• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

രുചിയും മണവും ഗുണവുമുള്ള സ്‌പൈസസ്

സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ് കേരളം. “സ്‌പൈസസ് ട്രേഡ് ഹബ്ബ്” ആയ കേരളം ലോകമെമ്പാടും സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഇടുക്കിയും വയനാടും കേരളത്തിലെ സുഗന്ധവ്യഞ്ജന കൃഷിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. ഇവിടങ്ങളിലെ കാലാവസ്ഥയും ഇതിനനുകൂലമാണ്.

ഭക്ഷണം പാചകം ചെയ്യുമ്പോൾ മസാലകൾ ചേർക്കുന്നത് രുചിയും മണവും നൽകുന്നു. എന്നാൽ സുഗന്ധവ്യഞ്ജനങ്ങൾ ധാരാളം ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. ദഹനത്തിനും ചർമ്മ സംരക്ഷണത്തിനും പുറമെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും ഉൾപ്പെടെ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ ഇവ നൽകുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് രുചി വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മഞ്ഞൾ, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് പോലുള്ള പ്രധാന സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ ആരോഗ്യപരമായ ഗുണങ്ങൾക്കും പേരുകേട്ടതാണ്.

ഏലയ്ക്ക

ഏലയ്ക്കക്ക് ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. ആയുർവേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ, ഏലയ്ക്ക ഉപയോഗിക്കുന്നു. ഇത് ദഹനത്തിനും നല്ല ശ്വസന ക്രിയകൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഉപകാരപ്പെടുന്നു. പ്രകൃതി തന്ന ഒരു നിധി തന്നെയാണ് ഏലയ്ക്ക.

ജീരകം

ജീരകം ദഹനത്തെ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്‌ക്കുന്നു.  കൂടാതെ, ജീരകത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കും.

കുരുമുളക്

ധാരാളം ഔഷധ ഗുണങ്ങളും കുരുമുളകിനുണ്ട്. ഇതിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. കുരുമുളക് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഗ്രാമ്പു

പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനമായ ഗ്രാമ്പു ഔഷധ ഗുണത്തിലും മുൻപിലാണ്. ദന്ത രോഗങ്ങൾ ശമിപ്പിക്കാൻ ഗ്രാമ്പു ഉപയോഗിക്കാറുണ്ട്, വായ നാറ്റത്തിനും ഇത് ഉപയോഗിക്കുന്നത്  പരിഹാരമാണ്‌. തൊണ്ട വേദന, ജലദോഷം എന്നിവയ്‌ക്കും ഇതൊരു ഒറ്റമൂലിയാണ്.

മഹാഗ്രാൻഡ് സ്പൈസസ്

ദോഷകരമായ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കി പ്രകൃതിദത്തവും ജൈവികവുമായ കൃഷിരീതികളിലൂടെയാണ് ഞങ്ങൾ ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നത്.

ജീരകം ചെറുതെങ്കിലും ഗുണത്തിൽ വലുത്

 

കറികളിലും മറ്റും ചേർക്കുന്നതിനായി എല്ലാ വീടുകളിലും വാങ്ങി സൂക്ഷിക്കുന്ന ജീരകം ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്.  ജീരകം ദഹനത്തെ സഹായിക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്‌ക്കുന്നു.  കൂടാതെ, ജീരകത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കും.

കൂടാതെ, ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, പതിവായി കഴിക്കുമ്പോൾ വിളർച്ച തടയാൻ കഴിയും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് അണുബാധകളെ ചെറുക്കാൻ അവയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ടാകാം എന്നാണ്. കാർബോ ഹൈഡ്രേറ്റ്, നാരുകൾ, ഫോസ്‌ഫെറസ്‌ എന്നിവ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.

വെജിറ്റേറിയൻ കറികളിൽ ജീരകം വറുത്തുപൊടിച്ചത് ചേർക്കാറുണ്ട്, ഇത് രുചിയും മണവും കൂട്ടും. പരമ്പരാഗത കറിക്കൂട്ടുകളിൽ ജീരകം സജീവ സാന്നിധ്യമാണ്.

