• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Food & Beverages

മസാല ചായക്ക് വേണ്ട മസാലകൾ

ഒരു ഉന്മേഷം കിട്ടാൻ നമ്മൾ കുടിയ്ക്കുന്ന മസാല ചായ തരുന്ന ഉണർവ് നിസ്സാരമല്ല. ഇതിൽ ഉപയോഗിക്കുന്ന മസാലകളാണതിനു കാരണം. ആരോഗ്യ പരമായി ധാരാളം ഗുണങ്ങളുള്ള മസാലകൾ ഏതാണെന്നു നോക്കാം.

കറുവപ്പട്ടയും ഗ്രാമ്പൂവും :

കറുവപ്പട്ട ഊഷ്മളവും ആശ്വാസദായകവും രുചി നൽകുന്നു.

ഗ്രാമ്പൂ:

കടുപ്പവും എരിവും നൽകും. ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.

കുരുമുളക് :

ശരീരത്തിന് ചൂടും ഉണർവും നൽകും.

ഏലയ്ക്ക:

മധുരവും ഗന്ധവും ആരെയും ആകർഷിക്കും പ്രമേഹത്തെ ശമിപ്പിക്കുന്നു. ഉത്കണ്ഠ കുറയ്ക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു .

ജീരകം:

ദഹനത്തെ സഹായിക്കുന്നു. നാഡീ സംരക്ഷണ സുഗന്ധവ്യഞ്ജനങ്ങളാണ് ജാതിക്കയും ഗ്രാമ്പൂവും ഇവ തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു.

കറുവപ്പട്ട:

ഊഷ്മളവും ആശ്വാസദായകവും.

ഇഞ്ചി:

എരിവുംനൽകും ഒപ്പം നല്ല ഉന്മേഷവും നൽകും.

മസാല ചായ ഉണ്ടാക്കുന്ന വിധം

മസാല ചായ ഉണ്ടാക്കാൻ, ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വെള്ളം തിളപ്പിക്കുക. തേയില ചേർക്കുക, രുചിയ്ക്ക് പാലും പഞ്ചസാരയും ചേർത്ത് അരിച്ചെടുത്ത് ചൂടോടെ വിളമ്പുക. ജാതിക്ക, പെരുംജീരകം ഇവ ഓപ്ഷണൽ ആണ്.

ആരോഗ്യ ഗുണങ്ങൾ

ഈ സുഗന്ധവ്യഞ്ജനങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ പിന്തുണയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ചില ഓയിലുകൾ ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകളായി ആയുർവേദത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഇവയുടെ ആരോഗ്യ ഗുണങ്ങൾ വിലമതിക്കപ്പെടുന്നു.

മഹാ ഗ്രാൻഡ് സ്‌പൈസസ്

കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്നുള്ള പ്രീമിയം സുഗന്ധവ്യഞ്ജനങ്ങൾ നേരിട്ട് നിങ്ങൾക്ക് വീട്ടിൽ എത്തിച്ചു തരുന്നു, കർഷകരിൽ നിന്നും നേരിട്ട് എത്തിച്ചു തരുന്നു. മഹാ ഗ്രാൻഡ് സ്‌പൈസസ് വിതരണം ചെയ്യുന്ന ഈ സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ സ്വാഭാവിക സുഗന്ധവും രുചിയും നിലനിർത്തുന്നു.

ഓൺലൈനായി ഓർഡർ ചെയ്‌ത് നിങ്ങളുടെ മസാല ചായയുടെ ഓരോ സിപ്പിലും കേരള സുഗന്ധവ്യഞ്ജനങ്ങളുടെ ശുദ്ധമായ സത്ത ആസ്വദിക്കൂ!

 

Buy Mahagrand Spices

മഞ്ഞളും ഇഞ്ചിയും: ദഹന സംബന്ധമായ ഔഷധ ഗുണങ്ങൾ

ഇഞ്ചിയും മഞ്ഞളും ഗന്ധംകൊണ്ടും സ്വാദു കൊണ്ടും നമ്മുടെ നിത്യ ഭക്ഷണ വിഭവങ്ങളിലെ സ്ഥിരം ചേരുവകളാണ്. കാലങ്ങളായി നാം പിന്തുടരുന്ന രീതിയാണിത്. ഇവ രണ്ടും നൂറ്റാണ്ടുകളായി ഔഷധമായും ഉപയോഗിച്ച് വരുന്നു. കറികളിലും, മറ്റ് ഡിഷുകളിലും, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യത്യാസമില്ലാതെ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്.

മഞ്ഞളിന്റെ ഗുണങ്ങൾ

മഞ്ഞളിൽ കാണുന്ന കുർകുമിൻ രോഗപ്രതിരോധ ശക്തി നൽകുന്നു, കൂടാതെ ശരീരപോഷത്തിനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി എന്നീ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകാല്യ വിറ്റാമിൻ സി, ഇ , കെ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നു, കരൾ രോഗങ്ങൾക്ക് ശമനം നൽകുന്നു. ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ ഉപയോഗിച്ച് വരുന്നു. മഞ്ഞളിട്ട പാൽ കുട്ടികൾക്ക് കൊടുക്കുന്നത് കഫക്കെട്ട് കുറയ്ക്കും.

