• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

പീച്ചിങ്ങ കൃഷി ഒന്ന് ശ്രദ്ധിച്ചാൽ നല്ല വിളവെടുക്കാം

നല്ലൊരു വേനൽക്കാല വിളയാണ് പീച്ചിങ്ങ. മഴക്കാലത്തും നല്ല വിളവ് തരും. പീച്ചിങ്ങയുടെ കൃഷി വളരെ എളുപ്പമാണ്. അടുക്കളത്തോട്ടത്തിൽ നിര്ബന്ധമായും നട്ടു പിടിപ്പിക്കേണ്ട പച്ചക്കറിയാണിത്. കൂടുതൽക്കാലം വിളവ് തരും എന്നത് പീച്ചിങ്ങ ചെടിയുടെ ഗുണമാണ്‌ .

ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് പീച്ചിങ്ങ. വിറ്റാമിൻ എ, സി, എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനും , പ്രമേഹത്തിനും ഒരു പ്രതിവിധി കൂടിയാണ് പീച്ചിങ്ങ. കണ്ണിന്റെ ആരോഗ്യത്തിനും, ചർമ്മ സംരക്ഷണത്തിനും പീച്ചിങ്ങ കഴിക്കുന്നത് നല്ലതാണ്. ദഹനത്തിനും, പൊണ്ണത്തടികുറയ്ക്കാനും പീച്ചിങ്ങ സഹായിക്കുന്നു.

പീച്ചിങ്ങ എങ്ങനെ നന്നായി വിളവെടുക്കാം

ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം ഇല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല . വിത്തുകൾ നന്നായി ഒരുക്കിയ മണ്ണിൽ അധികം താഴ്ചയില്ലാതെ നടാം. കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. രണ്ടാഴ്ച് കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. ഇലകളിൽ കഞ്ഞി വെള്ളം നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം. ഇടക്ക് ജൈവവളങ്ങൾ മണ്ണും ചകിരിച്ചോറും ചേർത്ത് ഇട്ടു കൊടുക്കാം. വെള്ളം രാവിലെയും വൈകീട്ടും ഒഴിച്ച് കൊടുക്കാം.

വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു. കായകൾ നന്നായി പൊതിഞ്ഞു സൂക്ഷിക്കാം. വേഗത്തിൽ വിളവെടുപ്പ് നടത്താം, കായകൾ പാകമാകുമ്പോൾ അധികം മൂക്കാതെ പറിച്ചെടുക്കണം.  കായകൾ പറിച്ചു കഴിഞ്ഞു ഉണങ്ങിയ കമ്പുകൾ കൊതികൊടുത്താൽ വീണ്ടും നന്നായി വളരും.

മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.

മഹാ അഗ്രിൻ : ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓൺലൈനായി വാങ്ങാം.

 

വളരെയെളുപ്പം പീച്ചിങ്ങ കൃഷി – Ridge Gourd

നമ്മുടെ ഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യാം. എല്ലാ വീടുകളിലും ഒരു അടുക്കള തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഇന്ന് വർധിച്ചു വരുന്നു. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ ധാരാളം കീടനാശിനികൾ തളിച്ചുണ്ടാക്കുന്നവയാണ്. വിൽപനക്കായി എത്തുന്ന ഇത്തരം പച്ചക്കറികൾ നമ്മളെ രോഗത്തിനടിമകളാക്കുന്നു. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അവ വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. അടുക്കളത്തോട്ടങ്ങൾ നമ്മുടെ വീടുകളിൽ വളർത്തേണ്ട സമയം അതിക്രമിച്ചു.

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് പീച്ചിങ്ങ. ഗുണങ്ങളിലും മുൻപിൽ. പീച്ചിങ്ങ സ്വാദിഷ്‌ഠമാണ്, മൃദുലവും ധാരാളം ജലാംശം ഉള്ളതുമായ പച്ചക്കറിയാണ് ഇത് . ഇതിൽ ധാരാളം വൈറ്റമിനലുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന് എ, സി, ഫോളേറ്റ് ഇവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കുന്നു. കലോറിയും ഇതിൽ കുറവാണ്, പൊണ്ണത്തടിയ്ക്കു ഇതു കഴിക്കുന്നത് ഗുണം ചെയ്യും. ഫാസ്റ് ഫുഡ് കഴിച്ചും മറ്റും കഴിച്ചു ആരോഗ്യം കേടുവരുത്താതെ പീച്ചിങ്ങ പോലെയുള്ള പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിറുത്താനും സഹായിക്കും.

