• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

ഉള്ള സൗകര്യത്തിൽ പച്ചക്കറി കൃഷി ചെയ്യാം

മാരകമായ കീടനാശിനി തളിച്ച പച്ചക്കറികൾ വാങ്ങി കഴിക്കാതെ നമ്മുടെ വീട്ടുമുറ്റത്തു പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. ഉള്ള സ്ഥലത്തു നമുക്കാവശ്യമായ പച്ചക്കറികൾ നടുന്നതിന് വലിയ പ്രയാസം ഇല്ല, നല്ല ഗുണമേൻ മയുള്ള വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യാം. വ്യായാമവും, ആരോഗ്യവും ഈ തോട്ടങ്ങൾ വഴി നേടാം.

ഇപ്പോൾ മഴക്കാലമാണ് വിത്തുകൾ നടാൻ പറ്റിയ സമയമാണ്. നല്ല വിളവുതരുന്ന ചില വിത്തിനങ്ങളാണ് തക്കാളി, വഴുതന, പാവയ്ക്ക, പയർ, പച്ചമുളക് ഇവ എല്ലാം കൃഷി ചെയ്യാം.

  • മണ്ണിന്റെ ഫലഭൂയിഷ്‌ഠത ഉറപ്പു വരുത്തണം. കൃഷിക്ക് മുൻപ് കുമ്മായമിട്ട് മണ്ണ് ഇളക്കി കുറച്ചു ദിവസം വച്ചിട്ട് വേണം വിത്തുകൾ നടാൻ.
  • വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ചിട്ട് വേണം നടാൻ. വിത്തുകൾ പോട്രെകളിലോ ഗ്ലാസ്സിലോ നിക്ഷേപിച്ചു അവ മുളച്ച ശേഷം വേണം നടാൻ.
  • നടുന്നത് ഗ്രോ ബാഗിലാണെങ്കിൽ അവയുടെ ഡ്രയിനേജ് സംവിധാനം ഉറപ്പു വരുത്തിയിട്ടുവേണം നടാൻ. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • തൈകൾ വീണുപോകാതെ താങ്ങു കൊടുക്കണം.പുതയിട്ടു കൊടുത്താൽ മഴപെയ്യുമ്പോൾ ചുവട്ടിലെ മണ്ണ് തെറിച്ചു പോകാതിരിക്കും. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിവളം, ചകിരിച്ചോറ് ഇവ മണ്ണിൽ ചേർത്ത് വേണം തൈകൾ നടാൻ.ഇടയ്ക്കിടയ്ക്ക് വളം കൊടുക്കണം.ജൈവ മിശ്രിതങ്ങൾ ദ്രവ രൂപത്തിൽ കൊടുക്കണം.

നിരവധി ഗുണങ്ങളുള്ള പയർ നട്ടാലോ?

പ്രോട്ടീൻ സമ്പുഷ്ടമായ പയർ, വീട്ടിൽ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല. വിലയ്ക്ക് വാങ്ങുന്ന പയറിനേക്കാൾ സ്വാദും ഗുണവും ഇതിനു കൂടുകയും ചെയ്യും. ടെറസിലോ മുറ്റത്തോ എത്ര കുറച്ചു സ്ഥലമായാലും അവിടെ ഗ്രോ ബാഗിലോ ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.

വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്.  മലബന്ധം തടയുകയും ചെയ്യുന്നു.

സമയക്കുറവായാലും ആഴ്ച്ചയിൽ ഒരു ദിവസം എങ്കിലും കൃഷിയിൽ ഏർപ്പെടുന്നത് സന്തോഷവും ഊർജസ്വലതയും കിട്ടാനിടയ്ക്കും. മാർക്കറ്റിൽ കിട്ടുന്ന വിഷമടിച്ച പച്ചക്കറികൾ ഉപേക്ഷിച്ചു നമുക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ നട്ടുപിടിപ്പിക്കാം. സാമ്പത്തിക ലാഭവും കിട്ടും. ഇത് കണ്ടു വളരുന്ന കുട്ടികളും കൃഷിയോട് താത്പര്യമുള്ളവരായി മാറും.

കുറച്ചു വീടുകളിൽ എങ്കിലും പയർ കൃഷി ചെയ്തിരുന്നു, എന്നാൽ നല്ല ഗുണനിലവാരമുള്ള ഹൈബ്രിഡ് വിത്തുകളും, ചെറിയ ശ്രദ്ധയോടെയുള്ള കൃഷി രീതികളും ഇന്ന് നല്ല വിളവ് നേടി തരുന്നുണ്ട്.  കീടബാധ നിയന്ത്രിച്ചു കരുതലോടെ കൃഷി ചെയ്താൽ നല്ല വിളവും നല്ല സംതൃപ്തിയും കിട്ടും. മഹാ ഗ്രിൻ വിശ്വസനീയമായ ഓൺലൈൻ സ്റ്റോറാണ്.  പലതരം പയർ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോർ

വിത്തുകൾ ഓൺലൈനായി വാങ്ങാം.

ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ പച്ചക്കറികൾ

ഇന്ന് നാം കഴിക്കുന്ന ഭക്ഷണം പോഷണ മൂല്യമുള്ളവയാണെന്ന് ഉറപ്പിക്കാൻ കഴിയുമോ? കീടനാശിനികൾ തളിച്ചതല്ലാത്ത പച്ചക്കറികളും പഴങ്ങളും നമുക്ക് കിട്ടാറില്ല. ഇവയെല്ലാം നമ്മുടെ ആരോഗ്യം നശിപ്പിക്കും. ഇതിനൊരു പ്രതിവിധിയാണ് സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുക എന്നത്. അതിലൂടെ നമ്മുടെ അത്യാവശ്യ പച്ചകറികൾ വിളയിച്ചെടുക്കാം, ആരോഗ്യവും സംരക്ഷിക്കാം.

കൃഷിയുടെ തുടക്കക്കാരനായ ആൾക്കുപോലും നല്ല വിജയകരമായ രീതിയിൽ കൃഷി ചെയ്യാം. സ്ത്രീകൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയും. കൃഷി ഒരു വ്യായാമവും കൂടിയാണ്. കൊഴുപ്പടിഞ്ഞ ഭക്ഷണങ്ങൾക്കു, പകരം വിശ്വസിച്ചു പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാം.

ഈ മഴക്കാലം, ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യാൻ പറ്റിയതാണ്.  എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ കിട്ടും. അവ ഓൺലൈനായി നിങ്ങളുടെ വീട്ടിൽ എത്തിക്കും.

നിത്യവും നമ്മുടെ അടുക്കളയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് നിത്യവഴുതന.  നിത്യവഴുതന നട്ടാലോ?

ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു, കൂടാതെ മറ്റു വിറ്റാമിനുകളും. ഒരിക്കൽ നട്ടാൽ ഇവ ദീർഘ കാലം വിളവ് തരും.  പടരുന്ന വള്ളികളിലാണ് കായ ഉണ്ടാകുന്നത്. കൃഷി എളുപ്പമാണ്, എന്നും വിളവും കിട്ടും. ഞെട്ടുപോലെ തോന്നിക്കുന്നവയാണ് കായകൾ.  കായയുടെ നീളമുള്ള ഭാഗമാണ് ഉപയോഗ്യം.

ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന നാടൻ പച്ചക്കറി ഇനമാണിത്. വലിയ പരിചരണം ആവശ്യമില്ല, ഇവയ്ക്ക് താരതമ്യേന രോഗബാധ കുറവാണ്. നന്നായി പടർന്നു വളരുന്ന ഇവ നീളത്തിൽ വളരുകയും നല്ല വിളവ് തരികയും ചെയ്യും. നട്ട് 2 മാസത്തിനു ശേഷം പൂവിടാൻ തുടങ്ങും.  ടെറസിൽ  ഗ്രോ ബാഗുകളിലും മുറ്റത്തും ഇത് കൃഷി ചെയ്യാം.  പന്തലിട്ട് കൊടുക്കണം. ഫ്രൈകൾ, കറികൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്നു.

ഗുണമേന്മയുള്ള ഇത്തരം വിത്തുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സ്വാഭാവികവും ആരോഗ്യകരവുമായ വിളവെടുപ്പ് ഉറപ്പുവരുത്തുന്നു.

മഹാ അഗ്രിൻ വിത്തുകൾ

ഓൺലൈൻ ആയി വാങ്ങാം

 

പട്ടു പോലെ ചുവന്ന അമരാന്തസ് (ചീര)

അമരാന്തസ് ചീര പോഷകമൂല്യത്തിൽ വളരെ മുന്നിലാണ്. പൊതുവെ ഇലക്കറികൾ എല്ലാം തന്നെ വിറ്റാമിനുകളും ധാതുക്കളും ഒക്കെ അടങ്ങിയവയാണ്. കൊളസ്‌ട്രോൾ കുറയ്ക്കാനും,വിളർച്ച തടയാനും, ദഹനം സുഗമമാക്കാനും അമരാന്തസ്സിനു കഴിയും. കേരളത്തിൽ കൃഷി ചെയ്യുന്ന ഇലക്കറികളിൽ പ്രാധാന്യമുള്ള ഒന്നാണ് അമരാന്തസ്. കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.

