കുടുംബവുമൊത്തു വൈകുന്നേരങ്ങളിൽ ചായക്കൊപ്പം മുളക് ബജി കഴിക്കാൻ എന്ത് രസമാണ്! നേരിയ എരിവുള്ള ബജി എല്ലാവരും നല്ല സ്വാദോടെ കഴിച്ചു തീർക്കും. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന വിഷത്തെപ്പറ്റി നാം ചിന്തിക്കു ന്നില്ല . പുറത്തു നിന്നും വാങ്ങി കഴിക്കുന്ന ഈ മുളക് ധാരാളം കീടനാശിനികൾ അടിച്ച ശേഷമാണ് നമ്മുടെ കൈയിലെത്തുന്നത്. ഇനി പുറത്തുനിന്നും മുളക് വാങ്ങാതിരിക്കാം. നമ്മുടെ വീട്ടിലെ പച്ചക്കറിതോട്ടത്തിൽ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാൻ പറ്റിയ ഒന്നാണിത്.
വെറുമൊരു നാലുമണി പലഹാരം മാത്രമല്ല
ബജി മുളകിന് ധാരാളം ഗുണങ്ങളുമുണ്ട്. ബജി മുളക് നല്ലൊരു ആന്റി ഓക്സിഡന്റാണ്, ഇതിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മുളക് കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു. ഹൃദയാരോഗ്യത്തിനും, പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായിക്കുന്നു. നാരുകൾ ഉള്ളതുകൊണ്ട് ദഹനത്തെ സഹായിക്കുന്നു.
ബജി മുളക് കൃഷി എങ്ങനെ ചെയ്യാം?
ബജി മുളക് വിത്തുകൾ നടാൻ പറ്റിയ സമയമാണിപ്പോൾ. കൃഷി ചെയ്യുമ്പോൾ നല്ല വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. ആരോഗ്യമുള്ള തൈകൾ കീടബാധഏൽക്കാതെ നന്നായി വളരും. നല്ല ഹൈബ്രിഡ് വിത്തുകൾ മഹാ അഗ്രിൻ ഇപ്പോൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഓൺലൈൻ ആയി ഓർഡർ കൊടുത്താൽ അവ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. മഹാ അഗ്രിനിൽ എല്ലാത്തരം പച്ചക്കറി വിത്തുകളും ലഭ്യമാണ്. ഇവ നല്ല ഇനം വിത്തുകളാണ്, മറ്റു വിത്തുകൾ വാങ്ങി നിങ്ങളുടെ പണവും സമയവും നഷ്ടപ്പെടുത്താതിരിക്കുക.
മണ്ണിൽ കുമ്മായമിട്ട് വെയിൽ കൊള്ളിച്ച ശേഷമേ തൈകൾ നടാവൂ. വിത്തുകൾ പോട്രേയിൽ നട്ട് മുളച്ച ശേഷം വേണം നടാൻ. വിത്തുകൾ നടുന്നതിനു മുൻപ് സൂഡോമോണസ് ലായനിയിൽ മുക്കിവെച്ച ശേഷം വേണം നടാൻ. നടുന്ന മണ്ണിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് ഇളക്കിയ ശേഷം വേണം നടാൻ. മുളക് ഗ്രോ ബാഗിലോ മണ്ണിലോ നടാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചെടികളിൽ തളിച്ച് കൊടുക്കാം, സൂഡോമോണസ് വെള്ളത്തിൽ നേർപ്പിച്ചതും തളിച്ച് കൊടുക്കാം, കീട ബാധയേൽക്കാതിരിക്കാനാണിത്. കടലപ്പിണ്ണാക്കും പച്ച ചാണകവും പുളിപ്പിച്ചതിന്റെ തെളി വെള്ളം ചേർത്ത് നേർപ്പിച്ചു തടത്തിൽ ഒഴിച്ച് കൊടുക്കാം.
ഇനി വീട്ടിലെ മുളകുപയോഗിച്ചു ബജിയുണ്ടാക്കാം, സ്വാദും ഗുണവും ഇരട്ടിയാകും.