോഡോണ്ടിക് ആൻഡ് റൂട്ട് കനാൽ സെൻ്റർ

Address: Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020

നിരയൊത്ത പല്ലുകൾക്കായി ഡെന്റൽബ്രേസും അലൈനേർസും

 

നല്ല ആത്മവിശ്വാസത്തോടെ ചിരിക്കാൻ നിരയൊത്ത പല്ലുകൾ ആവശ്യമാണ്. ഇതിനൊരു പരിഹാരമാണ് പല്ലിൽ കമ്പിയിടുക എന്നത്. എന്നാൽ പല്ലിൽ കമ്പി ഇടാതെയുള്ള ആധുനിക ചികിത്സാ മാർഗ്ഗമാണ് അലൈ നർ ട്രീറ്റ്മെന്റ്. ഇതിനായി ഇനി ആരും കൊച്ചിയിൽ ബ്രേസ് അല്ലെങ്കിൽ അലൈനർ ട്രീറ്റ്‌മെൻ്റ് നേടാൻ വിഷമിക്കേണ്ട കാര്യമില്ല. കാരണം എറണാകുളത്തു കടവന്ത്രയിൽ ഈ പുതിയ ട്രീറ്റ്മെന്റ് ചെയ്യുന്ന ഒരു ഡെൻടൽ ക്ലിനിക് ഉണ്ട് , ഡെൻടൽ പോയിന്റ് . ഡെൻടൽ പോയിന്റിൽ വിദഗ്ദ്ധരായ ഓർത്തോഡോന്റിസ്റ്റുകൾ സേവനം ചെയ്യുന്നു. പരിശീലനം നേടിയ ഡോക്ടർമാരുടെ മികച്ച പരിചരണം നമ്മുടെ ദന്താരോഗ്യത്തിന് ഒരു മുതൽക്കൂട്ടാണ്.

ബ്രേസുകൾ പല്ലുകളെ അവയുടെ ശരിയായ സ്ഥാനങ്ങളിലേക്ക് ക്രമേണ നയിക്കാനുള്ള ക്രമീകരണമാണ്. ഇത് സാധാരണയായി പ്രതിമാസം ഷെഡ്യൂൾ ചെയ്യുന്നു. എന്നാൽ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ്, ഓർത്തോഡോണ്ടിസ്റ്റുകൾ നൂതന സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ പല്ലിൻ്റെയും ചലനം സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്നു. ഈ വിശദമായ ആസൂത്രണം ചികിത്സയ്‌ക്കായി ഒരു മാർഗ്ഗരേഖ ഉണ്ടാക്കുന്നു. ഈ പ്രക്രിയയിലുടനീളം രോഗികൾക്ക് ട്രീറ്റ്മെന്റിനെക്കുറിച്ചു വ്യക്തമായ ഒരു ധാരണ ഇത്‌ കൊണ്ടുണ്ടാകുന്നു.

അലൈനർ ചികിത്സാ പ്രക്രിയ അല്പം വ്യത്യസ്തമാണ്. പ്രാരംഭ ആസൂത്രണ ഘട്ടത്തിന് ശേഷം, 3D-പ്രിൻ്റഡ് അലൈനറുകൾ രോഗിയുടെ പല്ലുകൾക്ക് യോജിച്ച രീതിയിൽ നിർമ്മിക്കുന്നു. പല്ലുകളുടെ മുകളിലും താഴെയുമുള്ള ഒരു കൂട്ടം അലൈനറുകളിൽ നിന്ന് ആരംഭിക്കുന്നു, ഏകദേശം രണ്ടാഴ്ച കൂടുമ്പോൾ ഒരു പുതിയ സെറ്റിലേക്ക് മാറുന്നു. ഈ ക്രമാനുഗതമായ പുരോഗതി കാലക്രമേണ പല്ലിൻ്റെ ചലനവും വിന്യാസവും ശരിയായ രീതിയിലേക്ക് എത്തിക്കുന്നു. വായ വൃത്തിയാക്കി വയ്ക്കാം, വളരെ ഫലപ്രദമാണ് എന്നതാണ് അലൈനർ ട്രീറ്റുമെൻറ്റിന്റെ പ്രത്യേകത.

ചികിത്സയുടെ ചിലവ് , ഉപയോഗിച്ച അലൈനറുകളുടെ തരവും ട്രീറ്റുമെന്റിന്റെ ഘടനയും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഓർത്തോഡോണ്ടിസ്റ്റുകൾ സുതാര്യമായ രീതിയിൽ എല്ലാ ചികിത്സാ ഓപ്ഷനുകളും അനുബന്ധ ചെലവുകളും രോഗികളുമായി മുൻകൂട്ടി ചർച്ചചെയ്യുന്നു.

