• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

വെണ്ട കൃഷിയിൽ വിജയം നേടാം

പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒന്നാണ് വെണ്ട. വെണ്ട പല തരം ഉണ്ട്, പച്ച നിറത്തിലും ചുവപ്പു നിറത്തിലുമുണ്ട്. വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും വെണ്ടയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, സി, കാൽസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് വെണ്ട. ഇത് വിളർച്ച നിയന്ത്രിക്കുന്നു. ഗർഭകാലത്ത് കഴിക്കാൻ അനുയോജ്യമായ ഒരു പച്ചക്കറിയാണ്. രക്തത്തിലെ ആർബിസി ഉൽപ്പാദനത്തിനും (വിറ്റാമിൻ ബി9), ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെണ്ട സഹായിക്കുന്നു.

വിജയകരമായ കൃഷിക്ക്, ജൈവവസ്തുക്കളാൽ സമ്പുഷ്ടമായ, അയഞ്ഞ, നല്ല നീർവാർച്ചയുള്ള മണ്ണിൽ വെണ്ട നടണം. വെണ്ട മഴക്കാലത്തും കൃഷിചെയ്യാം. ഉയർത്തിയ തടങ്ങളിൽ, 2 x 2 അടി അകലത്തിൽ ഓരോ സ്ഥലത്തും 2 വിത്തുകൾ നടുക. വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം.

മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം. മണ്ണ്,  കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി, വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം.

തൈകൾ തമ്മിൽ കുറച്ച് അകലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്.കായ തുരപ്പൻ, തണ്ടു തുരപ്പൻ ഇവയെ നിയന്ത്രിക്കണം. ഇലപ്പുള്ളി രോഗം മൊസൈക് രോഗം ഇവയൊക്കെ വെണ്ടയുടെ ശത്രുക്കളാണ്. കീടബാധയേറ്റ ചെടികളെ നീക്കം ചെയ്യാം, സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

ചുരയ്ക്ക ആരോഗ്യത്തിന് ഉത്തമം

 

 

പച്ചക്കറികളുടെ ഇടയിൽ വലിയ പേരും പ്രശസ്തിയുമില്ലെങ്കിലും ഗുണത്തിൽ മുമ്പനാണ് ചുരയ്ക്ക. പല പേരുകളിലും പല പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. ചോറിനും ചപ്പാത്തിയ്ക്കും ഒപ്പം നല്ല സ്വാദുള്ള കറിയുണ്ടാക്കാൻ ചുരയ്ക്ക കൊണ്ട് പറ്റും.

ധാരാളം ജലാംശവും നാരുകളും അടങ്ങിയ ചുരയ്ക്ക ആരോഗ്യത്തിന് അത്യാവശ്യമായ പച്ചക്കറിയാണ്. പച്ചക്കറികളുടെ ഇടയിൽ ന് കൊഴുപ്പു കുറവായതുകൊണ്ട് ശരീര ഭാരം കുറയ്ക്കാനും ചുരയ്ക്ക സഹായിക്കുന്നു.

കൃഷിക്കായി സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുക്കുക.  നടുന്നതിന് മുമ്പ്, വിത്തുകൾ ആറ് മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് വിത്ത് മൃദുവാക്കാനും മുളയ്ക്കാനും സഹായിക്കുന്നു.

നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം ഇട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.

ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. കുതിർത്ത വിത്തുകൾ രണ്ടടി അകലത്തിൽ വിതയ്ക്കുക. മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക.  ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം.

മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക.  വിത്ത് നട്ടതിനുശേഷം അവയ്ക്ക് ചുറ്റുമുള്ള മണ്ണ് സ്ഥിരപ്പെടുത്തുന്നതിന് മൃദുവായി നനയ്ക്കുക.പൂവിട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കാം. കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം.കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം.

ഒരു ഗ്രോ ബാഗിൽ രണ്ട് തൈകൾ നടുക, ചാണകം, പച്ചിലവളം സ്ലറി, ചാരം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് ശക്തമായ വളർച്ചയെ സഹായിക്കുക. സ്വാദിനായി ഇളം കായ്കൾ വിളവെടുക്കാം. ചെടികളുടെ ആരോഗ്യം നിലനിർത്തുന്നതിന് കീടങ്ങൾ, രോഗങ്ങൾ, എന്നിവ പതിവായി നിരീക്ഷിക്കുക.

