കാലം നോക്കി കൃഷി ചെയ്യണം. കാലാവസ്ഥയനുസരിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. പണ്ട് കാലം മുതൽ ഞാറ്റു വേലനോക്കിയാണ് കൃഷി ചെയ്തിരുന്നത്. ഇപ്പോൾ വിത്ത് വിതയ്ക്കനുള്ള സമയമാണ്.
ചില കാര്യങ്ങൾ മഴക്കാല കൃഷിയിൽ ശ്രദ്ധിക്കാനുണ്ട്. മഴക്കാലത്തു ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതെ നോക്കണം. തക്കാളി പോലുള്ളവ മഴ കൊള്ളുന്നയിടത്തിൽ നിന്ന് മാറ്റി ഷേഡുള്ളയിടത്തിൽ നടാം.
മണ്ണിൽ കുമ്മായം മിക്സ് ചെയ്യുമ്പോൾ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. അതുപോലെ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചുവേണം വിത്തുകൾ നടാൻ, ചെടികളിൽ ഇ ലായനി തളിച്ച് കൊടുക്കുകയും വേണം. ചെടികൾ തമ്മിലും വരികൾ തമ്മിലും അകലം വേണം, ജൈവ വളങ്ങൾ നന്നായി കൊടുക്കണം. ദ്രവ രൂപത്തിൽ കൊടുത്താൽ കൂടുതൽ നല്ലത്. ബിവേറിയം 20ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം.
പോട്ടിങ് മിശ്രിതം തയ്യാറാക്കണം. മണ്ണ് കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയിലത്തിടുക. മേൽമണ്ണ്, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്,കോഴി വളം, ആട്ടിൻ കാഷ്ഠം, എല്ലുപൊടി എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോറും കരിയില ഉണക്കി പൊടിച്ചതും പോട്ടിങ് മിശ്രിതത്തിൽ ചേർക്കാം.
മഴക്കാലമാണ് വെണ്ടയും, പയറും, വഴുതന, പടവലം എന്നിവ നടാനുള്ള സമയം.
നല്ല വിത്തുകൾ
വിത്തിന്റെ കാര്യമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. നല്ല വിത്തുകൾ വളർച്ച ത്വരിതപ്പെടുത്തുന്നു.
പയറും വെണ്ടയും വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. നൂതനവും ശ്രദ്ധാപൂർവം പരിഷ്കരിച്ചതുമായ വിത്തുകൾക്ക് മഹാഗ്രിൻ ഉറപ്പുനൽകുന്നു. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.