Buy Mahagrand Turmeric

ഇഞ്ചിയുടെ ഗുണങ്ങൾ

ഇഞ്ചിയിലും ധാരാളം, വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്, അതോപോലെ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഇഞ്ചിക്കുണ്ട്. കൂടാതെ പൊട്ടാസ്യം, കോപ്പർ എന്നിവയും ഇഞ്ചിയിലടങ്ങിയിരിക്കുന്നു.

മഞ്ഞളിലും, ഇഞ്ചിയിലും ഉള്ള ഔഷധ ഗുണങ്ങൾ ഗൃഹ ചികിത്സയിലും പ്രയോജനപ്പെടുന്നുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിനെ സഹായിക്കുന്നു. ഇവ രണ്ടും, ഹൃദയാരോഗ്യത്തിന് ഉപകാരപ്രദമാണ്. അതുപോലെ സന്ധി വേദന, നീർക്കെട്ട്, തൊണ്ടയടപ്പ്, നീർക്കെട്ട്, എന്നിവയ്ക്ക് ഇവയുടെ ഉപയോഗം ഗുണം ചെയ്യുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു, ഡിപ്രെഷൻ പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു.

Buy Dry Ginger

പലതരത്തിലുംആരോഗ്യത്തിന് ഗുണകരമായ മഞ്ഞളും ഇഞ്ചിയും നമ്മുടെ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ശുദ്ധമായ മഞ്ഞളും, ഇഞ്ചിയും മഹാഗ്രാൻഡ് സ്‌പൈസസ് ഓർഡർ അനുസരിച്ചു നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. കേരളത്തിലെ ഇടുക്കി പോലുള്ള പ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ മറ്റു കെമിക്കലുകളോ ഒന്നും ചേർക്കാതെ ഫ്രഷായി വീട്ടിൽ എത്തിച്ചു തരുന്നു. വിശ്വസ്ഥതയോടെ ഉപയോഗിക്കാം.

Buy Mahagrand Spices

മീൻ കറി ഉഗ്രനാകും, നല്ല കുടംപുളി ഉപയോഗിച്ച് നോക്കൂ

കുടം പുളിയിട്ടുവെച്ച കേരളത്തിന്റെ ട്രഡീഷണൽ മീൻ കറി ഒരിക്കൽ രുചിച്ചവർ വീണ്ടും അത് കഴിക്കാൻ ആഗ്രഹിക്കും. എരിവും പുളിയും ചേർന്ന ഈ പ്രത്യേക രുചിക്കൂട്ട് കുടം പുളിയിട്ടു വെച്ച മീൻ കറിയുടെ മാത്രം കഴിവാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തു വെച്ചാൽ പോലും രണ്ടു ദിവസം വരെ കേടുകൂടാതെയിരിക്കും, മാത്രമല്ല രുചി കൂടുകയും ചെയ്യും. ഇതാണ് കുടം പുളിയുടെ ഗുണം. സ്വാദു മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഇത് വളരെ ഗുണകരമാണ്.

 

  • ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇവയുടെ ഉണങ്ങിയ രൂപങ്ങളിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HCA) അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കും.
  • പ്രകൃതിദത്ത നാരുകളും ദഹന എൻസൈമുകളും ഇതിലുണ്ട്.
  • പോഷകസമൃദ്ധമായതിനാൽ ഇത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
  • ഇതിൽ ഇരുമ്പിന്റെ സാന്നിദ്ധ്യമുണ്ട് അതുകൊണ്ട് ആർത്തവസമയത്തും ഗർഭകാലത്തും സ്ത്രീകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
  • പ്രസവാനൻന്തരമുള്ള ഭക്ഷത്തിലും കുടം പുളി ഉപയോഗിക്കാറുണ്ട്, വായുക്ഷോഭം കുറയ്ക്കാനും ഉപകരിയ്ക്കും.
  • വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള ഇവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പുളി.
  • നൂറ്റാണ്ടുകളായി പരമ്പരാഗത രീതികളിൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
  • ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ഗൃഹ വൈദ്യത്തിൽ പലതിലും കുടം പുളി ഉപയോഗിക്കാറുണ്ട്.

നല്ലൊരു മീൻ കറി കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ കുടംപുളിയുടെ ഔഷധ ഗുണങ്ങളും നമുക്ക് കിട്ടുന്നുണ്ട്. മാർക്കറ്റിൽ കാണുന്ന കുടം പുളി, പല വിധ പ്രോസസ്സുകളിലൂടെ കടന്നു പോകുന്നവയും, ആരോഗ്യത്തിനു ഹാനികരമാകുന്ന രാസ വസ്തുക്കളാൽ ചേർക്കപ്പെട്ടവയുമായിരിക്കും, ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ശുദ്ധമായ കുടം പുളി എവിടെ കിട്ടും?