പലതരം രോഗങ്ങൾക്ക് ജീരകം ഒരുഔഷധമാണ് ആസ്തമ, നേത്ര രോഗങ്ങൾ എന്നിവയ്ക്ക് ജീരകം ആശ്വാസം നൽകുന്നു. മുലപ്പാൽ വർധനയ്ക്കും ഇത് ഉത്തമ മരുന്നാണ്. ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

നിത്യ ജീവിതത്തിൽ അത്യാവശ്യമുള്ള ജീരകവും മറ്റ് സ്പൈസിസും കീടനാശിനി പ്രയോഗമില്ലാത്ത ശുദ്ധമായവ കൃഷിക്കാരിൽ നിന്നും വാങ്ങി നേരിട്ട് എത്തിച്ചു തരുന്നു

ഔഷധ ഗുണമുള്ള ഇത്തരം മസാലകൾ വാങ്ങുമ്പോൾ വിശ്വസനീയയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. മഹാ ഗ്രാൻഡ് സ്‌പൈസസ് പുതുമയോടെ, പ്രകൃതിയുടെ ശുദ്ധമായ ഉത്പന്നങ്ങൾ നേരിട്ട്‌ എത്തിച്ചു തരുന്നു. ഗുണമേന്മയുള്ള ഇവ വാങ്ങൂ, ഉപയോഗിക്കൂ.

മഹാഗ്രാൻഡ് സ്പൈസസ്

സുഗന്ധ വ്യഞ്ജനങ്ങളുടെ ഉപയോഗം ഭക്ഷണത്തിൽ

സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കുമ്പോൾ വിഭവങ്ങളുടെ മണവും രുചിയും വർദ്ധിക്കും. ഇത് എല്ലാവരെയും ആകർഷിക്കും. ഭക്ഷണത്തിനോടുള്ള നമ്മുടെ താത്‌പര്യം തന്നെ കൂടും. മസാല ചേർത്ത വെജിറ്റേറിയനും നോൺവെജിറ്റേറിയനുമായ കറികൾ സാധാരണയായി വീടുകളിൽ ഉണ്ടാക്കാറുമുണ്ട്.

വളരെക്കാലം മുൻപുതന്നെ മസാല ഉപയോഗിച്ചു ഭക്ഷണം തയ്യാറാക്കിയിരുന്നു. പല പരമ്പരാഗത കറികളിലും ഇതുപയോഗിച്ചിരുന്നു. മണത്തിനുവേണ്ടി മാത്രമല്ല മസാലകൾ, അവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.

കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും ഏലയ്ക്കയും കരുമുളകും ഒക്കെ കൃഷിചെയ്യുന്നുണ്ട്. ഇവിടുത്തെ കാലാവസ്ഥ അതിനനുയോജ്യമാണ്. സ്‌പൈസസ് കയറ്റുമതിയും ചെയ്യുന്നുണ്ട്. പ്രകൃതി കേരളത്തിന് തന്ന വരദാനമാണ് ഈ കൃഷിയും ഇവിടെ കൃഷി ചെയ്യുന്ന സുഗന്ധ വിളകളും.

മസാലകളും അവയുടെ ഗുണങ്ങളും എന്താണെന്ന് നോക്കാം.

മഞ്ഞൾ

നിത്യവും നാം കറികളിൽ ചേർക്കുന്ന മഞ്ഞൾ ധാരാളം ഔഷധ ഗുണങ്ങളുള്ളതാണ്. ഇതില ടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്‌. സൂര്യാഘാതം മൂലമുള്ള കറുത്തപാടുകളും, മുഖക്കുരുവും മാറ്റി ത്വക്ക് മൃദുവാക്കുന്നു. ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും മഞ്ഞളിനുണ്ട്.

ഏലയ്ക്ക

എന്നാൽ ഏലയ്ക്കക്ക് ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. ആയുർവേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ, ഏലയ്ക്ക ഉപയോഗിക്കുന്നു. ഇത് ദഹനത്തിനും നല്ല ശ്വസന ക്രിയകൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഉപകാരപ്പെടുന്നു. പ്രകൃതി തന്ന ഒരു നിധി തന്നെയാണ് ഏലയ്ക്ക.

കുരുമുളക്

ധാരാളം ഔഷധ ഗുണങ്ങളും കുരുമുളകിനുണ്ട്. ഇതിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. കുരുമുളക് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഔഷധ ഗുണമുള്ള ഇത്തരം മസാലകൾ വാങ്ങുമ്പോൾ വിശ്വസനീയയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. മഹാ ഗ്രാൻഡ് സ്‌പൈസസ് പുതുമയോടെ, പ്രകൃതിയുടെ ശുദ്ധമായ ഉത്പന്നങ്ങൾ നേരിട്ട്‌ എത്തിച്ചു തരുന്നു. ഗുണമേന്മയുള്ള ഇവ വാങ്ങൂ, ഉപയോഗിക്കൂ.