അമരന്തേസി കുടുംബത്തിൽ പെട്ടതാണ് അമരാന്ത്സ്. ഇത് വർഷം മുഴുവനും വളർത്താം. വൈവിധ്യമാർന്ന മണ്ണിൻ്റെ അവസ്ഥയ്ക്ക് അനുയോജ്യമാണ് ഈ വിള. നേരിയ അസിഡിറ്റി ഉള്ള മണൽ മണ്ണാണ് ഏറ്റവും അനുയോജ്യം. പ്രോട്ടീനുകളുടെയും അവശ്യ അമിനോ ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ്. വിത്ത് മുളപ്പിച്ചാണ് തൈകൾ നടുന്നത്.

വിത്ത് മുളപ്പിച്ചാണ് തൈകൾ നടുന്നത്. വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം, നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വിളവ് മോശമാകും. നല്ല കരുത്തുറ്റ അമരാന്തസ് തോട്ടം ചുവന്ന പട്ടു വിരിച്ചപോലെ തോന്നും. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം, മണ്ണിലാണെങ്കിൽ തടമുണ്ടാക്കി നടാം. വിത്ത് സ്യുഡോമോണസ് ലായനി മുക്കി വെച്ചിട്ടുവേണം നടാൻ. വിത്തുകൾ പോട്രെയ്‌കളിൽ മുളപ്പിച്ചിട്ടു വേണം മാറ്റി നടാൻ, വൈകുന്നേരം മാറ്റി നടുന്നതാണ് നല്ലത്

കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കണം. 25 ദിവസങ്ങൾക്ക് ശേഷം  ചീരയുടെ വിളവെടുപ്പ് നടത്താനാകും.

അമരന്തസ് ഏതു കാലാവസ്ഥയിലും വളരും, നല്ല വിളവും തരും, നമ്മുടെ വീട്ടിൽ വൃത്തിയായ പരിസരത്തു ജൈവ വളം ചേർത്ത് ചീര കൃഷിചെയ്താൽ ആരോഗ്യത്തിനും മനസ്സിനും ഗുണമാണ്.

മഹാഗ്രിൻ  വിത്തുകൾ

പോഷകമൂല്യമുള്ള ഇലക്കറികൾ നട്ടുപിടിപ്പിക്കാം

എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുള്ള ഇലക്കറികൾ കഴിക്കേണ്ടത് വളർച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവയിൽ ധാതുക്കളും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും കുട്ടികളിലും വിളർച്ച കാണാറുണ്ട്. അങ്ങനെ ഇത് ഒരു സാധാരണ ആരോഗ്യ പ്രശ്നമായി കാണാറുണ്ട്. ഇലക്കറികൾ ധാരാളമായി കഴിക്കുകയാണ് ഇതിനു പ്രതിവിധി.

സമീകൃത ആഹാരമെന്ന നിലയിൽ ഇലക്കറികൾ ധാരാളം പ്രധാന്യം അർഹിക്കുന്നു. ഇലക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ പ്രവർത്തനം ഊർജ്ജിതമാക്കും, ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യും. കലോറി കുറവാണു, കൊഴുപ്പും കുറവാണ് അതുകൊണ്ടു പൊണ്ണത്തടി കുറയ്ക്കാനും കഴിയും. കണ്ണിന്റെ കാഴ്ചയ്ക്കും തിമിരത്തിനും ഇലക്കറികൾ വളരെ ഫലപ്രദമാണ്.

പലതരം ചീരകൾ ഉണ്ട്. അവ നമ്മുടെ വീട്ടിൽ കൃഷി ചെയ്യാം. വിഷജന്യമായ ഇലക്കറികൾ പുറത്തുനിന്നും വാങ്ങാതെ നമ്മൾ നട്ടു വളർത്തുന്നവ സ്വാദോടെ കഴിക്കാം. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യാം. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റിയാണ് നല്ല തൈകൾ നൽകുന്നു.

സുന്ദരി ചീര

പേരുപോലെ സുന്ദരമാണ് ഈ ചീര. കറി വെച്ചാൽ നല്ല സ്വാദാണ്. ഇത്തരം ചീരയിൽ വലിയ കീട ബാധയൊന്നും ഉണ്ടാകാറില്ല. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും ഒരു വിരുന്നാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ്.

എങ്ങനെ കൃഷി ചെയ്യാം:

ടെറസിൽ നടാം. ഗ്രോബാഗിലോ ചട്ടിയിലോ കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കണം. 25 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും.

അമരാന്തസ് ഗ്രീൻ

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ ചീര. കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കളും വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബി9, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ഇതിലടങ്ങിയിട്ടുണ്ട്. ഗ്രീൻ ചീര ഒരു പോഷക ശക്തിയാണ്. സിങ്ക്, സോഡിയം, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു.

എങ്ങനെ കൃഷി ചെയ്യാം:

ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം. വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക.

പാലക് ചീര

ഔഷധ ഗുണമുള്ള പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. ദഹനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പാലക് ചീര കഴിക്കുന്നത് നല്ലതാണ്.

