• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

ശീതകാല പച്ചക്കറി കൃഷി പരിചരണം

ആരോഗ്യകരമായ ഭക്ഷണരീതികൾ നമ്മുടെ വീടുകളിൽ നിന്നു മാത്രമേ ഉണ്ടാകൂ. നമ്മൾ വാങ്ങിച്ചുകൂട്ടുന്ന വിഷജന്യമായ പച്ചക്കറികൾ ആരോഗ്യം ഇല്ലാതാക്കും. വളർന്നു വരുന്ന തലമുറയ്ക്ക് നമ്മൾ നൽകേണ്ട സന്ദേശമാണ് വീട്ടിലൊരു അടുക്കളത്തോട്ടം എന്നത്. അമ്മമാർക്ക് കൊച്ചുകുഞ്ഞുങ്ങൾക്കു വിശ്വസിച്ചു കൊടുക്കാവുന്ന പോഷകങ്ങൾ വീട്ടിൽ തന്നെ പ്രയാസം കൂടാതെ കൃഷി ചെയ്തെടുക്കാം. മനസ്സുവെച്ചാൽ ഏതു പരിമിത സ്ഥലത്തും നാലോ അഞ്ചോ ഗ്രോ ബാഗുകൾ വയ്ക്കാം.

കൃഷി ചെയുമ്പോൾ എടുക്കേണ്ട നല്ല തീരുമാനമാണ് നല്ല വിത്തുകൾ മാത്രം പരീക്ഷിക്കുക എന്നത്. വിത്തുകളുടെ ഗുണമാണ് വിളവിന്റെ മേന്മ കാണിക്കുന്നത്, ഇക്കാര്യത്തിൽ നൂറു ശതമാനവും വിശ്വാസയോഗ്യമായ മഹാ ഗ്രിൻ വിത്തുകൾ മാത്രം ഉപയോഗിക്കാം.

തണുപ്പ് കാലത്തു നന്നായി വളരുന്ന കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് തുടങ്ങിയവയുടെ വിത്തുകൾ ഇപ്പോൾ മഹാ ഗ്രിൻ ഓൺലൈൻ പോർട്ടൽ കിട്ടും. നിസ്സാരമായ പരിചരണം മാത്രം മതി. വിത്തുകൾ കുതിർത്തു വെച്ച്, പോട്രേയിലോ പാത്രത്തിലോ മുളപ്പിക്കാൻ വയ്ക്കാം. ഗ്രോ ബാഗിൽ വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, മണ്ണ് ഇവ ഇളക്കി യോജിപ്പിച്ചു മുളപ്പിച്ച വിത്തുകൾ നടാം. മണ്ണിലും തടമെടുത്തു വിത്തുകൾ നടാം.

ഇടയ്ക്കു ദ്രവരൂപത്തിൽ കടലപ്പിണ്ണാക്ക് ചാണകം പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കാം. ചെടികൾ ഇടക്കിടെ പരിശോധിച്ചു ഇലകളിൽ പുഴുക്കേടില്ലെന്നു ഉറപ്പു വരുത്താം. സ്യു ഡോമോണസ് ലായനി വെള്ളം ചേർത്ത് തളിച്ച് കൊടുക്കണം. പാകമാകുമ്പോൾ പറിച്ചെടുക്കാം.

ജീവിത ശൈലീ രോഗങ്ങൾ വരാതിരിക്കാനും, ദഹനത്തിനും, അമിത വണ്ണം കുറയ്ക്കനും കണ്ണിന്റെ ആരോഗ്യത്തിനും ഉൾപ്പടെ എല്ലാ പോഷകമൂല്യങ്ങളും ഈ പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. മഹാ ഗ്രിൻ വിത്തുകൾ ഇന്ന് തന്നെ ഓർഡർ ചെയ്യൂ.