ഇപ്പോൾ നിങ്ങളുടെ സഹായത്തിന് എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും മഹാഗ്രാൻഡ് സ്‌പൈസസ് ശുദ്ധതയോടെ എത്തിച്ചു തരും, കേരളത്തിന്റെ സ്വന്തം സ്‌പൈസസ് കലർപ്പ് കലരാതെ ഉറവിടങ്ങളിൽ നിന്ന് എത്തിച്ചു തരും. ഇവ കൃഷിചെയ്യുന്ന കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങി, ഓൺലൈൻ വഴി നിങ്ങളുടെ ഓർഡർ പ്രകാരം വീട്ടിൽ എത്തിച്ചു തരും. തികച്ചും വിശ്വസനീയം, മഹാ ഗ്രാൻഡ് സ്‌പൈസസിന്റെ സേവനങ്ങൾ സ്വീകരിയ്ക്കൂ. ഇന്ന് തന്നെ ഓർഡർ ചെയ്‌തോളൂ.

Buy mahagrand Spices

 

സ്വാദൂറും കറികൾക്ക് ഫ്രഷ് ഗരംമസാല ഇനിവീട്ടിലുണ്ടാക്കാം

 

കറികൾക്ക് മണവും രുചിയും ഗുണവും നൽകുന്ന ഗരം മസാല ഇനിഎളുപ്പത്തിൽ വീട്ടിലുണ്ടാക്കാം. കോഴിക്കറിയോ, സ്റ്റുവോ, എന്തും ഇനി കൂടുതൽ സ്വാദിഷ്ഠമായി തയ്യാറാക്കാം. നിങ്ങളുടെ പാചക മികവ് കൂട്ടും മസാലകൾ ഞൊടിയിടക്കുള്ളിൽ തയ്യാറാക്കാനും കഴിയും.

സദ്യ മുതൽ സാധാരണ ദിവസത്തെ ഒരു കറിയുണ്ടാക്കാൻ പോലും മസാലകൾ ആവശ്യമാണ്. അടുക്കളയിലെ സുഗന്ധക്കൂട്ടാണ്‌ ഈ മസാലകൾ. ലോകത്തെ എല്ലാ അടുക്കളയിലും സൂക്ഷിക്കുന്ന ഇവ ആരോഗ്യപരമായ ധാരാളം ഗുണങ്ങളും പ്രദാനം ചെയ്യുന്നു.

ഗരം മസാലയിലെ സുഗന്ധവ്യഞ്ജനങ്ങൾ:

ഏലയ്ക്ക , ഗ്രാമ്പു, സ്റ്റാർ അനീസ്, ജീരകം, കുരുമുളക്, കറുവപ്പട്ട ഇവയെല്ലാം ചേർത്ത കൂട്ടാണിത്. ഇതിലെ ഓരോ സ്പൈസസിനും വ്യത്യസ്ത മണവും രുചിയും, ഗുണവും ആണുള്ളത്. ഇവഓരോന്നിന്റേയും ഗുണങ്ങൾ എന്താണെന്നു നോക്കാം.

ഏലയ്ക്ക:


മധുരവും എരിവും കലർന്ന സ്വാദ് നൽകുന്നു, ഇതും ദഹനത്തെ സഹായിക്കുന്നു, മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നു, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയവയാണ് ഏലയ്ക്ക.

ഗ്രാമ്പൂ:

ഊഷ്മളമായ സുഗന്ധം നൽകുന്നു, കൂടാതെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി എന്നീ ഗുണങ്ങളും ഇവയ്ക്കുണ്ട്.

സ്റ്റാർ അനീസ്:

സ്റ്റാർ അനീസ് മധുരമുള്ള രുചി നൽകുന്നു, ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ജീരകം:

ജീരകം നല്ലൊരു ആന്റിഓക്‌സിഡന്റാണ്‌, കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.

കറുവപ്പട്ട:

കറുവപ്പട്ട മധുരമുള്ള സ്വാദു നൽകുന്നു, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഗരം മസാല തയ്യാറാക്കുന്ന വിധം :

ചൂടായ പാനിൽ മസാലകൾ ഇട്ട് ചെറു തീയ്യിൽ ചൂടാക്കി തണുക്കുമ്പോൾ പൊടിച്ചെടുക്കാം. കുപ്പികളിൽ വായു കടക്കാതെ വെച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മസാലകൾ പഴക്കം ചെന്നവയും, മായം കലർന്നവയുമായിരിക്കും. അവ കറികളിൽ ചേർക്കുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല.

മഹാഗ്രാൻഡ് സ്‌പൈസസ്


മഹാഗ്രാൻഡ് സ്‌പൈസസ് ഇനി ഇവ നിങ്ങൾക്ക് ഫ്രഷ് ആയി വീട്ടിൽ എത്തിച്ചു തരുന്നു.
കേരളത്തിൽ കൃഷി ചെയ്യുന്ന ഈ സ്‌പൈസസ് കർഷകരിൽ നിന്നും നേരിട്ട് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നു. ഇന്ന് തന്നെ നിങ്ങളുടെ ഓർഡർ ഓൺലൈൻ വഴി ചെയ്യൂ. ആകര്ഷകമായ ബോക്സുകളിൽ ഇവ ഇപ്പോൾ ലഭ്യമാണ്.

