മത്തനും കുമ്പളവും ഒക്കെ കൃഷി ചെയ്യുന്ന പോലെതന്നെ വളരെ എളുപ്പത്തിൽ തണ്ണി മത്തൻ കൃഷി ചെയ്യാം. സൂര്യ പ്രകാശമുള്ള സ്ഥലം ആദ്യം തിരഞ്ഞെടുക്കാം. മണ്ണ് ഇളക്കി വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാരം, മറ്റു ജൈവ വളങ്ങൾ എന്നിവ ചേർത്ത് മണ്ണ് വെയിൽ കൊള്ളാൻ അനുവദിക്കുക. നല്ല ഈർപ്പമുള്ള മണ്ണായിരിക്കണം. വിത്തുകൾ കുതിർത്തു വേണം നടാൻ. വലിയ ആഴത്തിൽ വിത്തുകൾ നടേണ്ട. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം. നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.
പാടത്തും പറമ്പിലും തണ്ണി മത്തൻ വിളയിക്കാം. കീട നാശിനി ചേർത്തവ കഴിക്കാതെ നമ്മുടെ കൃഷി കഴിഞ്ഞ പാടത്തോ, വെറുതെ കിടക്കുന്ന പറമ്പിലോ ഒക്കെ തണ്ണിമത്തൻ നട്ട് വളർത്താം. വീട്ടിലെ ആവശ്യങ്ങൾക്കോ വിൽക്കാനോ തണ്ണി മത്തൻ കൃഷി ചെയ്യാം.
ധാരാളം ജലാംശം ഉള്ള തണ്ണിമത്തൻ ആരോഗ്യപരമായി ഗുണങ്ങൾ തരുന്ന ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നു. വീക്കം ചെറുക്കുന്നു, നാഡീ പ്രവർത്തനത്തിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്നാമതായി വിത്തിന്റെ കാര്യമാണ്. ഗുണമേന്മയുള്ള വിത്തുകളാണ് കൃഷിയുടെ വിജയം. എളുപ്പത്തിൽ ഫലം തരുന്ന കൃഷിയിനങ്ങൾ ഉപയോഗിക്കാം. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ കായ്ക്കുകയും കീടബാധ തീരെയുണ്ടാകാത്തവയും ആണ്.
നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും. ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു
മഹാഗ്രിൻ വിത്തുകൾ