• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

ഈ അവധിക്കാലത്ത് കുട്ടികൾക്ക് ഒരുക്കാം അടുക്കളത്തോട്ടം

വീട്ടിലെ പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കളത്തോട്ടം.  നമുക്ക് വേണ്ട ഭക്ഷ്യ സാധനങ്ങളും, നല്ല കാറ്റും, നല്ല പച്ചപ്പും, അവിടെ കിട്ടും. അവിടുത്തെ പൂക്കളും, വിളകളും നല്ല സന്തോഷമാണ് നൽകുന്നത്. കുടുംബവുമൊത്തു വേനൽക്കാലത്തു ചിലവഴിക്കാൻ പറ്റിയയിടം. അടുക്കളത്തോട്ടത്തിൽനിന്നും പണലാഭം മാത്രമല്ല പാചകം ചെയ്യാനുള്ള താത്പര്യവും ലഭിക്കും ഒപ്പം വിഭവങ്ങൾക്ക് സ്വാദും കിട്ടും.

കുട്ടികൾക്ക് സ്വന്തം നിലയിൽ പല കാര്യങ്ങളും അടുക്കളത്തോട്ടത്തിൽ ചെയ്യാൻ കഴിയും. മനോഹരമായി അടുക്കളത്തോട്ടം ഡിസൈൻ ചെയ്യാൻ, ഗ്രോ ബാഗുകളും ചട്ടികളും എങ്ങനെ ക്രമീകരിക്കാം, ഓരോ വിളകളും എവിടെയൊക്കെ വെയ്ക്കണം, എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാം. ഇതവരുടെ ഭാവനാലോകത്തെ വളർത്തും.

മണ്ണൊരുക്കുന്നതു മുതൽ കുട്ടികളെ പങ്കെടുപ്പിക്കണം. കൃഷി ശാസ്ത്രീയമായി ചെയ്യേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കും. മണ്ണിന്റെ ഘടന, എങ്ങനെ മണ്ണ് പോഷകമൂല്യമുള്ളതാക്കാം, അതിന് മണ്ണിൽ എന്തെല്ലാം ചേർക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾ അനുഭവത്തിലൂടെ മനസ്സിലാക്കും.

പച്ചക്കറികളുടെ പോഷക പ്രാധാന്യവും അവയിലടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുക്കളും എന്തൊക്കെയാണെന്നും, അവ നമ്മുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങളും മനസ്സിലാക്കാം. പോഷകങ്ങളുടെ പ്രാധാന്യവും, അവ കഴിക്കേണ്ടതിന്റെ ആവശ്യകതയും, അവർ കഴിക്കുന്ന ഭക്ഷ്യ വിളകൾ
നട്ടു പിടിപ്പിക്കാനും പാചകം ചെയ്യാനും അവർ പഠിക്കും. ഇതവരെ സ്വയം പര്യാപ്തരാക്കും.

രാസവളങ്ങളുടെ ദോഷവശങ്ങൾ മനസ്സിലാക്കി പ്രകൃതിയോടിണങ്ങി ജീവിക്കാനും അടുക്കളത്തോട്ടം അവരെ പ്രാപ്തരാക്കും. ജൈവകൃഷിയുടെ പ്രാധാന്യം അവർ തിരിച്ചറിയും. എളുപ്പത്തിൽ നടാൻ പറ്റിയ വിളകളായ ചീര, വഴുതന, വെണ്ട എന്നിങ്ങനെ ആദ്യം തുടങ്ങാം. ചെടിക്കു വേണ്ട പരിചരണങ്ങൾ കൊടുക്കുവാനും വെള്ളം ഒഴിക്കാനും അവരെ കൊണ്ട് ചെയ്യിക്കാം.

മഹാ അഗ്രിൻ വിത്തുകൾ

അടുക്കളത്തോട്ടം- വീട്ടിലെ ഹരിത വിസ്മയം

നല്ല പോഷകമൂല്യമുള്ള പച്ചക്കറികൾ നമ്മുടെ വീട്ടു മുറ്റത്തു കൃഷി ചെയ്യാൻ ഒരു അടുക്കളതോട്ടമുണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിലകൊടുത്തു പച്ചക്കറി വാങ്ങാതെയും കീടനാശിനികൾ ധാരാളം തളിച്ചുണ്ടാക്കുന്ന പച്ചകറികൾ ഉപയോഗിക്കാതെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കാം.