 Buy Mahagrand Spices

മായം കലരാത്ത ശുദ്ധമായ മഞ്ഞളും, മല്ലിയും

 

ദിവസവും പാചകം ചെയ്യാൻ അത്യാവശ്യം വേണ്ടവയാണ് മഞ്ഞളും മല്ലിയും. ഇന്ന് മല്ലിപ്പൊടിയും, മഞ്ഞൾ പൊടിയും മാർക്കറ്റിൽ പല ബ്രാൻഡുകളുടെയും വ്യത്യസ്ത വിലയിൽ ലഭ്യമാണ്. ഇവയെല്ലാം തന്നെ പലതരം മാരകമായ രാസവസ്തുക്കൾ കലർത്തിയുണ്ടാക്കിയവയാണ്. മഞ്ഞൾ പൊടിയിൽ മഞ്ഞൾ തീരെ ഇല്ലാതെയും വരാം, പകരം കളറുകൾ ചേർത്തുണ്ടാക്കിയവയും ആകാം. അതുപോലെ തന്നെയാണ് മല്ലിയുടെ കാര്യവും. മല്ലിയാണെന്നു തോന്നുക മാത്രമേയുളളൂ വളരെ പഴക്കം ചെന്നവയും, കീടബാധയുള്ളവയുമായിരിക്കും പലപ്പോഴും കിട്ടുക. കറികൾക്ക് രുചി കിട്ടുകയില്ലെന്നു മാത്രമല്ല നമ്മുടെ ആരോഗ്യവും മോശമാകും.

കറികൾക്ക് രുചി പകരുക എന്നതിനുപരി വളരെയധികം ഔഷധ ഗുണങ്ങളും ഇവയ്ക്കു രണ്ടിനുമുണ്ട്. ആദ്യം മഞ്ഞളിന്റെ ഗുണങ്ങൾ എന്താണെന്നു നോക്കാം.

പ്രോട്ടീനും കാൽസ്യവും, സിങ്കും, മെഗ്നീഷ്യവും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോഗ ശക്തി നൽകാനുള്ള കഴിവും മഞ്ഞളിനുണ്ട്. ആയുർവേദത്തിലും മഞ്ഞളിന്റെ ഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്. മഞ്ഞൾ ചർമ്മത്തിന്റെ തിളക്കത്തിനും, മൃദുത്വത്തിനും നല്ലതാണ് . മഞ്ഞൾ തേച്ചു കുളിക്കുന്നത് പണ്ട് കാലം മുതൽ ചെയ്തു വരുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, തലച്ചോറിന്റെ പ്രവർത്തനങ്ങൾമെച്ചപ്പെടുത്താനും, സന്ധി വേദന, അലർജി എന്നിവ കുറയ്ക്കാനും, ദഹനം സുഗമമാക്കാനും മഞ്ഞളിന് കഴിയും. മഞ്ഞളിന് ഗൃഹ വൈദ്യത്തിൽ നല്ല സ്ഥാനമാണുള്ളത്. ഇനി ചില മംഗള കർമ്മങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ സർവ്വ ഗുണങ്ങളുമുള്ള മഞ്ഞൾ വിശ്വസിച്ചു വാങ്ങുന്നത് എങ്ങനെ?  മഹാ ഗ്രാൻഡ് സ്‌പൈസസ് കർഷകരിൽ നിന്നും നേരിട്ട് ഇവ നിങ്ങളിൽ എത്തിച്ചു തരുന്നു.

Buy Mahagrand Spices Turmeric Dry

 

മല്ലിയും ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്, ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പല അസുഖങ്ങൾക്കും ശമനം നൽകും. പ്രമേഹം, മലബന്ധം, എന്നിവയ്ക്കൊക്കെ മല്ലി ഒരു പരിഹാരമാണ്. മൂത്ര സംബന്ധമായ രോഗങ്ങൾക്കും മല്ലി തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. മല്ലിയില രുചിക്കും മണത്തിനുമായി കറികളിൽ ചേർക്കുന്നുണ്ട്, അതും ആരോഗ്യത്തിനു ഗുണകരമാണ്. പൊണ്ണത്തടി കുറയ്ക്കാനും മല്ലി സഹായിക്കുന്നു.

Buy Mahagrand Spices Coriander Seeds

ഇങ്ങനെ നമ്മുടെ ഭക്ഷണത്തിനും ആരോഗ്യത്തിനുമുപകരിയ്ക്കുന്ന മല്ലിയും മഞ്ഞളും ശുദ്ധമായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കേരളത്തിലെ ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നത്. മഹാ ഗ്രാൻഡ് സ്‌പൈസസ് കർഷകരിൽ നിന്നും നേരിട്ട് ഇവ നിങ്ങളിൽ എത്തിച്ചു തരുന്നു. ഇന്ന് തന്നെ ഓർഡർ ചെയ്തോളൂ. മഹാ ഗ്രാൻഡ് സ്‌പൈസസ് എല്ലാവിധ സുഗന്ധ വ്യഞ്ജനങ്ങളും ഓർഡർ അനുസരിച്ചു ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നു. വിവരങ്ങൾക്ക് മഹ് ഗ്രാൻഡ് വെബ്സൈറ്റ് സന്ദശിച്ചാൽ മതി. ഓൺലൈൻ ബുക്കിംഗ് തുടരുന്നു.