പീച്ചിങ്ങ കൃഷി ചെയ്യുന്നതെങ്ങനെ?

പീച്ചിങ്ങ നടുന്നതിന്, നല്ല നീർവാർച്ചയുള്ള, ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടമായ എക്കൽ മണ്ണ് തിരഞ്ഞെടുക്കണം. സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.ഗ്രോ ബാഗിലും നടാം. കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. വള്ളിയായതിനാൽ ഉറപ്പുള്ള ഒരു താങ്ങു നൽകുക. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു, വേനൽക്കാലത്തിന്റെ അവസാനത്തിലോ തണുപ്പുകാലത്തിന്റെ തുടക്കത്തിലോ വിളവെടുപ്പു നടത്താം. വേഗത്തിൽ വിളവെടുപ്പ് നടത്താം, കായകൾ പാകമാകുമ്പോൾ പറിച്ചെടുക്കണം .

മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.

മഹാ അഗ്രിൻ : ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓൺലൈനായി വാങ്ങാം.

ആനക്കൊമ്പന്‍ വെണ്ട കൃഷി രീതിയും പരിചരണവും

ഒരു വേനൽക്കാല വിളയാണ് ആനക്കൊമ്പൻ വെണ്ട. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.

നല്ല നീളവും നല്ല പച്ച നിറവുമുള്ള ആനക്കൊമ്പൻ വെണ്ട കാണാൻ തന്നെ നല്ല ഭംഗിയാണ്. നിങ്ങളുടെ അടുക്കള തോട്ടത്തിൽ ആനക്കൊമ്പൻ വെണ്ട നടുന്നത് ഉത്തമമാണ്. നല്ല കായ ഫലം തരുന്ന ഇവ എന്നും അടുക്കളയ്ക്ക് ഒരു മുതൽക്കൂട്ടാണ്. വലിയ ശ്രദ്ധയൊന്നും ആവശ്യമില്ല ഇവയുടെ വളർച്ചയ്ക്ക്

വെണ്ട കൃഷിയിൽ എന്തെല്ലാം ശ്രദ്ധിക്കണം ?

നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. വേഗത്തിലും ഫലപ്രദമായും മുളയ്ക്കുന്നതിന്, വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം. വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം
മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം.

മണൽ കലർന്ന പശിമരാശി, കളിമണ്ണ് കലർന്ന മണ്ണും കൃഷിക്ക് ഉത്തമമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്നയിടത്തു വേണം വെണ്ട നടാൻ. മണ്ണ് കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം. തൈകൾ തമ്മിൽ കുറച്ചുകാലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.

കീടനിയന്ത്രണം

ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം.ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക. – രോഗങ്ങൾ പടരാതിരിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കുകയും രോഗബാധിതമായ ചെടികൾ ഉടനടി നീക്കം ചെയ്യുകയും ചെയ്യുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്.

 

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

വഴുതനയുടെ കീടബാധകളും പരിഹാരവും

കൊടും ചൂടിലും നന്നായി വളരുന്ന പച്ചക്കറിയാണ് വഴുതന. ഒരു വഴുതന രണ്ടു വർഷത്തോളം കായ് ഫലം തരുന്നു. അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാകത്ത പച്ചക്കറിയാണ് വഴുതന. ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ശരീര ഭാരം കുറയ്ക്കാൻ, ഹ്രദയാരോഗ്യത്തിന് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരു പച്ചക്കറിയാണ് വഴുതന.

