വേനൽക്കാലത്തു ചെയ്യാൻ പറ്റിയ കൃഷിയാണ് ചീര. നല്ല മഴക്കാലം ഒഴിച്ചുള്ള ഏതു കാലാവസ്ഥയും ചീരയ്ക്ക് അനുയോജ്യമാണ്. കാലാവസ്ഥ നോക്കി കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. കുറഞ്ഞ സമയം, കുറഞ്ഞ പരിചരണം ഇതൊക്കെ മതി ചീരയ്ക്ക്.
വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള ചീര എല്ലാ പ്രായക്കാർക്കും കഴിക്കാം. ചീര പല തരമുണ്ട്. എല്ലാ ച്ചീരയും പോഷകമൂല്യത്തിന്റെ കാര്യത്തിൽ മുന്നിലാണ്.
ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു, വിറ്റാമിൻ എ,സി ,ഇ, ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു, പ്രമേഹം, കൊളസ്‌ട്രോൾ ഇവ നിയന്തിക്കാൻ ചറ കഴിക്കുന്നതിലൂടെ സാധിക്കും.
ചുവപ്പ് ചീരയ്ക്ക് പച്ചയെ അപേക്ഷിച്ചു സ്വാദ് കൂടും. ഇലക്കറികൾ നിത്യവും കഴിക്കേണ്ടതു ആരോഗ്യത്തിന് അത്യാവശ്യമാണ്. ചീര കൃഷി ചെയ്യുന്നത് ഇലകൾക്ക് മാത്രമല്ല, കാണ്ഡത്തിനും വിത്തിനും വേണ്ടി കൂടിയാണ്.
ചീര കൃഷി ചെയ്യുന്നത് എങ്ങനെ?
ജൈവാംശം ഉള്ള മണ്ണിൽ ചീര നന്നായി കൃഷി ചെയ്യാം. ആദ്യം മണ്ണ് നന്നായി കിളച്ചു കൃഷിക്കായി പാകപ്പെടുത്തി എടുക്കാം. മണ്ണിൽ കുമ്മായം ചേർത്തിടുക.
വിത്ത് തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ളവ മാത്രമേ ഉപയോഗിക്കാവൂ. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.
മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി,ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും.
ഒരുമാസം കഴിയുമ്പോൾ വിളവെടുക്കാം. മുറിച്ചെടുത്തു കഴിഞ്ഞു ചാണക സ്ലറി ഒഴിച്ച് കൊടുക്കാം, ഗോമൂത്രം നേർപ്പിച്ചു ഒഴിക്കാം. വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.
സമൃദ്ധമായ വിളവ് ഉറപ്പുനൽകിക്കൊണ്ട് മഹാഗ്രിൻ ഓൺലൈനിൽ വിത്തുകൾ നൽകുന്നു.