പോഷകസമൃദ്ധമായ പാലക് ചീര വിറ്റാമിനുകൾ (എ, സി, കെ), അവശ്യ ധാതുക്കൾ (ഇരുമ്പ്, കാൽസ്യം), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണകരമാണ്.

എങ്ങനെ കൃഷി ചെയ്യാം:

വിത്തുകൾ സ്യുഡോമോണസ് ലായനി വെള്ളവുമായി ചേർത്ത് നേർപ്പിച്ചതിൽ മുക്കി വച്ചിട്ട് വേണം നടാൻ. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം. ട്രീറ്റ് ചെയ്ത മണ്ണിൽ ചട്ടിയിൽ പാലക് ചീര നടാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. വേനൽക്കാലത്തു പുതയിട്ടു കൊടുക്കണം. ഇടയ്ക്കു കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ഇട്ട് കൊടുക്കാം. സ്യുഡോമോണസ്സ് ലായനി ഇലകളിൽ തളിച്ച് കൊടുക്കാം. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം. തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം.

അഗത്തിച്ചീര


അഗത്തി ചീര പയർ വർഗ്ഗത്തിൽ പെട്ടതാണ്. അതുകൊണ്ടു മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും അഗത്തി ചീര നടുന്നത് നല്ലതാണ്. നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടു വരുന്ന അഗത്തി ചീരയുടെ പൂവും ഇലയും ഭക്ഷ്യ യോഗ്യമാണ്. ജീവകം എ, ബി, സ്, കാൽസ്യം, ഇരുമ്പ് എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഇതൊരു ആയുർവേദ ഔഷധമാണ്.

എങ്ങനെ കൃഷി ചെയ്യാം:

അഗത്തി മരമായി വളരും, അതുകൊണ്ട് വേലിയായി പോലും നടാം. വിത്ത് മുളപ്പിച്ചാണ് നടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജന പ്രദമാണ് അഗത്തിചീര. നമ്മുടെ വീട്ടിൽ അത്യാവശ്യമായി വെച്ച് പിടിപ്പിക്കേണ്ട ഒന്നാണ് അഗത്തി. അധികം പരിചരണം ഒന്നും കൂടാതെ ഇതു വളർന്ന് കൊള്ളും.

മഹാഗ്രിൻ  വിത്തുകൾ

 

നല്ല ഫലം തരുന്ന വിവിധ തരം മുളക് വിത്തുകൾ

 

 

പലതരം മുളകുകൾ കൃഷി ചെയ്യാം, വിഷമില്ലാത്ത പച്ചമുളക് നമ്മുടെ വീട്ടിൽ കൃഷി ചെയ്യാം. എല്ലാ വിഭവങ്ങളിലും ചേരുവയായ പച്ചമുളക് എളുപ്പത്തിൽ കൃഷി ചെയ്യാം. കീട ബാധ തീരെ ഉണ്ടാകാത്ത ഈ മഴക്കാലത്തു വിത്തുകൾ നടാം.

കാന്താരി

കാന്താരി വളരെ ഗുണങ്ങൾ നൽകുന്നുണ്ടെകിലും അതിന്റെ ഉൽപ്പാദനം കുറവാണ്. കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. സാധാരണയായി പച്ച, വെള്ള, വയലെറ്റ്‌ എന്നീ നിറത്തിൽ കാന്താരിമുളകുകൾ കണ്ടു വരുന്നു. പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്.

വല്യ പരിചരണമോ, ചെലവോ ഈ കൃഷിക്ക് ആവശ്യമില്ല. ഇളം വെയിലാണ്കാന്താരിക്ക് നല്ലത്. വർഷങ്ങളോളം ഒരു ചെടിക്കു വിളവ് തരാൻ കഴിയും. വലിയ കീടബാധയും ഉണ്ടാകാറില്ല. ശ്രദ്ധയോടെ മുളക് പറിച്ചെടുക്കണം.  വെള്ളം ആവശ്യത്തിന് നല്കണം. കാന്താരി നൂറു മേനി കായ്ക്കാൻ ചില വഴികളുണ്ട്.  കാന്താരി ഉണക്കി സൂക്ഷിക്കാനും കഴിയും, ഇതിനും മാർക്കറ്റിൽ വിലയുണ്ട്.

ഉജ്വൽ മുളക്

80 മുതൽ 90% വരെ വിത്തുകൾ മുളയ്ക്കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ വിള ഉറപ്പാക്കുന്നു. ഉജ്ജ്വല് വിത്തുകൾക്ക് ദ്രുതഗതിയിലുള്ള പക്വത നിരക്ക് ഉണ്ട്, പറിച്ചുനട്ടതിന് ശേഷം 60-65 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് സാധ്യമാണ്.

ചില്ലി ബുള്ളറ്റ് 

നല്ല എരിവുള്ള ഇനമായ ബുള്ളറ്റ് മുളക് വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഇതിലടങ്ങിയിരിക്കുന്നു.