കായകൾ പാകമാകുമ്പോൾ തന്നെ പറിക്കണം. മുറ്റി പോകാതെ നോക്കണം.കായകൾ പേപ്പർ കൊണ്ട് മൂട് വയ്ക്കാം, കായീച്ച ശല്യം വരില്ല. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം.

മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കാൻ, പ്രത്യേകിച്ച് വരണ്ട സമയങ്ങളിൽ ചെടികൾക്ക് പതിവായി വെള്ളം നൽകുക. മണ്ണിന്റെ ഈർപ്പം നിലനിർത്താനും കളകളെ നശിപ്പിക്കാനും ചെടികളുടെ ചുവട്ടിൽ പുതയിടുക.

മഹാഗ്രിൻ വിത്തുകൾ

 

ബീൻസ് വേനൽക്കാലത്തും കൃഷി ചെയ്യാം

ധാരാളം പോഷകഗുണമുള്ള ബീൻസ് നമ്മുടെ വീട്ടിൽ നല്ലതുപോലെ വളർത്താൻ കഴിയും. പലർക്കും നമ്മുടെ നാട്ടിൽ ബീൻസ് വളരുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ധാരണ മാറി. വലിയ പരിചരണം ഒന്നും ഇതിനാവശ്യമില്ല. കൃഷി ചെയ്യാൻ വളരെ എളുപ്പവുമാണ്.

ബീൻസ് കൃഷി ചെയ്യാൻ എന്ത് എളുപ്പം!

വിത്ത് കുതിർക്കേണ്ട ആവശ്യമില്ല, നേരിട്ട് മണ്ണിൽ നടാം. വിത്തിനെക്കാൾ കുറച്ചു താഴ്ചമതി. ഗ്രോ ബാഗിലും കൃഷി ചെയ്യാം. ആദ്യം മണ്ണിൽ നന്നായി ചാരം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എന്നിവ ചേർത്ത് ഇളക്കി ഗ്രോ ബാഗിൽ നിറയ്ക്കാം. വശങ്ങളിൽ താങ്ങിനായി ചെറിയ കമ്പുകൾ നടാം. ബീൻസ് ചെടിയെ വീണുപോകാതെ പരിരക്ഷിക്കാനാണിത്.

ഗ്രോ ബാഗ് കുറച്ചു വെയിൽ കൊള്ളുന്ന വിധത്തിൽ വെക്കാം. രാവിലെയും വൈകീട്ടും നനയ്ക്കാം. 4 മുതൽ 5 ദിവസം വരെ ആകുമ്പോൾ വിത്തുകൾ മുളക്കും. രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ബീൻസ് അടുക്കളത്തോട്ടത്തിൽ തിർച്ചയായും നട്ടുപിടിപ്പിക്കണം. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ തന്നെ വാങ്ങാൻ ശ്രദ്ധിക്കണം.

മഹാ അഗ്രിൻ വിത്തുകൾ

ഈ വേനലിൽ നടാം പയർ മണികൾ

അടുക്കളത്തോട്ടത്തിൽ ഗ്രോ ബാഗിലോ മണ്ണിൽ തടമുണ്ടാക്കിയോ പയർ നടാം. മാംസ്യം കൂടുതൽ അടങ്ങിയ ഒരു പച്ചക്കറിയാണ് പയർ. ധാരാളം പോഷകഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. എല്ലാ കാലാവസ്ഥയിലും പയർ നടാം.

മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്. വിത്തുകൾ കുതിർത്തു വെച്ചശേഷം നടാം. ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.

വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് വിളവെടുക്കാം.

വള പ്രയോഗം

വളവും ജലസേചനവും തുടക്കം മുതൽ തന്നെ ചെയ്യണം. മണ്ണ് കുമ്മായമിട്ട് ഇളക്കിയിട്ടശേഷം വേണം വിത്തുകൾ നടാൻ. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണുമായി ചേർത്തിളക്കി ഗ്രോ ബാഗിൽ നടാം. ജൈവ വളങ്ങൾ ആഴ്ച്ചയിലൊരിക്കൽ നൽകാം. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് ചാണകവുമായി ചേർത്തതിന്റെ തെളി ഒഴിച്ച് കൊടുക്കാം. ചുവടിളക്കി കൊടുത്തു വളം ചേർക്കാം. തലപ്പ് ചെറുതായി നുള്ളി കൊടുത്താൽ വള്ളി വീശാനും പൂവിടാതിരിക്കാനുമുള്ള തടസ്സം മാറിക്കിട്ടും. വള്ളി           വീശുമ്പോൾ പന്തൽ കെട്ടി കൊടുക്കാം.

