• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

ഈ വേനലിൽ നടൂ ഈ 5 പച്ചക്കറികൾ

എല്ലാത്തരം പച്ചക്കറികളും എല്ലാ കാലാവസ്ഥയിലും വളരില്ല. വരണ്ട വേനലിൽ നടാൻ പറ്റിയ പച്ചക്കറിയിനങ്ങളാണ് വെണ്ടയും, വഴുതനയും, പയറും, ചീരയും, തക്കാളിയും. ഇവ നിത്യവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയുമാണ്. ശരീരത്തിന്റെ എല്ലാ പോഷകാവശ്യങ്ങളെയും നിറവേറ്റാൻ ഈ പച്ചക്കറികൾക്ക്‌ കഴിയും.

നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ രാവിലെ ഒന്ന് ചെന്നാൽ ഒരു ദിവസത്തെ കറിക്കുള്ളത് കിട്ടും എന്ന സ്ഥിതി ഉണ്ടാവണം. പ്രയാസപ്പെട്ട് പീടികയിൽ പോകാതെ കാര്യങ്ങൾ നടത്താം. വീട്ടമ്മമാർക്ക്‌ വളരെ എളുപ്പത്തിൽ അവരവരുടെ ആവശ്യത്തിനുവേണ്ടത് അടുക്കളത്തോട്ടത്തിൽ നട്ടുപിടിപ്പിക്കാം. സഹായത്തിനു കുട്ടികളെയും വിളിക്കാം. അവർക്കും പ്രകൃതിയുമായി ഒരടുപ്പം ഉണ്ടാകും.

കുറച്ചു ഭാവനയുണ്ടെങ്കിൽ അടുക്കളത്തോട്ടം വീട്ടിലെ മനോഹരയിടമാക്കാം, പടരുന്ന ചെടികൾ എല്ലാം ഒരുവശത്തു നടാം, വള്ളികൾ പടർത്താനും വിളവെടുക്കാനും എളുപ്പമാകും. ഇലക്കറികൾ എല്ലാം ഭംഗിയായി ഒരുമിച്ചു നടാം. പലതരം മുളകുകൾ, അവയും ഒരു വരിയിൽ നട്ടു പിടിപ്പിക്കാം. ബന്ദി പൂക്കൾ നട്ടുപിടിപ്പിച്ചാൽ വിളവുകളെ കീടബാധയിൽ നിന്നും രക്ഷിക്കാം, തോട്ടം സുന്ദരവുമാകും.

വെണ്ട

ഒരു വേനൽക്കാല വിളയാണ് വെണ്ട.

ഗുണങ്ങൾ

ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.

നടീൽ

നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. വേഗത്തിലും ഫലപ്രദമായും മുളയ്ക്കുന്നതിന്, വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം. വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം. മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം.മണ്ണ് കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം. തൈകൾ തമ്മിൽ കുറച്ചുകാലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം

പയർ

പയർ ഒരു വേനൽ വിളയാണ്. പലതരം പയറിനങ്ങളുണ്ട്, പോഷകങ്ങളുടെ കലവറയാണിത്. രുചിയിൽ വളരെ മുന്നിലാണ് പയർ. നിത്യവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മെഴുക്കുപുരട്ടിയായോ, തോരനായോ സാധാരണയായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

ഗുണങ്ങൾ

വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്.  മലബന്ധം തടയുകയും ചെയ്യുന്നു.

നടീൽ

വീട്ടിലെ അടുക്കളത്തോട്ടത്തിൽ വള്ളി പയർ നട്ടു പിടിപ്പിക്കാം. ചാലുകളെടുത്തു മണ്ണിലും നടാം. വിത്തുകൾ കുതിർത്ത ശേഷം നടാം. ഒരു ഇഞ്ച് ആഴത്തിൽ വിത്തുകൾ നടുക, അവ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. തൈകളാക്കിയ ശേഷം മാറ്റി നടാം. മണ്ണ് കുമ്മായമിട്ട് ട്രീറ്റ് ചെയ്യണം. ജൈവ വളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂട്ടി കലർത്തി ഗ്രോ ബാഗിൽ നിറയ്ക്കാം. കടലപിണ്ണാക്ക്‌, കമ്പോസ്റ്റ്, ഇവ ഇടയ്ക്ക് മണ്ണിനൊപ്പം ഇട്ടു കൊടുക്കാം. ഫിഷ് അമിനോ, പിണ്ണാക്കിന്റെ തെളി ഇവ ആഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കണം.

വഴുതന

കൊടും ചൂടിലും നന്നായി വളരുന്ന പച്ചക്കറിയാണ് വഴുതന. ഒരു വഴുതന രണ്ടു വർഷത്തോളം കായ് ഫലം തരുന്നു. അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാകത്ത പച്ചക്കറിയാണ് വഴുതന.

ഗുണങ്ങൾ

ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ശരീര ഭാരം കുറയ്ക്കാൻ, ഹൃദയാരോഗ്യത്തിന് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരു പച്ചക്കറിയാണ് വഴുതന.

നടീൽ

വിത്ത് നടാനെടുക്കുമ്പോൾ മുതൽ കീട സംരക്ഷണം തുടങ്ങണം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചിട്ടു മാത്രമേ നടാവൂ. വഴുതനയെബാധിക്കുന്ന കീടമാണ് കായ തുരപ്പനും, തണ്ട് തുരപ്പനും. ഇതു ഇലകളെയും കായകയെയും മുകുളങ്ങളെയും നശിപ്പിക്കുന്നു. അവ വികൃതമാക്കുന്നു. ഇവയെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഒഴിച്ചാൽ മതി. അത്പോലെ ഇലകളിൽ കാണുന്ന ചിത്ര കീടങ്ങളെ ഒഴിവാക്കാനും വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തളിച്ചാൽ മതി.