ഗുണമേന്മയുള്ള സ്‌പൈസസ് എങ്ങിനെ കിട്ടും?

മഹാഗ്രാൻഡ് സ്പൈസസ്

കുരുമുളക് എന്ന കറുത്ത പൊന്ന്

 

കേരളത്തിലെ ചടുലമായ സുഗന്ധവ്യഞ്ജനവിപണി ലോകമെമ്പാടുമുള്ള അടുക്കളകൾ വരെയെത്തി നിൽക്കുന്നു .സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ മനോഹരമായ രുചിയും ആകർഷകമായ സുഗന്ധവും കൊണ്ട് ഏവരെയും ആകർഷിക്കുന്നു.

വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ സുഗന്ധവ്യഞ്ജനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ രുചി കൂട്ടുകയും വിഭവങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു.

ഭക്ഷണം കാഴ്ചയിൽ ആകർഷകമാകുന്നു അവയുടെ മണം ആകർഷകമായി തീരുകയും ചെയ്യുന്നു. ഇവയുടെ സമൃദ്ധമായ സുഗന്ധങ്ങൾക്ക് ഗൃഹാതുരത്വം ഉണർത്താനും പ്രതീക്ഷകൾ സൃഷ്ടിക്കാനും ഭക്ഷണത്തിലേക്കു ശ്രദ്ധ തിരിക്കുവാനുമുള്ള കഴിവുണ്ട്.

വിവിധ പ്രദേശങ്ങളുടേയും സമൂഹങ്ങളുടേയും പാചക പാരമ്പര്യങ്ങളും പൈതൃകവും പ്രതിഫലിപ്പിക്കുന്ന, സുഗന്ധവ്യഞ്ജനങ്ങൾക്ക് പലപ്പോഴും സാംസ്കാരിക പ്രാധാന്യമുണ്ട്.

സുഗന്ധ വിളകളുടെ രാജാവാണ് കുരുമുളക് എന്ന ഈ ചെറിയ വിള. രാജ്യത്തിനകത്തും പുറത്തും കുരുമുളകിന് വലിയ ഡിമാൻഡ് ആണ്.ബ്ലാക്ക് പെപ്പർ , വൈറ്റ് പെപ്പർ എന്നീ രണ്ടു വെറൈറ്റികൾക്കും ആവശ്യക്കാർ കൂടുതലുണ്ട്.

കുരുമുളക് മണികൾ നല്ല മൂപ്പെത്തുമ്പോൾ വിളവെടുക്കും. തിരികളിൽ നിന്നും അതിനെ വേർപ്പെടുത്തി എടുക്കും. മെതിച്ചെടുത്ത മണികൾ വൃത്തിയാക്കി ഉണക്കിയെടുക്കും. ഇതെല്ലം പല തരം പ്രോസസ്സുകളിലൂടെ പോയശേഷമാണ് വിപണിയിൽ എത്തുന്നത്.

ധാരാളം ഔഷധ ഗുണങ്ങളും കുരുമുളകിനുണ്ട്. ഇതിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഇഫക്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. കുരുമുളക് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മഹാഗ്രാൻഡ് സ്പൈസസ്

 

സുഗന്ധവ്യഞ്ജനങ്ങളെ അടുത്തറിയാം

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ മികച്ച ഗുണനിലവാരമുള്ളവയാണ്. കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങൾ ആഗോളതലത്തിൽ ജനപ്രിയമാണ്,ഇതിനു കാരണം അവയുടെ സമ്പന്നമായ രുചിയും സൌരഭ്യവും ആണ്. നൂറ്റാണ്ടുകളായി, കേരളം സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരം മറ്റ് രാജ്യങ്ങളുമായി നടത്തിയിരുന്നു. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഒന്ന് കൊണ്ടുമാത്രമാണിത്. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കേന്ദ്രമായി കേരളംഅഭിമാനത്തോടെ നിലകൊള്ളുന്നു. ഈ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മഹാ ഗ്രാൻഡ് സ്‌പൈസസ് യാത്ര തുടരുന്നത്.