പയറിനെ ബാധിക്കുന്ന കീടങ്ങൾ

വെളീച്ച ശല്യം, ഇലചുരുട്ടിപ്പുഴുവിന്റെ ശല്യം, എന്നിവ പയർ കൃഷിയെ ബാധിക്കാറുണ്ട്. ജൈവ കീട നാശിനികൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. കളകൾ പറിച്ചുകളയണം. സ്യുഡോമോണ്സ് ലായനി വെള്ളത്തിൽ ചേർത്ത് തളിച്ച് കൊടുക്കുന്നത് നല്ലതാണ്. കൃഷി ചെയ്യുന്നിടത്ത് ബന്ദിപ്പൂക്കൾ നടുന്നത് കീടങ്ങളെ തടയാൻ ഫലപ്രദമാണ്.

വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

പച്ചക്കറി കൃഷിയിൽ മുന്നേറാം

 

അടുക്കളത്തോട്ടത്തിലേക്കൊന്നിറങ്ങിയാൽ നമ്മുടെ ഭക്ഷണത്തിനു വേണ്ടത് അവിടെ റെഡിയാണെങ്കിൽ ഇതിൽ പരം സന്തോഷം വേണോ?

പച്ചക്കറികൃഷിയിൽ മുന്നേറാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

ആദ്യം വിത്തിന്റെ കാര്യത്തിൽ തുടങ്ങാം. ഗുണമേന്മയുള്ള വിത്തുകൾ മാത്രം കൃഷിക്ക് ഉപയോഗിക്കാം. വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. ഇനി മണ്ണിന്റെ കാര്യം. വിത്തുകൾ നടുന്നതിനു മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം.

നമുക്ക് കുറച്ചു ക്ഷമയും, പ്രവർത്തിക്കാനുള്ള മനസ്സും വേണം. സൂര്യപ്രകാശമുള്ള സ്ഥലം കണ്ടെത്തണം, ടെറസിലും കൃഷി ചെയ്യാം. പച്ചക്കറികൾ നടാൻ പറ്റിയ ഗ്രോ ബാഗുകൾ, പാത്രങ്ങൾ എന്നിവയിൽ കൃഷി ചെയ്യാം .

നമ്മുടെ നിത്യേനയുള്ള ഭക്ഷണാവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ അടുക്കളത്തോട്ടത്തിലെ ഈ പച്ചക്കറികൾ മാത്രം മതിയാകും. കുടുംബത്തിലെ മൊത്തം അംഗങ്ങളുടെയും ആരോഗ്യം ഇങ്ങനെ സംരക്ഷിക്കാം. കുറച്ചു ഭാവനയുണ്ടെങ്കിൽ അടുക്കളത്തോട്ടം വീട്ടിലെ മനോഹരയിടമാക്കാം, പടരുന്ന ചെടികൾ എല്ലാം ഒരുവശത്തു നടാം, വള്ളികൾ പടർത്താനും വിളവെടുക്കാനും എളുപ്പമാകും. ഇലക്കറികൾ എല്ലാം ഭംഗിയായി ഒരുമിച്ചു നടാം. പലതരം മുളകുകൾ, അവയും ഒരു വരിയിൽ നട്ടു പിടിപ്പിക്കാം. ബന്ദി പൂക്കൾ നട്ടുപിടിപ്പിച്ചാൽ വിളവുകളെ കീടബാധയിൽ നിന്നും രക്ഷിക്കാം, തോട്ടം സുന്ദരവുമാകും.

പച്ചക്കറി കൃഷിയും കാലാവസ്ഥയുമായി ബന്ധമുണ്ട്. നല്ല വിളവ് ലഭിക്കാൻ അനുകൂല കാലാവസ്ഥ ഗുണം ചെയ്യും. എന്നാൽ ഒട്ടു മിക്ക വിളകളും എല്ലാ കാലാവസ്ഥയിലും നടാനും പറ്റുന്നവയാണ്.