മഹാ അഗ്രിൻ വിത്തുകൾ

എല്ലാക്കാലത്തും ഏറ്റവും മൂല്യമുള്ള പയറിനങ്ങൾ

പയർ ഒരു വേനൽ വിളയാണ്. പലതരം പയറിനങ്ങളുണ്ട്, പോഷകങ്ങളുടെ കലവറയാണിത്. രുചിയിൽ വളരെ മുന്നിലാണ് പയർ. നിത്യവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മെഴുക്കുപുരട്ടിയായോ, തോരനായോ സാധാരണയായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

ഗുണങ്ങൾ

വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്.  മലബന്ധം തടയുകയും ചെയ്യുന്നു.

നടീൽ

വീട്ടിലെ അടുക്കളത്തോട്ടത്തിൽ വള്ളി പയർ നട്ടു പിടിപ്പിക്കാം. ചാലുകളെടുത്തു മണ്ണിലും നടാം. വിത്തുകൾ കുതിർത്ത ശേഷം നടാം. ഒരു ഇഞ്ച് ആഴത്തിൽ വിത്തുകൾ നടുക, അവ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. തൈകളാക്കിയ ശേഷം മാറ്റി നടാം. മണ്ണ് കുമ്മായമിട്ട് ട്രീറ്റ് ചെയ്യണം. ജൈവ വളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂട്ടി കലർത്തി ഗ്രോ ബാഗിൽ നിറയ്ക്കാം. കടലപിണ്ണാക്ക്‌, കമ്പോസ്റ്റ്, ഇവ ഇടയ്ക്ക് മണ്ണിനൊപ്പം ഇട്ടു കൊടുക്കാം. ഫിഷ് അമിനോ, പിണ്ണാക്കിന്റെ തെളി ഇവ ആഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കണം. കളകൾ പറിച്ചു,ഇടയ്ക്ക് ചുവടിളക്കി കൊടുക്കാം.

വള്ളി പയറിനത്തിനു പടരാൻ പന്തൽ ഇടണം. നന്നായി നനയ്ക്കണം. ആവശ്യമെങ്കിൽ തലപ്പ് നുള്ളി കൊടുത്താൽ പ്പൂവിടുകയും വള്ളി വീശുകയും ചെയ്യും. 45 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. മൂപ്പെത്തുന്നതിനു മുൻപ് വിളവെടുക്കാം.

ചതുരപ്പയർ

chathurapayar-winged-beans

ചതുരപ്പയർ വർഷം മുഴുവനും കൃഷി ചെയ്യാം, ഉയർന്ന വിളവ് ലഭിക്കുന്നതിന് ഏറ്റവും അനുകൂലമായ മഴക്കാലമാണ്. ഈ പ്രതിരോധശേഷിയുള്ള വിളയ്ക്ക് കുറഞ്ഞ ശ്രദ്ധ ആവശ്യമുള്ളു, കീടങ്ങൾളേയും രോഗങ്ങളേയും പ്രതിരോധിക്കുന്നു.

പയർ(ചുവപ്പ് )

പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.

മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്.

മഹാആഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

വേനല്ക്കാലവിളകളിൽ പ്രധാനം വെള്ളരി വർഗ്ഗം

പച്ചക്കറി കൃഷിയും കാലാവസ്ഥയുമായി ബന്ധമുണ്ട്. നല്ല വിളവ് ലഭിക്കാൻ അനുകൂല കാലാവസ്ഥ ഗുണം ചെയ്യും. എന്നാൽ ഒട്ടു മിക്ക വിളകളും എല്ലാ കാലാവസ്ഥയിലും നടാനും പറ്റുന്നവയാണ്. പൊതുവെ വരണ്ട വേനൽക്കാലത്തു എല്ലാ പച്ചക്കറിയും കൃഷി ചെയ്യാൻ പറ്റില്ല.

ചില തരം കീടബാധകൾ പ്രത്യേകിച്ച് നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം വേനൽക്കാലത്തു കാണാറുണ്ട്. വേനൽക്കാല പച്ചക്കറികളിൽ പ്രധാനമാണ് വെള്ളരി വർഗ്ഗത്തിൽപെട്ടവ. തണ്ണി മത്തൻ, കുമ്പളം, മത്തൻ, പീച്ചിങ്ങ, വെള്ളരി, പടവലം, പാവൽ ഇവയൊക്കെ ഇപ്പോൾ നടാം.

വേനലിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

വിത്തിന്റെ കാര്യത്തിൽ ശ്രദ്ധ വേണം , നല്ല ഗുണമേൻമയുള്ള വിത്തുകൾ ഉപയോഗിക്കണം, ഇല്ലെങ്കിൽ കൃഷി മോശമാകും. വിത്ത് മുളപ്പിച്ചു തൈകളാക്കി വേണം നടാൻ. തടങ്ങളിലോ ചാലുകീറിയോ നടാം. വിളകൾ തമ്മിൽ അകലം വേണം. ചൂടിന്റെ കാഠിന്യം കുറയാനാണിത്. അതുപോലെ മണ്ണിൽ പുതയിട്ടു കൊടുത്താൽ കലകളുടെ ശല്യം കുറയും , ചൂടിൽ നിന്ന് രക്ഷയും നേടാം. ഇടയ്ക്കിടെ വള പ്രയോഗം നടത്തണം. ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കാം.