അറബ്, ചൈനീസ്, യൂറോപ്യൻ രാജ്യങ്ങളുമായി കേരളം വ്യാപാരം നടത്തിയിരുന്നു. ഇന്നും കേരളം ആ പാരമ്പര്യം നിലനിർത്തുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യാൻ കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. സമൃദ്ധമായ മണ്ണും നല്ല മഴയും ഇവിടെ ലഭ്യമാണ്. തണുത്ത ഹിൽസ്റ്റേഷനുകളും അനുയോജ്യമായ അന്തരീക്ഷം നൽകുന്നു. കേരളത്തിൽ ഇടുക്കി സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ്.

കേരളത്തിൽ കുരുമുളക്, ഗ്രാമ്പൂ, ഏലം, കറുവാപ്പട്ട, ഇഞ്ചി, മഞ്ഞൾ ജാതിക്ക, തുടങ്ങി പലതരം സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്നുണ്ട്.  അവയുടെ സൌരഭ്യവും ആകർഷകമായ രൂപവും ആരെയും ആകർഷിക്കും. ഈ പ്രദേശത്തിൻ്റെ സമ്പന്നമായ പൈതൃകവും സുഗന്ധവ്യഞ്ജന കൃഷിയുടെ സമൃദ്ധിയും കാരണം കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

ഓൺലൈൻ വിപണികളുടെ ലഭ്യതയോടെ, കേരളത്തിലെ പ്രീമിയം സുഗന്ധവ്യഞ്ജനങ്ങൾ വേഗത്തിൽ ലഭ്യമാക്കാം. ഏതാനും ക്ലിക്കുകളിലൂടെ കേരളത്തിലെ പ്രശസ്തമായ സുഗന്ധവ്യഞ്ജനങ്ങളുടെ ആകർഷണീയത നിങ്ങളുടെ വീട്ടിൽ ഇനി മുതൽ കിട്ടും.

മഹാഗ്രാൻഡ് സ്‌പൈസസ്

മഹാ ഗ്രാൻഡ് സ്‌പൈസസ്, കേരളത്തിൽ നിന്ന് പ്രീമിയം-ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വിദഗ്ധരാണ്. ശ്രദ്ധാപൂർവ്വമായ ഉറവിടത്തിലൂടെയും വിതരണത്തിലൂടെയും, മഹാ ഗ്രാൻഡ് സ്പൈസസ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് കേരളത്തിൻ്റെ പാചക പാരമ്പര്യത്തിൻ്റെ സാരാംശം എത്തിക്കുന്നു.

ഏലയ്ക്ക: സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി

സുഗന്ധ വിളകളുടെ നാടാണ് കേരളം. കേരളത്തിൽ പ്രധാനമായും ഏലം കൃഷി ചെയ്യുന്നത് ഇടുക്കിയിലാണ്. ഇവിടുത്തെ കാലാവസ്ഥ ഏലം കൃഷിയ്ക്ക് അനുയോജ്യമാണ്. ലോക വിപണികളെ ആകർഷിക്കുന്ന സുഗന്ധ വിളകൾ നമ്മുടെ നാട്ടിലുണ്ട്. അവയിൽ ഏലയ്ക്ക വലിയ പ്രാധാന്യം അർഹിക്കുന്നു.

ഇത് ഇഞ്ചി വർഗ്ഗത്തിൽ പെട്ട ചെടിയാണ്. ഊഷ്മളവും ചെറുതായി മധുരവും നല്ല സുഗന്ധമുള്ളതുമായ രുചിയാണ് ഏലയ്ക്കക്ക്. ഏലം രണ്ട് പ്രധാന ഇനങ്ങളിൽ ലഭ്യമാണ്: പച്ചയും കറുപ്പും.

ഏലയ്ക്ക ഭക്ഷണത്തിൽ സ്വാദ് കൂട്ടാനും മണത്തിനും രുചിയ്ക്കും വേണ്ടി പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ച് വന്നിരുന്നു. ഗരം മസാലയിൽ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. അരി കൊണ്ടുണ്ടാക്കുന്ന, പുലാവ്, ബിരിയാണി എന്നിവയിലും, പായസത്തിലും ഇത് ഉപയോഗിക്കാറുണ്ട്.

എന്നാൽ ഏലയ്ക്കക്ക് ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. ആയുർവേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ, ഏലയ്ക്ക ഉപയോഗിക്കുന്നു. ഇത് ദഹനത്തിനും നല്ല ശ്വസന ക്രിയകൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഉപകാരപ്പെടുന്നു. പ്രകൃതി തന്ന ഒരു നിധി തന്നെയാണ് ഏലയ്ക്ക.