കൊച്ചിയിലെ കടവന്ത്രയിലുള്ള ഡെൻ്റൽ പോയിൻ്റ് ഓർത്തോഡോണ്ടിക് ആൻഡ് റൂട്ട് കനാൽ സെൻ്ററിൽ ഡോ. മീനുവും സംഘവും സുഖകരവും സ്വാഗതാർഹവുമായ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള ഓർത്തോഡോണ്ടിക് പരിചരണം നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. മെഡിലാബിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ലിനിക്ക്, ആരോഗ്യകരവും മനോഹരവുമായി ചിരിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഓർത്തോഡോണ്ടിക്‌സും റൂട്ട് കനാൽ ചികിത്സകളും ഉൾപ്പെടെയുള്ള സമഗ്രമായ ഡെൻ്റൽ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

നിങ്ങൾ ബ്രേസുകളോ അലൈനർ ചികിത്സയോ പരിഗണിക്കുമ്പോൾ വേണ്ട എല്ലാ സേവനങ്ങളും ഇവിടെ കിട്ടുന്നു.ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പിനായി ഒരു കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യാം.

ഡെൻ്റൽ പോയിൻ്റ് ഓർത്തോഡോണ്ടിക് ആൻഡ് റൂട്ട് കനാൽ സെൻ്റർ

Address: Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020

Website:

അഗത്തി ചീരയുടെ 10 ഗുണങ്ങൾ

നമ്മുടെ വീട്ടിൽ വളർത്താവുന്ന നല്ലൊരു ഔഷധ സസ്യമാണ് അഗത്തി ചീര. ഒരു പച്ചക്കറിയായും ഉപയോഗിക്കാം. ഇതിന്റെ പൂവും കായും ഇലയും കഴിക്കാം. വളരെ അത്ഭുതകരമായ ഔഷധ ഗുണങ്ങളാണിതിനുള്ളത്. പനിക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അഗത്തി ഉപകാരപ്രദമാണ്. ആയുർവേദ ഗ്രന്ധങ്ങളിലും അഗത്തിയെക്കുറിച്ചു പറയുന്നുണ്ട്. നീർക്കെട്ടിനും, ഇതിന്റെ നീര് നസ്യം ചെയ്യാനുംഉപയോഗിക്കാറുണ്ട്. അഗതിയുടെ തൊലിയും, ഇലയുടെ നീരും പല ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.ഇല നെയ്യിൽ മൂപ്പിച്ചു കുട്ടികൾക്ക് ഉപയോഗിക്കാം. കൊളസ്‌ട്രോൾ കുറക്കാനും ഉപയോഗിക്കാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അഗത്തിവളരെ പ്രയോജനപ്പെടും. വിറ്റാമിൻ എ, ബി, കാൽസ്യം എന്നിവയും അയണും അഗത്തിയിലടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശക്തി യുള്ളതാണിത്. ഒരു ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. വായയിലെ പുണ്ണിനും, ഉദരസംബന്ധമായ രോഗങ്ങളിലും ഫലപ്രദമാണ്. മുറിവുണക്കാനും ഇതുപയോഗിക്കുന്നു.

ഉദര സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാൻ അഗത്തി ചീരയ്ക്കു കഴിയും. വായ്പ്പുണ്ണ്, എന്നിവയ്‌ക്കും നല്ല ഔഷധമാണ്.അയണും, കാൽസ്യവും , ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .പ്രമേഹവും, കരൾ വീക്കവും കുറയ്ക്കാൻ ഇവ നല്ലതാണ്. രോഗ പ്രതിരോധ ശക്തി കൂട്ടാനും അഗത്തി ചീരക്ക് കഴിയും

അഗത്തി ചീരയുടെ ഗുണമറിഞ്ഞാൽ എത്രയും വേഗം നിങ്ങൾ അത് നട്ടു പിടിപ്പിക്കും. അഗത്തി ചീര ഔഷധ ങ്ങളുടെ കലവറയാണ്. ഇതിന്റെ പോഷക മൂല്യങ്ങൾ വളരെയധികമാണ്. യാതൊരു പ്രയാസവും കൂടാതെ നമ്മുടെ വീട്ടുമുറ്റത്തു നട്ടുപിടിപ്പിക്കാവുന്ന ഒരു ചീരയാണ് അഗത്തി. ഇതൊരു മരമായി വളരുന്നു. മണ്ണിൽ നടുന്നതാവും കൂടുതൽ നല്ലത് . വിത്തുമുളപ്പിച്ചാണ് നടുന്നത്, വലിയ പരിചരണം ഒന്നും ആവശ്യമില്ല പലരും കാലിത്തീറ്റയായും ഇതിനെ ഉപയോഗിക്കുന്നു. ചീരകളിൽ ഏറ്റവും മുൻപന്തിയിലാണ് അഗത്തി.

