പൂരങ്ങളും ഉത്സവാഘോഷങ്ങളും നിറഞ്ഞ തൃശൂരിലെ കല്യാണങ്ങൾക്കു ഇനി പകിട്ടാർന്ന വേദി തിരഞ്ഞെടുക്കാം, ദാസ് കോണ്ടിനെന്റലിൽ. പൊതുവെ തൃശ്ശൂരിൽ ധാരാളം വിവാഹങ്ങൾ നടത്താറുണ്ട്. തൃശൂരിന് അകത്തുനിന്നും പുറത്തുനിന്നും എത്തുന്നവർക്ക് ദാസ് കോണ്ടിനെന്റലിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും, പാർക്കിങ് സൗകര്യവുമുണ്ട്.
നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ചും താത്പര്യത്തിനനുസരിച്ചും ഹാളുകൾ തിരഞ്ഞെടുക്കാൻ പാകത്തിൽ പലതരം ഹാളുകൾ ഇവിടെയുണ്ട്. ആഡംബരത്തിനു ഒരു കുറവും വരാതെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും വിവാഹ വേദി ലഭ്യമാണ്. വിശാലമായ ഹാൾ, ഇരിപ്പിടങ്ങൾ എന്നിവ വിവാഹത്തിന് മാറ്റുകൂട്ടും.
പരിചയ സമ്പന്നരായ സ്റ്റാഫുകൾ കൃത്യമായ പ്ലാനിങ്ങോടെ ആദ്യവസാനം ഇവിടെ നിങ്ങളുടെ വിവാഹം മംഗളകരമാക്കാൻ കൂടെയുണ്ടാകും .
അതിഥികളുടെ താമസത്തിനും, ഭക്ഷണത്തിനും വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. സ്വാദിഷ്ഠമായ എല്ലാത്തരം വിഭവങ്ങളും നൽകുന്ന റെസ്റ്റോറന്റ് ഇവിടെ പ്രവർത്തിക്കുന്നു.
വിവാഹത്തിന് എത്തിച്ചേരുന്നവർക്ക് ആധുനിക സൗകര്യങ്ങളോടെ താമസിക്കാൻ പറ്റിയ ഡീലക്സ്, എക്സിക്യൂട്ടീവ് റൂമുകൾ, ഫാമിലി സ്യുട്ടുകൾ ദാസ് കോണ്ടിനെന്റിലിന്റെ പ്രത്യേകതയാണ്.
സൗജന്യ വൈഫൈ, ഇന്റർനെറ്റ്, ലോക്കർ സൗകര്യങ്ങൾ, ഫോട്ടോ സെഷനുകൾക്ക് പറ്റിയ ഓപ്പൺ റൂഫ് ഗാർഡൻ, ബാർ ഫെസിലിറ്റി എന്നിവയും ഇവിടെയുണ്ട്.
DASS CONTINENTAL
Sakthan Nagar,Thrissur-1, Kerala,India.
Phone
Local: +91 487-2446225Mobile: 9446006227, 9744466626