വിത്താണ് പ്രധാനം

അതിജീവനവും ശക്തമായ വിളവും തരുന്ന ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കണം.

പശിമയുള്ള മണ്ണായിരിക്കണം ഉപയോഗിക്കേണ്ടത്. മണ്ണ് അടിവളമായ ചാണകപ്പൊടി, ചകിരിച്ചോർ, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് ഇവ ചേർത്ത് ഇളക്കി വയ്ക്കണം. കുമ്മായം ചേർത്താലും നല്ലതാണ്. വിത്തുകൾ ട്രയിലോ ഗ്ലാസ്സിലോ പോട്ടിങ് മിശ്രിതത്തിൽ മുളപ്പിക്കാം. വിത്തുകൾ കുറച്ചു നേരം വെള്ളത്തിൽ കുതിർത്തിട്ടു വേണം നടാൻ.വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം.  നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അക ലം വേണം. അമിതമായ നനവ് ഒഴിവാക്കുക.

വളപ്രയോഗം

അടുക്കള വേസ്റ്റുകളായ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇടയ്ക്കു ജൈവ വളങ്ങൾ ചേർക്കാം. കളകൾ പറിച്ചു കളയണം.

മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

 

 

 

മുളക് കൃഷി മഴക്കാലത്ത് ചെയ്താൽ വെള്ളിച്ചയെ പേടിക്കേണ്ട നല്ല വിളവ് ലഭിക്കും

പച്ചമുളക്, നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. മഴക്കാലത്തു പച്ചമുളക് നടാൻ പറ്റിയ സമയമാണ്.  നല്ല ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. മഴക്കാലത്തു കീടങ്ങളുടെ ശല്യം കുറവാണു. പ്രത്യേകിച്ചു വെള്ളീച്ചയുടെ ശല്യം.

പല തരത്തിലുള്ള മുളകുകൾ ഉണ്ട്. കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം. ഇവയുടെ വിത്തുകൾ മഹാ അഗ്രിൻ ഓൺലൈൻ സ്റ്റോറിൽ കിട്ടും.

മുളകിൽ പോലും കീടനാശിനികൾ തളിച്ച ശേഷമാണ് നമുക്ക് മാർക്കറ്റിൽ കിട്ടുന്നത്. ഇവ കഴിക്കുന്നത് കൊണ്ടുതന്നെ മാരകമായ അസുഖങ്ങൾ പിടിപെടാം. സ്വന്തം വീട്ടുമുറ്റത്തു ഒരു തോട്ടമുണ്ടാക്കി പച്ചക്കറികൾ നട്ട് പിടിപ്പിക്കാം. അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാം.

ചില്ലി ഉജ്വൽ

ചില്ലി ഉജ്വൽ ഇനം സാധാരണയായി കീടങ്ങളോടും വൈറസുകളോടും ശക്തമായി പ്രതിരോധിക്കുന്നവയാണ്, ആരോഗ്യകരവും കൂടുതൽ വിശ്വസനീയവുമായ വിളവെടുപ്പ് ഉറപ്പാക്കുന്നു. ഉജ്വൽ മുളക് മൈക്രോ സെഗ്‌മെന്റ് മുളക് വിഭാഗത്തിൽ മികച്ചതാണ്.80 മുതൽ 90% വരെ വിത്തുകൾ മുളയ്ക്കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ വിള ഉറപ്പാക്കുന്നു. ഉജ്ജ്വല് വിത്തുകൾക്ക് ദ്രുതഗതിയിലുള്ള പക്വത നിരക്ക് ഉണ്ട്, പറിച്ചുനട്ടതിന് ശേഷം 60-65 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് സാധ്യമാണ്.

പച്ചമുളക് കൃഷി എങ്ങനെ തുടങ്ങാം

മണ്ണിര കമ്പോസ്റ്റ് കൊണ്ട് സമ്പുഷ്ടമാക്കിയ ജൈവ പോട്ടിംഗ് മണ്ണിൽ വിതയ്ക്കുക , മിതമായ വെള്ളം ഉപയോഗിക്കാം, മുളപ്പിച്ച വിത്തുകൾ രണ്ടോ മൂന്നോ ആഴ്ച്കഴിഞ്ഞു പറിച്ചു നടാം.  വെറും 60-70 ദിവസത്തിനുള്ളിൽ ചെടി വളർച്ച പ്രാപിക്കും.