Buy Mahagrand Spices

ഫ്രഷും നാച്യുറലുമായ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങാൻ – കേരള സ്‌പൈസസ്

നമ്മുടെ ഭക്ഷണത്തിൽ സ്‌പൈസസിനുള്ള പങ്കു വളരെ വലുതാണ്. അത് കറികളിലും, സ്മൂത്തി പോലുള്ള പാനീയങ്ങളിലായാലും ബിരിയാണി, പുലാവ്, പായസം, മധുര പലഹാരങ്ങൾ, കേക്കുകൾ, വൈൻ എന്നിവകളിലായാലും സ്‌പൈസസ് ചേർത്താൽ മാത്രമേ മണവും രുചിയും കിട്ടുകയുള്ളൂ.
അതുപോലെ ഭക്ഷണത്തിൽ ആകർഷകമായ സുഗന്ധം നിലനിർത്താനും ഇവ സഹായിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പല ഗുണങ്ങളും സ്പൈസസിനുണ്ട്.

കേരളത്തിന്റെ മണ്ണിൽ സ്‌പൈസസ് നന്നായി വളരും, പ്രത്യേകിച്ചു ഇടുക്കി, മൂന്നാർ , വയനാട്‌ പോലെയുള്ള പ്രദേശങ്ങളിൽ. അവിടുത്തെ അനുകൂല കാലാവസ്ഥയാണ് അതിനു കാരണം.  ഇവിടെ നിന്നും സ്‌പൈസസ് പല ഇടനിലക്കാരിൽ നിന്നും കൈ മാറി നമ്മുടെ കൈയിലെത്തുമ്പോൾ പലപ്പോഴും അവ ഫ്രഷ് ആകണമെന്നില്ല. എന്നാൽ വിശ്വസ്തതയോടെ ഫ്രഷ് ആയി നമ്മുടെ വീട്ടിൽ ഇവ കിട്ടാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

നല്ല ഗരംമസാല ചേർത്ത് കറികൾ വെയ്ക്കുമ്പോഴുള്ള ഗുണം വീട്ടമ്മമാർക്കും, പാചക പ്രേമികൾക്കും നന്നായി അറിയാൻ കഴിയും, അവർക്കു ഫ്രഷ് മസാലയുടെ മണവും ഗുണവും നന്നായി അറിയാം. അവർക്കെല്ലാം ഇനി മഹാഗ്രാൻഡ് സ്‌പൈസസ് വിശ്വസിച്ചു വാങ്ങിച്ചുപയോഗിക്കാം. ഓൺ ലൈനിൽ ഓർഡർ കൊടുത്താൽ വീട്ടിലെത്തിച്ചു തരും.

മഞ്ഞൾ. കുടംപുളി, മലബാർ പുളി അഥവാ വാളൻപുളി, ജാതിക്ക, ഏലം , കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു, മല്ലി, ഇവയെല്ലാം മഹാഗ്രാൻഡ് സ്‌പൈസസിൽ ലഭ്യമാണ്. സാധാരണയായി, നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഗരം മസാല, മഞ്ഞൾ, കുരുമുളക്, മല്ലി, ഇവയെല്ലാം തന്നെ പഴകിയതും, ഗുണമേൻമ തീരെയില്ലാത്തതുമാണ്, ശുദ്ധമായവ എവിടെ കിട്ടും എന്നറിയാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട്. ഇവർക്കെല്ലാം ഇനി ആശ്വാസമായി മഹാഗ്രാൻഡ് സ്‌പൈസസ് വീട്ടിൽ കിട്ടും.

മഹാ ഗ്രാൻഡ് ഗിഫ്റ്റ് ബോക്സുകളും ലഭ്യമാണ്, ഒരു വീട്ടിൽ അത്യാവശ്യം അടുക്കളയിലെ ഷെൽഫിൽ സൂക്ക്ഷിക്കാൻ ഇനി ഇവ ധാരാളം മതിയാകും.

 

Buy Mahagrand Spices

 

 

കേരള സ്‌പൈസസ് – വിഭവങ്ങളിൽ രുചിയുടെയും സുഗന്ധത്തിന്റെയും മികച്ച ഉറവിടം

കേരളത്തിന്റെ യശസ്സുയർത്തുന്നത് സുഗന്ധ വ്യഞ്ജനങ്ങളാണ്. ഇക്കാര്യത്തിൽ നല്ലൊരു പാരമ്പര്യമാണ് കേരളത്തിനുള്ളത്, പണ്ടുകാലം മുതൽ തന്നെ കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങൾ ലോകോത്തര നിലവാരം നേടിയിരുന്നു. പല വിദേശ രാജ്യങ്ങളുമായി പ്രത്യേകിച്ചു, അറബികളും ചീനക്കാരുമായും കച്ചവടബന്ധം പുലർത്തിയിരുന്നു.