ഇനി അടുത്തഘട്ടം അടുക്കളത്തോട്ടത്തിനു ഒരു സ്ഥലം കണ്ടെത്തുകയാണ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായിരിക്കണം. മട്ടുപ്പാവിൽ കൃഷിചെയ്യാം, അവിടെ കീടബാധ കുറയും.അടുക്കളത്തോട്ടം വലുതാകണമെന്നില്ല , നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്ക്‌ വേണ്ടത് വിളവെടുക്കാൻ കഴിയണം.

അടുത്തതായി ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾ ഏതെന്നു തീരുമാനിക്കണം. അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും പോഷകത്തിന്റെ ആവശ്യകതയും കണക്കിലെടുക്കണം. എന്നിട്ടു വേണം പച്ചക്കറി വിത്തിനെപ്പറ്റി ചിന്തിക്കാൻ.

വിത്തുകൾ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം. എളുപ്പം കൃഷി ചെയ്യാവുന്നവ, നല്ല വിളവ് തരുന്നവ, ഗുണമേന്മയുള്ള വിത്തുകൾ എന്നിങ്ങനെ ഇലക്കറികൾ, നിത്യവും ഉപയോഗിക്കേണ്ടവ എന്നിങ്ങനെ മുൻഗണനാക്രമത്തിൽ വിത്തുകൾ തിരഞ്ഞെടുക്കാം. വിത്തിന്റെ കാര്യത്തിൽ ജാഗ്രത അവശ്യമാണ്.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.വേനൽക്കാലത്തു കൃഷിചെയ്യാൻ പറ്റുന്നവയാണ് തക്കാളി , വഴുതന, ചീര, കുമ്പളം, വെള്ളരി, പീച്ചിങ്ങ, മത്തങ്ങാ, ചതുര പയർ എന്നിവ.

ഗ്രോ ബാഗിലോ ചട്ടികളിലോ കൃഷിചെയ്യാം, അതിനായി മണ്ണ് ട്രീറ്റ് ചെയ്തെടുക്കണം.

കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ട് , ഇളക്കി, കുറച്ചു ദിവസം വെയിൽ കൊള്ളിക്കാം.  നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റ് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക് ഇവ  ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്.  മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.

വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ  സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം .  ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.

മഹാ അഗ്രിൻ വിത്തുകൾ

പച്ചക്കറികളിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ

പോഷകമൂല്യമുള്ളതും വൈവിധ്യമാർന്നതുമായ പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ അത്യാവശ്യമാണ്. അടുക്കളത്തോട്ടത്തിൽ ഇവയെ ഗുണമേന്മയോടുകൂടി കൃഷി ചെയ്യാം. അവ നന്നായി വിളവുതരും.നമ്മുടെ നിത്യ ഉപയോഗത്തിൽ കൂടുതലാണെങ്കിൽ എങ്കിൽ, അവ സൂക്ഷിച്ചു വച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി പിന്നീടുപയോഗിക്കാം. കുട്ടികൾക്ക് ഇഷ്ടമായ രീതിയിൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും പറ്റും. ഇതിലൂടെ നിരവധി രോഗങ്ങളെ അകറ്റി നിർത്താനും സാധിക്കും.

ആരോഗ്യകരവും സ്വാദുള്ളതും ആയ പച്ചക്കറികൾ കുട്ടികളുടെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. അതിനായി ഒരു ഭക്ഷണ ക്രമവും തയ്യാറാക്കാം. വീട്ടിലെ സുരക്ഷിതമായ അടുക്കളത്തോട്ടം ഇതിനായി പ്രയോജനപ്പെടുത്താം.

നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും, നാരുകളും എല്ലാം പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. തക്കാളി, പയർ, വെണ്ട , പാവയ്ക്ക, മുളക് ഇവയെല്ലാം പലതരത്തിൽ പിന്നീടുള്ള ഉപയോഗത്തിനായി എടുക്കാം. പച്ചക്കറികൾ നന്നായി കഴുകി, ഉപ്പും മഞ്ഞൾപൊടിയുമിട്ടു കുറച്ചു നേരം വെയ്ക്കണം. അവ ഉണക്കി കവറുകളിൽ സൂക്ഷിക്കാം. ചെറുതായി ആവികയറ്റിയാലും ഗുണമേന്മയോടെ ഇരിക്കും.