ഒരു പച്ചമുളക് ചെടി കുറെക്കാലം വിളവുതരും. ഇടയ്ക്ക് അവയുടെ കമ്പുകൾ കോതി കൊടുക്കാം. നട്ട ചെടികൾക്ക് രണ്ടുനേരം വെള്ളം നനയ്ക്കാം. ആഴ്ചയിൽ രണ്ടുതവണ സ്യൂഡോമോണസ് വെള്ളത്തിൽ ചേർത്ത് തളിക്കാം.  ജൈവവളം ഉപയോഗിച്ച് വളർച്ച വർദ്ധിപ്പിയ്ക്കാം. ഇടയ്ക്കു ജൈവ സ്ലറി ഒഴിച്ചുകൊടുക്കാം, ജൈവ വളങ്ങളായ ചാണകപൊടി, കോഴി വളം, ആട്ടിൻ കാഷ്ടം ഇവ മണ്ണ് ഇളക്കി ചുറ്റും ചേർത്ത് കൊടുക്കാം. വെളുത്തുള്ളി മിശ്രിതം തളിച്ച്  കീട ബാധകളിൽ നിന്ന് സംരക്ഷിക്കാം.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക

Buy chili Ujjwal

ഇപ്പോൾ ചെയ്താൽ ഓണത്തിന് പയർ വിളവെടുക്കാം

പയർ കൃഷിയ്ക്ക് പറ്റിയ സമയമാണ് ഇപ്പോൾ. പ്രോട്ടീൻ സമ്പുഷ്ടമായ പയർ, വീട്ടിൽ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല. വിലയ്ക്ക് വാങ്ങുന്ന പയറിനേക്കാൾ സ്വാദും ഗുണവും ഇതിനു കൂടുകയും ചെയ്യും. ടെറസിലോ മുറ്റത്തോ എത്ര കുറച്ചു സ്ഥലമായാലും അവിടെ ഗ്രോ ബാഗിലോ ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.

സമയക്കുറവായാലും ആഴ്ച്ചയിൽ ഒരു ദിവസം എങ്കിലും കൃഷിയിൽ ഏർപ്പെടുന്നത് സന്തോഷവും ഊർജസ്വലതയും കിട്ടാനിടയ്ക്കും. മാർക്കറ്റിൽ കിട്ടുന്ന വിഷമടിച്ച പച്ചക്കറികൾ ഉപേക്ഷിച്ചു നമുക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ നട്ടുപിടിപ്പിക്കാം. സാമ്പത്തിക ലാഭവും കിട്ടും. ഇത് കണ്ടു വളരുന്ന കുട്ടികളും കൃഷിയോട് താത്പര്യമുള്ളവരായി മാറും.

കുറച്ചു വീടുകളിൽ എങ്കിലും പയർ കൃഷി ചെയ്തിരുന്നു, എന്നാൽ നല്ല ഗുണനിലവാരമുള്ള ഹൈബ്രിഡ് വിത്തുകളും, ചെറിയ ശ്രദ്ധയോടെയുള്ള കൃഷി രീതികളും ഇന്ന് നല്ല വിളവ് നേടി തരുന്നുണ്ട്.  കീടബാധ നിയന്ത്രിച്ചു കരുതലോടെ കൃഷി ചെയ്താൽ നല്ല വിളവും നല്ല സംതൃപ്തിയും കിട്ടും. മഹാ ഗ്രിൻ വിശ്വസനീയമായ ഓൺലൈൻ സ്റ്റോറാണ്.  പലതരം പയർ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.

നടീലിനുമുമ്പ് കുമ്മായമിട്ടു മണ്ണ്, കൃഷിയ്ക്കായി തയ്യാറാക്കണം. ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ കൂട്ടി കലർത്തി മണ്ണ് പാകമാക്കണം. ഇത് ഗ്രോ ബാഗിലോ മണ്ണിലോ നിറച്ചു വയ്ക്കാം. മഹാ അഗ്രിൻ പയർ വിത്തുകൾ, 24 മണിക്കൂർ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം വേണം നടാൻ. വിത്തുകൾ മുളപ്പിച്ചു മൂന്നില പരുവമാകുമ്പോൾ മാറ്റി നടാം.

മണ്ണിലാണ് നടുന്നതെങ്കിൽ ചാലുകളെടുത്തു നടാം. വള്ളി വീശുമ്പോൾ യഥാസമയം താങ്ങു കൊടുക്കണം. ഇടയ്ക്കു ജൈവ സ്ലറി, ഫിഷ് അമിനോ ആസിഡ് ഇവ ഒഴിച്ച് കൊടുക്കാം. ചാണകം, കടലപിണ്ണാക്കു, എന്നിവ പുളിപ്പിച്ച തെളി, വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കണം. വിത്തുപാകി ഏതാണ്ട് 45 ദിവസം ആകുമ്പോഴേയ്ക്കും തൈകൾ പൂവിട്ടു തുടങ്ങും. കായകൾ ഇളം പ്രായത്തിൽ പറിച്ചെടുക്കാം. ഇനി നിങ്ങളുടെ ചെടി ശക്തമായി വളർന്നു കൊള്ളും.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോർ

വിത്തുകൾ ഓൺലൈനായി വാങ്ങാം.