മഹാഗ്രാൻഡ് സ്‌പൈസസിൽ, സമൃദ്ധമായ തോട്ടങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങൾക്ക് ശുദ്ധമായ ഏലം എത്തിച്ചു തരുന്നു. ദോഷകരമായ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കി പ്രകൃതിദത്തവും ജൈവികവുമായ കൃഷിരീതികളിലൂടെയാണ് ഞങ്ങൾ ഉത്പന്നങ്ങൾ കൃഷി ചെയ്തടുക്കുന്നത്

മഹാ ഗ്രാൻഡ് സ്‌പൈസസ്

ഇനി എന്നും വിളവെടുക്കാം വെണ്ട

രാവിലെ മുറ്റത്തേക്കിറങ്ങിയാൽ ഒരു സാമ്പാറുണ്ടാക്കാനുള്ള വെണ്ട നമ്മുടെ തോട്ടത്തിൽ ഉണ്ടെങ്കിൽ ആർക്കും സന്തോഷമാകും. ഇനി തക്കാളിയും വഴുതനയും കൂടി ഉണ്ടെങ്കിലോ സന്തോഷം ഇരട്ടിയാകും. അതാണ് അടുക്കളത്തോട്ടത്തിന്റെ മാജിക്.

വെണ്ടയുടെ ഗുണങ്ങൾ

മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെ ഈ പോഷകസമൃദ്ധമായ പച്ചക്കറിയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.

രക്ത സമ്മർദ്ദം കുറയ്ക്കുന്നു, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നു. ചുവന്ന വെണ്ടക്കയിലെ പ്രോട്ടീൻ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സ്വാധീനിക്കുന്നു. വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

വെണ്ടകൃഷി

തൈകൾ തമ്മിൽ കുറച്ച് അകലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.

ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം.ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക. – രോഗങ്ങൾ പടരാതിരിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കുകയും രോഗബാധിതമായ ചെടികൾ ഉടനടി നീക്കം ചെയ്യുകയും ചെയ്യുക.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. കായ തുരപ്പൻ, തണ്ടു തുരപ്പൻ ഇവയെ നിയന്ത്രിക്കണം. ഇലപ്പുള്ളി രോഗം മൊസൈക് രോഗം ഇവയൊക്കെ വെണ്ടയുടെ ശത്രുക്കളാണ്. കീടബാധയേറ്റ ചെടികളെ നീക്കം ചെയ്യാം, സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

അവശ്യ പച്ചക്കറികൾക്കായി ഇനി അലയേണ്ട

മിക്ക വീട്ടമ്മമാരും കൃഷി ചെയ്യാൻ താല്പര്യമുള്ളവരാണ്. എന്നാൽ കൃഷി ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ അവർ നിരാശയിലാകുകയും ചെയ്യും. മികച്ച വിളവ് കിട്ടാത്തതും , കീടങ്ങളുടെ ശല്യവും ഒക്കെ അവരെ പ്രശ്നത്തിലാക്കുകയും ചെയ്യും. എന്താണ് ഇതിനൊരു പ്രതിവിധി?

പുറത്തു നിന്നുള്ള പച്ചക്കറികളുടെ വിലയും, അവയിലെ കീടനാശിനി പ്രയോഗവും വീട്ടിലൊരു അടുക്കളത്തോട്ടം വേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.

നല്ല പച്ചക്കറികളോടുള്ള താത്പര്യവും, കുറച്ചു ക്ഷമയും, അതിനുവേണ്ടി മാറ്റി വയ്ക്കാൻ സമയവും ഉണ്ടെങ്കിൽ നല്ലൊരു അടുക്കളത്തോട്ടം ആർക്കും ഉണ്ടാക്കാം.

മണ്ണ് ട്രീറ്റ് ചെയ്യണം, മണ്ണ്, കുമ്മായമിട്ട് ഇളക്കി 15 ദിവസം ഇടണം. മണ്ണ്  നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. സൂര്യപ്രകാശം കിട്ടുന്നയിടമാകണം. ടെറസിലും കൃഷി ചെയ്യാം, ഇതിനായി ഗ്രോ ബാഗുകളോ, ചട്ടികളോ എടുക്കാം. അടിവളമായി കംമ്പോസ്റ്റ് ഇട്ട് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവ  ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.

വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , വിത്തുകൾ കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ  സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം .  ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.

വേനലിൽ നടാൻ പറ്റിയവ

അടുക്കളത്തോട്ടത്തിലെ വിളകൾക്ക് വേനലിൽ നല്ല പരിചരണം ആവശ്യമാണ്. വേനൽക്കാലത്തു നടാൻ പറ്റിയ വിളകൾ ഏതൊക്കെയാണ് എന്ന് മുൻകൂട്ടി നിശ്ചയിക്കണം. വേനലിൽ നടാൻ പറ്റിയവയാണ് ചീര, വഴുതന, പീച്ചിങ്ങ, വെള്ളരി, വെണ്ട, തക്കാളി, പാവയ്ക്ക, പയർ എന്നിവ.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക.

പീച്ചിങ്ങ

നല്ലൊരു വേനൽക്കാല വിളയാണ് പീച്ചിങ്ങ. മഴക്കാലത്തും നല്ല വിളവ് തരും. പീച്ചിങ്ങയുടെ കൃഷി വളരെ എളുപ്പമാണ്. അടുക്കളത്തോട്ടത്തിൽ നിര്ബന്ധമായും നട്ടു പിടിപ്പിക്കേണ്ട പച്ചക്കറിയാണിത്.

ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് പീച്ചിങ്ങ. വിറ്റാമിൻ എ, സി, എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനും , പ്രമേഹത്തിനും ഒരു പ്രതിവിധി കൂടിയാണ് പീച്ചിങ്ങ.

ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം ഇല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല . വിത്തുകൾ നന്നായി ഒരുക്കിയ മണ്ണിൽ അധികം താഴ്ചയില്ലാതെ നടാം. കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം.

1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. രണ്ടാഴ്ച് കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. ഇലകളിൽ കഞ്ഞി വെള്ളം നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം. ഇടക്ക് ജൈവവളങ്ങൾ മണ്ണും ചകിരിച്ചോറും ചേർത്ത് ഇട്ടു കൊടുക്കാം. വെള്ളം രാവിലെയും വൈകീട്ടും ഒഴിച്ച് കൊടുക്കാം.

വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു.

വേനലും പച്ചക്കറി കൃഷിയും

വേനൽക്കാലത്തു പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ പറ്റിയ സമയമാണ്.അവയ്ക്കു ഈ കാലത്തു നല്ല പരിചരണം കൊടുക്കണം.  രണ്ടു നേരവും നനച്ചു കൊടുക്കണം. വേനലിൽ നടാൻ പറ്റിയവയാണ് തക്കാളി, പയർ,ചുരയ്ക്ക, വെള്ളരി, ചീര, വഴുതന, വെണ്ട എന്നിവ.

വേനലിൽ കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്

വേനലിൽ കീടബാധ പൊതുവെ കുറവാണ്. എന്നാൽ വൈറസു ബാധയും ചിലയിനം വണ്ടു കളുടെ ശല്യവും ഉണ്ടാകാറുണ്ട്. കീടങ്ങളെ ചെറുക്കാൻ കെണി ഉപയോഗിക്കാം.

വിത്ത് പാകി കിളുപ്പിച്ചു തൈകളാക്കി നടുന്നതാണ് നല്ലത്. തടങ്ങളിൽ കൃഷി ചെയ്യുന്നത്‌ ഈ കാലത്തു ഫലപ്രദമാണ്. ചെടികൾ തമ്മിൽ അകലം കുറയ്ക്കണം. ചെടികൾക്ക് പുതയിട്ടു കൊടുക്കുന്നത് ചൂട് കുറയ്ക്കും.

ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കണം. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കണം.

പയർ

മാംസ്യം കൂടുതൽ അടങ്ങിയ ഒരു പച്ചക്കറിയാണ് പയർ. പയർ എല്ലാ കാലാവസ്ഥയിലും കാണാറുണ്ട്. പയറിന്റെ പല തരം ഇനങ്ങൾ ലഭ്യമാണ്. നല്ല വളവും പരിചരണവും കൊടുത്താൽ നല്ല വിളവ് തരും

മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്. വിത്തുകൾ കുതിർത്തു വെച്ചശേഷം നടാം. ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.

വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് വിളവെടുക്കാം.