ആരോഗ്യമുള്ള തൈകൾ മാത്രം നട്ടാൽ മതി. നടുമ്പോൾ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കാം. കമ്പോസ്റ്റും ചേർക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം, ഇടവേളകളിൽ വളം കൊടുക്കാം. ഫിഷ് അമിനോ ആസിഡും കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ചതും തളിക്കാം.

ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം.ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക.

ഏറ്റവും വേഗത്തിൽ ചീര വിളവെടുക്കാം

പോഷക ഗുണമേറെയുള്ള ചീര കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. എല്ലാ പ്രായക്കാർക്കും ആവശ്യമായ വിറ്റാമിനുകൾ ചീരയിലുണ്ട്. ചുവപ്പ് ചീരയ്ക്ക് പച്ചയെ അപേക്ഷിച്ചു സ്വാദ് കൂടും.  ഇലക്കറികൾ നിത്യവും കഴിക്കേണ്ടതു ആരോഗ്യത്തിന് അത്യാവശ്യമാണ്.

ചീര കൃഷി ചെയ്യുന്നത്‌ ഇലകൾക്ക് മാത്രമല്ല, കാണ്ഡത്തിനും വിത്തിനും വേണ്ടി കൂടിയാണ്.  ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു, വിറ്റാമിൻ എ,സി ,ഇ, ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ ഇവ നിയന്തിക്കാൻ ചീര കഴിക്കുന്നതിലൂടെ സാധിക്കും.

വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം. ചീര തടമെടുത്തും ഗ്രോ ബാഗിലും നടാം, നല്ല സൂര്യപ്രകാശമുള്ള സ്ഥലമായിരിക്കണം. ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.

പച്ച ചീരയും ചുവപ്പു ചീരയും ഇടകലർത്തി നടാം, അതുകൊണ്ട് കീടങ്ങളെ നിയന്ത്രിക്കാനും പറ്റും.  കൃഷി ചെയ്യുമ്പോൾ നല്ല വിത്തുകൾ  തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വിത്തിനൊപ്പം റവ കൂടി ചേർത്ത് വിത്ത് നടാം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ചതിനുശേഷം നടാം.

മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി,ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും.

ഒരുമാസം കഴിയുമ്പോൾ വിളവെടുക്കാം. മുറിച്ചെടുത്തു കഴിഞ്ഞു ചാണക സ്ലറി ഒഴിച്ച് കൊടുക്കാം, ഗോമൂത്രം നേർപ്പിച്ചു ഒഴിക്കാം. വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

സമൃദ്ധമായ വിളവ് ഉറപ്പുനൽകിക്കൊണ്ട് മഹാഗ്രിൻ ഓൺലൈനിൽ വിത്തുകൾ നൽകുന്നു.

മഹാഗ്രിൻ

കാന്താരി ഒരു ആദായ വിള

 

മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് കാന്താരി.   ധാരാളം ഗുണങ്ങളുള്ള കാന്താരിയുടെ ഉൽപ്പാദനം കുറവാണ്.  എന്നാൽ കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. നല്ല വരുമാനം ഉണ്ടാക്കാനും ഈ കൃഷിയിലൂടെ സാധിക്കും. സാധാരണയായി പച്ച, വെള്ള , വയലെറ്റ്‌ എന്നീ നിറത്തിൽ കാന്താരിമുളകുകൾ ഉണ്ട്.   പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്.

കാന്താരി കൃഷി ചെയ്യുന്നതെങ്ങനെ?

വല്യ പരിചരണമോ, ചെലവോ ഈ കൃഷിക്ക് ആവശ്യമില്ല.  ഇളം വെയിലാണ്കാന്താരിക്ക് നല്ലത്. വർഷങ്ങളോളം ഒരു ചെടിക്കു വിളവ് തരാൻ കഴിയും. വലിയ കീടബാധയും ഉണ്ടാകാറില്ല. ശ്രദ്ധയോടെ മുളക് പറിച്ചെടുക്കണം.  വെള്ളം ആവശ്യത്തിന് നല്കണം. കാന്താരി നൂറു മേനി കായ്ക്കാൻ ചില വഴികളുണ്ട്.  കാന്താരി ഉണക്കി സൂക്ഷിക്കാനും കഴിയും, ഇതിനും മാർക്കറ്റിൽ വിലയുണ്ട്.