 

ഈ മഴക്കാലത്ത് ചെയ്താൽ നല്ല വിളവ് ലഭിക്കുന്ന വിവിധയിനം പയറുവിത്തുകൾ

കേരളത്തിൽ എല്ലാകാലത്തും പയർ, വിൽപ്പനയ്ക്കായി മാർക്കറ്റിൽ കാണാറുണ്ട്. നല്ല ഡിമാന്റുള്ള പച്ചക്കറിയാണ് പയർ.

വിഷരഹിതമായ നല്ല പച്ചക്കറികൾ കഴിക്കണമെങ്കിൽ നാം തന്നെ കൃഷിചെയ്യണം.പയർ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, തുടക്കക്കാർക്ക് പോലും കൃഷി ചെയ്യാൻ കഴിയും, ഏത് കാലാവസ്ഥയിലും നന്നായി വളരുകയും ചെയ്യും. കേരളത്തിൽ പലതരം മണ്ണിൽ കൃഷി ചെയ്യുന്നു, മണൽ കലർന്ന പശിമരാശി മണ്ണിൽ വളരെ നന്നായിവളരുന്നു. ജൈവ സമ്പുഷ്ടമായ മണ്ണാണെന്ന് ഉറപ്പാക്കുക. മുറ്റത്തും മട്ടുപ്പാവിലും കൃഷിയിടങ്ങളിലും വരെ കേരളത്തിൽ വ്യാപകമായി പയർ കൃഷി ചെയ്യുന്നുണ്ട്.

പയർ ഭക്ഷണത്തിൽ നിര്ബന്ധമായതും ഉൾപ്പെടുത്തണം. ഇവയിൽ നാരുകൾ ഉണ്ട് അതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു. പ്രോട്ടീനുകളാൽ സമ്പന്നമാണ് പയർ. വള്ളിപ്പയർ, കുട്ടിപ്പയർ, അച്ചിങ്ങ പയർ, വൻപയർ തുടങ്ങി പല പേരുകളിലും ഇനങ്ങളിലും ഇവ അറിയപ്പെടുന്നു. പയർ കൃഷി മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

അടുക്കളത്തോട്ടത്തിൽ ഗ്രോ ബാഗിലോ, മണ്ണിലോ നടാം. എല്ലാ കാലത്തും പയർ കൃഷി ചെയ്യാം. മഴക്കാലത്തും പയർ നന്നായി പിടിയ്‌ക്കും. വിത്ത് പാകി 45 ദിവസത്തിനകം വിളവെടുക്കാം.കീടങ്ങളുടെ ശല്യം മഴക്കാലത്തു കുറവാണു, പ്രത്യേകിച്ചു വെള്ളീച്ചയുടെ ശല്യം.

പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.

Cow Pea Red Gold പയർ(ചുവപ്പ് )

പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.

വള്ളി പയർ

പയറിൽ പ്രധാനപ്പെട്ട ഇനമാണിത്. വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുറ്റത്തെ ബീൻസ്, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന് ഇവ ആവശ്യമാണ്. രോഗപ്രതിരോധത്തിനും വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ് യാർഡ്‌ലോംഗ് ബീൻസ്. അവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം മലബന്ധം തടയുകയും ചെയ്യുന്നു.

കുറ്റി പയറുകൾ

കുറ്റി പയറുകൾ  വാർഷികവിളയാണ്. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്, ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ നാരുകളുള്ള പച്ചക്കറികളാണ്, അതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു.

ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം. വിത്തുകൾ കുറച്ചു വളർന്നു കഴിഞ്ഞാൽ ജൈവ സ്ളറി ഒഴിച്ച് കൊടുക്കാം. കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പൻ പുഴു, ചാഴി എന്നിവയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്‌തു കൊടുക്കാം. പപ്പായ ഇലകളുടെ മിശ്രിതവും സ്പ്രേ ചെയ്യാം. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ നന്നായി വിളവെടുക്കാം.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോർ

വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്

   https://mahaagrin.com/

സമയമുണ്ടാക്കി കൃഷി ചെയ്യാം

തിരക്കുള്ള ജീവിതത്തിൽ സമയം കണ്ടെത്തി വീട്ടിലൊരു കൃഷി തോട്ടമുണ്ടാക്കുന്നത് നല്ല മാനസിക സന്തോഷം തരും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും കൃഷിത്തോട്ടത്തിൽ നിന്ന് കിട്ടും. ഈ മഴക്കാലത്തു അടുക്കളത്തോട്ടത്തിൽ വിളയിക്കാം പോഷകമൂല്യമുള്ള പച്ചക്കറികൾ.