പച്ചക്കറികൾ അച്ചാറിട്ടു സൂക്ഷിക്കാം, ചീര, കോവയ്ക്ക,വഴുതന, പാവയ്ക്ക ഇവയൊക്കെ ഇങ്ങനെ അച്ചാറിട്ടു വയ്ക്കാം. അവ കൊണ്ട് കൊണ്ടാട്ടങ്ങളുണ്ടാക്കാം.

തക്കാളി പോഷക സമൃദ്ധമാണ്, അവശ്യ വിറ്റാമിനുകൾ സി, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, അതേസമയം ലൈക്കോപീൻ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റ് എന്നിവയടക്കം വിവിധ ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഉദാഹരണമായി തക്കാളികൊണ്ട് സോസുകൾ, കെച്ചപ്പ്, ജാം, തക്കാളി പ്യുരി, തക്കാളി പേസ്റ്റ് എന്നിങ്ങനെ പല രൂപത്തിൽ തക്കാളിയെ സ്വാദിഷ്ടമാക്കാം, അവ കുറച്ചു ദിവസം സൂക്ഷിക്കുകയും ചെയ്യാം.

തക്കാളി പ്യൂരി

കുരുവും തൊലിയും കളഞ്ഞു താക്കളിയുടെ പൽപ്പു നന്നയി ചൂടാക്കി കുറുകി എടുത്താൽ പല വെജിറ്റബിൾ കറികളിലും ഇതു ചേർക്കാം.

തക്കാളി സൂപ്പ്

തക്കാളിഉപ്പുചേർത്തു വേവിച്ചു, അരിച്ചു കുരുമുളക് പൊടിയോ വെണ്ണയോ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം

വിഷരഹിതമായ പച്ചക്കറികൾ നട്ടു പിടിപ്പിക്കേണ്ടത് ഇന്ന് ഒരു ആവശ്യമായി വന്നിട്ടുണ്ട്. ഒരു അടുക്കളത്തോട്ടം നമ്മൾ മനസ്സുവെച്ചാൽ എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ. എത്ര കുറഞ്ഞ സ്ഥലത്തും, അപ്പാർട്ടുമെന്റുകളിലും ഗ്രോ ബാഗിലോ പാത്രങ്ങളിലോ ചെടികൾ നടാം. വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.

മഹാ അഗ്രിൻ വിത്തുകൾ

വേനൽക്കാലത്തെ കീടനിന്ത്രണം

പച്ചക്കറികളെ ഈ വേനൽക്കാലത്തു സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്. ഏതെല്ലാം രോഗബാധകൾ ഇവക്കുണ്ടാകുന്നു, അവ എങ്ങനെ നിയന്ത്രിക്കാം എന്നറിഞ്ഞിരിക്കണം. ജൈവ കൃഷിയിൽ നമ്മൾ ശ്ര ദ്ധിക്കേണ്ടത് രാസ വളങ്ങളോ വിഷ് ലിപ്തമായ കീടനാശിനികളോ ഉപയോഗിക്കാതിരിക്കാനാണ്.

ഫംഗസ്‌, വൈറസ്, ബാക്റ്റീരിയ, നിമാറ്റോയ്ഡ് എന്നിങ്ങനെ പല രോഗങ്ങളും നമ്മുടെ വിളവുകളെ ബാധിക്കാം. മണ്ണിന്റെ പി എച് മൂല്യത്തിലുള്ള വ്യതാസവും, വള ക്കുറവും രോഗബാധയ്ക്ക് ചിലപ്പോൾ കാരണമാകും.

ചെടിയുടെ ഇലകളിൽ മഞ്ഞ, തവിട്ട് നിറവും കൊഴിഞ്ഞു പോകുന്നതും മത്തങ്ങ, കുമ്പളം എന്നിവയുടെ ഇലകളിൽ കാണാറുണ്ട്.  പയർ, മത്തങ്ങ, വെള്ളരി, വെണ്ട എന്നിവയിൽ പൂപ്പൽ ഇത് ചെടികളുടെ വളർച്ച മുരടിപ്പിക്കും, ചെടി കേടു വന്നുപോകാനും സാധ്യതയുണ്ട്. വെണ്ട, കുക്കുമ്പർ, ബീൻസ്, തക്കാളി എന്നീ പച്ചക്കറികളിൽ വളർച്ച മുരടിപ്പ്, ചെടി വാടിപ്പോകൽ, വിളവ് കുറയൽ എന്നിവയും കാണാറുണ്ട്.