സ്‌പൈസസ് – കേരളത്തിന്റെ പ്രത്യേകതകൾ

  • കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഏലവും ഗ്രാമ്പുവും, മഞ്ഞളും, കറുവപ്പട്ടയുമെല്ലാം കൃഷി ചെയ്യാനുള്ള അനുകൂല കാലാവസ്ഥയുണ്ടാക്കി.  കേരളത്തിലെ മലചരുവുകളും, കുന്നുകളും ഇവയുടെ കൃഷിയിലൂടെ ആഗോള പ്രശസ്‌തി നേടി.
  • പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനങ്ങൾ ഇവയാണ്,  ഏലയ്ക, ഗ്രാമ്പു, കറുവപ്പട്ട, മഞ്ഞൾ, കുടംപുളി, മല്ലി, ജീരകം മുതലായവ.  കുരുമുളക് , ഉലുവ, മലബാർ പുളി, എന്നിവയെല്ലാം ധാരാളം ഗുണങ്ങളും സ്വാദും നിറഞ്ഞ  പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനങ്ങൾ ഇവയെല്ലാം നമ്മുടെ ഭക്ഷണ വിഭവങ്ങളെ രുചി വൈവിധ്യത്താൽ
    സമ്പന്നമാക്കുന്നു.
  • കറി മസാലകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗരം മസാല, ഇവയുടെ ഉപയോഗം വെജ്, നോൺവെജ് റെസിപ്പികളിൽ കാണാം. കറികൾക്ക് സ്വാദും മണവും, കൊഴുപ്പും ഇവ നൽകുന്നു.
  • ഓരോ ഇനം സ്പൈസസിനും സവിശേഷമായ ഗന്ധവും, രുചിയും ഉണ്ട്. ആരോഗ്യപരമായ പല ഗുണങ്ങളും ഇവയ്ക്കുണ്ട്. കൂടാതെ ഔഷധ ഗുണങ്ങളൂം പ്രദാനം ചെയ്യുന്നു.

കുരുമുളക്:

  • രുചി വർദ്ധിപ്പിക്കുന്നു; ദഹനത്തെ സഹായിക്കുന്നു.
  • ചിക്കൻ, ബീഫ്, എന്നിവയിൽ മാരിനേറ്റു ചെയ്യാൻ ഉപയോഗിക്കുന്നു. കറികളുടെ രുചി വർദ്ധിപ്പിക്കുന്നു.
    സൂപ്പുകളിലും സ്റ്റൂകളിലും കുരുമുളക് ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്.

ഏലം:

  • ഡെസേർട്ടുകൾ, മസാല ചായ, പുലാവ്, ബിരിയാണി, പായസം എന്നിവയിലെല്ലാം ഇതിന്റെ ഗന്ധവും രുചിയും നിറഞ്ഞു നിൽക്കും.

ഗ്രാമ്പു:

  • കറികൾക്കും ബേക്ക് ചെയ്ത സാധനങ്ങൾക്കും അനുയോജ്യം; ഇതിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
    മധുരപലഹാരങ്ങൾ, ജിഞ്ചർബ്രെഡ്, മസാല ചേർത്ത കേക്കുകൾ, കുക്കികൾ എന്നിവയ്ക്ക് ഗ്രാമ്പൂ ഒരു സുഗന്ധ സമൃദ്ധി നൽകുന്നു.

കറുവപ്പട്ട:

മധുരപലഹാരങ്ങളിലും, രുചികരമായ വിഭവങ്ങളിലും ചേർക്കുന്നു, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
കേക്കുകൾ, കുക്കികൾ തുടങ്ങിയ മധുര പലഹാരങ്ങൾക്ക് ഊഷ്മളത നൽകുന്നു.
ചായ, വൈൻ, സ്മൂത്തികൾ, സൈഡർ എന്നിവയെ രുചികരമാക്കുന്നു.

ശുദ്ധവും തനതു രുചിയുമുള്ള സ്‌പൈസസ് എവിടെ കിട്ടും?

മഹാഗ്രാൻഡിന്റെകേരള സ്പൈസസ് പാരമ്പര്യവും രുചിയും സംയോജിച്ചവയാണ്, തോട്ടത്തിൽ നിന്നും നേരിട്ട് നിങ്ങളിൽ എത്തുന്നു, ഇടനിലക്കാരില്ലാതെ ശുദ്ധതയോടെ എത്തിക്കുന്നു, ഇവ ഓൺലൈനിൽ ലഭ്യമാണ്. ഓരോ വീടിനും ആവശ്യമായ രുചിക്കൂട്ട്.  ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം

  • ഇന്ന് തന്നെ നിങ്ങളുടെ ഓർഡർ ബുക്ക് ചെയ്യുക.
  • മഹാഗ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുക.

Buy Mahagrand Spices 

കറികളിൽ കുരുമുളകിന്റെയും മധുരപലഹാരങ്ങളിൽ ഏലയ്ക്കയുടെയും പങ്ക്

കറികളിൽ സ്വാദും എരിവും മണവും മാത്രമല്ല ഗുണവും നൽകുന്ന കുരുമുളക് ചില്ലറക്കാരനല്ല. കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കയറ്റുമതിൽ കുരുമുളകിന് നല്ലൊരു പങ്കുണ്ട്. കേരളത്തിൽ ഇടുക്കിയിൽ കുരുമുളക് വ്യാപകമായി കൃഷി ചെയ്തു വരുന്നു. പാകമായി കഴിഞ്ഞാൽ ഉണക്കി എടുത്തു സൂക്ഷിക്കുന്ന ഇവ ദീർഘകാലം കേടു കൂടാതെയിരിക്കും.