വിത്ത് വാങ്ങാന് www.mahaagrin.com സന്ദർശിച്ചാൽ മതി,  google pay, phonepe, netbanking, whatsapp തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാലും രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

Buy Best Winter Vegetable Seeds Bundle Online 

 

 

ശീതകാല പച്ചക്കറി വിത്തുകൾ ഓൺലൈനിൽ വാങ്ങാം

വീട്ടുമുറ്റത്തു കാബേജും കാരറ്റും , കോളിഫ്ലവറും ഒക്കെ വളർന്നു നില്കുക്കുന്നതു കാണാൻ ആരാണ് ഇഷ്ടപ്പെടാത്തത്. ഇതുവരെ ഇതൊക്കെ നമ്മുടെ നാട്ടിലുണ്ടാകുമോ എന്നായിരുന്നു ചിന്ത! എന്നാൽ ഇന്ന് സ്ഥിതി മാറി. നല്ല വലിപ്പമുള്ള കാബേജും കോളിഫ്ലവറുമെല്ലാം നമുക്കും കൃഷി ചെയ്തെടുക്കാം.

ശീതകാല പച്ചക്കറി എങ്ങനെ കൃഷി ചെയ്യാം

ആദ്യം നല്ല വിത്തുകൾ വാങ്ങി ഉപയോഗിക്കാം, വിത്തുകൾ ഓൺലൈനായി മഹാഗ്രിനിൽ ലഭിക്കും, വിശ്വാസയോഗ്യമായ പ്രവർത്തന പരിചയം മഹാഗ്രിനുണ്ട് . എല്ലാവിധ പച്ചക്കറികളും നാടൻ പച്ചക്കറി വിത്തുകളും നിങ്ങളുടെ വിരൽത്തുമ്പിൽ കിട്ടും, വാട്സാപ്പ് ആയും വാങ്ങാം.

കാബേജ്, കാരറ്റ്, കോളിഫ്ലവർ, റാഡിഷ്, ബീറ്റ്റൂട്ട് ഇവയെല്ലാം നന്നായി മുളയ്ക്കും, കൃഷിരീതിയും എളുപ്പമാണ്.

ഗ്രോ ബാഗിൽ ടെറസിൽ നട്ടാൽ നല്ല വെയിലും കിട്ടും നന്നായി വളരുകയും ചെയ്യും, മണ്ണിലാണെങ്കിൽ ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നടാം. കുറച്ചു ദിവസം തണലത്തു വെയ്ക്കണം. എല്ലാ ദിവസവും നനയ്ക്കണം. ഇടവിട്ട്‌ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കാം, കമ്പോസ്റ്റ് ചേർക്കാം. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ്‌ അമിനോ ആസിഡ് തുടങ്ങിയവയെല്ലാം ആവശ്യാനുസരണം ചേർക്കാം. ഇലകൾ ഇടയ്ക്ക് പരിശോധിക്കാം. സ്യുഡോമോണസ്സ് വെള്ളം ചേർത്തത് തളിച്ചുകൊടുക്കാം. നന്നായി ചെടികൾ വളർന്നു കൊള്ളും.

ഇനി കാബേജ് തോരനുണ്ടാക്കാനും ചപ്പാത്തിക്ക് കോളിഫ്ലവർ കറി ഉണ്ടാക്കാനും എന്തെളുപ്പം. വിശ്വസിച്ചു കഴിക്കാം, നല്ല ആരോഗ്യവും കിട്ടും.  ഇന്ന് തന്നെ  വിത്തുകൾ മഹാഗ്രിനിൽ ഓർഡർ ചെയ്യൂ.

Buy Best Winter Vegetable Seeds

 

ശീതകാല പച്ചക്കറി കൃഷി

പച്ചക്കറികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം   

വിഷലിപ്തമായ പച്ചക്കറികൾ കഴിക്കുമ്പോൾ നാം അറിയാതെ രോഗികളായി മാറുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്, ഇവ ആഴ്ചകൾ തന്നെ കേടുകൂടാതെയുമിരിക്കും. ഇത്തരം  പച്ചക്കറികൾ കഴിക്കുമ്പോൾ നാം ആപത്തു വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്.  സ്വന്തം വീട്ടിൽ ഒരു കൃഷിയിടം ഒരുക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കാം.

 ശീതകാല പച്ചക്കറികൾ നടാൻ  സമയമായി, തണുപ്പ് തുടങ്ങുന്ന സെപ്തംബർ തുടങ്ങി ജനുവരി മാസങ്ങൾ വരെ നമുക്ക് ഇവ കൃഷി ചെയ്യാം.  നമ്മുടെ നാട്ടിൽ തണുപ്പ് കൂടുതലുള്ള ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മുൻപ് ശീതകാല പച്ചക്കറികൾ നട്ടിരുന്നത്. എന്നാൽ ഇന്ന്, ഗുണമേന്മയുള്ള വിത്തുകൾ നമുക്ക് ലഭ്യമായി തുടങ്ങി, ശീതകാല പച്ചക്കറികളായ കാബേജും കാരറ്റും കോളിഫ്ലവറും റാഡിഷുമെല്ലാം നമ്മുടെ വീട്ടിൽ ധാരാളമായി കൃഷി ചെയ്യാം.