പരിഹാര മാർഗ്ഗങ്ങൾ

  • രോഗബാധയില്ലാത്തതും രോഗ പ്രതിരോധശേഷിയുള്ളതുമായ വിത്തുകൾ തിരഞ്ഞെടുക്കുന്നത് ആരോഗ്യമുള്ള ചെടികൾ ഉണ്ടാകാൻ സഹായിക്കും.
  • രോഗം ബാധിച്ച ചെടികളുടെ ഭാഗങ്ങളും ചെടികളുടെ അവശിഷ്ടങ്ങളും തിരിച്ചറിഞ്ഞയുടൻ നീക്കം ചെയ്യുന്നത് രോഗബാധ കുറയ്ക്കാനും മറ്റ് ചെടികളിലേക്ക് രോഗം പടരുന്നത് തടയാനും സഹായിക്കും.
  • മണ്ണ് കുമ്മായമിട്ടു വെയിൽ കൊള്ളിക്കുന്നു നല്ലതാണ്. ചെടികളുടെ ഇടയിൽ അകലം സൂക്ഷിക്കുക. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ചശേഷം നടുക. ശീമക്കൊന്ന പുതയും കീട നിയന്ത്രണത്തിൽ ഫലപ്രദമാണ്
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. പുളിപ്പിച്ച കഞ്ഞി വെള്ളം ചെടികളിൽ തളിച്ച് കൊടുക്കാം. നേർപ്പിച്ച സോപ്പുലായനി തളിച്ച് കൊടുക്കാം. ഗോമൂത്രം കാന്താരി മിശ്രിതം ഇലകളിൽ തളിക്കുന്നതും കീടങ്ങളെ ഇല്ലാതാക്കും.
  • കാർഡ് ബോഡുകൊണ്ട് മഞ്ഞ കെണി ഉണ്ടാക്കാം. വെള്ളീച്ചകളെയും മറ്റും ഇങ്ങനെ നേരിടാം.

മഹാഗ്രിൻ  വിത്തുകൾ

ഇലക്കറികൾ ഒരു പോഷക കലവറ

സമീകൃത ആഹാരമെന്ന നിലയിൽ ഇലക്കറികൾ ധാരാളം പ്രധാന്യം അർഹിക്കുന്നു. കാരണം ഇലക്കറികൾ പോഷക കലവറയാണ്. അവയിൽ ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് . ഇവ എളുപ്പത്തിൽ കൃഷിചെയ്യാവുന്നതാണ്, നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ വലിയ പരിചരണം ഒന്നും കൂടാതെ ഇവ കൃഷി ചെയ്യാം. ഇനി ഏതെല്ലാം ഇലക്കറികൾ കൃഷി ചെയ്യാം എന്ന് തീരുമാനിക്കാം.

സുന്ദരി ചീര

പേരുപോലെ സുന്ദരമാണ് ഈ ചീര. കറി വെച്ചാൽ നല്ല സ്വാദാണ്. ഇത്തരം ചീരയിൽ വലിയ കീട ബാധയൊന്നും ഉണ്ടാകാറില്ല. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും ഒരു വിരുന്നാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ്.

എങ്ങനെ കൃഷി ചെയ്യാം:

ടെറസിൽ നടാം. ഗ്രോബാഗിലോ ചട്ടിയിലോ കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കണം. 25 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും.

അമരാന്തസ് ഗ്രീൻ

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ ചീര. കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കളും വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബി9, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ഇതിലടങ്ങിയിട്ടുണ്ട്. ഗ്രീൻ ചീര ഒരു പോഷക ശക്തിയാണ്. സിങ്ക്, സോഡിയം, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു.

എങ്ങനെ കൃഷി ചെയ്യാം:

ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം. വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക.

പാലക് ചീര

ഔഷധ ഗുണമുള്ള പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. ദഹനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പാലക് ചീര കഴിക്കുന്നത് നല്ലതാണ്.

പോഷകസമൃദ്ധമായ പാലക് ചീര വിറ്റാമിനുകൾ (എ, സി, കെ), അവശ്യ ധാതുക്കൾ (ഇരുമ്പ്, കാൽസ്യം), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണകരമാണ്.

