ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ നിലവാരമുള്ള വിത്തുകളാണ്. ഇവ നട്ടാൽ കൃഷി ലാഭകരമാകും. നമ്മുടെ മുറ്റത്തു നട്ടു പിടിപ്പിക്കാൻ പറ്റിയ പച്ചക്കറി വിത്തുകൾ ഇവയാണ്. പുറത്തു നിന്ന് വാങ്ങുന്ന കീടനാശിനികൾ തളിച്ച പച്ചക്കറികൾ ഇനി ഉപേക്ഷിക്കാം. ആരോഗ്യത്തിനു വലിയ ഭീഷണി ഉയർത്തുന്ന കീടനാശിനികൾ തളിച്ച പച്ചക്കറികൾക്കു പകരം നല്ല പച്ചക്കറികൾ കഴിക്കാം.
മഹാ അഗ്രിൻ വിത്തുകൾ നല്ല പോഷകഗുണമുള്ള ധാരാളം വിത്തുകൾ ഓൺലൈനായി എത്തിച്ചു തരുന്നു. നിങ്ങളുടെ ഓർഡർ ഇന്ന് തന്നെ ഉറപ്പാക്കൂ. എല്ലാവിത്തുകളും മുളയ്ക്കും, ഏതു കാലാവസ്ഥയിലും വിളവ് തരും.
അടുക്കള തോട്ടത്തിൽ പച്ചക്കറിവിത്തുകൾ നടാൻ ഏറ്റവും പറ്റിയ സമയമാണ് ഇപ്പോൾ. നമ്മുടെ തോട്ടത്തിലെ പച്ചക്കറികൾ വിശ്വസിച്ചു കഴിക്കാം. ഗുണമുള്ള പച്ചക്കറി വിത്തുകൾ നട്ടാൽ എല്ലാവരുടെയും ആരോഗ്യവും സംരക്ഷിക്കാം. എത്ര കുറച്ചു സ്ഥലമാണെങ്കിൽ പോലും ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കാം. ഫ്ളാറ്റിലെ പരിമിതികൾക്കുള്ളിലും ഗ്രോ ബാഗിൽ പച്ചക്കറി നടാം.
പച്ചക്കറിത്തോട്ടം വളരെ ലാഭകരമാക്കി മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. അതിനു കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.ആദ്യം ഇതിനായി ഒരു സ്ഥലം കണ്ടുപിടിക്കണം. ഏതെല്ലാം വിളകൾ നടണം എന്ന് തീരുമാനിയ്ക്കണം. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം.
പയർ
നല്ല മാംസ്യസമ്പുഷ്ടമായതിനാൽ പയർ നമ്മുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു.
പച്ചമുളക്
വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.
വെള്ളരി
വെള്ളരി പധാനമായും കറികൾക്കുപയോഗിക്കുന്നതു രണ്ടു തരമാണ്. കണി വെള്ളരി, പിന്നെ പച്ചയും വെളുപ്പും കലർന്നതും. പൊതുവെ കേരളത്തിൽ എല്ലാ കാലാവസ്ഥയും ഇതിനു അനുകൂലമാണ്. അടുക്കളതൊടിയിൽ പണ്ടുകാലം തൊട്ടു തന്നെ വെള്ളരി സ്ഥാനം പിടിച്ചിരുന്നു.