ശീതകാല പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നവയാണ്. കാബേജ് ദഹനത്തിനും, അതുപോലെ കുടലിന്റെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്നു.   ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അമിത വണ്ണം കുറയ്ക്കാനും കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് കഴിയുന്നു.

പോഷക സമ്പന്നമായ കാരറ്റിൽ വിറ്റാമിൻ എ കൂടുതലായി കാണുന്നു, ഇത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു, കുട്ടികളുടെ ആരോഗ്യത്തിന് ഇവ വളരെ ആവശ്യമാണ്. അതുപോലെ പ്രധാനപ്പെട്ട പച്ചക്കറികളാണ്  കോളിഫ്ലവറും, റാഡിഷുമെല്ലാം. ഇവയെല്ലാം  നിത്യ ഭകഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ആരോഗ്യകരമായ ജീവിത ശൈലിയ്ക്ക് അടിസ്ഥാനം സമീകൃതമായ ഭക്ഷണം തന്നെയാണ്.

വിത്ത് വാങ്ങാന് www.mahaagrin.com സന്ദർശിച്ചാൽ മതി .  google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

 

Buy Best Winter Vegetable Seeds Online

 

 

വാളരി പയർ വിത്തുകൾ വാട്സാപ്പിലൂടെ വാങ്ങാം

വാളരി പയർ ഒരു നാടൻ പയറിനമാണ്, ഈ പയറിന്റെ ഗുണങ്ങളെപ്പറ്റി ധാരാളം പറയാനുണ്ട്. പ്രോടീൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  രോഗ പ്രതിരോധശക്തിക്കും ദഹനത്തിനും വാളരി പയർ വളരെ പ്രയോജനപ്രദമാണ്.

മൂന്നോ നാലോ പയർ ഒരു ചെറിയ കുടുംബത്തിന് ധാരാളമാണ്. ഗ്രോ ബാഗിലോ മണ്ണിലോ നടാം. ഗ്രോ ബാഗിൽ ടെറസിൽ നടാം. ഒരു ഗ്രോ ബാഗിൽ ഒരു വിത്ത് നട്ടാൽ മതി. പലർക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റിയോ വിളവിനെപ്പറ്റിയോ അറിയില്ലായിരുന്നു, എന്നാൽ ഇന്ന് വാളരി പയർ വലിയ ഡിമാന്റുള്ള പയറിനമാണ്.

പല നാടൻ പച്ചക്കറി വിത്തുകളും കൃഷി ചെയ്യാൻ കിട്ടാതെ പലരും വിഷമിക്കുന്നുണ്ടായിരുന്നു. എന്നാൽ മഹാ ഗ്രിൻ നാടൻപച്ചക്കറി വിത്തുകൾ ഇപ്പോൾ വാട്സാപ്പിലും കിട്ടും. അവ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. മഹാ ഗ്രിൻ വിത്തുകളുടെ ഗുണം അവ വേഗത്തിൽ വളരുന്നു, കീട ബാധ തീരെയില്ല, നന്നായി കായഫലംതരുന്നു, എന്നിവയാണ്.

നല്ല ഗുണമുള്ള വിത്തുകൾ നല്ല ഫലം തരും, കൃഷിയ്ക്ക് വളർച്ചയും നൽകും. മഹാ ഗ്രിൻ വിത്തുകൾ ഉന്നത ശ്രേണിയിൽപ്പെട്ട വിത്തുകളാണ്, കൃഷിക്ക് ഒരു താങ്ങാണ്. എല്ലാ വീട്ടിലും ഒരു അടുക്കളതോട്ടമുണ്ടാകേണ്ടത് അത്യാവശ്യമാണ്. അന്യ സംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ ഗുണമേന്മയുള്ളവ വീട്ടിൽ കൃഷി ചെയ്യാം.  നാടൻ പച്ചക്കറി വിത്തുകൾ മഹാ ഗ്രിനിൽ ഇപ്പോൾ ലഭ്യമാണ്.