എങ്ങനെ കൃഷി ചെയ്യാം:

വിത്തുകൾ സ്യുഡോമോണസ് ലായനി വെള്ളവുമായി ചേർത്ത് നേർപ്പിച്ചതിൽ മുക്കി വച്ചിട്ട് വേണം നടാൻ. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം. ട്രീറ്റ് ചെയ്ത മണ്ണിൽ ചട്ടിയിൽ പാലക് ചീര നടാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. വേനൽക്കാലത്തു പുതയിട്ടു കൊടുക്കണം. ഇടയ്ക്കു കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ഇട്ട് കൊടുക്കാം. സ്യുഡോമോണസ്സ് ലായനി ഇലകളിൽ തളിച്ച് കൊടുക്കാം. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം. തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം.

അഗത്തിച്ചീര


അഗത്തി ചീര പയർ വർഗ്ഗത്തിൽ പെട്ടതാണ്. അതുകൊണ്ടു മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും അഗത്തി ചീര നടുന്നത് നല്ലതാണ്. നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടു വരുന്ന അഗത്തി ചീരയുടെ പൂവും ഇലയും ഭക്ഷ്യ യോഗ്യമാണ്. ജീവകം എ, ബി, സ്, കാൽസ്യം, ഇരുമ്പ് എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഇതൊരു ആയുർവേദ ഔഷധമാണ്.

മഹാഗ്രിൻ  വിത്തുകൾ

വീട്ടിലൊരുക്കാം ജൈവ കൃഷി

മണ്ണും വെള്ളവും മലിനമാകാതെയും രാസ കീടനാശിനികൾ ഒന്നുംഉപയോഗിക്കാതെയും കൃഷി ചെയ്യുന്ന ഭക്ഷ്യ വിളകൾ നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിച്ചും പലതരം പച്ചക്കറികൾ നട്ടും, ജൈവ രീതിയിൽ കൃഷിചെയ്യാം.

വിൽപ്പനയ്ക്കായി കൃഷി ചെയ്യുമ്പോൾ രാസവളങ്ങളും കീടനാശിനികളും മറ്റും ഉപയോഗിക്കാറുണ്ട്. ഇവ കലർന്ന പച്ചക്കറികളും മറ്റും കഴിക്കുമ്പോൾ ഗുണത്തേക്കാൾ ദോഷമാണുണ്ടാവുന്നത്. വലിയ രോഗങ്ങൾ തന്നെ പിടിപെടാം. ഇവിടെയാണ് നമ്മുടെ വീട്ടിലൊരു ജൈവത്തോട്ടം പച്ചക്കറികൾക്കായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത.

നമ്മുടെ പരിസ്ഥിതിക്ക് ഒരു കേടും കൂടാതെ പലതരം വിളകൾ കൃഷി ചെയ്യാനും, ജൈവ വളങ്ങളും ജൈവ കീട നാശിനികളും ഉപയോഗിക്കാനും നമ്മുടെ വീട്ടു മുറ്റത്തെ കൃഷിയിടത്തിൽ സാധിക്കും. ഒരു ചെറിയ സ്ഥലമാണെങ്കിൽ പോലും ഒരു കുടുംബത്തിന്  ആവശ്യമായ പച്ചക്കറികൾ നട്ട് വളർത്താം.

ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിച്ചും പലതരം പച്ചക്കറികൾ നട്ടും, ജൈവ രീതിയിൽ കീടങ്ങളെ നശിപ്പിച്ചും വീട്ടിലെ അടുക്കള മാലിന്യത്തിൽ നിന്നും വളങ്ങളുണ്ടാക്കിയും കൃഷി ചെയ്യാം. അത് നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമാകും. കഞ്ഞി വെള്ളവും, പച്ച ചാണകവും , കടലപ്പിണ്ണാക്കും ചേർത്ത് പുളിപ്പിച്ചു , അത് വെള്ളവുമായി നേർപ്പിച്ചു ചെടികളിൽ തളിക്കാം. ചാണകവും ശർക്കരയും, പയറുപൊടിച്ചതും ചേർത്തിളക്കി നേർപ്പിച്ചു തളിക്കാം. കരിയിലകൾ ഉണക്കി പൊടിച്ചു വളമാക്കാം.

വെളുത്തുള്ളി വേപ്പില കഷായം കീടങ്ങൾക്കെതിരെ പ്രയോഗിക്കാം. ഗോമൂത്രം കാന്താരി മുളക് മിശ്രിതം തളിക്കാം, ഇങ്ങനെ കീടങ്ങളെ നശിപ്പിച്ചു                      കൃഷി ചെയ്യാം.