കൃഷി രീതി

മണ്ണൊരുക്കി,കുമ്മായമിട്ട് ട്രീറ്റ് ചെയ്യാം, തടങ്ങൾ പിടിച്ചു ഒരു തടത്തിൽ നാലോ അഞ്ചോ തൈകൾ നടാം , ആരോഗ്യമുള്ള തൈകൾ മാത്രം നട്ടാൽ മതി. നടുമ്പോൾ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കാം. കമ്പോസ്റ്റും ചേർക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം, ഇടവേളകളിൽ വളം കൊടുക്കാം. ഫിഷ് അമിനോ ആസിഡും കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ചതും തളിക്കാം.

പന്തലിട്ട് പടർത്താൻ നോക്കണം, കായകൾ തറയിൽ മുട്ടരുത്, ഓലയോമറ്റോ ഇട്ടു കൊടുക്കാം.അധികം മൂപ്പാകുന്നതിനു മുൻപ് പറിക്കാം. വെള്ളരിയും മത്തനും മൂപ്പായ ശേഷം പരിക്കുന്നതാണ് നല്ലത്.

വെള്ളരി

കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു.  വിഷുക്കണി യിൽ പ്രധാനപെട്ടതാണ് കണി വെള്ളരി, സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി. . വെള്ളരി പലതരമുണ്ട്. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.

തണ്ണി മത്തൻ

തണ്ണി മത്തൻ 2 തരം ഉണ്ട് , ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്. നല്ലയിനം വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കണം.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽ ഓൺലൈൻ സ്റ്റോർ

കുറഞ്ഞ സമയം കൊണ്ട് ഒരു പിടി ചീര

വേനൽക്കാലത്തു ചെയ്യാൻ പറ്റിയ കൃഷിയാണ് ചീര. നല്ല മഴക്കാലം ഒഴിച്ചുള്ള ഏതു കാലാവസ്ഥയും ചീരയ്ക്ക് അനുയോജ്യമാണ്. കാലാവസ്ഥ നോക്കി കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. കുറഞ്ഞ സമയം, കുറഞ്ഞ പരിചരണം ഇതൊക്കെ മതി ചീരയ്ക്ക്.

വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള ചീര എല്ലാ പ്രായക്കാർക്കും കഴിക്കാം. ചീര പല തരമുണ്ട്. എല്ലാ ച്ചീരയും പോഷകമൂല്യത്തിന്റെ കാര്യത്തിൽ മുന്നിലാണ്.

ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു, വിറ്റാമിൻ എ,സി ,ഇ, ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു, പ്രമേഹം, കൊളസ്‌ട്രോൾ ഇവ നിയന്തിക്കാൻ ചറ കഴിക്കുന്നതിലൂടെ സാധിക്കും.

ചുവപ്പ് ചീരയ്ക്ക് പച്ചയെ അപേക്ഷിച്ചു സ്വാദ് കൂടും. ഇലക്കറികൾ നിത്യവും കഴിക്കേണ്ടതു ആരോഗ്യത്തിന് അത്യാവശ്യമാണ്. ചീര കൃഷി ചെയ്യുന്നത്‌ ഇലകൾക്ക് മാത്രമല്ല, കാണ്ഡത്തിനും വിത്തിനും വേണ്ടി കൂടിയാണ്.

ചീര കൃഷി ചെയ്യുന്നത് എങ്ങനെ?

ജൈവാംശം ഉള്ള മണ്ണിൽ ചീര നന്നായി കൃഷി ചെയ്യാം. ആദ്യം മണ്ണ് നന്നായി കിളച്ചു കൃഷിക്കായി പാകപ്പെടുത്തി എടുക്കാം. മണ്ണിൽ കുമ്മായം ചേർത്തിടുക.

വിത്ത് തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ളവ മാത്രമേ ഉപയോഗിക്കാവൂ. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.

മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി,ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും.

ഒരുമാസം കഴിയുമ്പോൾ വിളവെടുക്കാം. മുറിച്ചെടുത്തു കഴിഞ്ഞു ചാണക സ്ലറി ഒഴിച്ച് കൊടുക്കാം, ഗോമൂത്രം നേർപ്പിച്ചു ഒഴിക്കാം. വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

സമൃദ്ധമായ വിളവ് ഉറപ്പുനൽകിക്കൊണ്ട് മഹാഗ്രിൻ ഓൺലൈനിൽ വിത്തുകൾ നൽകുന്നു.

മഹാഗ്രിൻ

പച്ചക്കറി കൃഷിയിൽ വിജയം നേടാൻ ചില വഴികൾ

വിഷലിപ്‌തവും അന്യ നാടുകളിൽ നിന്നെത്തുന്നവയുമായ പച്ചക്കറികൾ ഉപയോഗിക്കാതെ ശുദ്ധവും ഗുണമേന്മയുള്ളതുമായവ നമ്മുടെ വീട്ടുമുറ്റത്തു കൃഷി ചെയ്യാം. നമ്മുടെ ആവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം.

നമ്മുടെ ആരോഗ്യത്തിനു ഒരു ദിവസം ഒരാൾ കഴിക്കേണ്ട അളവ് പച്ചക്കറി കഴിക്കാൻ അടുക്കളത്തോട്ടപച്ചക്കറി കൃഷിയിലൂടെ കഴിയും. അങ്ങനെ പോഷകകുറവു പരിഹരിക്കാനും ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്‌തത നേടാനും പറ്റും.