സുഗന്ധ വ്യഞ്ജനങ്ങളുടെ നാടാണ് കേരളം. മണത്തിലും, ഗുണത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ സ്‌പൈസസ് നൂറ്റാണ്ടുകളായി തന്നെ ലോകപ്രശസ്തമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും സുഗന്ധവ്യഞ്ജന കൃഷിക്ക് അനുയോജ്യമാണ്.

പാചകത്തിൽ പലതരത്തിൽ കുരുമുളക് ഉൾപ്പെടുത്താറുണ്ട്. കറികളിൽ ചേർക്കുന്ന ഗരം മസാലയിൽ കുരുമുളകും ഉൾപ്പെടുന്നുണ്ട്. കോഴി ഇറച്ചിയിലും, മറ്റ് മീറ്റ്‌ വിഭവങ്ങളിലും മീനിലും മറ്റും മാരിനേറ്റു ചെയ്യാൻ കുരുമുളക് ഉപയോഗിക്കാറുണ്ട്. പല തരം പലഹാരങ്ങളിലും, കറികളിലും കുരുമുളക് നിറ സാന്നിധ്യമാണ്.

ഇനി കുരുമുളകിന്റെ ഔഷധ ഗുണത്തെ പറ്റിയാണ് പറയാനുള്ളത്. ആയൂർവേദത്തിൽ പലതരം രോഗങ്ങൾക്കും കുരുമുളക് ഔഷധമായി ഉപയോഗിക്കുന്നു.  ആന്റിബാക്ട്ടീരിയൽ , ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ കുരുമുളകിലടങ്ങിയിട്ടുണ്ട്. ദഹനത്തിനും , ചുമ, ജലദോഷം, തുടങ്ങിയവയ്‌ക്കൊക്കെ ശമനം നൽകാനും കുരുമുളകിന് കഴിയും.

ഏലയ്ക്കയും ധാരാളം പലഹാരങ്ങളിലും, പായസം, ബിരിയാണി, തുടങ്ങിയ വ്യത്യസ്ത ഭക്ഷണവിഭവങ്ങളിലും , പാനീയങ്ങളിലും ചേർക്കാറുണ്ട്.ഏലയ്ക്ക ദഹനത്തെ സഹായിക്കുന്നു, രക്ത സമ്മർദ്ദം കുറയ്ക്കുന്നു, അരുചിമാറ്റുന്നു. ശരീരത്തിന് പ്രതിരോധ ശക്തി നൽകുന്നു. ഇതിന്റെ ഗന്ധം ഭക്ഷണത്തോടുള്ള താത്പര്യം തന്നെ വർധിപ്പിക്കും.ഏലയ്ക്കയും കുരുമുളകും ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്.

നമ്മുടെ വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ഏലയ്ക്കയും കുരുമുളകും,  ഗുണ മേന്മയുള്ളവയാണോ?

കുരുമുളക്, ഏലയ്ക്ക തുടങ്ങിയ  മാർക്കറ്റിൽ നിന്ന് വിശ്വാസത്തോടെ വാങ്ങിച്ചുപയോഗിക്കാൻ പലപ്പോഴും കഴിയാറില്ല. ഇനി മഹാ ഗ്രാൻഡ് സ്‌പൈസസ് വാങ്ങിച്ചുപയോഗിച്ചു നോക്കൂ. തികച്ചും ശുദ്ധമായവ, കർഷകരിൽ നിന്നും നേരിട്ട് വാങ്ങി, പായ്‌ക്കറ്റിലാക്കി, ഓൺലൈനായി വീട്ടിൽ എത്തിച്ചു തരുന്നു, ഇത് വീട്ടമ്മമാർക്ക്‌ നല്ല വിഭവങ്ങളുണ്ടാക്കാൻ പ്രചോദനം നൽകുന്നു. നിങ്ങളുടെ ഓർഡർ ഇന്ന് തന്നെ ചെയ്യൂ.

ഇപ്പോൾ ആകർഷകമായ ഗിഫ്റ്റ് ബോക്സുകളിലും ലഭ്യമാണ്.

Shop Now Mahagrand Spices

കുടംപുളിയുടെ ആരോഗ്യ ഗുണങ്ങള്‍

കുടംപുളിയിട്ട മീൻ കറി എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിലും മീൻ കറി നല്ല സ്വാദോടെ കേടു കൂടാതെ രണ്ടു ദിവസത്തോളമിരിക്കും. സ്വാദു മാത്രമല്ല ഗുണത്തിലും കുടംപുളി മുന്നിലാണ്. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആസിഡ് കൊഴുപ്പു ഇല്ലാതെയാക്കുകയും പൊണ്ണത്തടിയുണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു, ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നു. ശരീരത്തിന് ഉന്മേഷം നൽകുവാനും കുടം പുളിയ്ക്കു കഴിയും.