ചെടികൾ നടുമ്പോൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം. വെള്ളീച്ച ശല്യം ഇല്ലാതാക്കാൻ പുളിപ്പിച്ച കഞ്ഞി വെള്ളം ഇലകളിൽ തളിച്ചുകൊടുക്കണം. ഇലയുടെ അടിഭാഗത്തും തളിച്ച് കൊടുക്കണം. കീടങ്ങൾ വരാൻ കാത്തിരിക്കാതെ നേരെത്തെ തന്നെ പരിചരണം തുടങ്ങണം.

വിത്ത് നടാനെടുക്കുമ്പോൾ മുതൽ കീട സംരക്ഷണം തുടങ്ങണം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചിട്ടു മാത്രമേ നടാവൂ. വഴുതനയെബാധിക്കുന്ന കീടമാണ് കായ തുരപ്പനും, തണ്ട് തുരപ്പനും. ഇതു ഇലകളെയും കായയെയും മുകുളങ്ങളെയും നശിപ്പിക്കുന്നു. അവ വികൃതമാക്കുന്നു. ഇവയെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഒഴിച്ചാൽ മതി. അത്പോലെ ഇലകളിൽ കാണുന്ന ചിത്ര കീടങ്ങളെ ഒഴിവാക്കാനും വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തളിച്ചാൽ മതി. ഇലകളിൽ കാണുന്ന വാട്ടത്തിനും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. ചെടികൾ നടുമ്പോൾ ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം.

മഹാ അഗ്രിൻ വിത്തുകൾ

വഴുതന ചെടിയെ ബാധിക്കുന്ന വിവിധ രോഗങ്ങളും കീടങ്ങളും

വഴുതന വിവിധ ഗുണങ്ങളുള്ള പച്ചക്കറിയാണ്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയുന്ന ഒന്നാണ് വഴുതന.  പല നിറത്തിൽ വഴുതനങ്ങ ഉണ്ട്. പച്ച, വയലെറ്റ്‌, കടും വയലെറ്റ്‌, വെള്ള എന്നിങ്ങനെ. കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന.

കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്.

ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.

വഴുതന ചെടിയെ ബാധിക്കുന്ന കീടങ്ങളും പരിഹാരവും

വിത്ത് നടാനെടുക്കുമ്പോൾ മുതൽ കീട സംരക്ഷണം തുടങ്ങണം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചിട്ടു മാത്രമേ നടാവൂ. വഴുതനയെബാധിക്കുന്ന കീടമാണ് കായ തുരപ്പനും, തണ്ട് തുരപ്പനും. ഇതു ഇലകളെയും കായയെയും മുകുളങ്ങളെയും നശിപ്പിക്കുന്നു. അവ വികൃതമാക്കുന്നു. ഇവയെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഒഴിച്ചാൽ മതി. അത്പോലെ ഇലകളിൽ കാണുന്ന ചിത്ര കീടങ്ങളെ ഒഴിവാക്കാനും വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തളിച്ചാൽ മതി. ഇലകളിൽ കാണുന്ന വാട്ടത്തിനും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. ചെടികൾ നടുമ്പോൾ ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം.

വെള്ളീച്ച ശല്യം ഇല്ലാതാക്കാൻ പുളിപ്പിച്ച കഞ്ഞി വെള്ളം ഇലകളിൽ തളിച്ചുകൊടുക്കണം. ഇലയുടെ അടിഭാഗത്തും തളിച്ച് കൊടുക്കണം. കീടങ്ങൾ വരാൻ കാത്തിരിക്കാതെ നേരെത്തെ തന്നെ പരിചരണം തുടങ്ങണം.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.

വിത്ത് മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം പോട്രേയിലോ ചട്ടിയിലോ നടാം. വഴുതന വിവിധ ഗുണങ്ങളുള്ള പച്ചക്കറിയാണ്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയുന്ന ഒന്നാണ് വഴുതന. ചെടികൾ നടുമ്പോൾ ലായനിയിൽ മുക്കി നടാം. മാസത്തിൽ ഒരിക്കൽ സ്യൂഡോമോന്സ് ലായനി ചെടികളിൽ തളിച്ചു കൊടുക്കാം. മുള വന്ന് നാലു ഇല പരുവമാകുമ്പോൾ മാറ്റി നടാം. ആരോഗ്യമുള്ള ചെടികൾ മാത്രം നടുക, ഗ്രോ ബാഗിലും നടാം.