മഹാഗ്രിൻ വിത്തുകൾ, വിത്ത് ഉൽപ്പാദനത്തിലും വിതരണത്തിലും വൈദഗ്ധ്യം നേടിയതാണ്. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ തികച്ചും മികച്ച വിത്തുകൾ നിങ്ങൾക്ക് ഓൺലൈനായി വാങ്ങാം.

മഹാഗ്രിൻ വിത്തുകൾ

 

അടുക്കളത്തോട്ടത്തിലെ വേനൽക്കാല പരിചരണം

നമ്മുടെ ഭക്ഷണ വി ളിൽ നിന്നും പച്ചക്കറികളെ ഒഴിവാക്കാൻ കഴിയില്ല. കാരണം അവ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും അത്യാവശ്യമാണ്.  അടുക്കള തോട്ടമുണ്ടാക്കി കുടുംബത്തിനാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ട് മുറ്റത്തു കൃഷി ചെയ്യാം.

വേനലിൽ നടാൻ പറ്റിയവ

അടുക്കളത്തോട്ടത്തിലെ വിളകൾക്ക് വേനലിൽ നല്ല പരിചരണം ആവശ്യമാണ്. വേനൽക്കാലത്തു നടാൻ പറ്റിയ വിളകൾ ഏതൊക്കെയാണ് എന്ന് മുൻകൂട്ടി നിശ്ചയിക്കണം. വേനലിൽ നടാൻ പറ്റിയവയാണ് ചീര, വഴുതന, പീച്ചിങ്ങ, വെള്ളരി, വെണ്ട, തക്കാളി, പാവയ്ക്ക, പയർ എന്നിവ.

വിത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.

എങ്ങനെ കൃഷി ചെയ്യാം

എവിടെയാണ് നടേണ്ടതെന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ മണ്ണ് ട്രീറ്റ് ചെയ്തെടുക്കാം. സൂര്യപ്രകാശം കിട്ടുന്നയിടമാകണം. ടെറസിലും കൃഷി ചെയ്യാം, ഇതിനായി ഗ്രോ ബാഗുകളോ, ചട്ടികളോ എടുക്കാം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ട് , ഇളക്കി, കുറച്ചു ദിവസം വെയിൽ കൊള്ളിക്കാം.  നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റ് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക് ഇവ  ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.

വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ  സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം .  ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.

നട്ട ചെടികൾക്ക് വേണ്ട പരിപാലനം

വേനൽ പച്ചക്കറികൾക്ക് നിർബന്ധമായും രണ്ടു നേരം വെള്ളം ഒഴിക്കണം. വളം ചെടികൾക്ക് ചുറ്റും വിതറി മണ്ണിൽ ചേർക്കുന്നതോടൊപ്പം , പുതയിട്ടു കൊടുക്കാനും ശ്രദ്ധിക്കണം. കളകൾ പറിച്ചു മാറ്റണം. ചെടികളുടെ ചോട്ടിൽ കുറച്ചു മണ്ണ് വളത്തോടൊപ്പം ഇട്ട് കൊടുക്കണം. ഇടക്കിടയ്ക്ക് പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കാം.

മഹാ അഗ്രിൻ വിത്തുകൾ

ഏപ്രിൽ മാസത്തെ കൃഷിപ്പണികൾ

വേനൽക്കാല വിളകൾ നടാൻ സമയമായി. പച്ചക്കറികൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ നമുക്ക് കഴിയില്ല, ശരീരത്തിനാവശ്യമായ ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. ജൈവകൃഷി വീട്ടിൽ ആരംഭിക്കാം. കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം, പുറമെ നിന്നുള്ള വിഷലിപ്തമായ പച്ചക്കറികൾ വാങ്ങാതെ പണവും ലാഭിക്കാം. വൈവിധ്യവും പോഷകഗുണമുള്ളതുമായ ധാരാളം പച്ചക്കറികൾ നമുക്കുണ്ട്. വേനലിൽ നടാൻ പറ്റിയ പച്ചക്കറികളാണ് കുമ്പളം, തക്കാളി, ചീര, വെണ്ട, വഴുതന എന്നിവ.

