മെട്രോനഗരമായ കൊച്ചി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്താണ് . വ്യത്യസ്ത സമുദായങ്ങളുടെ പാരമ്പര്യം കൊണ്ട് കൊച്ചി സമ്പന്നമാണ് . മഹത്തായ പാരമ്പര്യം വിളിച്ചോതുന്ന പുരാതന കെട്ടിടങ്ങളും , വിശാലമായ കായലും കൊച്ചിയെ മനോഹരമാക്കുന്നു. മനുഷ്യ നിർമ്മിതമായ വെല്ലിങ്‌ടൺ ഐലൻഡ് ഇവിടുത്തെ മറ്റൊരുആകർഷണമാണ് . ഈ നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് കണ്ടാസ്വദിക്കാൻ നിരവധി സ്ഥലങ്ങളുണ്ട് .
1. മെട്രോ റെയിലും വാട്ടർ മെട്രോയും: അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഈ പുതിയ പൊതുഗതാഗത സംവിധാനം ഉപകാരപ്രദമാണ് .കായലിലൂടെയുള്ള വാട്ടർ മെട്രോയാത്ര രസകരമാണ് . വാട്ടർ മെട്രോ ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ദ്വീപുകളെ അടുത്തറിയാൻ അങ്ങനെകഴിയും.
2. ഫോർട്ട് കൊച്ചി: ചരിത്രപരമായ പ്രാധാന്യമുണ്ട് ഫോർട്ടുകൊച്ചിക്ക്. ഒരു പുരാതന വ്യാപാര കേന്ദ്രമായിരുന്നിത്. ഫോർട്ട് കൊച്ചിയുടെ കൊളോണിയൽ വാസ്തുവിദ്യ ഇവിടുത്തെ പ്രത്യേകതയാണ് . ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് കെട്ടിടങ്ങൾ, പള്ളികൾ എന്നിവ പ്രധാന ആകർഷണീയമായ സ്ഥലങ്ങളാണ്. ചീനവല, ഫോർട്ട് കൊച്ചിയുടെ സൗന്ദര്യം കൂട്ടുന്നു.
3. മട്ടാഞ്ചേരി: മട്ടാഞ്ചേരി കൊട്ടാരം, ജൂത സിനഗോഗ് എന്നിവയാണ് ഇവിടുത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ.
4. ഡച്ച് സെമിത്തേരി: ഡച്ച് വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും ശവകുടീരം.
5. ഇന്തോ-പോർച്ചുഗീസ് മ്യൂസിയം: പുരാവസ്തുക്കളുടെ അമൂല്യ ശേഖരം ഇവിടെ കാണാം. ഇന്തോ-പോർച്ചുഗീസ് പൈതൃകത്തിന്റെ സാംസ്കാരികവും കലാപരവുമായ മേന്മയാണ് ഇവിടെ കാണുന്നത്.
6. മറൈൻ ഡ്രൈവ്: ഇവിടെ കായലിലെ കാഴ്ചകൾ കണ്ടു നടക്കാം .
7. ചെറായി ബീച്ച്: പരന്നു കിടക്കുന്ന കടലിലിൽ സുഖകരമായി വിശ്രമിക്കാം.
8.ഭക്ഷണം : കൊച്ചിയിൽ വിവിധ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ രുചികരമായ ഭക്ഷണ വിഭവങ്ങൾ പ്രത്യേകിച്ച് സീഫുഡ്‌സ് കിട്ടും.
9. ഉത്സവങ്ങൾ:പലതരം സംസ്കാരങ്ങൾ ഉൾകൊള്ളുന്ന കൊച്ചിയിൽ എല്ലാതരം ഉത്സവങ്ങളും ആഘോഷിക്കുന്നു. ഓണം, ക്രിസ്മസ് ,പുതുവത്സരാഘോഷം എന്നിവ അതിൽ ചിലതു മാത്രം. കൊച്ചിയിലെ രാജ്യാന്തര ആർട്ട് എക്സിബിഷനായ മുസിരിസ് ബിനാലെ സന്ദർശിക്കാൻ ടൂറിസ്റ്റുകൾ ധാരാളമായി എത്താറുണ്ട് .
10. മാളുകൾ: മാളുകൾ മികച്ച ഓഫറുകളോടെ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നു.
11. കൊച്ചിയുടെ പൈതൃകം നിലനിർത്തുന്ന ഹിൽ പാലസ്, ബോൾഗാട്ടി പാലസ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.