നടാനുള്ള മണ്ണ് പാകപ്പെടുത്തിയെടുക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. മണ്ണിൽ ചികിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് , ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവചേർത്തു ഇളക്കി വെള്ള നനവുള്ളതാക്കി അതിൽ വേണം ചെടി നടാൻ.

 

മഹാ അഗ്രിൻ വിത്തുകൾ

 

വഴുതന കൃഷി – വഴുതനയുടെ പോഷക ഗുണങ്ങൾ

വഴുതനയുടെ ഗുണമറിഞ്ഞാൽ അതിന്റെ കൃഷി എല്ലാ വീടുകളിലും തുടങ്ങും. അത്രമാത്രം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണിത്. പല വലുപ്പത്തിലുള്ള ഇവ തോട്ടതിന്റെ സൗന്ദര്യം വർധിപ്പിക്കും.

ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പോഷകങ്ങൾ നിറഞ്ഞതും കുറഞ്ഞ കലോറിയുള്ളതുമായ പച്ചക്കറിയാണിത്. ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇതു ഫലപ്രദമാണ്. ഓർമ്മശക്തി കൂട്ടാനും, തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വഴുതന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രോടീൻ, അന്നജം, കൊഴുപ്പ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.കാൻസർ പ്രതിരോധിക്കാനും, ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഇഷ്ട വിഭവങ്ങളായ സാംബാർ, അവിയൽ എന്നിവയിലും, മെഴുക്കു പുരട്ടിയായും, ചപ്പാത്തിക്കുള്ള ക റിയായും ഒക്കെ വഴുതന ഉപയോഗിക്കാം. സ്വന്തം വീട്ടിലുണ്ടായാൽ എപ്പോഴും ഒരു കറിയുണ്ടാക്കാൻ ഇത് ധാരാളം.

എങ്ങനെ കൃഷി ചെയ്യാം?

വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഒരു മണിക്കൂർ മുക്കി വയ്ക്കാം. എന്നിട്ട് ട്രേയിലോ ഗ്ലാസ്സിലോ മണ്ണെടുത്തു അതിൽ പാകി മുളപ്പിക്കാം. നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അവ മുളക്കും. മുളച്ചവ ഗ്രോ ബാഗിലോ ചട്ടിയിലോ നടാം.

മണ്ണ്, കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്,ചകിരിപ്പൊടി എന്നിവയിട്ട്ഇളക്കി വയ്ക്കുക. മണ്ണിൽ ഈർപ്പം നിലനിൽക്കണം. രണ്ടാഴ്ച കൂടുമ്പോൾ വളമായി , മണ്ണ്, ചാരം, ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ഇട്ടു കൊടുക്കാം, ഇടയ്ക്കിടയ്ക്ക് സ്യുഡോമോണ്സ്  ലായനി തളിച്ചുകൊടുക്കാം. മണ്ണിൽ ട്രൈക്കോഡെര്മ ഇട്ടു കൊടുക്കുന്നതും നല്ലതാണ്. വെള്ളീച്ച ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. കായതുരപ്പൻ , തണ്ടു തുരപ്പൻ ഇവയെ നശിപ്പിക്കാൻ ബിവേറിയം തളിച്ചുകൊടുക്കാം. വെയിൽ കൊള്ളുന്നിടത്തും, ചോലയിലും ഇവ വളർന്നു കൊള്ളും.

ഏതെങ്കിലും വിത്തുവാങ്ങി മുളപ്പിച്ചാൽ ഫലമുണ്ടാകില്ല. അതുകൊണ്ട് നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഗുണനിലവാരമുള്ള വിത്തുകളാണ് , വിശ്വസിക്കാൻ പറ്റിയ വിത്തിനങ്ങളാണ്, നട്ടാൽ നല്ല വിളവെടുക്കാം.

