പച്ചക്കറികളിൽ കുറച്ചു കയ്പ് തോന്നിക്കുന്ന പാവയ്ക്ക ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ്. നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി പാവയ്ക്ക ഉപയോഗിക്കണം. പ്രമേഹത്തിനു പാവയ്ക്ക ഗുണകരമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ വേറെയും ഒരുപാട് ഗുണങ്ങൾ ഇത് കഴിക്കുന്നത് കൊണ്ടുണ്ട്.
പോഷകഗുണത്തിൽ മറ്റ് പച്ചക്കറികളേക്കാൾ മികച്ച പാവയ്ക്ക, പലരും കയ്പുണ്ടന്ന പേരിൽ മാറ്റി നിര്ത്തുന്നു. ഇത് ശരിയല്ല. ഇരുമ്പ് പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ജീവകം ബി1 , ബി 2, ബി 3 , ജീവകം സി, പൊട്ടാസ്യം, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ എന്നിവയെല്ലാം പാവക്കയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിന് ഇത് നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, കുട്ടികളെയും കഴിപ്പിച്ചു ശീലിക്കണം.
പാവയ്ക്ക നമ്മുടെ വീട്ടിൽ കൃഷി ചെയ്യാം. വലിയ ബുദ്ധിമുട്ടൊന്നുമില്ല. ചെറിയ പരിചരണം കൊടുത്താൽ വിഷരഹിത പച്ചക്കറി കഴിക്കാം. നല്ല ശുദ്ധമായ പാവയ്ക്ക കിട്ടും.
പാവയ്ക്ക കൃഷി എങ്ങനെ ചെയ്യാം:
വിത്തുകൾ മണ്ണിലോ ഗ്രോ ബാഗിലോ നടാം. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നല്ലയിനം വിത്തുകൾ തെരഞ്ഞെടുക്കുക എന്നതാണ്. നല്ല വിത്തുകൾ മാത്രം വിതരണം ചെയുന്ന മഹാഅഗ്രിൻ വിത്തുകൾ തികച്ചും വിശ്വസനീയമാണ്, ഈ രംഗത്ത് കുറേക്കാലത്തെ പരിചയ സമ്പന്നത മഹാ അഗ്രിനുണ്ട്. വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്.
വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ വെള്ളം ചേർത്ത് കുതിർത്തു വെച്ചിട്ടു വേണം നടാൻ. ഇത് പോട്രേയിൽ ചകിരിച്ചോറും മണ്ണും ചേർത്തതിൽ ചെറിയ കുഴികളിൽ നടാം. നനഞ്ഞ കോട്ടൺ തുണിയിൽ തലേ ദിവസം പൊതിഞ്ഞു വെച്ചാൽ മുള വേഗം വരും. മുള വന്നശേഷം മാറ്റി നടാം.
മാറ്റി നടുന്നത് തടമെടുത്തു ഒരുക്കിയ മണ്ണിലോ ഗ്രോ ബാഗിലോ ആകാം. മണ്ണ് കുമ്മായമിട്ടു ഇളക്കിയിടണം. കുറച്ചു ദിവസം കഴിഞ്ഞു മണ്ണിൽ ചാണകം, കോഴി വളം, ആട്ടിൻ കാഷ്ഠം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് ഇളക്കി അതിലാണ് മുളപ്പിച്ച പാവൽ തൈകൾ നടുന്നത്.
കീടങ്ങളെ നിയന്ത്രിക്കാം:
വള്ളി വീശി തുടങ്ങുമ്പോൾ മുതൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കണം. ആഴ്ചയിൽ ഒരിക്കൽ പച്ച ചണം, കടലപ്പിണ്ണാക്ക്, എന്നിവ പുളിപ്പിച്ച തെളി ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കണം. സ്യുഡോമോണസ്സ് വെള്ളം ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കുന്നതും കീട ബാധ കുറയ്ക്കും.
ഇനി വിഷമില്ലാത്ത പാവയ്ക്ക ധൈര്യമായി കറിവെയ്ക്കാം. പാവയ്ക്ക കൃഷി വളരെഎളുപ്പമാണെന്ന് മനസ്സിലായില്ലേ ഇനി കൃഷി തുടങ്ങിക്കൊള്ളൂ. വിത്തുകൾ മഹാഗ്രിനി നിന്ന്തന്നെ.
Buy Mahaagrin Bittergourd Seeds