വിത്തുകൾ ട്രയിലോ ഗ്ലാസ്സിലോ പോട്ടിങ് മിശ്രിതത്തിൽ മുളപ്പിക്കാം. വിത്തുകൾ കുറച്ചു നേരം വെള്ളത്തിൽ കുതിർത്തിട്ടു വേണം നടാൻ.
പശിമയുള്ള മണ്ണായിരിക്കണം ഉപയോഗിക്കേണ്ടത്. മണ്ണ് അടിവളമായ ചാണകപ്പൊടി, ചകിരിച്ചോർ, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് ഇവ ചേർത്ത് ഇളക്കി വയ്ക്കണം. കുമ്മായം ചേർത്താലും നല്ലതാണ്. വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അക ലം വേണം. അമിതമായ നനവ് ഒഴിവാക്കുക.

വളപ്രയോഗം

അടുക്കള വേസ്റ്റുകളായ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇടയ്ക്കു ജൈവ വളങ്ങൾ ചേർക്കാം. കളകൾ പറിച്ചു കളയണം.

എങ്ങനെ കീടങ്ങളെ നിയന്ത്രിക്കാം?

പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്.  അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.

ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ നിങ്ങളുടെ കൃഷി വിജയകരമാക്കുന്നു.

മഹാഗ്രിൻ വിത്തുകൾ

അടുക്കളത്തോട്ടത്തിലെ ജൈവ വൈവിധ്യം

അടുക്കളത്തോട്ടത്തിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യാം. ഗ്രോ ബാഗിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് അതുമാകാം. നമ്മുടെ വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികൾ കൃഷി ചെയ്യുന്നത് വീട്ടമ്മമാർക്ക്‌ വലിയ അനുഗ്രഹമാണ്. രാവിലെ മുറ്റത്തേയ്ക്ക് ഒന്നിറങ്ങിയാൽ ഭക്ഷണത്തിനുവേണ്ട ഫ്രഷ് പച്ചക്കറി റെഡി.

ചീര, വെണ്ട, വഴുതന,വെള്ളരി, മത്തൻ, പച്ചമുളക്, തക്കാളി ഇവയൊക്കെ നട്ടു വളർത്താൻ വലിയ പ്രയാസം ഒന്നുമില്ല. ഒരു വരുമാന മാർഗ്ഗം കൂടിയാക്കി കൃഷിയെ മാറ്റാം.

വെയിലു കൊള്ളുന്ന സ്ഥലമായിരിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങിച്ചുപയോഗിക്കണം. കൃത്യമായി വളമിടുകയും കീടങ്ങളെ നേരത്തെ തന്നെ കണ്ടുപിടിച്ചു നശിപ്പിക്കുകയും ചെയ്യണം.

പോട്ടിങ് മിശ്രിതം തയ്യാറാക്കണം. മണ്ണ് കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയിലത്തിടുക. മേൽമണ്ണ്, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്,കോഴി വളം, ആട്ടിൻ കാഷ്ഠം, എല്ലുപൊടി എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോറും കരിയില ഉണക്കി പൊടിച്ചതും പോട്ടിങ് മിശ്രിതത്തിൽ ചേർക്കാം.

വിത്തുകൾ മുളപ്പിച്ച ശേഷം ഗ്രോ ബാഗിൽ നടാം. എല്ലാ ചെടികളെയും കൃത്യമായി നിരീക്ഷിച്ചു വേപ്പധിഷ്‌ഠിത കീടനാശിനികൾ തളിക്കാം. ആഴ്ചയിൽ ഒരിക്കൽ കടലപ്പിണ്ണാക്കും ചാണകവും ചേർത്തുള്ള ജൈവ സ്ലറി ഒഴിച്ചുകൊടുക്കാം.
വീട്ടിലെ കുട്ടികൾ അടക്കമുള്ള അംഗങ്ങളെ കൃഷിയിൽ പങ്കാളികളാക്കാം. നിങ്ങളുടേത് ഒരു മാതൃകാ കൃഷി തോട്ടമാക്കാം.

ചീര

വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ മറ്റു ഗ്ലാസ്സിലോ പാത്രത്തിലോ തൈകൾ മുളപ്പിച്ചു ശേഷം പറിച്ചുനടുകയോചെയ്യാം . നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. ആവശ്യത്തിന് നനവ് അത്യാവശ്യമാണ്, മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതായിരിക്കണം.

വെണ്ട

വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം.

വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം.മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം. മണൽ കലർന്ന പശിമരാശി, കളിമണ്ണ് കലർന്ന മണ്ണും കൃഷിക്ക് ഉത്തമമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്നയിടത്തു വേണം വെണ്ട നടാൻ.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

 

 

നിങ്ങള്‍ ഒരു വധുവാണോ? എങ്കില്‍ ഈ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം

കല്യാണദിവസം സുന്ദരിയായി അണിഞ്ഞൊരുങ്ങി വരുന്ന വധു എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. എല്ലാവരെയും നിറഞ്ഞ ചിരിയോടെ നിങ്ങൾക്ക് സ്വീകരിക്കേണ്ടേ? നല്ല ആത്മവിശ്വാസം തരുന്ന ചിരിക്ക് പല്ലുകൾ പ്രധാന പങ്കു വഹിക്കുന്നു.

ഈ ദിവസങ്ങളിൽ സന്തോഷത്തോടെ ചിരിക്കാൻ ഒരു ഡെന്റൽ കൺസൾട്ടേഷൻ നടത്തുന്നത് നല്ലതാണ്. രണ്ടു പ്രധാന കാര്യങ്ങളാണ് ഇത് കൊണ്ട് സാധിക്കുന്നത്. ഒന്നാമതായി എമർജെൻസി പ്രിവെൻഷൻ. പല്ലിന് കേട്‌ വല്ലതുമുണ്ടെങ്കിൽ ഫില്ലു ചെയ്യാം. പല്ലു ക്ലീൻ ചെയ്യാം എന്നിങ്ങനെയുള്ള ഗുണങ്ങൾ എമർജൻസി പ്രിവെൻഷനിൽ കിട്ടും. റൂട്ട് കനാൽ പോലെയുള്ള ചികിത്സകൾ പ്രഗ്നന്സി സമയങ്ങളിലോ ഉടനെയോ ചെയ്യാതിരിക്കാനും കഴിയും. അതുപോലെ പ്രഗ്നന്സി പീരിയഡിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം മോണരോഗങ്ങൾ വരുകയും, ഉള്ളവർക്ക് അത് കൂടുതലാവുകയും ചെയ്യും. ഇതൊക്കെ തടയാനും പറ്റും.

അടുത്തത് ഒരു വധു എന്ന നിലയിൽ ആത്മവിശ്വാസത്തോടെ ചിരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നതാണ്. പലരും പല്ലിന്റെ വിടവോ നിറകുറവോ, നിര തെറ്റിയ പല്ലുകളോ കാരണം ഈ ദിവസങ്ങളിൽ വിഷമിക്കുന്നുണ്ടാകും. ഇനി ഇതെല്ലം പരിഹരിച്ചു നിങ്ങളുടെ ആ ദിവസം സന്തോഷമാക്കാം. സ്‌മൈൽ ഡിസൈനിംഗ്, ടീത് വൈറ്റനിംഗ് പോലെയുള്ള പല ചികിത്സകളിലൂടെ ഇതെല്ലം പരിഹരിക്കാം. നിങ്ങളുടെ നിറഞ്ഞ ചിരി ഫോട്ടോകളിൽ തെളിയട്ടെ.

കല്യാണത്തിരക്കുകൾക്കിടയിൽ ഇനി ഇക്കാര്യങ്ങൾ മറക്കാതെയിരിക്കട്ടെ, ഇങ്ങനെയുള്ള ട്രീറ്റ് മെന്റുകളെക്കുറിച്ച്‌ ഇതുവരെ അറിയാത്തവർ ഡെന്റിസ്റ്റിനെ വേഗം കൺസൾട്ടുചെയ്യൂ. പല്ലിനെ സംബന്ധിക്കുന്ന എല്ലാ ചികിത്സകളും കടവന്ത്രയിലുള്ള ഡെന്റൽ പോയിന്റിൽ ലഭ്യമാണ്. ഒരു കൂട്ടം വിദഗ്ദ്ധരായ ഡോക്ടർമാർ ഇവിടെ നിസ്തുലമായ സേവനം നടത്തുന്നു.

Dental Point

Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020

Call: +91 97440 20555

Email: contact@dentalpoint.in

Web site:https://www.dentalpoint.in/

 

 

കുട്ടികളിലെ റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് സേഫ് ആണോ?