മഹാ അഗ്രിൻ വിത്തുകൾ

അടുക്കളത്തോട്ടത്തിൽ ചെയ്യാവുന്ന വിവിധയിനം വഴുതനകൾ

കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്. ഒരു വീട്ടിൽ വഴുത നട്ടു പിടിപ്പിച്ചാൽ രണ്ടു വർഷത്തോളം അതിൽ നിന്നും കായ ഫലം കിട്ടും. വലിയ പരിചരണമോ ആവശ്യമില്ല.

വഴുതന പലനിറത്തിലും പല വലിപ്പത്തിലും ഉണ്ട്. പച്ച, വെള്ള, വയലെറ്റ്, എന്നിങ്ങനെ നിറത്തിലും ഉരുളൻ, നീണ്ടത് എന്നിങ്ങനെ പല ആകൃതിയിലും ഉണ്ട്. കുറച്ചു ശ്രദ്ധയും നല്ലയിനം വിത്തുകളുമുണ്ടെങ്കിൽ നമ്മുടെ മുറ്റത്തും വഴുതന നന്നായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും രണ്ടു വർഷത്തോളം വിളവെടുക്കാം.

വെളുത്ത വഴുതനങ്ങ

വെളുത്ത വഴുതനങ്ങകളുടെ രുചി വ്യത്യസ്തമാണ്, മാത്രമല്ല കയ്പും കുറവാണ്. വിറ്റാമിൻകെ, സി, ബി എന്നിങ്ങനെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള വഴുതനങ്ങ നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം.

കറുത്ത വഴുതന

ബ്ലാക്ക് ബ്യൂട്ടി വഴുതന അടുക്കളയിൽ വൈവിധ്യമാർന്നതാണ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ്, വറുത്തത്,  തുടങ്ങിയ വിവിധ പാചകത്തിന് അനുയോജ്യമാണ്.  ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.  ഇത് വീക്കം ഉൾപ്പെടുന്ന അവസ്ഥകൾക്ക് ഗുണം ചെയ്യും.

പച്ച വഴുതന

സാധാരയായി അവിയലിലും മറ്റും ഇതു ചേർക്കാറുണ്ട്, മധുരമുള്ള രുചിയാണ്, കറികളിൽ നല്ല നിറവും കിട്ടും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷകപ്രദമായ വഴുതന നമുക്ക് വീട്ടിൽ യാതൊരു പ്രയാസവും കൂടാതെ കൃഷി ചെയ്യാം. നല്ല വിളവും കിട്ടും. വലിയ പരിചരണം ഒന്നും ആവിശ്യമില്ല.

വയലെറ്റ്‌ വഴുതന

ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പോഷകങ്ങൾ നിറഞ്ഞതും കുറഞ്ഞ കലോറിയുള്ളതുമായ പച്ചക്കറിയാണിത്. ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇതു ഫലപ്രദമാണ്.

മഹാ അഗ്രിൻ വിത്തുകൾ

വഴുതന കൃഷി രീതിയും പരിചരണവും

നോർത്തിന്ത്യക്കാരുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് നമ്മുടെ വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.

പല നിറത്തിൽ വഴുതനങ്ങ ഉണ്ട്. പച്ച, വയലെറ്റ്‌, കടും വയലെറ്റ്‌, വെള്ള എന്നിങ്ങനെ. കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്.

ഒരു വീട്ടിൽ വഴുത നട്ടു പിടിപ്പിച്ചാൽ രണ്ടു വർഷത്തോളം അതിൽ നിന്നും കായ ഫലം കിട്ടും. വലിയ പരിചരണമോ ആവശ്യമില്ല.

വഴുതന കൃഷി ചെയ്യുന്നതെങ്ങനെ

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.

വിത്ത് മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം പോട്രേയിലോ ചട്ടിയിലോ നടാം. മുള വന്ന് നാലു ഇല പരുവമാകുമ്പോൾ മാറ്റി നടാം. ആരോഗ്യമുള്ള ചെടികൾ മാത്രം നടുക, ഗ്രോ ബാഗിലും നടാം.

