തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ആനക്കട്ടി. പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളും കുന്നുകളും ഉള്ള സുന്ദരമായ ഒരു വിശ്രമകേന്ദ്രമാണ് ആനക്കട്ടി. കോയമ്പത്തൂരിൽ നിന്ന് ഇവിടേയ്ക്ക് യാത്രാ സൗകര്യം ലഭ്യമാണ്.
ആനയ്ക്കട്ടിയിൽ എത്തുന്നവരെ ആകർഷിക്കുന്നവ:-
പ്രകൃതിയിലൂടെയുള്ള നടത്തം: നഗരത്തിലെ തിരക്കിൽ നിന്ന് മാറി പച്ചപ്പുനിറഞ്ഞ ഗ്രാമീണ വഴികളിലൂടെ നടക്കാം. ഇത് നവോന്മേഷം പകരുന്ന അനുഭവമാണ്.
സിരുവാണി നദി ആനയ്ക്കട്ടിയിലൂടെയാണ് ഒഴുകുന്നത് സിരുവാണി നദിയുടെ തീരത്ത് സമയം ചെലവിടുന്നത് സന്തോഷകരമാണ് .
ക്യാമ്പിംഗ് : പ്രകൃതിയെ അടുത്തറിയാൻ ക്യാമ്പിംഗ് ഒരു അവസരമാണ് .
സിരുവാണി അണക്കെട്ട്: സിരുവാണി നദിയിൽ നിർമ്മിച്ച ഡാം നല്ലൊരുകാഴ്ചയാണ്.
പക്ഷി നിരീക്ഷണം:വൈവിധ്യമാർന്ന പക്ഷികളെ നിരീക്ഷിക്കാനും പറ്റിയ സ്ഥലമാണ് ആനക്കട്ടി.
സിരുവാണി വെള്ളച്ചാട്ടം: വെള്ളച്ചാട്ടം കാണാൻ ഇവിടെ തിരക്കാണ്.
ട്രെക്കിംഗ്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ട്രെക്കിംഗിനും മറ്റ് സാഹസിക വിനോദങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ് ആനക്കട്ടി.
ഫോട്ടോഗ്രാഫി: ഫോട്ടോഗ്രാഫിക്ക് ധാരാളം ഇ.ടമുണ്ടിവിടെ മനോഹരമായ പ്രകൃതിയും വന്യജീവികളും ഫോട്ടോഗ്രാഫർമാർക്ക് പകർത്താനാകും.
യോഗയും ധ്യാനവും: ശാന്തമായ ഇവിടുത്തെ അന്തരീക്ഷം ആത്മീയതയ്ക്ക് അനുയോജ്യമായ സ്ഥലമാണ്.
പ്രാദേശിക പാചകരീതി: ഗ്രാമീണ ഭക്ഷണ വിഭവങ്ങൾ ലഭ്യമാണ്.
ആനക്കട്ടിയിലാണ് നിർവാണ ഹോളിസ്റ്റിക് ലിവിംഗ് റിസോർട്ട്. അതിഥികൾക്കായി വിശാലമായഒരു ഹാളും , എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസസൗകര്യവും ഇവിടെയുണ്ട് . ഇന്ത്യൻ, കോണ്ടിനെന്റൽ വിഭവങ്ങൾ സന്ദർശകരെ സന്തോഷിപ്പിക്കും. പ്രകൃതി സൗഹൃദമായ ഒരു ഒഴിവുകാലം മനസ്സിന് കുളിർമ്മയേകും. കാട്ടിലൂടെയുള്ള യാത്രയും, സൈക്കിൾ സവാരി, ജീപ്പ് സവാരി, ട്രക്കിംഗ് എന്നിവയ്ക്കും പങ്ക്‌ചേരാം.
നഗരത്തിൽ നിന്ന് മാറി കാടിനെയും മലകളെയും കാണാൻ പ്രകൃതിസ്‌നേഹികൾക്ക് പറ്റിയ സ്ഥലമാണ് ആനയ്ക്കട്ടി.
കേരളത്തിലെ പാലക്കാടു ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം, സൈലന്റ് വാലി നാഷണൽ പാർക്ക്, മലമ്പുഴ അണക്കെട്ട് എന്നിവ ആനക്കട്ടിയിൽ നിന്ന് കുറച്ചു ദൂരെയാണ്.