ഡെന്റൽ പോയിന്റിലെ റൂട്ട് കനാൽ സ്പെഷ്യലിസ്റ് ഡോ: അഖിൽ പല്ലിൽ റൂട്ട് കനാൽ ചെയ്തതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുന്നു.
1. റൂട്ട് കനാൽ ചെയ്യുമ്പോൾ കുറച്ചു നേരം മരവിപ്പ് അനുഭവപ്പെടും. ഈ സമയത്തു ഭക്ഷണം കഴിച്ചാൽ നാക്കും ചുണ്ടും മരവിച്ചിരിക്കുന്നതുകൊണ്ട് നമ്മൾ അറിയാതെ നാക്കിലോ ചുണ്ടിലോ കടിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ വലിയ മുറിവാകാം, അതുകൊണ്ട് മരവിപ്പുള്ളപ്പോൾ ഭക്ഷണം കഴിക്കരുത് . റൂട്ട് കനാൽ ചെയ്യുന്നതിനുമുമ്പ് ഭക്ഷണം കഴിക്കണം.
2. റൂട്ട് കനാൽ ചെയ്ത ശേഷമുള്ള മരവിപ്പ് മാറി കഴിഞ്ഞാലും ചെറിയ വേദനയോ ബുദ്ധിമുട്ടോ തോന്നാം, എന്നാൽ അത് ഭയപ്പെടേണ്ട കാര്യമില്ല. മരവിപ്പ് ഉള്ളപ്പോൾ ജ്യൂസ് കുടിക്കുകയും പെയിൻ കില്ലർ കഴിക്കുകയും ചെയ്താൽ നല്ല ആശ്വാസം കിട്ടും.
3. റൂട്ട് കനാൽ ചെയ്യുമ്പോൾ പല്ലിന്റെ അവസ്ഥയനുസരിച്ചു ചിലർക്ക് ടെംപോററി റൂട്ട് കനാൽ ചെയ്യാറുണ്ട്. ഈ സമയത്തും ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
4. ഭക്ഷണം കഴിക്കുമ്പോൾ പല്ലിന്റെ റൂട്ട് കനാൽ ചെയ്ത ഭാഗത്തു വച്ചു കടിയ്ക്കരുത്. ഒരാഴ്ച് കഴിഞ്ഞതിനുശേഷമേ റൂട്ട് കനാൽ ചെയ്ത പല്ലുപയോഗിച്ചു ഭക്ഷണം കഴിക്കാവൂ. പല്ലിൽ ക്രൗൺ ചെയ്തശേഷം മാത്രമേ കട്ടിയുള്ള ഭക്ഷണം കഴിക്കാവൂ, അല്ലെങ്കിൽ ഒരു ഭാഗത്തു വെച്ച് കടിക്കുമ്പോൾ മറ്റേ ഭാഗത്തെ പല്ലുകൾക്ക് വേദനിക്കാൻ സാധ്യതയുണ്ട്.
5. പല്ലിൽ ക്യാപ്പ് പിടിപ്പിക്കുന്നതുവരെ ഒട്ടിപിടിക്കുന്ന തരത്തിലുള്ള ഭക്ഷണം ഒഴിവാക്കണം അല്ലെങ്കിൽ ഇത് ചെയ്തതിന്റെ മുഴുവൻ പ്രയോജനവും കിട്ടാതെ വരാം.
6. ടെംപോററി ഫില്ലിംഗ് സെറ്റാകുന്നതിനു മുൻപ് വായ കഴുകുകയോ നാക്കുപയോഗിച്ചു തൊടുകയോ ചെയ്യരുത്.
7. ട്രീറ്റ്മെന്റിനുശേഷം ഡോക്ടർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം, തന്നിട്ടുള്ള മരുന്നുകൾ സമയത്തു കഴിക്കുകയും , എന്തെങ്കിലും അലർജിയുണ്ടായാൽ എത്രയും വേഗം ഡോക്ടറിനെയോ, ഓഫീസിലോ അറിയിക്കണം. മരുന്ന് കഴിക്കുമ്പോൾ അലര്ജി ഉണ്ടാകുന്നയാൾ ആണ് നിങ്ങൾ എങ്കിൽ ഡോക്ടറിനെ ആ വിവരം ധരിപ്പിക്കണം.
പല്ലിൽ റൂട്ട് കനാൽ ചെയ്യുന്നതിനും ദന്ത സംബന്ധമായ എല്ലാ രോഗങ്ങൾക്കും സമീപിക്കാവുന്ന വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം കടവന്ത്രയിലുള്ള ഡെന്റൽ പോയിന്റിൽ ലഭ്യമാണ്.
Dental Point
Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Call: +91 97440 20555
Email: contact@dentalpoint.in
Web site: https://www.dentalpoint.in/