പച്ചക്കറി കൃഷിയിൽ വിജയം നേടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
കുറച്ചു സ്ഥലം, സൂര്യപ്രകാശം കൊള്ളുന്നയിടം ആദ്യം കണ്ടെത്തണം. വെള്ളത്തിന്റെ ലഭ്യത, നല്ല നനവുള്ള മണ്ണ്, എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

കൃഷിസ്ഥലം ഒരുക്കാം

കൃഷിസ്ഥലം ഒരുക്കാൻ ആദ്യം മണ്ണ് കുറച്ചു താഴ്ചയിൽ കിളച്ചു, ചാണകപ്പൊടി, എല്ലുപൊടി, കമ്പോസ്റ്റു എന്നിവ ചേർത്ത് ഇളക്കിയിടണം. കല്ലും, കട്ടയും, കളകളും മാറ്റണം. ഇനി ടെറസിലാണെങ്കിൽ ഗ്രോ ബാഗോ, പാത്രങ്ങളോ എടുക്കാം.

മണ്ണ്, കുമ്മായം ചേർത്ത് കുറച്ചു ദിവസം ഇടണം. മണ്ണ്, ചാണകപ്പൊടി, ചികിരിച്ചോർ, മണൽ, എന്നിവയിട്ട് ഇളക്കി, അതിൽ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, എന്നിവയും ചേർത്ത് ഗ്രോബാഗിൽ നിറയ്ക്കാം. വെള്ളം ഒഴിച്ച് നനവ് നിലനിർത്തണം. വിത്തുകൾ വെള്ളത്തിൽ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്തുകൾ മുളപ്പിക്കുന്നതിനു മുൻപ് സ്യുഡോമോണസ് ലായനിയിൽ ഇട്ടു വയ്ക്കാം.   മുളപ്പിച്ച തൈകൾ ഗ്രോ ബാഗിൽ നടാം. തൈകൾ തണലത്തു വെക്കണം.

വിളകൾ എങ്ങനെ നടാം

കാലാവസ്ഥയ്ക്കനുസരിച്ചുള്ള വിളകൾ തിരെഞ്ഞെടുക്കണം. ദീർഘകാലവിളകൾ എല്ലാം ഒരിടത്തു വയ്ക്കാം ,ഇതിനടുത്തായി തണൽ ആവശ്യമുള്ളവ കാന്താരി പോലുള്ളവ നടാം. പടർത്താവുന്ന പയറുപോലെയുള്ളവ താങ്ങുകൊടുത്തു ഭംഗിയായി ഒരു സ്ഥലത്തു വയ്ക്കണം. ചുരക്ക, പീച്ചിങ്ങ പോലുള്ളവ അടുത്തായി നട്ടാൽ പറിക്കാൻ എളുപ്പമായിരിക്കും, വിളകൾ തമ്മിൽ അകലം ഇടണം.

ചുറ്റും വൃത്തിയായി സൂക്ഷിക്കണം, എല്ലാ ദിവസവും വിളകളെ ശ്രദ്ധിച്ചു കീട ബാധയുള്ള ഇലയും പൂവും പറിച്ചു കളയണം.അടുക്കളത്തോട്ടത്തിനടുത്തായി കമ്പോസ്റ്റ് കുഴിയടുത്താൽ ജൈവ വളവും കിട്ടും. ഇവ നന്നായി ഉണക്കി, ചാണകവുമായി ചേർത്ത് വേണം ഇടാൻ. കരിയില കമ്പോസ്റ്റും ഉപയോഗിക്കാം.

വേനൽക്കാലത്തു ചെടികൾക്ക് പുതയിട്ടു കൊടുക്കാം. രണ്ടു നേരവും വെള്ളം ഒഴിച്ച് കൊടുക്കണം.

കീട ബാധനിയന്ത്രിക്കാം

വേപ്പണ്ണ വെളുത്തുള്ളി എമൽഷൻ ഉപയോഗിക്കാം, പുകയില കഷായം , ഗോമൂത്രവും കാന്താരിയും ചേർത്ത മിശ്രിതം, പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു തളിക്കാം. പഞ്ചഗവ്യം, ജൈവ സ്ലറി എന്നിവയും ഒഴിച്ച് കൊടുക്കാം. സ്യുഡോമോണസ് നേർപ്പിച്ചു തളിച്ച് കൊടുക്കാം.

കൃഷിയുടെ സുസ്ഥിരതയിൽ പ്രതിജ്ഞാബദ്ധരായ മഹാഗ്രിൻ  വിത്തുകൾ  വാങ്ങി അടുക്കളത്തോട്ടം മെച്ചപ്പെട്ടതാക്കൂ.

മഹാഗ്രിൻ  വിത്തുകൾ

 

അനായാസം നടാൻ പറ്റിയ ചില വേനൽക്കാല പച്ചക്കറികൾ

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടേണ്ടത് ഇന്ന് വളരെ അത്യാവശ്യമാണ്. നമ്മുടെ വീട്ടിലെ ഉപയോഗത്തിനും ബാക്കിയുള്ളവ വിപണിയിലേക്കും കൊടുക്കാം. സ്ത്രീകൾ ഇന്ന് കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കി, അടുക്കളത്തോട്ടം ലാഭകരമാക്കി മുന്നോട്ടു കൊണ്ട് പോകുന്നു. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനോടൊപ്പം ഇത് നല്ല ഒരു വരുമാനമാർഗ്ഗവുമാണ്.