കുമ്പളം

കൂശ്മാണ്ടം എന്നറിയപ്പെടുന്ന കുമ്പളം നല്ല ഔഷധ സസ്യമാണ്. ഇതിന്റെ ഇലയും പൂവും തൊലിയും എല്ലാം ഭക്ഷ്യ യോഗ്യമാണ്. നെയ്യ്ക്കുമ്പളം എന്ന ചെറിയ ഇനമാണ് കൂടുതൽ ഗുണകരം. ആയുർവേദത്തിൽ കുമ്പളത്തിന്റെ ഔഷധ ഗുണത്തെപ്പറ്റി പറയുന്നുണ്ട്. ശരീര ബലത്തിനും, ബുദ്ധിശക്തിയുണ്ടാകാനും, പ്രമേഹം, ആർത്തവ വിരാമ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും കുമ്പളം കഴിക്കുന്നതുകൊണ്ട് കഴിയുന്നു. സദ്യയിൽ കുമ്പളം കൊണ്ടുള്ള ഓലൻ പ്രധാനമാണ്, ഇത് സ്വാദുള്ളതും പോഷകഗുണമുള്ളതുമാണ്.

കൃഷിരീതി :

കുമ്പളം കൃഷി ചെയ്യാൻ എളുപ്പമാണ്, വലിയ പരിചരണം ഒന്നും ആവശ്യമില്ല, വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തുകൾ കുത്തുക. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകൾ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്.

തക്കാളി:

നല്ല ആകർഷകവും പോഷഗുണങ്ങളുള്ളതുമായ തക്കാളി വേഗത്തിൽ കൃഷി ചെയ്തെടുക്കാം. പുറത്തു നിന്ന് പച്ചക്കറികൾ വാങ്ങാതെ സ്വന്തം നിലയിൽ കൃഷി ചെയ്യുന്നത് പണം ലാഭിക്കാനും മനസ്സിന് സന്തോഷം ലഭിക്കാനും ഇടയാക്കും. വീടിന് ചുറ്റും നല്ല പച്ചപ്പുകിട്ടാനും ഉപകരിക്കും.

കൃഷിരീതി:

വിത്തുകൾ മുളപ്പിച്ചു വേണം നടാൻ. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നൽകുക.തടത്തിലോ, ​ഗ്രോബാ​ഗിലോ നടാം,നാലോ അഞ്ചോ ഇല വളർച്ചയായ തൈകൾ പറിച്ചു നടാം. ചെടികൾക്ക് സൂര്യ പ്രകാശം ആവശ്യമാണ്.

ചീര-അമരാന്തസ് പിങ്ക് ബ്യൂട്ടി:

ഇതിന് ആരോഗ്യപരമായ മേന്മകളുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും വളരെ പ്രയോജനമാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ് അമരാന്തസ് പിങ്ക് ബ്യൂട്ടി.

കൃഷിരീതി:

ടെറസിൽ ഗ്രോ ബാഗിലും ചീര നടാം. ടെറസിൽ ആകുമ്പോൾ കീടബാധ കുറയും. അമരന്തസ്‌ ചീരയ്ക്ക് പൊതുവെ കീടബാധ കുറവാണ്. മണ്ണിലാണെങ്കിൽ ചാലു കീറി നടാം.വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം. ചകിരിച്ചോറും, ചാണക പൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ.

വിത്തുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം, അവ ഗുണമേന്മയുള്ളവയായിരിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

പോഷക സമ്പുഷ്ടമായ പീച്ചിൽ കൃഷി ചെയ്യാം

പച്ചക്കറികളിൽ നമ്മൾ വലിയ ശ്രദ്ധ കൊടുക്കാത്ത പീച്ചിങ്ങയുടെ ഗുണം അറിഞ്ഞാൽ അത്ഭുതപ്പെടും. വിറ്റാമിനുകളും ധാതുക്കളും ധാരാളം ഇതിലടങ്ങിയിട്ടുണ്ട്. പീച്ചിങ്ങ പല പേരുകളിലും അറിയപ്പെടുന്നു.

ഹൃദയാരോഗ്യത്തിനും, പ്രമേഹത്തിനും ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. രക്ത ശുദ്ധിക്കും, രോഗപ്രതിരോധ ശക്തിക്കും, കണ്ണിന്റെയും, ചർമ്മത്തിന്റെയും സംരക്ഷണത്തിനും പീച്ചിങ്ങ ഉത്തമമാണ്. ശരീരത്തിന്റെ ചൂടുകുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും പീച്ചിങ്ങയ്ക്കു കഴിയും.

വേനൽക്കാലത്തു നടാൻ പറ്റിയതും കഴിക്കാൻ പറ്റിയതുമായ പീച്ചിങ്ങ കൃഷി ചെയ്യാൻ തയ്യാറാകണം. ഒരു അടുക്കളതോട്ടമുണ്ടാക്കിയാൽ
ഔഷധഗുണമുള്ള പീച്ചിങ്ങ വിളവെടുക്കാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണിത്.

കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ചശേഷമാണ് നടേണ്ടത്. ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. വള്ളി വീശുമ്പോൾ താങ്ങു നൽകുക.

ചിലപ്പോൾ പീച്ചിങ്ങയുടെ പൂക്കൾ കൊഴിഞ്ഞു പോകാറുണ്ട്. പൂക്കൾ കൊഴിയുന്നത് വെള്ളം കൂടിയതുകൊണ്ടും കുറഞ്ഞതുകൊണ്ടും ആകാം. വളക്കുറവുകൊണ്ടും പൂക്കൾ കൊഴിഞ്ഞു പോകാറുണ്ട്. ഹൈബ്രിഡ് ഇനമായതുകൊണ്ടു നന്നായി ജൈവ വളങ്ങൾ ചെയ്താൽ നല്ലപോലെ കായകൾ ഉണ്ടാകും.കീടങ്ങൾ സാധാരണ ബാധിക്കാറില്ല. കായീച്ച ശല്യം ഒഴിവാക്കാൻ ട്രാപോ, പഴക്കെണിയൊ വെയ്ക്കണം. കായകൾ ചെറുതായിരിക്കുമ്പോൾ തന്നെ നീളമുള്ളതും മുഴുവനും കവറ് ചെയ്യുന്നതുമായ പ്ലാസ്റ്റിക് കൂടുകൾ ഉപയോഗിക്കണം.

മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.

മഹാ അഗ്രിൻ : ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓൺലൈനായി വാങ്ങാം.

കുറഞ്ഞ പരിപാലനം മതി പീച്ചിൽ കൃഷിക്ക്

ഒരു അടുക്കളത്തോട്ടം ഓരോ വീടിനും വളരെ അത്യാവശ്യമാണ്. വിഷരഹിതമായ പച്ചക്കറികൾ നട്ടുപിടിപ്പിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

വേനൽക്കാലത്തു നടാൻ പറ്റിയതും നിത്യവും ആവശ്യമുള്ളതും വേഗത്തിൽ കൃഷിചെയ്യാവുന്നതുമായ പച്ചക്കറിവിളകൾ തിരഞ്ഞെടുക്കാം.വിത്തുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിത്തുകൾക്ക് അതിൻ്റെതായ പ്രാധാന്യമുണ്ട്. വിജയകരമായ വിളവെടുപ്പിന് ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കുന്നത് പ്രധാനമാണ്.

കുറഞ്ഞ പരിപാലനവും നല്ല വിളവും അതാണ് പീച്ചിങ്ങ കൃഷിയുടെ പ്രത്യേകത.  കൃഷിയിൽ തുടക്കക്കാരായവർക്കുപോലും നല്ല വിളവ് നേടാം . വലിയ കീട ബാധ ഇതിനുണ്ടാകാറില്ല. ചെടി വളരുമ്പോൾ തുടങ്ങി സ്യുഡോമോണസ് ലായനി തളിച്ചു കൊടുക്കുന്നത് നല്ലതാണ്. കായീച്ച ശല്യത്തിനെ പഴം ശർക്കര കെണി വെച്ച് നേരിടാം. കായകൾ ചെറുതായിരിക്കുമ്പോൾ തന്നെ നീളമുള്ള പ്ലാസ്റ്റിക് കൂടുകൾ കൊണ്ട് മൂടാം. നല്ല മഞ്ഞപൂക്കളുള്ള പീച്ചിങ്ങ പടർന്നു കായ്കളുമായി നിൽക്കുന്നത് തോട്ടത്തിന് ഒരു അലങ്കാരമാണ്.

പീച്ചിങ്ങ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം നനച്ചു കൊടുക്കണം .  ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം  പിണ്ണാക്ക് ഇവ വേറെ ഇട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ.  എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു.

മഹാഗ്രിൻ വിത്തുകൾ, വിത്ത് ഉൽപ്പാദനത്തിലും വിതരണത്തിലും വൈദഗ്ധ്യം നേടിയതാണ്. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ തികച്ചും മികച്ച വിത്തുകൾ നിങ്ങൾക്ക് ഓൺലൈനായി വാങ്ങാം.

മഹാഗ്രിൻ വിത്തുകൾ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 13
  • Go to page 14
  • Go to page 15
  • Go to page 16
  • Go to page 17
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.