ഓൺലൈനിൽ എല്ലാ വിത്തുകളും വാങ്ങാം, വാട്സാപ്പിലൂടെ വീട്ടമ്മമാർക്ക്‌ ആരുടെയും സഹായമില്ലാതെ വേഗത്തിൽ ഓർഡർ ചെയ്യാം. മഹാ ഗ്രിൻ വിത്തുകൾ തികച്ചും വിശ്വസനീയ വും, ഗുണകരവും.

Buy Valaripayar Through Whatsapp

 

 

വാളരി പയറിന്റെ ആരോഗ്യ ഗുണങ്ങൾ

 

നാടൻ പച്ചക്കറികളുടെ ഗുണത്തെപ്പറ്റി ആളുകൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. അവ പോഷകഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. പണ്ട് ഇവ എല്ലാ വീട്ടിലും കൃഷി ചെയ്തിരുന്നു, പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികൾ പൊതുവെ കുറവായിരുന്നു. അസുഖങ്ങളും കുറവായിരുന്നു. എന്നാൽ ഇന്ന് കീടനാശിനികൾ തളിച്ച അന്യസംസ്ഥാന പച്ചക്കറികൾ വാങ്ങിച്ചുപയോഗിക്കുമ്പോൾ നമ്മുടെ ആരോഗ്യം മോശമാകുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല.

വീട്ടിലൊരു അടുക്കളതോട്ടമുണ്ടാക്കി കുറച്ചു നാടൻ പച്ചക്കറി വിത്തുകൾ വാങ്ങി കൃഷി തുടങ്ങാൻ ഇനി ഒട്ടും താമസിക്കരുത്. വിത്തുകളെപ്പറ്റി വിഷമിക്കേണ്ട, നല്ല വിത്തുകൾ മാത്രം വിതരണം ചെയുന്ന കൃഷിയോട് താത്പര്യമുള്ള മഹാ ഗ്രിൻ വിത്തുകൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. ഓൺലൈനായി വിത്തുകൾ വാങ്ങാം.

ദഹനത്തിനും, പോഷണത്തിനും ഏറ്റവും ഉത്തമമാണ് വാളരി പയറുകൾ. ഇതിൽ മാംസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ആന്റി ഓക്സിഡന്റാണ്‌, അതുപോലെ ആന്റി ബാക്റ്റീരിയലും. പച്ച നിറമുള്ളതുകൊണ്ടുതന്നെ വിറ്റാമിനുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് രോഗപ്രതിരോധ ശക്തിയും നൽകുന്നു. മെഴുക്കുപുരട്ടിയായോ, സാംബാർ പോലുള്ള കറികളിലോ ചേർത്തും ഉപയോഗിക്കാം.

തുടക്കക്കാർക്കുപോലും കൃഷിചെയ്യാൻ പറ്റിയവയാണ് വാളരി പയർ. അത്രയും എളുപ്പമാണ് കൃഷിരീതികൾ.

 

Buy Valaripayar online

 

വാളരി പയർ വിത്തുകൾ ഒരു നാടൻ പച്ചക്കറി

വാളരി പയർ പോഷകഗുണങ്ങൾ ധാരാളം ഉള്ള ഒരു നാടൻ പച്ചക്കറിയാണ്, ഇതിന്റെ പോഷക ഗുണങ്ങളെ കുറിച്ചു പലർക്കും അറിയില്ല. പയര് വർഗ്ഗങ്ങൾ എല്ലാം തന്നെ പൊതുവെ ധാരാളം ഗുണങ്ങൾ ഉള്ളവയാണ്. അവ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയാണ്.

ഗുണങ്ങൾ

വാളരി പയറിൽ പ്രോടീൻ അടങ്ങിയിട്ടുണ്ട്, മാംസ്യവും, നാരും ധാരാളം അടങ്ങിയിട്ടുണ്ട്.