വിറ്റാമിൻ സിയും ഇതിലടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റി ബാക്റ്റീരിയൽ എന്നീ ഗുണങ്ങൾ ഇതിനുണ്ട്.

ആരോഗ്യത്തിനു ഇത്രയും ഗുണങ്ങളുള്ള കുടം പുളി എവിടെ കിട്ടും ?

നല്ല ഗുണമേന്മയുള്ള പുളി, രാസവളമുപയോഗിക്കാത്ത ശുദ്ധമായ കുടം പുളി മഹാ ഗ്രാൻഡ് സ്‌പൈസസ് നൽകുന്നു. കൃഷിക്കാരിൽ നിന്നും നേരിട്ട് വാങ്ങി നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നു.  തികച്ചും വിശ്വാസ യോഗ്യമായ മഹാ ഗ്രാൻഡ് സ്‌പൈസസ് ഓൺലൈനായി ഇവ എത്തിച്ചു തരുന്നു.

 

Buy Mahagrand Kudampuli Brindelberry Cambodge

നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ ഇനി വീട്ടിൽ തന്നെ വിളയിക്കാം എങ്ങനെ?

 

വീട്ടിലെ അടുക്കളത്തോട്ടകൃഷി എളുപ്പമാക്കാം

 

പരിചയം, സ്ഥല പരിമിതി ഇതൊന്നും ഒരു പ്രശ്നമേയല്ല. താത്‌പര്യമാണ് വേണ്ടത്. ഒരു കുറച്ചു സമയം കൃഷിക്കായി മാറ്റി വെച്ചാൽ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. പണവും ലാഭിക്കാം, പലപ്പോഴും വിലക്കയറ്റമാണ് എന്ന് പറഞ്ഞു പച്ചക്കറികൾ വാങ്ങുന്നത് കുറയ്ക്കും. ഇനീ അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കണം.

കൃഷി ഇങ്ങനെ ചെയ്തു നോക്കൂ. വീട്ടിലെ അംഗങ്ങൾക്ക് ഇഷ്ടമുള്ളതും എന്നാൽ പോഷകഗുണമുള്ളതുമായ കുറച്ചു പച്ചക്കറികൾ സെലക്ട് ചെയ്യുക. അവയുടെ വിത്തുകൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം. പരിചയ സമ്പന്നരായ കമ്പനിയുടെ വിത്തുകൾ മാത്രം വാങ്ങുക. കാരണം വിത്തുകൾ കൃഷിയുടെ നട്ടെല്ലാണ്. വിത്തുകൾ മഹാ അഗ്രിനിൽ നിന്ന് വാങ്ങി നോക്കൂ. പ്രത്യേകത മനസ്സിലാകും. എല്ലാ വിത്തുകളും മുളയ്ക്കും, കീടബാധ ഇവയെ ബാധിക്കില്ല കാരണം ഇവ ഹൈബ്രിഡ് വെറൈറ്റി ആണ്. വിത്തുകൾ തേടി നടക്കേണ്ട. ഓൺലൈനിൽ ലഭ്യമാണ്.

മണ്ണിന്റെ പി എച്ചു മൂല്യം നോക്കുന്നത് നല്ലതാണു, മണ്ണ് കുമ്മായമിട്ടു ഇളക്കി രണ്ടാഴ്ചയെങ്കിലും ഇടണം. മണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കോഴി വളം, ആട്ടിൻകാഷ്ഠം ഇവയിട്ട് ഇളക്കി വയ്ക്കണം, ചകിരിപ്പൊടിയും ചേർക്കാം. ഗ്രോ ബാഗിൽ ടെറസിൽ കൃഷി ചെയ്യാം, നല്ല സൂര്യപ്രകാശം കിട്ടും, കീട ബാധയുണ്ടാവുകയുമില്ല. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ച ശേഷം മുളപ്പിക്കണം. മുളച്ച തൈകൾ ഗ്രോ ബാഗിലോ മണ്ണിലോ നടാം.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇടയ്ക്കു തളിച്ച് കൊടുക്കണം, അതുപോലെ സ്യുഡോമോണസ്സ് ലായനി വെള്ളം ചേർത്ത് തളിച്ച് കൊടുക്കുന്നതും നല്ലതാണ്. കീടങ്ങളെ തുരത്താനാണിത്.  കൃഷി വളരെഎളുപ്പമാണെന്ന് മനസ്സിലായില്ലേ ഇനി കൃഷിയിൽ മുന്നേറൂ വിത്തുകൾ മഹാഗ്രിനിൽ നിന്ന്തന്നെ.

മഹാ ഗ്രിനിൽ എല്ലാത്തരം പച്ചക്കറി വിത്തുകളും ലഭ്യമാണ്. പയർ, പാവൽ, മത്തൻ, കുമ്പളം, ചീര പലതരം, ചതുരപ്പയർ,തടപയർ, എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും നാടൻ പച്ചക്കറി വിത്തുകളും കിട്ടും. ഇന്ന് തന്നെ വിത്തുകൾ ഓൺലൈനിൽ ബുക്ക് ചെയ്യൂ.

Buy Mahaagrin Seeds Online

 

 

 

 

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.