വീട്ടു മുറ്റത്തും ടെറസിലും കൃഷി ചെയ്യാം. ഗ്രോ ബാഗിലും കൃഷി ചെയ്യാം. ജൈവ വളക്കൂട്ടുകൾ ഉപയോഗിക്കാം. പച്ച ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചു അത് നേർപ്പിച്ചു ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. കീട ബാധ ഒഴിവാക്കാൻ സ്യുഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ചേർത്തു ആഴ്ചയിൽ ഒരു ദിവസം തളിക്കാം. രോഗ കീട ബാധകൾ ആദ്യം തന്നെ കണ്ടുപിടിച്ചു നിയന്ത്രിക്കണം. കാലാവസ്ഥയ്ക്കനുസരിച്ചു കൃഷി ചെയ്താൽ വര്ഷം മുഴുവനും വിളവെടുക്കാം.

കൊടും വേനലിലും നന്നായി വിളവെടുക്കാവുന്ന പച്ചക്കറികളാണ്‌ പയർ, ചീര, തക്കാളി, വെണ്ട, വഴുതന, പീച്ചിങ്ങ എന്നിവ. രണ്ടു നേരവും ഇവയ്ക്ക് നന ആവശ്യമാണ്.

പയർ

ഗുണങ്ങൾ:

വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുറ്റത്തെ ബീൻസ്, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന് ഇവ ആവശ്യമാണ്.

കൃഷി രീതി:

ഈർപ്പമുള്ള കാലാവസ്ഥയിൽ നീളമുള്ള വള്ളി പയർ നടുക. വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് ബീൻസ് 15-20 ഇഞ്ച് നീളത്തിൽ വിളവെടുക്കാം. കീട ബാധ വരാതെ നോക്കണം.

പീച്ചിങ്ങ

ഗുണങ്ങൾ:

ഹൃദയാരോഗ്യത്തിനും, പ്രമേഹത്തിനും ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. രക്ത ശുദ്ധിക്കും, രോഗപ്രതിരോധ ശക്തിക്കും, കണ്ണിന്റെയും, ചർമ്മത്തിന്റെയും സംരക്ഷണത്തിനും പീച്ചിങ്ങ ഉത്തമമാണ്. ശരീരത്തിന്റെ ചൂടുകുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും പീച്ചിങ്ങയ്ക്കു കഴിയും.

കൃഷി രീതി:

കുറഞ്ഞ പരിപാലനവും നല്ല വിളവും അതാണ് പീച്ചിങ്ങ കൃഷിയുടെ പ്രത്യേകത.  കൃഷിയിൽ തുടക്കക്കാരായവർക്കുപോലും നല്ല വിളവ് നേടാം . വലിയ കീട ബാധ ഇതിനുണ്ടാകാറില്ല.

ചീര

ചീര പലതരമുണ്ട്, എല്ലാത്തരം ചീരയും പോഷകഗുണമുള്ളവയാണ്. ചുവപ്പ് ചീര നടാൻ പറ്റിയ കാലാവസ്ഥയാണിപ്പോൾ. നല്ല മഴക്കാലം ഒഴിച്ചുള്ള ഏതു കാലാവസ്ഥയും ചീരയ്ക്ക് അനുയോജ്യമാണ്.  ഇലക്കറികൾ നിത്യവും കഴിക്കേണ്ടതു ആരോഗ്യത്തിന് അത്യാവശ്യമാണ്.

വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം –  കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

സമൃദ്ധമായ വിളവ് ഉറപ്പുനൽകിക്കൊണ്ട് മഹാഗ്രിൻ ഓൺലൈനിൽ വിത്തുകൾ നൽകുന്നു. കൃഷിയുടെ സുസ്ഥിരതയിൽ പ്രതിജ്ഞാബദ്ധരായ മഹാഗ്രിൻ  വിത്തുകൾ  വാങ്ങി അടുക്കളത്തോട്ടം മെച്ചപ്പെട്ടതാക്കൂ.

അടുക്കളത്തോട്ടം ഒരുക്കൂ, ഈ വെക്കേഷൻ അടിപൊളിയാക്കൂ

അവധിക്കാലമായി, കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് വീട്ടിലൊരു അടുക്കളതോട്ടമുണ്ടാക്കാം. ഏതെല്ലാം പച്ചക്കറികൾ വീട്ടിൽ നടാൻ എടുക്കാം, എങ്ങനെ അതിന് വേണ്ട വിത്തുകൾ കണ്ടെത്താം, വിത്തുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, സ്ഥലം എവിടെ കണ്ടെത്തണം എന്നിങ്ങനെ ഒരു ചെറിയ കൃഷി തോട്ടം വീട്ടിൽ ഉണ്ടാക്കാൻ കുറെ കാര്യങ്ങളിൽ കുട്ടികളുടെ ശ്രദ്ധ കൊണ്ട് വരാം.

പച്ചക്കറികൾ കൃഷി ചെയ്യുന്നത് ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ കുട്ടികളെ സഹായിക്കും. അവധിക്കാലം പ്രയോജനകരമായ കാര്യങ്ങളിൽ സമയം വിനിയോഗിക്കാൻ അവരെ പ്രാപ്തരാക്കും. എല്ലാവരും ഒന്നിച്ചു പങ്കെടുക്കുന്നതുകൊണ്ട് സന്തോഷവും ഐക്യവും ഉണ്ടാവുകയും ചെയ്യും. പച്ചക്കറികളുടെ പോഷക പ്രാധാന്യവും അത് ശരീരത്തിന് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങളും മനസ്സിലാക്കും. അവർ തന്നെ നടുന്ന പച്ചക്കറികൾ കഴിക്കാനും, അതുകൊട്നുടാക്കുന്ന വിഭവങ്ങൾ കഴിക്കാനും താത്പര്യമുണ്ടാകും. ജൈവകൃഷിയുടെ പ്രാധാന്യവും ജൈവ വളങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നും മനസ്സിലാക്കും. മാത്രമല്ല പ്രകൃതിയുമായി ഒരടുപ്പം ഇതിലൂടെ സാധ്യമാകും.