എങ്ങനെ നല്ല വിളവെടുക്കാം

വിത്ത് നല്ലതാണെങ്കിൽ വാളരി പയർ വേഗം വളരും, ധാരാളം പയറുണ്ടാവുകയും ചെയ്യും, ഇതൊരു ദീർഘകാല വിളയാണ്, കുറഞ്ഞ പരിചരണം മാത്രം മതി. ചെറിയ വള പ്രയോഗം മതി, കീട ബാധ കുറവാണ് ഇതൊക്കെ ഇതിന്റ ഗുണങ്ങളാണ്. പക്ഷേ വിത്തിലാണ് എല്ലാം, നല്ലയിനം വിത്തുകൾ മാത്രം കൃഷിയ്ക്കുപയോഗിക്കുക. നല്ല ബ്രാൻഡായ മഹാ ഗ്രിൻ വിത്തുകൾ എല്ലാം തന്നെ നല്ല ഫലം തരുന്നു, വേഗത്തിൽ മുളയ്ക്കുന്നു, കീടബാധ തീരെയില്ല, വിത്തുകൾ ഓൺലൈനായി ലഭ്യമാണ്, തികച്ചും വിശ്വസനീമായ മഹാ ഗ്രിൻ വിത്തുകൾ വാട്സ്ആപ് വഴിയും, ഗൂഗ്ൾ പേ, തപാൽ വഴിയും നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നു.

കൃഷി രീതി

മണ്ണിൽ തടമുണ്ടാക്കിയോ, ഗ്രോ ബാഗിലോ നടാം, ഗ്രോ ബാഗിലാണെൻങ്കിൽ ഒരു വിത്ത് നട്ടാൽ മതിയാകും. കുമ്മായം, ചാണകപ്പൊടി, പച്ചിലകൾ അഴുകിയത് ഇവ ചേർത്ത് മണ്ണ് ഒരുക്കി പാകപ്പെടുത്തണം, വിത്തുകൾ നേരിട്ടോ, തലേ ദിവസം കുതിർത്തോ നടാം, മുളച്ചു കഴിഞ്ഞു ഇടയ്ക്കു വേപ്പിൻ പിണ്ണാക്കോ, ചാണകപ്പൊടിയോ ചേർത്ത് കൊടുക്കാം. ഒരു ചെടിയിൽ തന്നെ ധാരാളം ഉണ്ടാകും, ചെടി വളരുമ്പോൾ പന്തലോ, നെറ്റോ ഇട്ടു കൊടുക്കാം.

Buy Valari Payar Online

 

 

നാടൻ പച്ചക്കറി വിത്തുകൾ വാങ്ങാം ഓൺലൈനിൽ

 

“ഞാൻ എന്ത് നട്ടിട്ടും മുളക്കുന്നില്ല, അതുകൊണ്ട് കൃഷി എനിക്ക് പറ്റില്ല ” എന്ന് ഇനി ആരും പറയില്ല.  കാരണം നല്ല വിത്തുകൾ നട്ടാലേ കൃഷി നന്നാകൂ. നല്ല വിത്തുകൾ എവിടെ കിട്ടും,  എന്ന് ഇനി അന്വേഷിച്ചു നടക്കേണ്ട, മഹാഗ്രിനിൽ കിട്ടും. നാടൻ പച്ചക്കറി വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും. നിങ്ങളുടെ ഓർഡർ ഇന്ന് തന്നെ മഹാഗ്രിനിലേയ്ക്ക് അയച്ചോളൂ.

കൃഷി ചെയ്യാൻ ഇപ്പോൾ അനുകൂല കാലാവസ്ഥയാണ്, ഒരു വീട്ടിൽ അടുക്കളത്തോട്ടം വളരെ അത്യാവശ്യമാണ്. ഇതുവരെ അതിനു തുനിഞ്ഞിറങ്ങിയില്ലെങ്കിൽ വേഗം ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ ശ്രമിക്കണം.  നമ്മുടെ ആരോഗ്യം നിലനിർത്താൻ വിഷമരുന്നുകൾ അടിക്കാത്ത പച്ചക്കറികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

കൂടാതെ പല്ലപ്പോഴും പുറമെ നിന്ന് വാങ്ങുന്ന പച്ചക്കറികൾക്ക് വലിയ വിലയാണ്, അതുകൊണ്ടു തന്നെ ചിലത്‌ നമ്മൾ വേണ്ടെന്നു വെയ്ക്കും, അത് പോഷകാഹാര കുറവിലേക്ക് കൊണ്ടെത്തിക്കും. നമ്മുടെ വീട്ടിൽ ചീരയോ, പയറോ, വഴുതനയോ ഒക്കെ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ തരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, അങ്ങനെ പോഷകക്കുറവ് പരിഹരിക്കാം. പ്രത്യേകിച്ചു കുട്ടികളുള്ള വീടുകളിൽ ഊണിന് വ്യത്യസ്ത കറികൾ സ്കൂളിലേക്ക് കൊടുത്തു വിടാം. അതവരുടെ ഭക്ഷണത്തിനോടുള്ള താത്പര്യം വർദ്ധിപ്പിക്കും.