നടാനുള്ള മണ്ണ് പാകപ്പെടുത്തിയെടുക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. മണ്ണിൽ ചികിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് , ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവചേർത്തു ഇളക്കി വെള്ള നനവുള്ളതാക്കി അതിൽ വേണം ചെടി നടാൻ.

കീടങ്ങളെ നേരിടാൻ

ആഴ്ചയിൽ ഒരു തവണ സ്യുഡോമോണസ് ലായനി വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കാം. പുളിപ്പിച്ച കഞ്ഞി വെള്ളം നേർപ്പിച്ച ഒഴിച്ചു കൊടുക്കാം, ഇലകളിൽ തളിച്ചും കൊടുക്കാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചുകൊടുക്കാം. ബിവേറിയാം വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കാം.

രണ്ടാഴ്ച കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. സാധാരണയായി ചാണകവും കടലപ്പിണ്ണാക്കും കലക്കി വച്ച് അവ പുളിപ്പിച്ചു, അതിൽ ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ഇതൊക്കെ ചെയ്താൽ നല്ല വലിപ്പമുള്ള വഴുതന നമുക്ക് വീട്ടിൽ കിട്ടും. വിഷരഹിതമായ നല്ല പച്ചക്കറികൾ ഇതുപോലെ കൃഷിചെയ്താൽ അസുഖങ്ങൾ വരാതെ ആരോഗ്യം സംരക്ഷിക്കാം ഒപ്പം സ്വാദുള്ള വിഭവങ്ങൾ കഴിക്കുകയും ചെയ്യാം.

മഹാ അഗ്രിൻ വിത്തുകൾ

.

വഴുതന കൃഷി വിത്ത് മുതൽ വിളവ് വരെ

ഈ വേനലിൽ നടാൻ പറ്റിയ വിത്തിനമാണ് വഴുതന. രണ്ടു വർഷത്തോളം കായ് ഫലം തരുന്ന വഴുതന അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാകത്ത പച്ചക്കറിയാണ്. പൊണ്ണത്തടി കുറയ്ക്കാൻ, ഹ്രദയാരോഗ്യത്തിന് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരു പച്ചക്കറിയാണ് വഴുതന.

വിത്ത് മുതൽ വിളവ് വരെ

വിത്തുകൾ കൃഷിയുടെ അടിസ്ഥാനമാണ്. ഏതെങ്കിലും വിത്തുവാങ്ങി മുളപ്പിച്ചാൽ ഫലമുണ്ടാകില്ല. അതുകൊണ്ട് നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഗുണനിലവാരമുള്ള വിത്തുകളാണ് , വിശ്വസിക്കാൻ പറ്റിയ വിത്തിനങ്ങളാണ്, നട്ടാൽ നല്ല വിളവെടുക്കാം.

വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഒരു മണിക്കൂർ മുക്കി വയ്ക്കാം. എന്നിട്ട് ട്രേയിലോ ഗ്ലാസ്സിലോ മണ്ണെടുത്തു അതിൽ പാകി മുളപ്പിക്കാം. നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അവ മുളക്കും. മുളച്ചവ ഗ്രോ ബാഗിലോ ചട്ടിയിലോ നടാം.

മണ്ണ്, കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്,ചകിരിപ്പൊടി എന്നിവയിട്ട്ഇളക്കി വയ്ക്കുക. മണ്ണിൽ ഈർപ്പം നിലനിൽക്കണം.

രണ്ടാഴ്ച കൂടുമ്പോൾ വളമായി , മണ്ണ്, ചാരം, ചാണകപ്പൊടി,കമ്പോസ്റ്റ് എന്നിവ ഇട്ടു കൊടുക്കാം, ഇടയ്ക്കിടയ്ക്ക് സ്യുഡോമോണ്സ്  ലായനി തളിച്ചുകൊടുക്കാം. മണ്ണിൽ ട്രൈക്കോഡെര്മ ഇട്ടു കൊടുക്കുന്നതും നല്ലതാണ്. വെള്ളീച്ച ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. കായതുരപ്പൻ , തണ്ടു തുരപ്പൻ ഇവയെ നശിപ്പിക്കാൻ ബിവേറിയാം തളിച്ചുകൊടുക്കാം. വെയിൽ കൊള്ളുന്നിടത്തും, ചോലയിലും ഇവ വളർന്നു കൊള്ളും.