ഇപ്പോൾ വിത്ത് നട്ടാലേ ഓണത്തിന് വിളവെടുക്കാൻ പറ്റുകയുള്ളൂ. വെള്ളരിയ്ക്ക, വെണ്ടയ്ക്ക, പച്ചമുളക്, പാവൽ,തക്കാളി,പടവലം എന്നിവ പ്രയാസം കൂടാതെ നമുക്ക് നട്ടു പിടിപ്പിക്കാം.

മഴക്കാലത്തു കീടബാധ പൊതുവെ കുറവാണ്, നല്ല വളങ്ങൾ കൊടുത്താൽ ചെടികൾ നന്നായി വളരും. ചെറിയ പരിചരണം മാത്രം മതി.ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കരുത്. ചെടികൾക്ക് താങ്ങു കൊടുക്കണം. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ നല്ല ഡ്രൈനേജ് സൗകര്യം ഉണ്ടോ എന്ന് നോക്കണം.ഗ്രോ ബാഗുകൾ പൊക്കി വയ്ക്കണം, തറയിൽ നേരിട്ട് വെച്ചാൽ വെള്ളം കെട്ടികിടക്കും.

നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്.

കുറ്റി ബീൻസ്

കുറ്റി ബീൻസ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.

പാവയ്ക്ക

പാവയ്ക്കയിൽ ഒട്ടുമിക്ക വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.വിറ്റാമിൻ എ, സി, ഇ, ഫോളേറ്റ്, എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസാണ് കയ്പക്ക. പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലടങ്ങിരിക്കുന്നു. പല രോഗങ്ങൾക്കും പ്രതിവിധി കൂടിയാണ് പാവയ്ക്ക.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

അടുക്കളത്തോട്ടം ലാഭകരമാക്കാം

വീട്ടിൽ ഒരു അടുക്കളത്തോട്ടം നല്ല പച്ചക്കറികൾ കഴിക്കാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു വ്യായാമവും മനസികമായ സന്തോഷത്തിനുള്ള ഉപാധിയും കൂടിയാണ്. നിങ്ങളുടെ കുടുംബത്തിന് വിശ്രമിക്കുന്നത്തിനും ശുദ്ധവായു ലഭിക്കുന്നതിനും ഇത് ഒരവസരമുണ്ടാക്കുന്നു.

പച്ചക്കറിത്തോട്ടം വളരെ ലാഭകരമാക്കി മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. അതിനു കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.

ആദ്യം ഇതിനായി ഒരു സ്ഥലം കണ്ടുപിടിക്കണം. ഏതെല്ലാം വിളകൾ നടണം എന്ന് തീരുമാനിയ്ക്കണം. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം. ആദ്യം ഇതിനായി ഒരു സ്ഥലം കണ്ടുപിടിക്കണം. ഏതെല്ലാം വിളകൾ നടണം എന്ന് തീരുമാനിയ്ക്കണം. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം. നല്ലയിനം വിത്തുകൾ കണ്ടെത്തണം. ഓൺലൈനായി മഹാ അഗ്രിൻ വിത്തുകൾ കിട്ടും. ഈ വിത്ത്കൾക്കു രോഗ പ്രതിരോധശക്തിയുണ്ട്.
ഇവ ഹൈബ്രിഡ് നിലവാരത്തിലുള്ള വിത്തുകളാണ്, വേഗത്തിൽ മുളയ്ക്കും, നല്ല വിളവും തരും.

വിളകളെ പരിപാലിക്കുക, കള നിയന്ത്രണം, കീടങ്ങളിൽ നിന്നും രക്ഷിക്കുക തുടങ്ങിയവ അത്യാവശ്യമായി ചെയ്യണം. കേടു വന്ന ഇലകൾ അപ്പപ്പോൾ മാറ്റണം. വെള്ളം ഒഴിക്കാനുള്ള സൗകര്യമുണ്ടാകണം. ജൈവ വളങ്ങൾ ഉപയോഗിക്കണം. പച്ചിലവളങ്ങളും ഉപയോഗിക്കാം. മണ്ണ് കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം ഇട്ട് ശേഷം വേണം നടാൻ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം വേണം നടാൻ. താങ്ങു കൊടുക്കേണ്ടവയ്ക്കു അതു ചെയ്യണം. വെള്ളം വിളകളുടെ ചുവട്ടിൽ കെട്ടി കിടക്കരുത്.

വിഷ രഹിതമായ പച്ചക്കറികൾ കഴിക്കാം നമ്മടെ സ്വയം പര്യാപ്‌തതയിൽ സന്തോഷിക്കുകയും ചെയ്യാം.ഈ മഴക്കാലത്തു വെള്ളരി, വെണ്ട, വഴുതന, പാവയ്ക്ക , പച്ചമുളക് എന്നിവയെല്ലാം കൃഷിചെയ്യാം.

മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.

മഹാഗ്രിൻ വിത്തുകൾ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 6
  • Go to page 7
  • Go to page 8
  • Go to page 9
  • Go to page 10
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.