വിത്തുകൾ എവിടെകിട്ടും?

മഹാഗ്രിൻ വിത്തുകൾഎല്ലാം തന്നെ നല്ല ഫലം കൃഷിയിൽ നിന്ന് കിട്ടണം എന്ന ഉദ്ദേശത്തോടെ വിപണിയിൽ ഇറക്കുന്നവയാണ്, ഇവ വേഗം ആളുകളിലേക്ക് എത്തിക്കാൻ ഇപ്പോൾ വാട്സ്ആപ് വഴിയും, ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, തപാൽ എന്നിങ്ങനെയും നിങ്ങളുടെ വീട്ടിലേയ്ക്ക് എത്തിച്ചുതരുന്നു.  ഈ രംഗത്തു പ്രശസ്തമായ മഹാഗ്രിൻ പല തരം നാടൻ പച്ചക്കറി വിത്തുകളും ഇപ്പോൾ എത്തിക്കുന്നു. വാളരി പയർ, ചതുർ പയർ, നിത്യവഴുതന എന്നിവയുടെ വിത്തുകൾ എല്ലാം തന്നെ ലഭ്യമാണ്.

Buy Mahaagrin Seeds Online

 

 

വിത്തുകൾ ഇനി വാട്സ് ആപ് വഴിയും വാങ്ങാം

ഇപ്പോൾ പച്ചക്കറി കൃഷിയിൽ എല്ലാവരും നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്, എന്നാൽ നല്ലയിനം വിത്തുകൾ എവിടെ നിന്ന് കിട്ടും എന്നാലോചിച്ചു വിഷമിക്കുന്നവരാണേറെയും. വിത്തുകൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ നല്ല ഫലം തരുന്നു.  മഹാ അഗ്രിൻ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാണ് . ഓൺ ലൈനിലൂടെ ഹൈബ്രിഡ് വിത്തുകൾ നമ്മുടെ അടുക്കൽ എത്തും.  എല്ലാത്തരം പച്ചക്കറി വിത്തുകളും ലഭ്യമാണ്. ഈ രംഗത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന മഹാ അഗ്രിൻ നല്ല പ്രവർത്തനമാണ് നമുക്ക് നൽകുന്നത്.

ഗൂഗിൾ പേ, ഫോൺ പേ, നെറ്റ് ബാങ്കിങ്, വാട്സ് ആപ്പ് എന്നിവയിലൂടെയും ഓർഡർ സ്വീകരിക്കുന്നു. നിങ്ങളുടെ ഓർഡർ എത്രയും വേഗമാവട്ടെ. അടുക്കളത്തോട്ടത്തിലേക്കു വേണ്ട എല്ലാ പച്ചക്കറി വിത്തുകളും,ഇപ്പോൾ ലഭ്യമാണ്, ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ നല്ലയിനം പച്ചക്കറികൾ വീട്ടിൽ നട്ടു പിടിപ്പിക്കാം.

മഹാ അഗ്രിൻ വാട്സ് ആപ്പ് നമ്പർ

91 9497 030 500

വാളരിപ്പയർ പോഷക ഗുണത്തിൽ കേമനാണ്, വിത്തുകൾ ഇപ്പോൾ നടാം

 

 

ആരോഗ്യത്തിനും ഔഷധത്തിനും പറ്റിയ പോഷകഗുണമുള്ള വാളരി പയർ വിത്തുകൾ നടാൻ ഇതാണ്  അനുയോജ്യമായ സമയം. നല്ലയിനം വാളരി പയർ വിത്ത് ഇപ്പോൾ തന്നെ വാങ്ങി, കൃഷി തുടങ്ങാം.  മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്.

