കൃഷി ചില കാലാവസ്ഥകളിൽ നല്ല വിളവ് തരും. ഈ മഴക്കാലത്തു നമ്മുടെ ആവശ്യത്തിന് വേണ്ട പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ എല്ലാവരും തയ്യാറാകണം. ഓരോദിവസവും കീടനാശിനി തളിച്ച പച്ചക്കറികൾ മാർക്കറ്റിൽ നിന്ന് വാങ്ങി കഴിക്കുന്നു. ഇത് പിന്നീട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
മഴക്കാലത്തു വിളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
- നല്ലയിനം വിത്തുകൾ മാത്രം കൃഷി ചെയ്യണം. വിത്തുകൾ കൃഷിയുടെ ഭാവി നിശ്ചയിക്കുന്നു. ഈ മഴക്കാലത്തു എല്ലാ പച്ചക്കറിയിനങ്ങളും കൃഷിചെയ്യാം. നല്ല ഗുണമേന്മയുള്ള ഹൈബ്രിഡ് ഇനങ്ങൾ മഹാ അഗ്രിനിൽ ഓൺലൈനായി കിട്ടും.
- മണ്ണിന്റെ ഫലഭൂയിഷ്‌ഠത ഉറപ്പു വരുത്തണം. കൃഷിക്ക് മുൻപ് കുമ്മായമിട്ട് മണ്ണ് ഇളക്കി കുറച്ചു ദിവസം വച്ചിട്ട് വേണം വിത്തുകൾ നടാൻ.
- വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ചിട്ട് വേണം നടാൻ. വിത്തുകൾ പോട്രെകളിലോ ഗ്ലാസ്സിലോ നിക്ഷേപിച്ചു അവ മുളച്ച ശേഷം വേണം നടാൻ.
- നടുന്നത് ഗ്രോ ബാഗിലാണെങ്കിൽ അവയുടെ ഡ്രയിനേജ് സംവിധാനം ഉറപ്പു വരുത്തിയിട്ടുവേണം നടാൻ. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- തൈകൾ വീണുപോകാതെ താങ്ങു കൊടുക്കണം.പുതയിട്ടു കൊടുത്താൽ മഴപെയ്യുമ്പോൾ ചുവട്ടിലെ മണ്ണ് തെറിച്ചു പോകാതിരിക്കും. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിവളം, ചകിരിച്ചോറ് ഇവ മണ്ണിൽ ചേർത്ത് വേണം തൈകൾ നടാൻ.ഇടയ്ക്കിടയ്ക്ക് വളം കൊടുക്കണം.ജൈവ മിശ്രിതങ്ങൾ ദ്രവ രൂപത്തിൽ കൊടുക്കണം.
- വെള്ളരി, വെണ്ട, പയർ, വഴുതന, തക്കാളി എന്നിവയെല്ലാം ഈ മഴക്കാലത്ത് നടാം.