കുട്ടികളുടെ ചിരി ആരെയും ആകർഷിക്കുന്നതാണ്, അവരുടെ കുഞ്ഞൻ പല്ലുകൾ ആണ് അതിനു കാരണം. കുട്ടികളെ ശ്രദ്ധിക്കുന്ന അതേ രീതിയിൽ അവരുടെ പല്ലുകളെ വേണ്ടതുപോലെ സംരക്ഷിക്കുന്നുണ്ടോ എന്ന് സംശയമാണ്.

കുട്ടികളുടെ പാൽപ്പല്ലുകൾക്ക് കേടുവരാതിരിക്കാൻ ദന്ത ശുചിത്വം അവരെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കണം. ഒൻപതു വയസ്സുവരെയെങ്കിലും അവരുടെ ബ്രഷിംഗ്‌ മുതിർന്നവരുടെ മേൽനോട്ടത്തിലാവണം. ബ്രഷ് ചെയ്യുന്ന രീതി ചിലപ്പോൾ തെറ്റാകാം, പല്ല് തേക്കുമ്പോൾ പേസ്റ്റ് ഉള്ളിൽ പോകാം, നന്നായി വൃത്തി ആകതെയിരിക്കാം ഇങ്ങനെയൊക്കയുള്ള കാര്യങ്ങൾ മുതിർന്നവർക്ക് പറഞ്ഞു നേരെയാക്കാം. രാത്രിയിൽ ഭക്ഷണശേഷം നമുക്കൊപ്പം അവരെയും ബ്രഷ് ചെയ്യിപ്പിക്കാം. അതവർക്കൊരു ശീലവും ആകും. നന്നായി ബ്രഷ് ചെയ്യാതിരിക്കുമ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ പല്ലിൽ ഒട്ടിപ്പിടിച്ചിരുന്നു പല്ലിനു കേടു വരാം. ഡെന്റൽ സീലെൻറ് പല്ലിൽ ഘടിപ്പിച്ചാൽ ഒരു പരിധി വരെ പല്ലു കേടുവരാതിരിക്കും. ഇതാണ് പ്രിവന്റീവ് ഡെന്റിസ്റ്ററി.

കുട്ടികളിൽ റൂട്ട് കനാൽ ചെയ്യാറുണ്ടോ?

കുട്ടികളിൽ ഈ ചികിത്സ ഫലപ്രദമാണ്. ഇതിനെ പൽപെക്ടമി എന്നാണ് പറയുന്നത്. ഈ ചികിത്സ തീർച്ചയായും സുരക്ഷിതമാണ്. പാൽപ്പല്ലുകൾക്കു കേടുവന്നാൽ ഫിൽ ചെയ്ത് സൂക്ഷിക്കാം. ഫില്ലു ചെയ്യാൻ പറ്റാത്തപ്പോൾ റൂട്ട് കനാൽ ചെയ്തു ക്യാപ്പ് ഇട്ട് പല്ലുകളെ സംരക്ഷിക്കാം. പുതിയ പല്ലുകൾ വരുന്നത് വരെ പാൽപ്പല്ലുകൾ ആവശ്യമാണ്, അതവരുടെ താടി വളർച്ചയിലും, മുഖത്തിന്റെ വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുന്നു

പാൽപ്പല്ലുകൾ പോകുന്നത് പ്രായത്തെ അടിസ്ഥാനമാക്കിയാണ്. മുൻപിലത്തെ പല്ലുകൾ 6 മുതൽ 9 വയസുവരെയും പുറകിലത്തെ പല്ലുകൾ 9 മുതൽ 12 വയസ്സുവരെയുമാണ്. അതുവരെ പല്ലുകൾ നിലനിർത്തണം. ഇവ നിലനിന്നാലെ ഇതിന്റെ പുറകിൽ നിന്ന്‌ പുതിയ പല്ലുകൾ നിര തെറ്റാതെ മുളച്ചു വരുകയുള്ളൂ.

പല്ലിനെ സംബന്ധിക്കുന്ന എല്ലാ ചികിത്സകളും കടവന്ത്രയിലുള്ള ഡെന്റൽ പോയിന്റിൽ ലഭ്യമാണ്. ഒരു കൂട്ടം വിദഗ്ദ്ധരായ ഡോക്ടർമാർ ഇവിടെ നിസ്തുലമായ സേവനം നടത്തുന്നു.

Dental Point

Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020

Call: +91 97440 20555

Email: contact@dentalpoint.in

Web site:https://www.dentalpoint.in/

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 10
  • Go to page 11
  • Go to page 12
  • Go to page 13
  • Go to page 14
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.