പോഷക കലവറയായ വാളരി പയറിന്റെ ഗുണങ്ങൾ ഇവയാണ്.  നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫോസ് ഫറ്സ്, പ്രോട്ടീൻ, നാരുകൾ, കാൽസ്യം എന്നിവ ഇതിൽ  അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിനുകളായ എ, സി എന്നിവയും അമിനോ ആസിഡ്, ഫാറ്റി ആസിഡ് എന്നിവയും ഈ പയറിൽ അടങ്ങിയിരിക്കുന്നു. അലർജി, കാൻസർ, എന്നിവയെ പ്രതിരോധിക്കാനും വാളരി പയറിന് കഴിവുണ്ട്. പ്രമേഹം, ഹൃദ്രോഗം, കരൾ സംബന്ധമായ രോഗമുള്ളവർ എന്നിവരുടെ ഭക്ഷണത്തിൽ വാളരി പയർ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

നീളമുള്ള ഈ പയർ, തോരൻ വയ്ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനും ഉപയോഗിക്കാം. നല്ല സ്വാദാണ്‌.

വിവിധയിനം പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ പറ്റിയ കാലാവസ്ഥയാണിപ്പോൾ, എന്നും ഒരേ  തരത്തിലുള്ള പച്ചക്കറികൾ മാത്രം കൃഷി ചെയ്യാതെ, പോഷക ഗുണമുള്ള മറ്റു പച്ചക്കറികളും അടുക്കളത്തോട്ടത്തിൽ പരീക്ഷിച്ചു നോക്കാം.  ഇത്തരത്തിൽ വളരെ പോഷക ഗുണമുള്ളതും വേഗത്തിൽ വിളവെടുക്കാവുന്നതുമായ ഒരു പച്ചക്കറിയാണ് വാളരിപ്പയർ.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ വാളരിപയർ നിർബന്ധമായും നട്ടു പിടിപ്പിക്കണം.എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം ഉണ്ടാകേണ്ടത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. വിഷരഹിത പച്ചക്കറികൾ കൃഷിചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയ്ക്കു ഗുണകരമാണ്.   വീടിന്റെ മുറ്റത്തോ, ടെറസിലോ വളരെ ചെറിയ ഒരു ഭാഗത്തു കുറച്ചു ഗ്രോ ബാഗുകൾ ഉപയോഗിച്ച് നല്ല രീതിയിൽ കൃഷി തുടങ്ങാം. പോഷക ഗുണമുള്ള ഭക്ഷണത്തിനും നല്ല മാനസിക ആരോഗ്യത്തിനും കൃഷി സഹായിക്കും. വാളരിപയർ വിത്തുകൾ ഗ്രോ ബാഗിലും മണ്ണിലും നടാം.

 

Buy Valaripayar seeds

https://mahaagrin.com/products/valaripayar

 

മികച്ചയിനം ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഇപ്പോൾ വാങ്ങാം

 

അടുക്കളത്തോട്ടം സുന്ദരമാക്കാൻ നല്ലയിനം പച്ചക്കറി വിത്തുകൾ മഹാ അഗ്രിനിൽ ഇപ്പോൾ ലഭ്യമാണ്.  ഇനി മാർക്കറ്റിലെ കീടനാശിനി തളിച്ച പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാതിരിക്കാം. പണവും ലാഭം! അസുഖങ്ങൾ വരാതെയുമിരിക്കും.

മഹാ അഗ്രിനിൽ വെണ്ട, ചീര, പാവൽ, കുമ്പളം, പലതരം പച്ചമുളകുകൾ, വിവിധതരം പയറുകൾ, പലതരം വഴുതന എന്നിങ്ങനെ എല്ലാ പച്ചക്കറി വിത്തുകളും കിട്ടും. കൂടാതെ പലതരം പൂക്കളുടെ വിത്തുകളും ലഭ്യമാണ്.

മഹാ അഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, അവ വേഗത്തിൽ മുളയ്ക്കും, കീടബാധ വരാതെയിരിക്കും, നല്ല വിളവും തരും. മഹാ അഗ്രിൻ വിത്തുകൾ എല്ലാത്തരത്തിലും ഉന്നത നിലവാരം പുലർത്തുന്നു. വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

 

വിത്തുകൾ വാങ്ങാൻ സന്ദർശിക്കാം

www.mahaagrin.com

Maha Agrin
Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

 

 

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.