മഹാ അഗ്രിൻ വിത്തുകൾ

നല്ലയിനം അഗത്തി വിത്തുകൾ ഇന്നുതന്നെ ഓൺലൈനായി വാങ്ങൂ.

പോഷകസമൃദ്ധം അഗത്തിച്ചീര

അഗത്തി ചീരയുടെ ഗുണമറിഞ്ഞാൽ എത്രയും വേഗം നിങ്ങൾ അത് നട്ടു പിടിപ്പിക്കും. അഗത്തി ചീര ഔഷധ ങ്ങളുടെ കലവറയാണ്. ഇതിന്റെ പോഷക മൂല്യങ്ങൾ വളരെയധികമാണ്. യാതൊരു പ്രയാസവും കൂടാതെ നമ്മുടെ വീട്ടുമുറ്റത്തു നട്ടുപിടിപ്പിക്കാവുന്ന ഒരു ചീരയാണ് അഗത്തി. ഇതൊരു മരമായി വളരുന്നു. മണ്ണിൽ നടുന്നതാവും കൂടുതൽ നല്ലത് . വിത്തുമുളപ്പിച്ചാണ് നടുന്നത്, വലിയ പരിചരണം ഒന്നും ആവശ്യമില്ല പലരും കാലിത്തീറ്റയായും ഇതിനെ ഉപയോഗിക്കുന്നു. ചീരകളിൽ ഏറ്റവും മുൻപന്തിയിലാണ് അഗത്തി.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അഗത്തിവളരെ പ്രയോജനപ്പെടും. വിറ്റാമിൻ എ, ബി, കാൽസ്യം എന്നിവയും അയണും അഗത്തിയിലടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശക്തി യുള്ളതാണിത്. ഒരു ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. വായയിലെ പുണ്ണിനും, ഉദരസംബന്ധമായ രോഗങ്ങളിലും ഫലപ്രദമാണ്. മുറിവുണക്കാനും ഇതുപയോഗിക്കുന്നു.

അഗസ്ത്യർ മുരിങ്ങ എന്നും പറയാറുണ്ട്. ഏകദേശം 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു.ഉഷ്ണമേഖലയിൽ കൂടുതലായി അഗത്തിച്ചീര കണ്ടു വരുന്നു.ഇതിന്റെ പൂവും കായും ഇലയും ഭക്ഷ്യ യോഗ്യമാണ്. ചുവപ്പും വെള്ളയും പൂക്കൾ സാധാരണ കാണാറുണ്ട്. . ടെറസിലും നടാം. ആറോ ഏഴോ മാസമാകുമ്പോൾ ഇവ പൂക്കും. ഇതിന്റെ ഇലയും പൂവും തോരൻ വയ്ച്ചു കഴിക്കാം , നേത്ര രോഗങ്ങൾക്കും ഇവ അത്യുത്തമമാണ്. സ്വാദിനെക്കാൾ പ്രാധാന്യം ഔഷധ ഗുണത്തിന് നൽകണം.

നമ്മുടെ വീട്ടിൽ അത്യാവശ്യമായി വെച്ച് പിടിപ്പിക്കേണ്ട ഒന്നാണ് അഗത്തി. അധികം പരിചരണം ഒന്നും കൂടാതെ ഇതു വളർന്ന് കൊള്ളും.

അഗതി നിങ്ങളുടെ അടുക്കള തോട്ടത്തിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കണം. വിത്തുകൾ കുതിർത്തു മുളപ്പിച്ചു നടാം. വിത്തിന് മഹാ അഗ്രിൻ ഓൺലൈൻ സ്റ്റോറുമായി ബന്ധപ്പെടാം.വിശ്വസനീയമായ ഗുണമേന്മയുള്ള വിത്തുകൾ വാങ്ങാം.

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 19
  • Go to page 20
  • Go to page 21
  • Go to page 22
  • Go to page 23
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.