എങ്ങനെ ഒരു അടുക്കളതോട്ടം ഒരുക്കാം

എവിടെയാണ് നടേണ്ടതെന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ മണ്ണ് ട്രീറ്റ് ചെയ്തെടുക്കാം. സൂര്യപ്രകാശം കിട്ടുന്നയിടമാകണം. ടെറസിലും കൃഷി ചെയ്യാം, ഇതിനായി ഗ്രോ ബാഗുകളോ, ചട്ടികളോ എടുക്കാം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ട് , ഇളക്കി, കുറച്ചു ദിവസം വെയിൽ കൊള്ളിക്കാം.  നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റ് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക് ഇവ  ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.

വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ  സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം .  ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.

വേനലിൽ നടാൻ പറ്റിയവ

അടുക്കളത്തോട്ടത്തിലെ വിളകൾക്ക് വേനലിൽ നല്ല പരിചരണം ആവശ്യമാണ്. വേനൽക്കാലത്തു നടാൻ പറ്റിയ വിളകൾ ഏതൊക്കെയാണ് എന്ന് മുൻകൂട്ടി നിശ്ചയിക്കണം. വേനലിൽ നടാൻ പറ്റിയവയാണ് ചീര, വഴുതന, പീച്ചിങ്ങ, വെള്ളരി, വെണ്ട, തക്കാളി, പാവയ്ക്ക, പയർ എന്നിവ.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.

മഹാ അഗ്രിൻ വിത്തുകൾ

ഈ വെക്കേഷൻ കാലത്ത് കുട്ടികൾക്ക് വീട്ടിൽ ചെയ്യാവുന്ന കൃഷികൾ

അവധിക്കാലത്തു കുട്ടികളെ വീട്ടിൽ ഒരു അടുക്കളത്തോട്ടമുണ്ടാക്കാനും അത് പരിപാലിക്കാനും ശീലിപ്പിക്കാം. ഭക്ഷണത്തിന്റെ ആവശ്യകത, അതിൽ പോഷക മൂല്യങ്ങളുടെ പ്രാധാന്യം, നമ്മുടെ ആരോഗ്യവും പോഷകങ്ങളും തമ്മിലുള്ള ബന്ധം, ഇതൊക്കെ കുട്ടികളുമായി സംസാരിക്കാം.

നമ്മുടെ വീടിനോടു ചേർന്ന് മുറ്റത്തോ, പറമ്പിലോ ടെറസിലോ ഒരു ശകലം സ്ഥലം ഇതിനായി കണ്ടെത്താം. കുട്ടികൾക്കിഷ്ടപ്പെട്ട പച്ചക്കറികൾ, അവയിൽ പോഷകമൂല്യമുള്ളവ , എളുപ്പത്തിൽ വിളവെടുക്കാവുന്നവ എന്നിങ്ങനെ തരം തിരിച്ചു നടാനായി തിരഞ്ഞെടുക്കാം.

വിത്തു മുതൽക്കു തന്നെ കൃഷിപാഠം തുടങ്ങണം. നല്ല ഗുണമേന്മയുള്ള വിത്തിന്റെ പ്രാധാന്യം, നല്ല വിത്തിൽ നിന്നു മാത്രമേ നല്ലആരോഗ്യമുള്ള ചെടിയും നല്ല വിളവും കിട്ടൂ എന്ന് അവരെ മനസ്സിലാക്കണം.

ഇനി കൃഷി ചെയ്യാൻ പറ്റിയ പാത്രങ്ങൾ, ഗ്രോ ബാഗുകൾ ഇവ കണ്ടത്തെണം. അടുത്തത് കൃഷി ചെയ്യാനുള്ള മണ്ണിന്റെ കാര്യമാണ്. മണ്ണ് കൃഷിക്കായി ഒരുക്കുന്നത്, അതിൽ ചേർക്കുന്ന വളങ്ങൾ, ജൈവ വളങ്ങളുടെ പ്രാധാന്യം ഇതെല്ലാം കുട്ടികളെ മനസ്സിലാക്കിക്കുകയും അതിൽ അവരെ പങ്കെടുപ്പിക്കുകയും വേണം. വരുന്ന തലമുറ പ്രകൃതിയെ അറിയാൻ, ഇതിലും നല്ല ഒരു മാർഗ്ഗമില്ല.

പച്ചക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യവും, നമ്മുടെ വളർച്ചയ്ക്ക് പോഷകമൂല്യങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കുമ്പോൾ അതവർക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രചോദനം നൽകും. അങ്ങനെ നല്ല ഭക്ഷണ ശീലങ്ങളും ഉണർവായ ജീവിത രീതിയും അവരിൽ ഉണ്ടാകും. സമയം ഗുണനിലവാരമുള്ള കാര്യങ്ങളിൽ ചെലവഴിക്കുകയും ചെയ്യാം.

സുന്ദരി ചീര

സമീകൃത ആഹാരമെന്ന നിലയിൽ ഇലക്കറികൾ ധാരാളം പ്രധാന്യം അർഹിക്കുന്നു. കാരണം ഇലക്കറികൾ പോഷക കലവറയാണ്. അവയിൽ ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് . ഇവ എളുപ്പത്തിൽ കൃഷിചെയ്യാവുന്നതാണ്, നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ വലിയ പരിചരണം ഒന്നും കൂടാതെ ഇവ കൃഷി ചെയ്യാം.