മണ്ണ് കുമ്മായമിട്ട് ഇളക്കിയിട്ടശേഷം വേണം വിത്തുകൾ നടാൻ. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണുമായി ചേർത്തിളക്കി ഗ്രോ ബാഗിൽ നടാം. ജൈവ വളങ്ങൾ ആഴ്ച്ചയിലൊരിക്കൽ നൽകാം. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് ചാണകവുമായി ചേർത്തതിന്റെ തെളി ഒഴിച്ച് കൊടുക്കാം. ചുവടിളക്കി കൊടുത്തു വളം ചേർക്കാം. തലപ്പ് ചെറുതായി നുള്ളി കൊടുത്താൽ വള്ളി വീശാനും പൂവിടാതിരിക്കാനുമുള്ള തടസ്സം മാറിക്കിട്ടും.

വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

 

ആരോഗ്യത്തിനായി ഏതെല്ലാം പച്ചക്കറികൾ കഴിക്കണം

നാം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനുവേണ്ടിയാണ്. നമ്മുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ആവശ്യമായ പച്ചക്കറികൾ എന്നും കഴിക്കേണ്ടത് അത്യാവശ്യമാണ്.

പച്ചക്കറികൾക്ക് പൊള്ളുന്ന വിലയുള്ള ഇക്കാലത്തു ഇത് എല്ലാവർക്കും പറ്റുമോ? പോഷകമൂല്യമുള്ള പച്ചക്കറികൾ വിലകൊടുത്തു വാങ്ങാതെ നമ്മുടെ വീട്ടിൽ തന്നെ നട്ടുപിടിപ്പിച്ചാൽ പോരെ? ഒരേ സമയം നല്ല പോഷകമുള്ള ഭക്ഷണവും, കുറച്ചു വ്യായാമവും ആകും. കൂടുതൽ പച്ചക്കറിയുണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം.

നമ്മുടെ അടുക്കളത്തോട്ടത്തിൽ അത്യാവശ്യം നട്ടു പിടിപ്പിക്കേണ്ട ചില പച്ചക്കറികളാണ് തക്കാളി, ചീര,വെണ്ട, വെള്ളരി, പാവൽ, ചുരയ്ക്ക,പയർ മുതലായവ. അതുപോലെ പ്രധാനപ്പെട്ടവയാണ് മുരിങ്ങ, പച്ചമുളക്, വഴുതന തുടങ്ങിയവയും.

വെണ്ട കൃഷി ചെയ്യാം

ഗുണങ്ങൾ :

രക്ത സമ്മർദ്ദം കുറയ്ക്കുന്നു, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നു. ചുവന്ന വെണ്ടക്കയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വെണ്ടയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തുകയും കൊളാജൻ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു.ശരീരഭാരം നിയന്ത്രിക്കുന്നു.രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ബലത്തിനും ആവശ്യമായ വിറ്റാമിൻ കെയും ഇതിലുണ്ട്.

നടീൽ :

വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. മണ്ണ് കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത്  ഗ്രോ ബാഗിൽ നട്ടുവളർത്താം. നല്ല നീർവാർച്ചയുള്ള മണ്ണിൽ 1 ഇഞ്ച് ആഴത്തിൽ വിത്ത് വിതയ്ക്കുക.

തക്കാളി

ഗുണങ്ങൾ:

തക്കാളിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ നിരവധി രോഗങ്ങളെ ചെറുക്കുന്നു മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും കാൻസർ പ്രതിരോധത്തിനും സഹായിക്കുന്നു ,

നടീൽ :

ആവശ്യത്തിന് സൂര്യ പ്രകാശം വേണം. പ്രകാശം കുറഞ്ഞാൽ ചെടികൾ ബലം കുറഞ്ഞു കോലിച്ചു ഇലകൾ തമ്മിൽ ഉള്ള അകലം കൂടി ഉൽപ്പാദനം കുറയും. നടുമ്പോൾ നല്ലവിത്തുകൾ വാങ്ങി നടാൻ ശ്രമിക്കുക.

ചീര

ഗുണങ്ങൾ:

കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കൾക്കൊപ്പം വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബി9, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെ ഒരു കൂട്ടായ്മ യാണ് ഗ്രീൻ ചീര.

നടീൽ :

ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

മഹാഗ്രിൻ

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 9
  • Go to page 10
  • Go to page 11
  • Go to page 12
  • Go to page 13
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.