മഹാ അഗ്രിൻ വിത്തുകൾ

 

വഴുതന കൃഷിക്ക് – അധികം പരിചരണം ഒന്നും ആവശ്യമില്ല

നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ട ധാരാളം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ ഈ ഗുണങ്ങൾ നമുക്ക് കിട്ടണമെങ്കിൽ അവ കീടനാശിനികൾ ഉപയോഗിക്കാതെ വളർത്തിയെ ടുക്കുന്നവയാകണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷകപ്രദമായ വഴുതന നമുക്ക് വീട്ടിൽ യാതൊരു പ്രയാസവും കൂടാതെ കൃഷി ചെയ്യാം. നല്ല വിളവും കിട്ടും. വലിയ പരിചരണം ഒന്നും ആവിശ്യമില്ല.

വഴുതന പലനിറത്തിലും പല വലിപ്പത്തിലും ഉണ്ട്. പച്ച, വെള്ള, വയലെറ്റ്, എന്നിങ്ങനെ നിറത്തിലും ഉരുളൻ, നീണ്ടത് എന്നിങ്ങനെ പല ആകൃതിയിലും ഉണ്ട്. കുറച്ചു ശ്രദ്ധയും നല്ലയിനം വിത്തുകളുമുണ്ടെങ്കിൽ നമ്മുടെ മുറ്റത്തും വഴുതന നന്നായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും രണ്ടു വർഷത്തോളം വിളവെടുക്കാം.

വഴുതന കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.

വിത്ത് മുളപ്പിച്ചാണ് കൃഷി ചെയ്യേണ്ടത്. വിത്ത് സ്യുഡോമോണോസിൽ മുക്കി വയ്ക്കാം. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം പോട്രേയിലോ ചട്ടിയിലോ നടാം. മുള വന്ന് നാലു ഇല പരുവമാകുമ്പോൾ മാറ്റി നടാം. ആരോഗ്യമുള്ള ചെടികൾ മാത്രം നടുക, ഗ്രോ ബാഗിലും നടാം.

നടാനുള്ള മണ്ണ് പാകപ്പെടുത്തിയെടുക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. മണ്ണിൽ ചികിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ് , ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവചേർത്തു ഇളക്കി വെള്ള നനവുള്ളതാക്കി അതിൽ വേണം ചെടി നടാൻ.

കീടങ്ങളെ നേരിടാൻ

ആഴ്ചയിൽ ഒരു തവണ സ്യുഡോമോണസ് ലായനി വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കാം. പുളിപ്പിച്ച കഞ്ഞി വെള്ളം നേർപ്പിച്ച ഒഴിച്ചു കൊടുക്കാം, ഇലകളിൽ തളിച്ചും കൊടുക്കാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചുകൊടുക്കാം. ബിവേറിയാം വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കാം.

രണ്ടാഴ്ച കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. സാധാരണയായി ചാണകവും കടലപ്പിണ്ണാക്കും കലക്കി വച്ച് അവ പുളിപ്പിച്ചു, അതിൽ ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ഇതൊക്കെ ചെയ്താൽ നല്ല വലിപ്പമുള്ള വഴുതന നമുക്ക് വീട്ടിൽ കിട്ടും. വിഷരഹിതമായ നല്ല പച്ചക്കറികൾ ഇതുപോലെ കൃഷിചെയ്താൽ അസുഖങ്ങൾ വരാതെ ആരോഗ്യം സംരക്ഷിക്കാം ഒപ്പം സ്വാദുള്ള വിഭവങ്ങൾ കഴിക്കുകയും ചെയ്യാം.

മഹാ അഗ്രിൻ വിത്തുകൾ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 14
  • Go to page 15
  • Go to page 16
  • Go to page 17
  • Go to page 18
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.