തക്കാളി

നല്ല ആകർഷകവും പോഷഗുണങ്ങളുള്ളതുമായ തക്കാളി വേഗത്തിൽ കൃഷി ചെയ്തെടുക്കാം. പുറത്തു നിന്ന് പച്ചക്കറികൾ വാങ്ങാതെ സ്വന്തം നിലയിൽ കൃഷി ചെയ്യുന്നത് പണം ലാഭിക്കാനും മനസ്സിന് സന്തോഷം ലഭിക്കാനും ഇടയാക്കും. വീടിന് ചുറ്റും നല്ല പച്ചപ്പുകിട്ടാനും ഉപകരിക്കും.

ആനക്കൊമ്പൻ വെണ്ട

ഒരു വേനൽക്കാല വിളയാണ് ആനക്കൊമ്പൻ വെണ്ട. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

ഒരു പിടി വിത്തും ശ്രദ്ധയും ഉണ്ടെങ്കിൽ അടുക്കളത്തോട്ടം മട്ടുപ്പാവിലും

തിരക്കേറിയ ജീവിതം നയിക്കുന്ന നഗരങ്ങളിൽ, പൂന്തോട്ടപരിപാലനത്തിനായി കുറച്ച് സമയം നീക്കിവയ്ക്കുന്നത് മനസ്സിന് ആശ്വാസവും സന്തോഷവും നൽകുന്നു. പരിമിതമായ സ്ഥലമാണെങ്കിലും നിങ്ങളുടെ ആവശ്യത്തിനുവേണ്ട പച്ചക്കറികൾ കൃഷിചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രുചികരമായ പച്ചക്കറികളും നല്ല ആരോഗ്യവും നേടിയെടുക്കാം. തിരക്കേറിയ നഗര ജീവിതശൈലിയിൽ നിന്ന് ഉന്മേഷദായകമായ രക്ഷപ്പെടലുകൂടിയാണ് അടുക്കളത്തോട്ടം. ഇത് വീട്ടിൽ പച്ചപ്പിന്റെ കുളിർമ പകരുന്നു.എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

കുറച്ചു സമയവും ശ്രദ്ധയും ഉണ്ടങ്കിൽ ആർക്കും അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. പണവും ലാഭിക്കാം, രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത പച്ചക്കറികൾ കഴിക്കുകയും ചെയ്യാം. വീട്ടിലെ കുട്ടികളെ ക്കൂടി ഈ വേനൽ അവധിക്കാലത്തു കൃഷിയിലേക്ക് കൊണ്ടുവരണം.

ഒരു “അടുക്കളത്തോട്ടം” ആരംഭിക്കുന്നതിന് മുമ്പ്, വിജയകരമായ കൃഷി ഉറപ്പാക്കാൻ നാം 5 ഘട്ടങ്ങൾ പരിഗണിക്കണം.

ഗുണനിലവാരമുള്ള വിത്തുകൾ നേടുക

ഗുണനിലവാരമുള്ള വിത്തുകൾ വിജയകരമായ കൃഷിയുടെ അടിത്തറയാണ്, ശക്തമായ സസ്യവളർച്ചയും സമൃദ്ധമായ വിളവെടുപ്പും ഇത് ഉറപ്പാക്കുന്നു. അറിയപ്പെടുന്ന സ്രോതസ്സുകളിൽ നിന്ന് വിത്തുകൾ നേടുന്നത് നിർണായകമാണ്, കാരണം ഇത് സസ്യങ്ങളുടെ ജനിതക സമഗ്രതയും വിശ്വാസ്യതയും ഉറപ്പുനൽകുന്നു. ഉയർന്ന മുളയ്ക്കൽ നിരക്ക്, കീടങ്ങൾക്കും രോഗങ്ങൾക്കും പ്രതിരോധം, ഒപ്റ്റിമൽ ഫലങ്ങൾക്കായി നിങ്ങളുടെ പ്രത്യേക വളരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സ്വഭാവസവിശേഷതകൾ എന്നിവയുള്ള വിത്തുകൾക്കായി നോക്കുക.

മഹാഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, സൂക്ഷ്മമായി പായ്ക്ക് ചെയ്തിരിക്കുന്നു, അവ വളരാൻ എളുപ്പവും കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മഹാഗ്രിനിൽ എല്ലാവിധ പച്ചക്കറി വിത്തുകളും ലഭ്യമാണ്.കൂടാതെ 5, 10 എന്നിങ്ങനെ ബൻഡിൽ പാക്കുകളും ലഭ്യമാണ്. പച്ചക്കറി വിത്തുകൾ ഓൺലൈനിൽ ലഭ്യമാക്കുന്നു.

ശരിയായ മണ്ണ്

അനുയോജ്യമായ മണ്ണ് തിരഞ്ഞെടുക്കുന്നത് വിജയകരമായ അടുക്കളതൊട്ടപരിപാലനത്തിലെ ഒരു നിർണായക കാര്യമാണ്.ചെടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പോഷക സമൃദ്ധമായ നല്ല നീർവാർച്ചയുള്ള മണ്ണ് തിരഞ്ഞെടുക്കുക.

ആവശ്യത്തിന് സൂര്യപ്രകാശം

നിങ്ങൾ തിരഞ്ഞെടുത്ത നടീൽ സ്ഥലത്ത് സൂര്യപ്രകാശത്തിന്റെ ലഭ്യത വിലയിരുത്തുക. നിങ്ങൾ വളർത്താൻ ഉദ്ദേശിക്കുന്ന പ്രത്യേക ചെടികളുടെ സൂര്യപ്രകാശത്തിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത സ്ഥലത്തിന് ഉചിതമായ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ആരോഗ്യകരമായ വളർച്ചയ്ക്കും വിജയകരമായ കൃഷിക്കും വേണ്ടത്ര സൂര്യപ്രകാശം അത്യാവശ്യമാണ്.

ഉചിതമായ നടീൽ കണ്ടെയ്നറുകൾ

പച്ചക്കറികൾ വളർത്തുന്നത് പഴയ കുപ്പികൾ മുതൽ ആകർഷകമായ ലോഹം, സെറാമിക് അല്ലെങ്കിൽ തടി പാത്രങ്ങൾ വരെ ഉപയോഗിക്കാം. മതിലിൽ ഘടിപ്പിച്ചതോ തൂക്കിയിടുന്നതോ ആയ പാത്രങ്ങൾ പോലുള്ള ഓപ്ഷനുകൾ സ്വീകരിക്കാം. ടെറസിലോ ബാൽക്കണിയിലോ ആകട്ടെ, നടുന്നതിന് ചതുരാകൃതിയിലുള്ള തടി പെട്ടികൾ പരീക്ഷിച്ചുനോക്കൂ, പൂന്തോട്ടപരിപാലനം ആസ്വാദ്യകരമാക്കാൻ നിങ്ങളുടെ ഭാവന അനുസരിച്ചു ചെയ്യാം. തുടക്കത്തിൽ ധാരാളം വിത്തുകൾ ചട്ടികളിൽ തിങ്ങിനിറയാതിരിക്കാൻ ശ്രദ്ധിക്കുക; ചിലയിനം പച്ചക്കറികൾ നട്ട് അതിൽ നിന്ന് ആരംഭിച്ച് അവയുടെ വളർച്ച നിരീക്ഷിക്കുക.

വിത്ത് പാകുക, വളർച്ച ശ്രദ്ധാപൂർവ്വം പരിപോഷിപ്പിക്കുക

മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

കുട്ടികളും കൃഷിയിലേക്ക്

എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കുറച്ചു സമയവും ശ്രദ്ധയും ഉണ്ടങ്കിൽ ആർക്കും അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. പണവും ലാഭിക്കാം, രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത പച്ചക്കറികൾ കഴിക്കുകയും ചെയ്യാം. വീട്ടിലെ കുട്ടികളെ ക്കൂടി ഈ വേനൽ അവധിക്കാലത്തു കൃഷിയിലേക്ക് കൊണ്ടുവരണം.
അടുക്കളത്തോട്ടത്തിനാവശ്യമായ സ്ഥലം അത് ചെറുതായാലും കണ്ടെത്താനും, എവിടെ എന്ത് നടണം എന്ന് തീരുമാനിക്കാനും ഒക്കെ കുട്ടികളെക്കൂടി പങ്കെടുപ്പിക്കാം. വീട്ടിലെ അംഗങ്ങളുടെ താത്പര്യവും പോഷണത്തിന്റെ ആവശ്യവും മുന്നിലെടുത്തു എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വിളകൾ കണ്ടെത്താം.

കൃഷിയിൽ വിത്തിന്റെ പ്രാധാന്യവും അവ എങ്ങനെ നടും എന്നും കുട്ടികളെ മനസ്സിലാക്കി കൊടുക്കാം. മണ്ണ് ട്രീറ്റ് ചെയ്യന്നതും വളങ്ങൾ കൊടുക്കുന്നതും അവരെ കൊണ്ടും ചെയ്യിക്കാം. രാസ വളങ്ങളുടെ ദോഷവും ജൈവ വളങ്ങളുടെ ആവശ്യകതയും അവർ മസ്സിലാക്കണം. കുട്ടികൾ പ്രകൃതിയോട് കൂടുതൽ അടുക്കുകയും അവനവന്റെ ഭക്ഷ്യ വിഭവങ്ങൾ സ്വയം കൃഷിചെയ്യാൻ പ്രാപ്തരാകുകയും ചെയ്യും.

കുട്ടികൾക്ക് ആരോഗ്യപരമായി ഗുണമുള്ളതും ഇഷ്ടപ്പെടുന്നതുമായ പച്ചക്കറികൾഅടുക്കളത്തോട്ടത്തിൽ നട്ടു പിടിപ്പിക്കാം.

ആരോഗ്യകരമായ ഉച്ചഭക്ഷണത്തിന്, വെജിറ്റബിൾ കറികളും ഒരു സൈഡ് സാലഡുമായി ചോറ് പരിഗണിക്കുക. ഈ ഭക്ഷണം കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമീകൃത സംയോജനം നൽകുന്നു. നിങ്ങളുടെ ഭക്ഷണം പൂർത്തിയാക്കാൻ ഉന്മേഷദായകമായ സാലഡിനൊപ്പം ഹൃദ്യമായ പച്ചക്കറി കറിയുടെ രുചികളും പോഷക ഗുണങ്ങളും ആസ്വദിക്കൂ.

ലഘുഭക്ഷണത്തിന്, തക്കാളി, വെള്ളരി, കാരറ്റ് തുടങ്ങിയ അരിഞ്ഞ പച്ചക്കറികൾ ഉൾപ്പെടുത്തുക. ഈ പോഷകപ്രദവുമായ ഓപ്ഷനുകൾ തൃപ്തികരവും ആരോഗ്യകരവുമാണ്.

മഹാഅഗ്രിൻ വിത്തുകൾ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 12
  • Go to page 13
  • Go to page 14
  • Go to page 15
  • Go to page 16
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

kerala best hill station?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.